Archives

Good samaritan saves the day പരോപകാരി  പ്രായമായ  പൗരൻറ്റെ   ദിവസം     രക്ഷപ്പെടുത്തുന്നു.

 

മൂല്യം—–സത്യം, സത്യസന്ധത

ഉപമൂല്യം—–ഉത്തരവാദിത്വം, നല്ല  പൗരൻ

ഒരു  ഓട്ടോ  ഡ്രൈവറുടെ  ദയവായ  പ്രവർത്തി  ഈ  പട്ടണത്തിലുള്ള  ചെറിയ  ജാപ്പനീസ്  സമുദായത്തിൻറ്റെ  മുഴുവൻ അഭിനന്ദങ്ങൾക്കു അർഹനായി.

കഴിഞ്ഞ  6  മാസങ്ങളായി  മാഗ്ലൂരിലെ  ഹ്യൂബൻകട്ട  എന്ന  പട്ടണത്തിൽ  മക്കി മത്‌എന്ന  ഒരു  ജാപ്പനീസ്  സ്ത്രീ  താമസിച്ചിരുന്നു.ഒരു  ഓട്ടോ റിക്ഷാവിൽ യാത്ര  ചെയ്യുമ്പോൾ  അവരുടെ  ചെറിയ  സഞ്ചി  നഷ്ട്ടപ്പെട്ടു. പേടിച്ചുപോയ  ആ  സ്ത്രീ  പട്ടണത്തിലെ  തൻറ്റെ  ജാപ്പനീസ് പരിചയക്കാരെവിളിച്ചതായി  അവരുടെ  രക്ഷകർത്താവും വിഷു  മാർഷ്യൽ  ആർട്സ് വിദഗ്ധനായ  ഹരികാ ഇട്ടോ പറഞ്ഞു.

ഏകദേശം ആ  സമയത്തു  തന്നെ  ആ  സ്ത്രീയെ  ഓട്ടോറിക്ഷക്കാരൻ അവരുടെ മൊബൈലിൽ വിളിച്ചു. ഡ്രൈവർ  പറയുന്നതൊന്നും അവർക്കു മനസ്സിലായില്ല. അവിടെ  ചുറ്റിയുള്ളവർ  അവൻ  എന്ത്  പറഞ്ഞു  എന്ന്  പറഞ്ഞു  കൊടുത്തു. അപ്പോഴേക്കും അവരുടെ ജാപ്പനീസ്  സുഹൃത്തുക്കൾഅവിടെ  എത്തി.ഓട്ടോ റിക്ഷാക്കാരൻ അവരെ കണ്ട് പണസഞ്ചി കൊടുത്തു  എന്നും അവർ സമ്മാനമായി കൊടുത്ത പണം  വാങ്ങിയില്ല  എന്നുംഅവർ  പറഞ്ഞതായി  മി. ഇട്ടോ പറഞ്ഞു.

എന്തായാലുംപേര്  അറിയാത്ത  ആ  സന്മനസ്സുകാരൻ  ചെയ്ത  നല്ല  കാര്യം  മുഴുവൻ  പട്ടണത്തിൻറ്റെ  മാനം കാത്തു. മി. ഇട്ടോ  പ്രസ്സിൽ കൊടുത്ത ഒരു  റിപ്പോർട്ടിൽ  തുറന്നു  പറയുകയാണ്.
ഒരു  ചെറിയ  പറ്റിക്കൽ  എങ്ങിനെ  ഒരു  പട്ടണത്തിൻറ്റെ  പ്രതിച്ഛായയെ  ചീതയാക്കുന്നുവോഅതുപോലെ  ഒരുനല്ല  പ്രവർത്തി  അവിടത്തെ  ആളുകളുടെ നല്ല  മനസ്ഥിതിയെ  പ്രകടിപ്പിക്കുന്നു.മാഗ്ലൂരിലെ  മനുഷ്യരുടെ  സുന്ദരമായ  മനസ്സ്  അവിടത്തെ  പ്രധാനമായ  ഒരു മുതൽ  കൂട്ടാണ്.—–ഹാരിക  ഇട്ടോ

Shanta Hariharan

http://saibsalsanskaar.wordpress.com

 

Advertisements

മൃഗങ്ങളോടുള്ള സ്നേഹം (An Experience)

An Experience

മൂല്യം: സ്നേഹം ഉപമൂല്യം: കരുണ

താഴെ കൊടുത്തിരിക്കുന്നത് കുട്ടികളുടെ ഒരു അനുഭവം/വീക്ഷണം ആണ്.

