കൃഷ്ണനും , ബലരാമനും ഒരു കാട്ടു മൃഗവും Krishna, Balarama and a forest monster

 

മൂല്യം —-ശരിയായ  പെരുമാറ്റം

ഉപമൂല്യം —–ധൈര്യം , ആത്മ  വിശ്വാസം .

ഒരു  പൗർണമി ദിവസം  കൃഷ്ണനും  ബലരാമനും  ഒരു  കാട്ടിലൂടെ  നടക്കുകയായിരുന്നു. സമയം  വളരെ  വൈകിയത്  കൊണ്ട്  കാട്ടിൽ തന്നെ  വിശ്രമിക്കുവാൻ  തീരുമാനിച്ചു .അത്  ഒരു  ഭയാനകമായ  കാടായിരുന്നു .

കൃഷ്ണൻ  പറഞ്ഞു —-“ബാലരാമാ പാതി  രാത്രി  വരെ  നീ  കാവലിരിക്കു  ഞാൻ ഉറങ്ങാം . പിന്നെ  ഞാൻ  കാവലിരിക്കാം  നീ  ഉറങ്ങു .”

ചില  മണിക്കൂറുകൾ  കഴിഞ്ഞു . കൃഷ്ണൻ  നല്ല  ഉറക്കത്തിലായിരുന്നു .ഒരു  ഭയാനകമായ  ശബ്ദം  കേട്ട്  ബലരാമൻ  ശബ്ദം  കേട്ട  ദിശയിൽ  കുറച്ചു  നടന്നു  അപ്പോൾ ഭയങ്കരമായ  ഒരു  മൃഗം  അദ്ദേഹത്തെ  നോക്കി  അലറി  കൊണ്ട് വരുന്നത്  കണ്ടു.ആ  മൃഗം  പിന്നെയും  അലറി. ബലരാമൻ  പേടിച്ചു  വിറക്കുവാൻ  തുടങ്ങി .അദ്ദേഹം  പേടിക്കുംതോറും  ആ മൃഗം  വലിയ  രൂപം  കൊണ്ട്  അടുത്തേക്ക്  വന്നു .ആ. മൃഗത്തിന്റെ  വലിയ  രൂപവും  ശബ്ദവും കാരണം  ബലരാമൻ  “കൃഷ്ണാ –കൃഷ്ണാ ”  എന്ന്  അലറി  കൊണ്ട്  ബോധം  കെട്ടു  താഴെ  വീണു .

ശബ്ദം  കേട്ട  കൃഷ്ണൻ  ഉണർന്നു . ബലരാമൻ  താഴെ  കിടക്കുന്നതു  കണ്ടു . അദ്ദേഹം  ഉറങ്ങുകയാണ്  എന്ന്  വിചാരിച്ചു . ഇനി  കാവൽ  കാക്കേണ്ടത്  ഞാനാണ്  എന്ന്  ഓർത്ത്  അങ്ങോട്ടും  ഇങ്ങോട്ടും  നടക്കുവാൻ  തുടങ്ങി .ആ  വന്യമൃഗം അടുത്തു  നിൽക്കുന്നത്  അപ്പോഴാണ്  അദ്ദേഹം  ശ്രദ്ധിച്ചത് . ആ മൃഗം  പിന്നെയും  അലറി . “നിനക്ക്  എന്ത്  വേണം ?കൃഷ്ണൻ. പേടി കൂടാതെ  ചോദിച്ചു .മൃഗത്തിന്റെ  ആകൃതി  പകുതിയായി  ചുരുങ്ങി . “നീ  ഇവിടെ  എന്ത്  ചെയ്യുന്നു ?” കൃഷ്ണൻ  ചോദിച്ചു. ആ മൃഗം പിന്നെയും  ചുരുങ്ങി. ഒരു  മറുപടിയും  കിട്ടാതെ  കൃഷ്ണൻ  പിന്നെയും  പിന്നെയും ചോദ്യങ്ങൾ  ചോദിച്ചു  ഓരോ  പ്രാവശ്യം  ചോദ്യം ചോദിക്കുമ്പോളും  ആ  മൃഗം  ചുരുങ്ങി  ചുരുങ്ങി. കൊണ്ട്  വന്നു. ഒടുവിൽ  രണ്ടു  ഇഞ്ചു  പൊക്കമുള്ള  ഭംഗിയുള്ള ഒരു  മൃഗമായി  മാറി .കൃഷ്ണൻ  അതിനെ  എടുത്തു  തന്റെ  പോക്കറ്റിൽ  വെച്ച് . രാത്രി  കഴിഞ്ഞു . രാവിലെ  ബലരാമൻ  ഉണർന്നു .

