Archives

പ്രതീകരണം vs പ്രത്യുത്തരം (Reaction Vs Responses)

 

 

മൂല്യം —–ശരിയായ  മനോഭാവം

ഉപമൂല്യം ——പരിസ്ഥിതിയെ  നേരിടുക

പെട്ടെന്ന്  എവിടെന്നോ  ഒരു  പാറ്റ  ആ  സ്ത്രീയുടെ  മേൽ  വന്നിരുന്നു.ഇതാണോ  പാറ്റയെ  കുറിച്ച്  പറയുന്ന  എല്ലാ  പ്രതാപത്തിന്റെയും  പ്രതികരണം ? ആ  സ്ത്രീ  പേടിച്ചു  നിലവിളിക്കാൻ  തുടങ്ങി . പേടിച്ച  അവൾ  വിറയ്ക്കുന്ന  ശബ്ദത്തോടെ  രണ്ടുകൈകൾ  കൊണ്ടും ആ  പാറ്റയെ  പിടിച്ചു  കളയുവാൻ ശ്രമിച്ചു . അവളുടെ ഈ പ്രതികരണം  അവിടെയുള്ള  എല്ലാ  സ്ത്രീകളിലും  പകർന്നു .എല്ലാവരും  നിലവിളിക്കാൻ  തുടങ്ങി .ഒടുവിൽ  ആ സ്ത്രീ  പാറ്റയെ  അടുത്തുള്ള  സ്ത്രീയുടെ  മേൽ  തള്ളി. ഇപ്പോൾ  ആ സ്ത്രീയും ഈ നാടകം  തുടർന്നു. അവിടേയുള്ള  വെയ്റ്റർ  അവരെ സഹായിക്കുവാനായി  വന്നു . ഈ  റിലേ  കളി  തുടർന്ന്  കൊണ്ടിരുന്നു . ഒടുവിൽ  പാറ്റ  വെയ്റ്ററുടെ  മേൽ  വന്നു വീണു . വെയ്റ്റർ അവിടെ  തന്നെ  ഉറച്ചു നിന്നു. പാറ്റയുടെ  അനക്കം  ശ്രദ്ധിച്ചു . പാറ്റ  ഇളകാത്ത  സമയം  നോക്കി  അതിനെ  വിരലുകൾ  കൊണ്ട്  പിടിച്ചു  പുറത്തേക്കു  എറിഞ്ഞു .

ഞാൻ എന്റെ  കാപ്പി സാവകാശം  കുടിച്ചു  കൊണ്ട്  ഈ  രസകരമായ  കാഴ്ചയെ  കുറിച്ച്  ചിന്തിച്ചു .സ്ത്രീകളുടെ  ഈ  ഉന്മാദം  പിടിച്ച  പെരുമാറ്റത്തിന്  കാരണം  പാറ്റയാണോ  അല്ലെങ്കിൽ  അവരുടെ  പരിഭ്രമമാണോ ? പക്ഷെ  ഒരു  വെയ്റ്റർ  വളരെ  സമർത്ഥമായി  ഒരു  കുഴപ്പവും  കൂടാതെ  ആ  പരിസ്ഥിതിയെ  കൈകാര്യം  ചെയ്തു. ആ  സ്ത്രീകളുടെ  കഴിവില്ലായ്മയാണ്  എല്ലാ  കുഴപ്പങ്ങൾക്കും  കാരണം  അല്ലാതെ  പാറ്റ അല്ല .

അപ്പോഴാണ്  ഞാൻ  മനസ്സിലാക്കിയത്  എന്റെ  അച്ഛൻ  ഒച്ചയെടുത്തതല്ല  എന്റെ അസ്വസ്ഥതക്കു  കാരണം  പക്ഷെ  അതിനെ  ശരിക്കും  നേരിടുവാനുള്ള  കഴിവില്ലായ്മയാണ്. റോഡിലുള്ള  ഗതാഗതമല്ല  എന്റെ  കുഴപ്പത്തിന്  കാരണം  പക്ഷെ  അതിനെ  നേരിടുവാനുള്ള എന്റെ  കഴിവില്ലായ്മയാണ് .പ്രശ്നങ്ങളെക്കാൾ  കൂടുതൽ  അതിനെ നേരിടുവാനുള്ള  കഴിവില്ലായ്മയാണ്  വിഷമമുണ്ടാക്കുന്നത്.

