Archives

ഭഗവാൻ കൃഷ്ണനോടുള്ള ദ്രൗപതിയുടെ ഭക്തി —–നാമജപത്തിന്റെ ശക്തി-Draupadi ‘s devotion to Lord Krishna —–Power of namasmarana –

 

മൂല്യം —– മൂല്യം ——-സ്നേഹം 

 ഉപമൂല്യം ——-ഭക്തി 

പാണ്ഡവന്മാരുടെ  ഭാര്യയായ  ദ്രൗപതിയെ  പലപ്രാവശ്യം  അപമാനത്തിൽ  നിന്നും  മാനഭംഗത്തിൽ  നിന്നും  രക്ഷിച്ചു .ഭഗവാന്റെ  ഭാര്യമാരായ  രുഗ്മണിയും  സത്യഭാമയും  കൃഷ്ണൻ  ദ്രൗപതിയെ  ഇത്ര  സഹായിക്കുവാനും  അനുഗ്രഹിക്കുവാനുമുള്ള  കാരണമെന്താണ്  എന്ന്  ആശ്ചര്യപ്പെട്ടു .

ഒരു  ദിവസം  അവരുടെ  സംശയം  തീർക്കുവാനായി  കൃഷ്ണൻ  രുഗ്മണിയെയും  സത്യഭാമയെയും  ദ്രൗപതിയുടെ  ഗൃഹത്തിലേക്ക്  കൊണ്ടുപോയി . അവർ  അവിടെ  എത്തിയപ്പോൾ  ദ്രൗപതി  കുളി  കഴിഞ്ഞു  തലമുടി  ചീകുകയായിരുന്നു .കൃഷ്ണൻ  രുഗ്മണിയോടും  സത്യഭാമയോടും  ദ്രൗപതിയുടെ  മുടി  ചീകി  കൊടുക്കാൻ  പറഞ്ഞു.അവർക്ക്  ദേഷ്യം  വന്നെങ്കിലും  ഒന്നും  മിണ്ടാതെ  കൃഷ്ണൻ  പറഞ്ഞതനുസരിച്ചു. അവർ  ദ്രൗപതിയുടെ  മുടി  ചീകുമ്പോൾ  ഓരോ  മുടിയിഴയും “കൃഷ്ണാ  കൃഷ്ണാ”  എന്ന്  ഉച്ചരിക്കുന്നത്    കേട്ടു. ദ്രൗപതി  ശരിക്കും  കൃഷ്ണന്റെ  അനുഗ്രഹത്തിന്  അർഹിക്കുന്നു എന്ന്  അവർക്ക്‌  മനസ്സിലായി .ദ്രൗപതിയുടേ  ശരീരത്തിലെ  ഓരോ  അണുവിലും  ഭഗവാൻ  കൃഷ്ണന്റെ  നാമം  പ്രവേശിച്ചിരുന്നു .ദ്രൗപതി  തന്റെ  എളിയ  നാമജപം  കൊണ്ട്  ഭഗവാന്റെ  സ്ഥിരമായ  മിത്രതയും  സ്നേഹവും  നേടിയെടുത്തു .

 ഗുണപാഠം— 

ഈകലിയുഗത്തിൽ  ഭഗവാനെ  പ്രാപിക്കുവാനുള്ള  ഏക  മാർഗ്ഗം  നാമജപമാണ്.  ആത്മീയമായി  ഉയരുവാൻ  സ്ഥിരമായി  ഭഗവാനെ  സ്മരിക്കുകയും  നാമജപം  ചെയ്യുകയും  വേണം .

 

തർജ്ജമ —–ശാന്ത  ഹരിഹരൻ .

 

Advertisements

ഭഗവാൻ രാമനിൽ നിന്നൊരു എഴുത്തു Letter from Lord Rama

ല്യം ——സ്നേഹം 

ഉപമൂല്യം —–ദയാഎല്ലാവരിലും  ഭഗവാനെ  കാണുക .

