എല്ലാ സംഗതികളിലും ഒരു സുന്ദരമായ കൺ നോട്ടം. A beautiful way of looking things

 

മൂല്യം —–ശുഭ  ചിന്ത 

ഉപമൂല്യം —–വ്യക്തത

ഒരു  അച്ഛൻ  പത്രം  വായിക്കുകയായിരുന്നു . അദ്ദേഹത്തിൻറെ  കൊച്ചു  മകൾ  ഓരോന്ന്  പറഞ്ഞു  കൊണ്ട്  കൂടെ  കൂടെ  അദ്ദേഹത്തെ  ശല്യപ്പെടുത്തി കൊണ്ടിരുന്നു . അദ്ദേഹം  ഒരു  വാരികയിൽ  നിന്ന്  ഒരു  ഭൂപടം  കീറിയെടുത്ത്  അതിനെ  പലകഷ്ണങ്ങളായി  കീറി  മകളുടെ  കൈയിൽ  കൊടുത്ത്  അവയെ  ശരിയായി  യോജിപ്പിച്ചു  വീണ്ടും  ഭൂപടം  ചെയുവാൻ  പറഞ്ഞു.  മകൾ  ആ  വിഷമ  പ്രശ്നം  പൂർത്തിയാക്കുവാൻ  വേണ്ടി  കടലാസുകൾ  എടുത്തു  കൊണ്ട്  തന്റെ  മുറിയിലേക്ക്  പോയി .                അവൾ  അത്  പൂർത്തിയാക്കുവാൻ  ഒരു  മുഴുവൻ  ദിവസം  എടുക്കുമെന്ന്  അദ്ദേഹം  വിചാരിച്ചു . വളരെ  സന്തോഷത്തോടെ  പത്രം  വായിക്കുവാൻ  തുടങ്ങി .പക്ഷെ  ഏതാനും  നിമിഷങ്ങൾക്ക്  ശേഷം  ആ  പെൺകുട്ടി  കടലാസുകൾ  ശരിക്കും  കുട്ടി  ചേർത്തു  ഭൂപടവുമായി  അച്ഛന്റെ  അടുത്തേക്ക്  വന്നു .ഇത്ര  വേഗം  എങ്ങിനെ  ചെയ്തു  എന്ന്  അച്ഛൻ  ആശ്ചര്യത്തോടെ  ചോദിച്ചു .

മകൾ  പറഞ്ഞു ——-“അച്ഛാ  ആ  കടലാസിന്റെ  പുറകെ  ഒരു  മനുഷ്യന്റെ  പടം  ഉണ്ടായിരുന്നു . ഞാൻ  കടലാസ്സു  കഷ്ണങ്ങൾ  യോജിപ്പിച്ചു  ആ മനുഷ്യന്റെ  മുഖം  ശരിയായി ചേർത്തു. ഭൂപടം  പൂർത്തിയാക്കി .അവൾ  അച്ഛനെ  അത്ഭുതപ്പെടുത്തി  കൊണ്ട്  പുറത്തേക്കു  കളിക്കുവാൻ  ഓടി .

ഗുണപാഠം —–

നാം    കാണുന്ന    എല്ലാ  പ്രശ്നങ്ങൾക്കും  മറുവശം  ഉണ്ട് .ഒരു  പ്രശ്നത്തെ  നേരിടുമ്പോൾ  അതിന്റെ  മറുവശം കൂടി  പരിശോധിക്കണം .ആശ്ചര്യം  എന്ന്  പറയാം  അതിനെ  കൈകാര്യം  ചെയ്യുവാൻ  എളുപ്പ  വഴി  നാം കണ്ടെത്തും.

തർജ്ജമ ——ശാന്താ  ഹരിഹരൻ .

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s