കൃഷ്ണനെ  കണ്ട  ഉടൻ  ബലരാമൻ  വളരെ  സന്തോഷിച്ചു. കൃഷ്ണാ  ഇന്നലെ  നീ  ഉറങ്ങിയിരിക്കുമ്പോൾ  ഒരു വലിയ  മൃഗം നമ്മളെ  കൊല്ലുവാൻ  വന്നു. നമ്മൾ  എങ്ങിനെ  ജീവിച്ചിരിക്കുന്നു ? ഒന്നും  മനസ്സിലാകുന്നില്ല . ഒടുവിൽ  ഞാൻ  മയങ്ങി  വീണതാണ്  ഓർക്കുന്നത് .രാത്രി  നടന്നതെല്ലാം  ഓർക്കുവാൻ  ബലരാമൻ  ശ്രമിക്കുകയായിരുന്നു .

കൃഷ്ണൻ  പോക്കറ്റിൽ  നിന്ന്  ആ  മൃഗത്തെ പുറത്തെടുത്തു ചോദിച്ചു —-” ഇതാണോ  ആ മൃഗം ?”

അതെ. “പക്ഷെ  എങ്ങിനെയാണ്  അത്  ചുരുങ്ങിയത്?”   ബലരാമൻ ചോദിച്ചു.

“ഓരോ  പ്രാവശ്യം  ഞാൻ  ചോദ്യം  ചോദിക്കുമ്പോളും  മൃഗം ചുരുങ്ങി . ഒടുവിൽ  ഇങ്ങനെയായി.” — കൃഷ്ണൻ  പറഞ്ഞു .

” കൃഷ്ണാ  ഇന്നലെ  ഓരോ  പ്രാവശ്യം പേടിക്കുമ്പോഴും  ആ  മൃഗം വലുതായി  വളർന്നു ” —-ബലരാമൻ  പറഞ്ഞു .

ഒടുവിൽ  കൃഷ്ണൻ  പറഞ്ഞു —“-നാം  ഓരോ  പ്രാവശ്യം  പേടിക്കുമ്പോഴും  പേടി  വലുതാകുന്നു . പക്ഷെ  ചോദ്യം  ചോദിക്കുകയും  നേരിടുകയും  ചെയ്യുമ്പോൾ  പേടി ചെറുതായി  പോകുന്നു.”

ഗുണപാഠം—

പ്രശ്നങ്ങളെ  കണ്ടു  പേടിക്കുകയും  നേരിടുവാനുള്ള  ധൈര്യം  ഇല്ല്ലാതാകുമ്പോളും  അവ  വലുതായി  തോന്നും.പക്ഷെ  ധൈര്യമായി  നേരുടുകയാണെങ്കിൽ  ഏതു  പ്രശ്നത്തിനും  ഒരു  പരിഹാരം  കാണും .പേടികൂടാതെ  പ്രശ്നങ്ങളെ  നേരിടുകയും പരിഹരിക്കുകയും ചെയ്താലേ  ജീവിതത്തിൽ  പുരോഗമിക്കാൻ  സാധിക്കുകയുള്ളു .

 

ശാന്ത  ഹരിഹരൻ .

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s