സാവനീ  എന്ന  പെൺകുട്ടി  അവളുടെ  എഴുത്തു  പെട്ടിയിൽ  നോക്കിയപ്പോൾ  ഒരു  എഴുത്തു  മാത്രം  ഉണ്ടായിരുന്നു.  എഴുത്തു  തുറന്നു  വായിക്കുന്നതിനു  മുൻപ്  നോക്കി . അതിൽ  സ്റ്റാമ്പൊ  മുദ്രയോ  ഒന്നും  കണ്ടില്ല . അവളുടെ. മേൽവിലാസം  മാത്രം . എഴുത്തു  തുറന്നു  വായിച്ചു .”സാവനി  ഞാൻ  ഇന്ന്  ആ  ഭാഗത്തു  ഉണ്ടാവും.  നിങ്ങളെ  കാണുവാൻ  വരുന്നുണ്ട് .” —-സ്നേഹപൂർവ്വം –ഭഗവാൻ  രാമൻ .

മേശപ്പുറത്തു  കത്തു  വെക്കുമ്പോൾ  അവളുടെ  കൈകൾ  വിറക്കുന്നുണ്ടായിരുന്നു.  “എന്തിനാണ്  ഭഗവാൻ  എന്നെ  കാണുവാൻ  വരുന്നത് ? ഞാൻ  അങ്ങിനെ  വലിയ  വ്യക്തി  ഒന്നുമല്ല .എന്റെ  അടുക്കൽ  കൊടുക്കുവാനും  ഒന്നുമില്ല.  അടുക്കള  അലമാറ  കാലിയാണ്.  എന്റെ  ഭഗവാന്  കൊടുക്കുവാൻ  ഒന്നുമില്ല. കടയിൽ  പോയി  എന്തെങ്കിലും  വാങ്ങി  വരണം.”  അവൾ  പേഴ്സ്  തുറന്നു  നോക്കി . അഞ്ചു  ഡോളറും  40  സെന്റസും  ഉണ്ടായിരുന്നു .അവൾ  കോട്ട്  വലിച്ചിട്ടു  വേഗം  പുറത്തു  പോയി. ഒരു  ബ്രെഡും  കുറച്ചു  പച്ചക്കറികളും  ഒരു  കാർട്ടൺ  പാലും  വാങ്ങി .  ഇനി  അടുത്ത  ഒരാഴ്ച  കഴിച്ചുകൂട്ടാൻ  12  സെന്റ്സ്  മാത്രമേയുള്ളു.  അവൾ  സന്തോഷത്തോടെ  അവളുടെ  എളിയ  സാധനങ്ങൾ  കൈയിൽ  പിടിച്ചു  കൊണ്ട്  നടന്നു .

ഓ  മാന്യസ്ത്രീ —ഞങ്ങളെ  ഒന്ന്  സഹായിക്കുവാൻ  സാധിക്കുമോ?

സാവനീ  അത്താഴത്തിനു  അതിഥിക്കു  വേണ്ടി  ഒരുക്കേണ്ട  സാധനങ്ങളെ  കുറിച്ച്  ചിന്തിക്കുന്നതിൽ  വഴിയിൽ  കീറിയ  വസ്ത്രങ്ങൾ  ധരിച്ച  ആ  പുരുഷനെയും  സ്ത്രീയെയും.  ശ്രദ്ധിച്ചില്ല.

നോക്ക്  മാന്യസ്ത്രീ  എനിക്ക്  ജോലിയില്ല. ഞാനും  എന്റെ  ഭാര്യയും  ഈ  താഴ്‌വാരത്തിൽ ജീവിക്കുന്നു .നല്ല  വിശപ്പ്  കൂടെ  നല്ല  തണുപ്പും . നിങ്ങൾക്ക്  എന്തെങ്കിലും  സഹായിക്കാൻ  പറ്റുമോ?

സാവനി  അവർ  രണ്ടു  പേരെയും  ഒന്ന്  നോക്കി .അവർ  വളരെ  വൃത്തികെട്ട  വസ്ത്രം ധരിച്ചിരുന്നു . വല്ലാത്ത  ദുർഗന്ധം .ശ്രമിച്ചാൽ  അവർക്കു  എന്തെങ്കിലും  ജോലി  കിട്ടും  എന്ന്  അവൾക്കു  തോന്നി .