ഗുണപാഠം ——

 ജീവിതത്തിൽ  പ്രശ്നങ്ങൾ  വരുമ്പോൾ  അതിനെ  പ്രതികരിക്കുന്നതിനു  പകരം  നേരിടുവാൻ  പഠിക്കണം.ഈ  കഥയിലെ  സ്ത്രീകൾ  പ്രതികരിച്ചു . പക്ഷെ  വെയ്റ്റർ  നേരിട്ടു .പ്രതികരണം  ജന്മവാസനയും  പ്രത്യുത്തരം  ബുദ്ധിപരവുമാണ് .

“Reactions  are  always  instinctive  whereas  responses  are  always intellectual”

 

 

ശാന്ത  ഹരിഹരൻ .

 

Advertisements

Journey is as important as destination- ലക്ഷ്യ പ്രാപ്തിക്കു യാത്ര പ്രധാനമാണ്

 

പണ്ട്   കാലത്ത്   സുഖ സമ്പത്തിനെ   സ്നേഹിച്ചിരുന്ന   ഒരു   രാജാവുണ്ടായിരുന്നു . അദ്ദേഹം  റോസ്  കൊണ്ട്   അലങ്കരിച്ച   മെത്തയിൽ   കിടന്നുറങ്ങും . വളരെ രുചിയുള്ള  ഭക്ഷണം   കഴിക്കും .

king-hunting

ഒരു   ദിവസം   രാജാവും  പടകളും   നായാട്ടിനു   പോയി . ദിവസം   മുഴുവൻ   വേട്ടയാടി   സുഖിച്ചു . രാത്രിയായി.  രാജാവ്  മുൻപിൽ   വഴി  നയിച്ച്‌   തിരുച്ചു  പോകുവാൻ   തുടങ്ങി . കുറച്ചു സമയം   കഴിഞ്ഞപ്പോൾ   രാജാവ് ഒറ്റപെട്ടുപോയി.  രാജാവിനെ   കാണാതെ   മറ്റുള്ളവർ  തിരിച്ചു  പോകുകയും   ചെയ്തു .

രാജാവ്   വിശന്നു   ക്ഷീണിതനായി. .പ്രതീക്ഷിക്കാത്ത, ഈ   സ്ഥിതി   കണ്ടു   രാജാവിന്   വളരെ   ദേഷ്യം   തോന്നി .കുറെ   ദൂരം   കുതിര   ഓടിച്ചു   പോയപ്പോൾ   ഒരു  ആശ്രമം   കണ്ടു.  അവിടെ   ഒരു  സന്യാസി   ധ്യാനിച്ച്  കൊണ്ടിരുന്നു .  രാജാവ്   സന്യാസിയോട്   കാര്യം  പറഞ്ഞു . എങ്ങിനെയെങ്ങിലും   തന്റ്റെ   സുഖഭോഗം  നിറഞ്ഞ  രാജ്യത്തിലേക്ക്  തിരിച്ചു  എത്തിച്ച്തരാന്‍   അപേക്ഷിച്ചു . സന്യാസി   പുഞ്ചിരിച്ചു   കൊണ്ട്   പറഞ്ഞു —–ഞാൻ   ഒരു  മന്ത്രം  പറഞ്ഞു   തരാം. ചുറ്റും  തീയുള്ള  ഒരു  വളയത്തിൽ  നിന്ന്   കൊണ്ട്   40  ദിവസം  ആ   മന്ത്രം   ജപിച്ചാൽ  രാജ്യത്തിലേക്ക്  മടങ്ങി  പോകുവാൻ   പറ്റും . വളരെ   വേഗത്തിൽ   രാജാവ്   ആ മന്ത്രം  പടിച്ചു  സന്യാസി  പറഞ്ഞപോലെ   ചെയ്തു

