ആമുഖം

images-moralvalue3-e
ബാലസംസ്കാർ എന്ന ഈ ബ്ലോഗ്, കുട്ടികൾക്ക് കഥയിൽ കുടി മാനുഷിക മൂല്യങ്ങൾ മനസ്സിലാക്കുവാനും, അവർ ഈ മൂല്യങ്ങള ജീവിതത്തിൽ അനുവര്തിച്ചു അവരിലുള്ള പരിവർത്തനങ്ങൾ പ്രതിപാതിക്കുന്നതിനും ഉള്ളതാകുന്നു. (‘ബാലസംസ്കാർ’ എന്ന പദത്തിന്റെ അർഥം മാനുഷിക മൂല്യങ്ങൾ കുട്ടികളിൽ വളര്ത്തൽ എന്നാണ്). ഇത് എന്റെ ഗുരുവായ ഭഗവാൻ ശ്രീ സത്യസായി ബാബക്കും, ഒരു മാതൃക ബാലവികാസ് ഗുരുവായ എന്റെ അമ്മ ആനന്ദി പരമേശ്വരനും സമർപ്പിക്കുന്നു. എനിക്കും മറ്റനേകം കുട്ടികള്ക്കും ഈ മൂല്യങ്ങൾ വളർത്തുവാൻ എൻറെ അമ്മക്ക് കഴിഞ്ഞു. ഇന്ന് എനിക്കും ആ പാത പിന്തുടർന്നു മൂല്യ അധിഷ്ടിധവും പ്രാര്ത്ഥന രൂപേണ ക്ലാസ്സ്കളികളിലൂടെ അനേകം കുട്ടികൾക്ക് നേരായ മാർഗം കാണിക്കാൻ സാധിക്കുന്നു.

ശ്രീ സത്യ സായിബാബ പറയുന്നു ” ഒരു ചെറിയ ചെടി നല്ല രീതിയിൽ വളർത്താൻ പ്രയാസം ഇല്ല, പക്ഷെ ഒരു വൃക്ഷത്തെ രൂപപെടുത്താൻ വിഷമം ആണ്”. കുട്ടികളെ മുല്യത്തോടുകൂടി വളർത്തണം. സ്വഭാവ രൂപികരണം വളരെ പ്രാധാന്യം അർഹിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സ്വഭാവ രൂപികരണം ആകുന്നു. ബാബ പറയുന്നു “സ്വഭാവ ശുദ്ധി ഇല്ലാത്ത ഒരു വ്യക്തി വെളിച്ചം ഇല്ലാത്ത വീടിനു തുല്യം ആണ്”. കുട്ടികൾക്ക് മൂല്യം പകരുവാൻ മൂല്യാധിഷ്ടിധ കഥകൾ വളരെ ഉത്തമമാണ്.

മൂല്യാധിഷ്ടിധ ജീവിതം നയിക്കുവാൻ ഉദ്ദേശിക്കുന്ന ഏതൊരാള്ക്കും, കഥകളിലൂടെ കുട്ടികൾക്ക് മൂല്യങ്ങൾ പകർന്നു കൊടുക്കുവാൻ ഇതു പ്രയോജനപ്പെടും. ജാതി മത ഭേദമേന്യേ ആർക്കും ഇത് ഉപയുക്തമാക്കാം. ഒരു മതമോ, ജാതിയോ, ഗുരുവിനെയൊ, ഈശ്വരനെയോ പ്രചരിപ്പിക്കാൻ ഇതുകൊണ്ട് യാതൊരു ഉദ്ദേശ്യവും ഇല്ല. മൂല്യങ്ങൾ സർവ വ്യപ്തമാകുന്നു. വളരെ വേഗം മൂല്യങ്ങൾ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിനും വരും തലമുറക്കും ഇത് ഒരു പ്രത്യാശ ആകും എന്ന് പ്രതീക്ഷിക്കാം.

ഈ കഥകൾ വിവിധ ഗ്രന്ഥങ്ങളിൽ നിന്നും ശേഖരിച്ചിട്ടുള്ളതാണ്. .

വിദ്യാഭ്യാസം ഉപജീവനത്തിന് വേണ്ടി മാത്രമല്ല, ജീവിത സാക്ഷാത്കാരത്തിന് വേണ്ടിയും കൂടിയാണ് എന്ന് വിശ്വസിക്കുന്ന സമാധാന പ്രിയരും സ്നേഹവും നന്മയും വിവേകവും ഉള്ള ജനങ്ങൾ നിറഞ്ഞ ഒരു സുന്ദര ലോകം ആശംസിക്കുന്നു.

മലയാളത്തിലുള്ള ഈ സംരംഭത്തിന് ശ്രീമതി ജ്യോതി ഉദയശങ്കർ, ശ്രീ ഉദയശങ്കർ എന്നിവരുടെ സഹായങ്ങൾ ഈ അവസരത്തിൽ നന്ദി പൂർവ്വം രേഖപെടുത്തുന്നു.

ശ്രീമതി ജ്യോതി മുംബൈ, ഉഗാണ്ട എന്നിവിടങ്ങളിൽ ബാലവികാസ്, ആധ്യാത്മിക ക്ലാസുകൾ എടുത്തിട്ടുണ്ട്. ശ്രീ ഉദയശങ്കർ പ്രശാന്തിനിലയത്തിൽ സേവാദൾ ആയി പ്രവർത്തിച്ചിട്ടുണ്ട്. മുംബൈ, ഉഗാണ്ട എന്നിവിടങ്ങളിൽ കമ്പ്യൂട്ടർ മേഖലയിൽ ഉദ്യോഗം അനുഷ്ടിച്ചു. ഇപ്പോൾ രണ്ടുപേരും പുട്ടപർത്തി പ്രശാന്തിനിലയം ആശ്രമത്തിൽ സേവനമനുഷ്ടിക്കുന്നു.

നന്ദിനി രമേശ്

komarakom_sea_view-j

Advertisements
2 Comments

2 thoughts on “ആമുഖം

  1. thanks jyothi for the nice write up. Hope this blog rocks by Swami’s grace and give joy to the world, as you have started this on the auspicious day of Christmas. All the v best. 🙂

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s