“സഹോദരാ  എനിക്ക്  സഹായിക്കണം  എന്നുണ്ട് . പക്ഷെ  ഞാൻ  ഒരു പാവപ്പെട്ട  സ്ത്രീയാണ് .എന്റെ  അടുത്ത്  കുറച്ചു  പച്ചക്കറിയും  ഒരുബ്രെഡും  കുറച്ചു  പാലും  ഉണ്ട് .ഇന്ന്  രാത്രി  വളരെ  പ്രധാനപ്പെട്ട  ഒരു അതിഥി  വരുന്നു . ഇതെല്ലം  അദ്ദേഹത്തിന്  കൊടുക്കാനാണ്.”

“ശരി  എനിക്ക്  മനസ്സിലായി .നന്ദി .”

ആ  മനുഷ്യൻ  സ്ത്രീയുടെ  തോളത്തു  കൈയിട്ടു  താഴ്‌വാരത്തിലേക്ക്  മടങ്ങി. അവർ  മടങ്ങുന്നത്  കണ്ടപ്പോൾ  സാവനിയുടെ  മനസ്സിൽ  പെട്ടെന്ന്  ഒരു  ഉണർവുണ്ടായി .

“സഹോദരാ  നിൽക്കു”

 

ആ. ദമ്പതികൾ  നിന്നു. അവൾ  അവരുടെ  അടുക്കലേക്കു ഓടി .” നോക്ക്  നിങ്ങൾ  ഈ  ഭക്ഷണം  എടുത്തോളൂ .ഞാൻ  അതിഥിക്ക്  വേണ്ടി  വേറെയെന്തെങ്കിലും  ഒരുക്കാം.”

അവൾ  സാധനങ്ങളുടെ  സഞ്ചി  അവർക്കു  കൊടുത്തു.

“നന്ദി. വളരെ  വളരെ  നന്ദി . ” എന്ന്  അവർ  രണ്ടു  പേരും  പറഞ്ഞു .ആ  സ്ത്രീ  തണുത്തു  വിറക്കുകയായിരുന്നു . ” നിങ്ങൾ  ഈ  കോട്ടു  എടുത്താലും .എനിക്ക്  വീട്ടിൽ  വേറെയൊരു  കോട്ട്  ഉണ്ട് .”സാവനി  കോട്ടു  ഊരി  ആ  സ്ത്രീക്ക്. ഇട്ടു  കൊടുത്തു.

ഇപ്പോൾ  സാവനിക്ക്  കോട്ടില്ല. അതിഥിക്ക്. വിളമ്പാൻ  ഒന്നുമില്ല .വീട്ടിന്റെ  വാതിൽക്കൽ  എത്തുമ്പോഴേക്കും  അവൾ തണുത്തു  വിറച്ചു.  ഭഗവാൻ  അവളെ  സന്ദർശിക്കുവാൻ  വരുന്നു. അവളുടെ  അടുക്കൽ  കൊടുക്കാൻ. ഒന്നുമില്ല. എന്ത്  ചെയ്‌യും  എന്നോർത്തു  വളരെ  വിഷമിച്ചു . പേഴ്‌സിൽ  നിന്ന്  താക്കോൽ  തപ്പിയെടുത്തു  എടുത്തു അപ്പോൾ  എഴുത്തുപെട്ടിയിൽ  വേറെയൊരു  എഴുത്തു. കണ്ടു .അത്  അസാധാരണ  സംഭവമായിരുന്നു.  തപാൽകാരൻ  ദിവസത്തിൽ  ഒരു  പ്രാവശ്യമേ  വരുള്ളൂ.അവൾ  കത്ത്  തുറന്നു  വായിച്ചു .

പ്രിയപ്പെട്ട  സാവനി,

പിന്നെയും  നിങ്ങളെ  കാണുന്നതിൽ  വളരെ  സന്തോഷം .നല്ല  ഭക്ഷണത്തിനും  ആ  സുന്ദരമായ  കോട്ടിനും  നന്ദി .

സ്നേഹപൂർവ്വം ,

ഭഗവാൻ  രാമൻ .