40 ദിവസം കാഴ്യ്ഞ്ഞു ഒന്നും സംഭവിച്ചില്ല. രാജാവ്   സ്ന്യാസിയോടു  ചോദിച്ചു .  സന്യാസി   പറഞ്ഞു —- അതേ   മന്ത്രം   ജപിച്ചു   കൊണ്ട്   40  ദിവസം   തണുത്ത  വെള്ളത്തിൽ  നിൽക്കു .അങ്ങിനെ  40 ദിവസം  ജപിച്ചിട്ടും   ഒന്നും സംഭവിച്ചില്ല .രാജാവിന്റ്റെ   പ്രയത്നങ്ങൾ   പരാജയപ്പെട്ടു . രാജാവ്  വളരെ   നിരാശനായി . അപ്പോൾ   സന്യാസി  രാജാവിന്   വിശദമായി   പറഞ്ഞു മനസിലാക്കി കൊടുത്തു —-ഇത്രയും  ദിവസം  രാജാവ്   സ്വന്തം   നേട്ടത്തിന്   വേണ്ടിയാണ്   മന്ത്രം   ഉരുവിട്ടത്   അല്ലാതെ  മന്ത്രജപത്തിൽ ശ്രദ്ധിച്ചു കൊണ്ടല്ല . അതു  കൊണ്ടാണ്   ഒരു  നേട്ടവും   .ഉണ്ടാകാത്തത്

ഗുണപാഠം —–

ഏതു   കാര്യം   ചെയ്യുമ്പോഴും  അതിന്റ്റെ   പ്രതിഫലം   മാത്രം   നോക്കാതെ   ശ്രദ്ധയോടും   സന്തോഷത്തോടും   ചെയ്യണം .നിശ്ചിത സ്ഥാനത്തെത്തുവാൻ  യാത്രയും  വളരെ പ്രധാനമാണ് .

 

ശാന്ത   ഹരിഹരൻ

 

 

  Tales of two dogs-    രണ്ടു നായകള്‍കളുടെ കഥ

 

 

 
മൂല്യം —-ശരിയായ  പെരുമാറ്റം
ഉപമൂല്യം —–വിശ്വാസം
രണ്ടു    പട്ടികളുണ്ടായിരുന്നു.  ആദ്യത്തെ  പട്ടി  ഒരു  മുറിയിൽ  പോയി    വാലാട്ടി  കൊണ്ട്  തിരിച്ചു  വന്നു .  മറ്റേ  പട്ടി  അതെ  മുറിയിൽ  പോയി  കുരച്ചു  കൊണ്ട്    പുറത്തു  വന്നു .
ഇത്    കണ്ടു  കൊണ്ടിരുന്ന    ഒരു    സ്ത്രീ  മുറിയിൽ  കെയറിയ  ഒരു  പട്ടി  സന്തോഷിച്ചു  കൊണ്ടും  മറ്റേ  പട്ടി  ദേഷ്യപ്പെട്ടു    കൊണ്ടും    വന്നതിന്റ്റെ    കാര്യമെന്താണ്  എന്നറിയാൻ    മുറിയിൽ  കെയറി .  മുറി  മുഴുവൻ  കണ്ണാടികൾ  പതിച്ചിരിക്കുന്നത്  കണ്ടു .
സന്തോഷമായ  പട്ടി  ആയിരം  സന്തോഷിക്കുന്ന  പട്ടികളെ  കണ്ടു . പക്ഷെ  കോപിഷ്ടനായ  പട്ടി  ദേഷ്യത്തിൽ  കുരയ്ക്കുന്ന  പട്ടികളെയാണ്  കണ്ടത് .
ഗുണപാഠം ——
നമ്മുടെ  ചുറ്റും  കാണുന്നതെല്ലാം  നമ്മുടെ    മനോഭാവത്തെ  പ്രതിഫലിക്കുന്നു .  സന്തോഷവും  ദുഖവും  എല്ലാം  നാം  കാണുന്ന  പോലെയാണ് .  അത്  കൊണ്ട്  സന്തോഷവും  സമാധനവുമായിരുന്നൽ    നാം  കാണുന്ന  ലോകം  സമാധനപരമായിരിക്കും .

ശാന്ത   ഹരിഹരൻ

http://saibalsanskaar.wordpress.com

 

.

 

The obstacle in  our  path- നമ്മുടെ പാതയിലെ പ്രതിബന്ധം

 

മൂല്യം —-സത്യം

ഉപമൂല്യം ——-വിശ്വാസം

action speak louder

പണ്ട് ഒരിക്കല്‍    ഒരു   രാജാവ്‌    പാതയിൽ   ഒരു    പാറക്കല്ല്   വെച്ചിട്ട്    ആരെങ്ങിലും    അത്     എടുത്തു     മാറ്റുന്നുണ്ടോ    എന്നറിയാൻ   ഒരു   മരത്തിന്‍റെ    പുറകിൽ     ചെന്ന്    ഒളിച്ചിരുന്നു.  രാജാവിന്റ്റെ    ദർബാരിലുള്ള    കുറച്ചു   ആളുകളും    വലിയ    പണക്കാരായ   കുറച്ചു   വ്യാപാരികളും   ആ   വഴിക്ക്   വന്നു .  പക്ഷെ   ആ   പാറയെ   ചുറ്റി   നടന്നു   പോയി .  ആരും   അത്   മാറ്റാൻ ശ്രമിച്ചില്ല.  മാത്രമല്ല   പാത   വൃത്തിയാക്കി   വെക്കാതത്തിനു   രാജാവിനെ വിമര്ശിക്കുകയും   ചെയ്തു

