അമ്മയോടുള്ള സ്നേഹം Love for mother

 

മൂല്യം —-സ്നേഹം

ഉപമൂല്യം —–മര്യാദ , ഭക്തി

പണ്ട്  ഒരു കൊച്ചു  കുട്ടി  അമ്മയോട്  കൂടി  താമസിച്ചിരുന്നു . അവർ  വളരെ  പാവപ്പെട്ടവർ ആയിരുന്നു .ആ  കുട്ടി  വളരെ  സുന്ദരനും , സുമുഖനും  ആയിരുന്നു. വലുതാകുംതോറും  കൂടുതൽ  സുന്ദരനായി . എന്നാലും  ‘അമ്മ  വളരെ  ദുഃഖിതയായിരുന്നു ഒരിക്കൽ  മകൻ  അമ്മയോട്  ചോദിച്ചു —” അമ്മെ  എന്താണ്  ‘അമ്മ  എപ്പോഴും. ദുഃഖിച്ചിരിക്കുന്നത്? ”

‘അമ്മ  മറുപടി. പറഞ്ഞു —” മോനെ  നിന്നെ പോലെ പല്ലുകൾ  ഉള്ളവർ  വളരെ  പ്രസിദ്ധരാകും  എന്ന്  ഒരിക്കൽ  ഒരു  ജ്യോൽസ്യൻ  പറഞ്ഞു .”

മകൻ  ചോദിച്ചു— “അമ്മെ  ഞാൻ  പ്രസിദ്ധനാകുന്നത്  അമ്മക്ക്. ഇഷ്ടമല്ലേ?

ഓ  മോനെ  ഒരു  മകൻ  പ്രസിദ്ധനാകുന്നത്  ഏതമ്മക്കാണ്  ഇഷ്ട്ടമാകാത്തത്? വളരെ  പ്രശസ്തനാകുമ്പോൾ  നീ  എന്നെ  മറന്നു  പോകും , എന്നെ  വിട്ടു  പോകും എന്നോർത്താണ്  ഞാൻ  ദുഃഖിക്കുന്നത്.” ‘അമ്മ  പറഞ്ഞു .

ഇത്  കേട്ട  ഉടൻ  മകൻ  കരയുവാൻ  തുടങ്ങി . ഒരു  നിമിഷം  അമ്മയുടെ  മുന്നിൽ  നിന്നു.  പിന്നെ  പുറത്തേക്കു  ഓടി അവിടന്ന്  ഒരു  കല്ലെടുത്ത്  തന്റെ  രണ്ടു  മുൻപല്ലുകൾ  ഇടിച്ചു  പൊട്ടിച്ചു . വായിൽ നിന്ന്  ചോര  ഒലിക്കുവാൻ  തുടങ്ങി.

‘അമ്മ  പുറത്തു  വന്നു  നോക്കി . അവൻ  ചെയ്ത  കാര്യം  കണ്ടു  ഞെട്ടിപ്പോയി .

അവർ  ചോദിച്ചു—-മോനെ  എന്ത്  കാര്യമാണ്  ചെയ്തത് ?

മോൻ  മറുപടി  പറഞ്ഞു —-” അമ്മയെ  ദുഃഖിപ്പിക്കുന്ന  ഈ  പല്ലുകൾ  എനിക്ക്  വേണ്ടമ്മേ  അവ  കൊണ്ട്  എനിക്ക്  യാതൊരു ഗുണവുമില്ല .ആ  പല്ലുകൾ  കൊണ്ട്  ഞാൻ പ്രസിദ്ധനും  ആകേണ്ട .അമ്മയെ സേവിച്ചു  കൊണ്ടും , അമ്മയുടെ  അനുഗ്രഹം  കൊണ്ടും  പ്രസിദ്ധനാകണം .”

എന്റെ  കൂട്ടുകാരെ  ആ  കുട്ടി  വേറെ  ആരുമല്ല  പ്രസിദ്ധനായ  “ചാണക്യൻ ”  ആയിരുന്നു .

ഗുണപാഠം —–

ജീവിതത്തിൽ  മാതാപിതാക്കളുടെയും , മുതിർന്നവരുടെയും  അനുഗ്രഹം  വളരെ  പ്രധാനപ്പെട്ടതാണ് . അച്ഛനമ്മമാർ  ഒരു  നിബന്ധനയും  കൂടാതെ  മക്കളെ  സ്നേഹിക്കുന്നു .അതുപോലെ  മക്കളും  അച്ഛനമ്മമാരെ  സ്നേഹിക്കുകയും , ബഹുമാനിക്കുകയും , സേവിക്കുകയും  വേണം .അവരുടെ  അനുഗ്രഹം കൊണ്ട്  മക്കൾ  നല്ല  ഉന്നത  നിലയിൽ  എത്തുകയും  ചെയ്‌യും .

ശാന്ത  ഹരിഹരൻ .

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s