ഇപ്പോഴും  നല്ല  തണുപ്പുണ്ട് . കോട്ടില്ല. എന്നാലും  സാവനിക്ക്. തണുപ്പ്  തോന്നിയില്ല .അവളുടെ  ദേഹം  മുഴുവൻ  രോമാഞ്ചം പൂണ്ടു. കണ്ണുകളിൽ  ആനന്ദാശ്രുക്കൾ  ഒഴുകി.

ഗുണപാഠം ——-

മനുഷ്യരെ  സേവനം  ചെയ്യുന്നത്  ഈശ്വരസേവനം  ആണ് .എല്ലാവരിലും  ഭഗവാനെ കാണുവാനും,സ്നേഹിക്കുവാനും ,സഹായിക്കുവാനും  പഠിക്കണം.

 

തർജ്ജമ —ശാന്ത  ഹരിഹരൻ .

 

 

 

The mango tree മാമരം

മൂല്യം —– സ്നേഹം 

 ഉപമൂല്യം —-ബഹുമാനം , നന്ദി , സംരക്ഷണം .

പണ്ടൊരിക്കൽ  ഒരു  വലിയ  മാമരം  ഉണ്ടായിരുന്നു . ഒരു  കൊച്ചു  കുട്ടി  അതിനു  ചുറ്റും  കളിക്കുമായിരുന്നു . അവൻ  മരത്തിൽ  കെയറി  മാങ്ങാ  പറിച്ചു  തിന്നുകയും  മര  നിഴലിൽ  ഉറങ്ങുകയുമായിരുന്നു .അവൻ  മരത്തെ  വളരെ  സ്നേഹിച്ചിരുന്നു . മരവും  അവന്റെ  കൂടെ. കളിക്കുവാൻ  ഇഷ്ടപ്പെട്ടിരുന്നു. സമയം  കടന്നുപോയി . കൊച്ചു  കുട്ടി  വളർന്നു  വലുതായി .  ഇപ്പോൾ  മരത്തിന്റെ  ചുറ്റും  കളിക്കുവാൻ. വന്നില്ല.

ഒരു  ദിവസം  കുട്ടി  വളരെ  സങ്കടത്തോടെ  മരത്തിന്റെ  അടുക്കൽ  വന്നു .

” എന്റെ  കൂടെ  കളിയ്ക്കാൻ  വരാമോ? “മരം ചോദിച്ചു .

“. ഞാൻ  ഇപ്പോൾ  കൊച്ചു  കുട്ടിയൊന്നുമല്ല  മരത്തിന്റെ  ചുറ്റും  കളിയ്ക്കാൻ-“—-കുട്ടി. മറുപടി  പറഞ്ഞു .”എനിക്ക്  കളിക്കുവാൻ  കളിപ്പാട്ടങ്ങൾ  വേണം . അവ  വാങ്ങുവാൻ  പണം  വേണം.”

”  ക്ഷമിക്കണം  എന്റെ  അടുക്കൽ  പണമില്ല .പക്ഷെ  എന്റെ  മാങ്ങകൾ  മുഴുവൻ  ശേഖരിച്ചു കൊണ്ട്  പോയി  വിറ്റാൽ  നിനക്ക്  കളിപ്പാട്ടങ്ങൾ  വാങ്ങുവാൻ.  പണം  കിട്ടും .” കുട്ടി  വളരെ  സന്തോഷിച്ചു . മാങ്ങകൾ  എല്ലാം  ശേഖരിച്ചു  കൊണ്ട്  പോയി .പിന്നെ  തിരിച്ചു  വന്നില്ല    മരം  വളരെ  സങ്കടപ്പെട്ടു .

കുറെ  വർഷങ്ങൾക്ക്  ശേഷം  ആ  കുട്ടി  വലിയ  മനുഷ്യനായി  തിരിച്ചു  വന്നു .മരത്തിന്. വളരെ സന്തോഷമായി .”  വരൂ  എന്റെ  കൂടെ  കളിക്കു ” എന്ന്  വിളിച്ചു .