അപ്പോൾ    ഒരു   കർഷകൻ    ഒരു   കൊട്ട    പച്ചക്കറിയുമായി   ആ   വഴി   വന്നു .  വലിയ    ആ     കല്ലിന്റ്റെ    അടുക്കൽ     വന്നപ്പോൾ     ചുമട്    താഴെ    ഇറക്കി    വെച്ച് .   ആ    കല്ലിനെ     പാതയുടെ    അരികിൽ      ആക്കാൻ ശ്രമിച്ചു .ഒരുപാടു    കഷ്ട്ടപ്പെട്ട ശേഷം    കല്ലിനെ    മാറ്റാൻ കഴിഞ്ഞു  .  പച്ചക്കറി     ചുമടും    എടുത്തു     പോകാൻ നോക്കിയപ്പോൾ    ആ കല്ല്‌   ഇരുന്ന സ്ഥലത്ത്    ഒരു    പെഴ്സ്സു കണ്ടു .  അതിൽ    ധാരാളം   പണമുണ്ടായിരുന്നു    കൂട്ടത്തിൽ     രാജവിന്റ്റെ      ഒരു     കുറിപ്പും —-

ആരാണോ ഈ പാതയിൽ നിന്ന് കല്ല്‌ എടുത്തു മാറ്റുന്നുവോ         അവർക്കാണ് ഈ പണം . മുഴുവനും .  നമക്ക് മനസ്സിലാക്കാൻ          പറ്റാത്ത പല കാര്യങ്ങളും കര്ഷകന് മനസ്സിലായി ..

ഗുണപാഠം ———

ജീവിതത്തിൽ    വരുന്ന    എല്ലാ    തടസ്സങ്ങളും    നമ്മുടെ      സ്ഥിതിയെ മെച്ചപ്പെടുത്താനാണു എന്ന് മനസ്സിലാക്കണം .

ശാന്ത     ഹരിഹരൻ     .

http://saibalsanskaar.wordpress.com

 

 

Always remember those who serve-സേവനം ചെയ്യുന്നവരെ എപ്പോഴും ഓര്ക്കുക

.boy
മൂല്യം —–നന്ദി ശരിയായ പെരുമാറ്റം
ഉപംപ്പ്ല്യം ——മര്യാദ

ഐസ്ക്രീമിനു വിലകുറവായിരുന്ന പണ്ടത്തെ കാലത്ത് ഒരു 10 വയസ്സ് കുട്ടി ഒരു ഹോട്ടലിൽ ചെന്ന് . ഒരു മേശയുടെ മുന്നിൽ ചെന്നിരുന്നു വൈട്രെസ്സ് ഒരു ഗ്ലാസ്‌ വെള്ളം കുട്ടിയുടെ മുന്നിൽ കൊണ്ട് വച്ച്
ഒരു ഐസ്ക്രീം കസ്സാട്ടെക്ക് എത്രയാ ? കുട്ടി ചോദിച്ചു .
50 സെനറ്റ്‌ —-വൈട്രെസ്സ് പറഞ്ഞു .
കുട്ടി കീശയിൽ കൈയിട്ടു പൈസാ എടുത്തു എണ്ണി നോക്കി . ശരി ഒരു സാധാരണ ഐസ്ക്രീമിന് എന്ത് വിലയാണ് ?—-അവൻ ചോദിച്ചു .
അപ്പോഴേക്കും കുറെ ആളുകൾ മേശക്കു വേണ്ടി കാത്തു നില്ക്കുകയായിരുന്നു .വൈട്രെസ്സിനു ക്ഷമയില്ലാതായി .
35 സെനറ്റ്‌ അവർ വേഗം പറഞ്ഞു .
കുട്ടി പിന്നെയും പൈസാ എണ്ണാൻ തുടങ്ങി .ഞാൻ സാധാരണ ഐസ്ക്രീം കഴിക്കാം .—അവൻ പറഞ്ഞു .
വൈട്രെസ്സ് ഐസ്ക്രീം കൊണ്ട് വെച്ച് ബില്ലും മേശപ്പുറത്തു വെച്ച് പോയി .
കുട്ടി ഐസ്ക്രീം കഴിച്ചു പണം ഖജാൻജിയെ ഏല്പ്പിച്ചു പോയി
വൈട്രെസ്സ് മേശ വൃത്തിയാക്കാൻ വന്നപ്പോൾ കരഞ്ഞു പോയി . അവിടെ കാലി ഐസ്ക്രീം കപ്പിന്റ്റെ താഴെ 5 സെനറ്റ്‌ ഉണ്ടായിരുന്നു .
വൈട്രെസ്സിനു പൈസാ കൊടുക്കുവാൻ വേണ്ടി ആ കൊച്ചു പൈയ്യൻ വിലപ്പിടിച്ച ഐസ്ക്രീം കഴിച്ചില്ല