2012, നവംബർ 14 ന് ഞങ്ങൾ സായി മാനുഷികമൂല്യ ക്ലാസ്സ് കഴിഞ്ഞു മടങ്ങുകയായിരുന്നു. അപ്പോൾ വഴിയിൽ ഒരു “മ്യാവൂ” ശബ്ദം കേട്ടു. ആ ശബ്ദം എവിടെനിന്ന് വരുന്നു എന്ന് നോക്കിയപ്പോൾ കൂട്ടിൽ പെട്ടുപോയ ഒരു പാവം പൂച്ചയെ കണ്ടു. അത് കൂട്ടിൽനിന്നും പുറത്തുവരാൻ പാടുപെടുന്നുണ്ടായിരുന്നു. അതുകണ്ട് സങ്കടം തോന്നി. ഞങ്ങൾ അതിനെ രക്ഷിക്കാൻ തീരുമാനിച്ചു. അതിനെ ആരോ പൂച്ചകെണി വെച്ചു പിടിച്ചതാണ് എന്ന് മനസ്സിലായി. ഞങ്ങളുടെ ഫ്ലാറ്റിൽ കാവൽക്കാർ പൂച്ചകൾ ശല്ല്യമാണെന്ന് കരുതി അതിനെ എപ്പോഴും കെണി വെച്ചു പിടിക്കുക പതിവാണ്. പക്ഷെ ഞങ്ങൾ പൂച്ചകളെ വളരെയേറെ സ്നേഹിച്ചിരുന്നു. അപ്പോൾ അതുവഴി വന്ന ഒരു ജോലിക്കാരി ഞങ്ങളെ കെണി തുറക്കുവാൻ സഹായിച്ചു. കെണിയിൽനിന്നും പുറത്തുവന്ന പൂച്ച സന്തോഷത്തോടെ ചാടി ഓടി പോകുന്നതു കണ്ടപ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷം തോന്നി. പൂച്ചകൾ ആർക്കും ഒരിക്കലും ഒരു ശല്യം ആയിരുന്നില്ല. നല്ല ഒരു പ്രവർത്തി ചെയ്യാൻ സാധിച്ചതിൽ ഞങ്ങൾ വളരെയേറെ സന്തോഷിച്ചു.

അതിനുശേഷം, ഞങ്ങൾ എപ്പോഴും വഴിയിൽ പൂച്ചകെണി ഉണ്ടോ എന്ന് ശ്രദ്ധിക്കുവാൻ തുടങ്ങി.

ഗുണപാഠം
1. ഞങ്ങൾ നിരുപദ്രവികൾ ആയ മൃഗങ്ങളോട് കരുണയുള്ളവാരാകണം

2. നാം വസിക്കുന്ന ചുറ്റുപാടുകളോട് നാം കടമപെട്ടിരിക്കുന്നു.

പ്രസ്തുത കുട്ടികൾ: കുനാൽ, നന്ദിനി,ആര്യൻ,കിമായ
(7-11 വയസ്സ് വരെയുള്ള കുട്ടികളുടെ പ്രേമാർപ്പണം ക്ലാസ്സ്)

________________________________________________________________________________________________________
Stories are available in various languages; Visit the respective sites as given below.
മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്ന കഥകൾ വിവിധ ഭാഷകളിലുള്ള വെബ് സയിറ്റുകളിൽ ലഭ്യമാണ്. അവ താഴെ കൊടുത്തിരിക്കുന്നു

http://saibalsanskaar.wordpress.com (English)
http://saibalsanskaartamil.wordpress.com (Tamil)
http://saibalsanskaartelugu.wordpress.com (Telugu)
http://saibalsanskaarhindi.wordpress.com (Hindi)
https://saibalsanskaarammalayalam.wordpress.com (Malayalam)

ഒരുമ

An Experience

മൂല്യം: ശരിയായ പ്രവർത്തി ഉപമൂല്യം: ഒരുമ

ഞങ്ങൾക്ക് U W C- East Singapore എന്നപേരുള്ള ഒരു ക്രിക്കറ്റ് ടീം ഉണ്ടായിരുന്നു. ടീമിൻറെ രണ്ടാമത്തെ മാച്ച് നിശ്ചയിച്ചു. അത് വളരെ പ്രധാനപ്പെട്ട ഒരു കളി ആയിരുന്നു. ഞങ്ങളുടെ ടീമ്ന് ജയിക്കേണ്ടത് ആവശ്യമായിരുന്നു.

ഒരു ടീമിൽ ഇത്ര അംഗങ്ങൾ എന്ന നിയമം ഉണ്ടായിരുന്നതിനാൽ ഞങ്ങളുടെ ടീമിലെ എല്ലാ കുട്ടികൾക്കും കളിയിൽ പങ്കുചേരാൻ സാധിക്കുമായിരുന്നില്ല. ഞാൻ മറ്റു കുട്ടികൾക്ക് ഒരു അവസരം കൊടുക്കുവാൻ വേണ്ടി ഒരു പകരക്കാരനാവാൻ തീരുമാനിച്ചു. കളി നല്ല വണ്ണം നടക്കുകയും ഞാൻ എൻറെ ടീമിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അവസാനം ഞങ്ങളുടെ ടീം ജയിച്ചു. ഞങ്ങൾ അത് ശരിക്കും ആഘോഷിച്ചു. എനിക്ക് ഞാൻ ചെയ്ത പ്രവർത്തിയിലും, ഒരു ടീമായി ഞങ്ങൾ പ്രവർത്തിച്ചതിലും വലിയ സന്തോഷം തോന്നി.

ഇതിൽനിന്നും ഞാൻ, തന്നെപറ്റിമാത്രം മാത്രം ചിന്തിക്കാതെ മറ്റുള്ളവരെപറ്റികൂടി ചിന്തിക്കണം എന്ന് മനസ്സിലാക്കി. ഒരു ടീമിന് എപ്പോഴും ഒരുമ ഉണ്ടായിരിക്കണം.

by vivek -11 years- premaarpan value& prayer class, Group 2