”  എനിക്ക്  നിങ്ങളുടെ  കൂടെ  കളിക്കുവാൻ  സമയമില്ല . എന്റെ  കുടുംബത്തിന്  വേണ്ടി  ജോലി  ചെയ്‌യണം. ഞങ്ങൾക്ക്  താമസിക്കുവാൻ  ഒരു  വീട്  വേണം .  നിങ്ങൾക്ക്

സഹായിക്കുവാൻ  പറ്റുമോ? ”

”  ക്ഷമിക്കണം  എന്റെ  അടുത്തു  വീടില്ല.  പക്ഷെ. എന്റെ  മരക്കൊമ്പുകൾ  മുറിച്ചു  കൊണ്ടുപോയി  ഒരു  വീട്  പണിതോളു.”

ആ  മനുഷ്യൻ  മരക്കൊമ്പുകൾ  എല്ലാം  മുറിച്ചു  കൊണ്ട്  സന്തോഷത്തോടെ  പോയി  അത്  കണ്ടു  മരവും  സന്തോഷിച്ചു .പിന്നെ  അയാൾ  തിരിച്ചു  വന്നില്ല. മരം ദുഃഖിച്ചു .

കുറെ  വർഷങ്ങൾക്കു  ശേഷം  ഒരു  ചൂടുള്ള  വേനൽക്കാലത്ത്  ആ  മനുഷ്യൻ  വന്നു .മരം  വളരെ  സന്തോഷിച്ചു. ” വരൂ  എന്റെ  കൂടെ  കളിക്കു.” എന്ന്  പറഞ്ഞു .

“ഞാൻ  വളരെ  ദുഖിതനാണ് . എനിക്ക്  കടലിൽ  യാത്ര  ചെയ്ത്  അല്പം  വിശ്രമിക്കണം . ഒരു  വഞ്ചി  തരാമോ ?”അവൻ  ചോദിച്ചു .

“എന്റെ  തടി  കൊണ്ട്  പോയി  ഒരു  വഞ്ചി  പണിതോളു.” മരം. പറഞ്ഞു .

അയാൾ  സന്തോഷത്തോടെ  മരത്തടി  കൊണ്ട്  പോയി  ഒരു  വഞ്ചി  ഉണ്ടാക്കി  കടലിൽ. യാത്രയായി .

വളരെ  കാലം  തിരിച്ചു  വന്നില്ല .ഒടിവിൽ  തിരിച്ചു  വന്നു.

”  എന്റെ  കുട്ടി  ഇനി  തരാൻ  എന്റെ  അടുക്കൽ  ഒന്നുമില്ല . മാങ്ങകൾ  ഇല്ല . ” മരം  പറഞ്ഞു .

“എനിക്ക്  കടിക്കുവാൻ  പല്ലുകളില്ല.” ആ  മനുഷ്യൻ  പറഞ്ഞു .

” നിനക്ക്  മുകളിൽ  കെയറുവാൻ  കൊമ്പുകളില്ല .”

” അതിനു  എനിക്ക്  വളരെ  പ്രായമായി .”

”  ഇപ്പോൾ  ശരിക്കും  എന്റെ. അടുത്തു  തരുവാനായി  ഒന്നുമില്ല. മരിച്ചു  കൊണ്ടിരിക്കുന്ന  വേരുകൾ  മാത്രം .” മരം  വളരെ  സങ്കടത്തോടെ  പറഞ്ഞു.

” എനിക്ക്. ഇപ്പോൾ ഒന്നും  വേണ്ട .ഇത്ര  കൊല്ലങ്ങൾക്കു  ശേഷം  ഞാൻ. വളരെ. ക്ഷീണിച്ചു  പോയി  വിശ്രമിക്കുവാൻ  ഒരു  സ്ഥലം  വേണം .” ആ മനുഷ്യൻ  പറഞ്ഞു.

”നല്ലത്  പഴയ  മരത്തിന്റെ  വേരുകൾ  വിശ്രമിക്കുവാൻ  പറ്റിയ  സ്ഥലമാണ്. വരൂ  എന്റെ. കൂടെ  ഇരുന്നു  വിശ്രമിക്കു.”  മരം. പറഞ്ഞു .

കുട്ടി  പുഞ്ചിരിച്ചു  കൊണ്ട്  മര  ചുവട്ടിൽ  ഇരുന്നു. വിശ്രമിച്ചു .