ഗുണപാഠം ———
നമ്മളെ സേവിക്കുന്നവരെ ഓര്ക്കുകയും ബഹുമാനിക്കുകയും വേണം .അത് അവര്ക്ക് മാത്രമല്ല നമക്കും സന്തോഷം നല്കും ..

ശാന്ത ഹരിഹരൻ. .

http://saibalsanskaar.wordpress.com

Action speaks greater than words പ്രവര്ത്തി വാക്കുകളെക്കാൾ ശക്ത്തമാണ്

A
മൂല്യം —-ശരിയായ പ്രവര്ത്തി
ഉപമൂല്യം — മുന്കൈയെടുക്കൾ , പ്രവര്ത്തി

stone
ഒരു ദിവസം ഒരു കർഷകൻ ചെറിയ ഒരു പാതയിലൂടെ നടന്നു പോകുകയായിരുന്നു . വഴിയിൾ ഒരു വലിയ കല്ല്‌ കിടക്കുന്നുണ്ടായിരുന്നു . ആരാണ് ഈ കല്ല്‌ വഴിയിൾ കൊണ്ട് ഇട്ടിരിക്കുന്നത് ? എന്ത് കൊണ്ട് ആരും ഇത് എടുത്തു മാറ്റാത്തത് ? എന്ന് പരാധി പറഞ്ഞു കൊണ്ട് മുന്നോട്ടു നടന്നു പോയി .
പിറ്റേ ദിവസം ഒരു പാൽക്കാരാൻ ആ വഴിയിൾ വന്നു കല്ല്‌ കിടക്കുന്നത് കണ്ടു . അയാളും പരാധി പറഞ്ഞു കൊണ്ട് പോയി . കല്ല്‌ മാറ്റുവാൻ ശ്രമിച്ചില്ല .
അടുത്ത ദിവസം ഒരു വിദ്യാർത്ഥി ആ വഴിയിലൂടെ വന്നു . കല്ല്‌ കണ്ടു ആരെങ്ങിലും തട്ടി വീഴും എന്ന് ഓര്ത്തു കല്ല്‌ പാതയിൽ നിന്ന് മാറ്റുവാൻ ശ്രമിച്ചു . കല്ല്‌ വളരെ വലുതായിരുന്നു . ഒരുപാട് കഷ്ട്ടപെട്ടു കല്ല്‌ എടുത്തു മാറ്റി . തിരിച്ചു വന്നു നോക്കിയപ്പോൾ അവിടെ ഒരു കടലാസ്സു കഷ്ണം കണ്ടു .തുറന്നു നോക്കിയപ്പോൾ അതിൽ എഴുതിയിരുന്നു ” നീയാണ് ഈ രാജ്യത്തിന്റെ യതാർത്ഥ സമ്പത്ത് .”
രണ്ടു തരത്തിലുള്ള ആളുകളുണ്ട് . സംസാരിക്കുന്നവരും പ്രവർത്തിക്കുന്നവരും . സംസാരിക്കുന്നവർ വെറുതെ സംസാരിച്ചു സമയം കളയും. പക്ഷെ പ്രവർത്തിക്കുന്നവർ പ്രവര്ത്തിക്കും .
ഗുണപാഠം —–
ഒരു കാര്യം ചെയ്യുവാൻ ഇഷ്ട്ടമില്ലെങ്ങിൽ പിന്നെ അതിനെ ക്കുറിച്ച് ചര്ച്ച ചൈയൂന്നതും ശരിയല്ല നാം മാറിയാലേ ആഗ്രഹിക്കുന്ന മാറ്റം കാണുവാൻ സാധിക്കുകയുള്ളൂ . മാനവ സേവ ചെയ്യ്യുന്നതാണ്‌ ഈ ഭൂമിയൽ നാം താമസിക്കുന്നതിനു കൊടുക്കുന്ന വാടക .

Shanta Hariharan

http://saibalsanskaar.wordpress.com

The perfectionist sculpturer- പരമോല്ക്രിഷ്ടനായ ശില്പി എപ്പോഴും ഉന്നത ജോലി ചെയ്യും

.

മൂല്യം —-നല്ല  പെരുമാറ്റം

ഉപമൂല്യം ——മികച്ച  പ്രകടനം

sculptor
ഒരിക്കൽ  ഒരു  മാന്യൻ  പണി  നടന്നു  കൊണ്ടിരിക്കുന്ന  ഒരു  അമ്പലത്തിൽ  പോയി . അവിടെ   ഒരു  ശില്പി  ദൈവത്തിന്റെ  ഒരു  പ്രതിമ  ഉണ്ടാക്കി  കൊണ്ടിരുന്നു .  പെട്ടെന്ന്   താഴെ  നോക്കിയപ്പോൾ  അവിടെ  അതെ  പോലെ  ഒരു  പ്രതിമ  കിടക്കുന്നത്   കണ്ടു .അദ്ദേഹം  ചോദിച്ചു —-എന്താ  നിങ്ങൾക്ക്   ഒരേ  പോലെ  രണ്ടു  പ്രതിമകൾ  വേണോ ?
ഇല്ല    ശില്പി   പറഞ്ഞു—–ഞങ്ങൾക്ക്   ഒന്ന്  മതി .  പക്ഷെ      ആദ്യത്തെ    പ്രതിമക്കു  ഒരു  ചെറിയ  ഹാനി  വന്നു .വന്ന  ആൾ  പ്രതിമ   പരിശോധിച്ച് . പറയത്തക്ക  ഹാനി   ഒന്നും  കണ്ടില്ലല്ലോ . എവിടയാണ്   പൊട്ടിയിരിക്കുന്നതു ?  എന്ന്    ചോദിച്ചു .
പ്രതിമയുടെ   മുക്കിൽ   ഒരു  ചെറിയ  പോറൽ  ഉണ്ട്  എന്ന്   പറഞ്ഞു  കൊണ്ട്   ശില്പി   തന്റെ   ജോലി   ചെയ്തു    കൊണ്ടിരുന്നു
മാന്യൻ  ചോദിച്ചു —–എവിടെയാണ്   പ്രതിമ   സ്ഥാപിക്കുവാൻ   പോകുന്നത് ? ശില്പി   പറഞ്ഞു —-20 അടി  പൊക്കമുള്ള    ഒരു   തുണിന്റെ മുകളിൾ  ആണ്    സ്ഥാപിക്കുവാൻ   പോകുന്നത്
20 അടി  പൊക്കമുള്ള  ഒരു  തുനിന്റെ  മുകളിലാണ്   പ്രതിമ   സ്ഥപിക്കുന്നെങ്ങിൽ    മുക്കിലെ   ഒരു   ചെറിയ   പോറൽ   ആരാണ്      അറിയുവാൻ   പോകുന്നത് ?  മാന്യൻ   ചോദിച്ചു
ശില്പി   ജോലി   നിറുത്തി  മാന്യന്റെ  നേർക്ക്‌   നോക്കി  പുഞ്ചിരിച്ചു   കൊണ്ട്   പറഞ്ഞു ——ഞാൻ  അത്  അറിയും . ദൈവവും   അറിയും
ഗുണപാഠം ——
നാം  ചെയ്യുന്ന   ജോലി   ഏറ്റവും    മികച്ചതായിരിക്കണം    മറ്റുള്ളവരെ   ബോധ്യപ്പെടുത്താണോ  അവരുടെ  ശ്രദ്ധ   പറ്റി  പിടിക്കുവാനോ  വേണ്ടി  ആകരുതേ    ജോലി   ചെയ്യുന്നത്    അവനവന്റെ    മന       ത്രിപ്ത്തിക്ക്        വേണ്ടി     ആയിരിക്കണം

Shanta Hariharan

http:/saibalsanskaar.wordpress.com