ഗുണപാഠം——-

ഈ  കഥയിലെ  മാമരം  നമ്മുടെ  അച്ചനമ്മമാരെ  പ്രതിനിധാനം  ചെയ്യുന്നു.ചെറുപ്പകാലത്ത്  മക്കൾ  അവരുടെ  കൂടെ  കളിക്കുവാൻ  ഇഷ്ട്ടപ്പെടുന്നു.വലുതാകുമ്പോൾ  അവരെ  വിട്ടു

 

പിരിയുന്നു.

സഹായം  വേണ്ട  സമയത്തു  മാത്രം  തിരിച്ചു  വരുന്നു .അച്ഛനമ്മമാർ  മക്കൾക്ക്  വേണ്ടി  അവരുടെ  ജീവിതം  തന്നെ  ത്യാഗം  ചെയ്യുന്നു. മക്കൾ    നന്ദിയുള്ളവരായിരിക്കണം . വേണ്ടസമയത്തു  അവർക്കു  ഉപയോഗമുള്ളവരായിരിക്കണം . അവർ  മക്കളോട്  ആവശ്യപ്പെടുന്നത്  സ്നേഹവും അവരുടെ  കൂടെ  കുറച്ചു  സമയം  ചെലവഴിക്കുന്നതും  മാത്രമാണ്.

തർജ്ജമ——ശാന്ത  ഹരിഹരൻ .

 

അമ്മയോടുള്ള സ്നേഹം Love for mother

 

മൂല്യം —-സ്നേഹം

ഉപമൂല്യം —–മര്യാദ , ഭക്തി

പണ്ട്  ഒരു കൊച്ചു  കുട്ടി  അമ്മയോട്  കൂടി  താമസിച്ചിരുന്നു . അവർ  വളരെ  പാവപ്പെട്ടവർ ആയിരുന്നു .ആ  കുട്ടി  വളരെ  സുന്ദരനും , സുമുഖനും  ആയിരുന്നു. വലുതാകുംതോറും  കൂടുതൽ  സുന്ദരനായി . എന്നാലും  ‘അമ്മ  വളരെ  ദുഃഖിതയായിരുന്നു ഒരിക്കൽ  മകൻ  അമ്മയോട്  ചോദിച്ചു —” അമ്മെ  എന്താണ്  ‘അമ്മ  എപ്പോഴും. ദുഃഖിച്ചിരിക്കുന്നത്? ”

‘അമ്മ  മറുപടി. പറഞ്ഞു —” മോനെ  നിന്നെ പോലെ പല്ലുകൾ  ഉള്ളവർ  വളരെ  പ്രസിദ്ധരാകും  എന്ന്  ഒരിക്കൽ  ഒരു  ജ്യോൽസ്യൻ  പറഞ്ഞു .”

മകൻ  ചോദിച്ചു— “അമ്മെ  ഞാൻ  പ്രസിദ്ധനാകുന്നത്  അമ്മക്ക്. ഇഷ്ടമല്ലേ?

ഓ  മോനെ  ഒരു  മകൻ  പ്രസിദ്ധനാകുന്നത്  ഏതമ്മക്കാണ്  ഇഷ്ട്ടമാകാത്തത്? വളരെ  പ്രശസ്തനാകുമ്പോൾ  നീ  എന്നെ  മറന്നു  പോകും , എന്നെ  വിട്ടു  പോകും എന്നോർത്താണ്  ഞാൻ  ദുഃഖിക്കുന്നത്.” ‘അമ്മ  പറഞ്ഞു .

ഇത്  കേട്ട  ഉടൻ  മകൻ  കരയുവാൻ  തുടങ്ങി . ഒരു  നിമിഷം  അമ്മയുടെ  മുന്നിൽ  നിന്നു.  പിന്നെ  പുറത്തേക്കു  ഓടി അവിടന്ന്  ഒരു  കല്ലെടുത്ത്  തന്റെ  രണ്ടു  മുൻപല്ലുകൾ  ഇടിച്ചു  പൊട്ടിച്ചു . വായിൽ നിന്ന്  ചോര  ഒലിക്കുവാൻ  തുടങ്ങി.

‘അമ്മ  പുറത്തു  വന്നു  നോക്കി . അവൻ  ചെയ്ത  കാര്യം  കണ്ടു  ഞെട്ടിപ്പോയി .

അവർ  ചോദിച്ചു—-മോനെ  എന്ത്  കാര്യമാണ്  ചെയ്തത് ?

മോൻ  മറുപടി  പറഞ്ഞു —-” അമ്മയെ  ദുഃഖിപ്പിക്കുന്ന  ഈ  പല്ലുകൾ  എനിക്ക്  വേണ്ടമ്മേ  അവ  കൊണ്ട്  എനിക്ക്  യാതൊരു ഗുണവുമില്ല .ആ  പല്ലുകൾ  കൊണ്ട്  ഞാൻ പ്രസിദ്ധനും  ആകേണ്ട .അമ്മയെ സേവിച്ചു  കൊണ്ടും , അമ്മയുടെ  അനുഗ്രഹം  കൊണ്ടും  പ്രസിദ്ധനാകണം .”

എന്റെ  കൂട്ടുകാരെ  ആ  കുട്ടി  വേറെ  ആരുമല്ല  പ്രസിദ്ധനായ  “ചാണക്യൻ ”  ആയിരുന്നു .

ഗുണപാഠം —–

ജീവിതത്തിൽ  മാതാപിതാക്കളുടെയും , മുതിർന്നവരുടെയും  അനുഗ്രഹം  വളരെ  പ്രധാനപ്പെട്ടതാണ് . അച്ഛനമ്മമാർ  ഒരു  നിബന്ധനയും  കൂടാതെ  മക്കളെ  സ്നേഹിക്കുന്നു .അതുപോലെ  മക്കളും  അച്ഛനമ്മമാരെ  സ്നേഹിക്കുകയും , ബഹുമാനിക്കുകയും , സേവിക്കുകയും  വേണം .അവരുടെ  അനുഗ്രഹം കൊണ്ട്  മക്കൾ  നല്ല  ഉന്നത  നിലയിൽ  എത്തുകയും  ചെയ്‌യും .

ശാന്ത  ഹരിഹരൻ .

 

ഗുരുവിനോടുള്ള സ്നേഹം .Love for one’s master

 

മൂല്യം —-സ്നേഹം

ഉപമൂല്യം ——ഭക്തി , ബഹുമാനം

 

ഈ  കഥ  അമീർ  ഖുസ്‌റോവിന്  ഗുരുവിനോടുള്ള  സ്നേഹവും  ഭക്തിയും  കുറിച്ച്  പറയുന്നു .ഒരിക്കൽ  ഗുരു  ഹസ്രത്  നിസാമിന്റെ  പ്രശസ്തിയും  ദാനശീലതയും  കുറിച്ച്  കേട്ട് ഇന്ത്യയിലെ  ദൂരെയുള്ള  ഒരു  ഗ്രാമത്തിലിരുന്നു  ഒരു പാവപ്പെട്ട  മനുഷ്യൻ  ധന  സഹായത്തിനായി  അദ്ദേഹത്തെ  സമീപിച്ചു .ആ  സമയത്തു  നിസാമിന്റെ  അടുത്തു  ഒരു  ജോഡി  പാദരക്ഷ  മാത്രമേ  കൊടുക്കുവാൻ  ഉണ്ടായിരുന്നുള്ളു. നിരാശ  തോന്നിയെങ്കിലും  ആ  പാവപ്പെട്ട  മനുഷ്യൻ  പാദരക്ഷയും  കൊണ്ട്  സ്വന്തം  ഗ്രാമത്തിലേക്ക്  യാത്രയായി.

പോകും വഴി  അന്ന്  രാത്രി  ഒരു  സത്രത്തിൽ  താമസിച്ചു . അതെ  സമയത്തു  അമീർ  ഖുസ്‌റോവും  തന്റെ  വ്യാപാര  യാത്ര  കഴിഞ്ഞു  ബംഗാളിൽ  നിന്നും  മടങ്ങും  വഴി  അതെ  സത്രത്തിൽ  താമസിക്കുവാൻ  വന്നു.  അമീർ ഖുസ്‌റോ  ആ  കാലഘട്ടത്തിൽ  ഡൽഹിയിൽ സ്വർണവും  വിലപിടിച്ച  കല്ലുകളും  വ്യാപാരം  ചെയ്യുന്ന  ഒരു  അറിയപ്പെടുന്ന  പൗരനായിരുന്നു .

അടുത്ത  ദിവസം  രാവിലെ  ഉണർന്നപ്പോൾ  അദ്ദേഹം  എവിടെന്നോ  സ്വന്തം ഗുരുവിന്റെ  സുഗന്ധം  വരുന്നത്  ഉണർന്നു. ആ സുഗന്ധത്തിന്റെ  ഉറവിടം  കണ്ടുപിടിച്ചു .  ആ  പാവപ്പെട്ട  മനുഷ്യനോട്. ചോദിച്ചു —- ഡൽഹിയിൽ  പോയപ്പോൾ  എന്റെ  ഗുരു  ഹസ്രത്  നിസാമുദിനെ കാണുവാൻ  പോയിരുന്നുവോ?

ആ  സാധു  മനുഷ്യൻ  സമ്മതിച്ചു .വലിയ  പ്രശസ്തി  കേട്ട  ഗുരു  ഹസ്രത്  നിസാമുദിനെ  കാണുവാൻ പോയിരുന്നു. പക്ഷെ  പണത്തിനു  പകരം  ഒരു  ജോഡി  പഴയ  പാദരക്ഷകളാണ്  അദ്ദേഹം തന്നത്  എന്ന്  നിരാശയോട്  പറഞ്ഞു .

ഹസ്രത്  അമീർ ഖുസ്‌റോ  ഉടൻ  തന്നെ  തന്റെ  മുഴുവൻ  സമ്പത്തും  കൊടുത്തു  ആ  പാദരക്ഷകൾ  തരുവാനായി  ആ  പാവപ്പെട്ട  മനുഷ്യനോട്  ആവശ്യപ്പെട്ടു . അവൻ  പാദരക്ഷകൾ  കൊടുത്തു .വിചാരിക്കാതെ  കിട്ടിയ  സമ്പത്തിനു  വേണ്ടി  ഖുസ്രോവിനോട്  വീണ്ടും  വീണ്ടും നന്ദി  പറഞ്ഞു  സന്തോഷത്തോടെ  അവിടെന്നു  പോയി .

അമീർ  ഖുസ്‌റോ  ഗുരുവിന്റെ  അടുത്തു  വന്നു . പാദരക്ഷകൾ  ഗുരുവിന്റെ കാലടിയിൽ  വെച്ച് . തന്റെ  മുഴുവൻ  സമ്പത്തും  ഈ  പാദരക്ഷകൾക്കു  വേണ്ടി  കൊടുത്ത വിവരവും  പറഞ്ഞു.

ഗുരു  ഹസ്രത്  നിസാമുദിൻ  പറഞ്ഞു—- “ഖുസ്‌റോ  ഈ  പാദരക്ഷകൾ  നിനക്ക്  വളരെ  ലാഭത്തിൽ  കിട്ടി .”

ഗുണപാഠം ——-ഒരു  ശിഷ്യന്  ഗുരുവിനോടുള്ള  സ്നേഹത്തിന്റെ  ഉത്തമ  ഉദാഹരണമാണ്  ഈ  കഥ .ഗുരുവിന്റെ  പാദുകയാണ്  ഒരു  ശിഷ്യന്  ഏറ്റവും  പുനിതമായത്.      അഹംഭാവം  കളഞ്ഞു  എല്ലാം  ഗുരുപാദത്തിൽ  സമർപ്പിക്കണം  എന്ന  പാഠമാണ്  ഇതിൽ  നിന്നും  നാം  പഠിക്കേണ്ടത്.

ശാന്ത  ഹരിഹരൻ

 

The winning smile- വിജയിക്കുന്ന  പുഞ്ചിരി.

മൂല്യം ——-സ്നേഹം , ശരിയായ  പെരുമാറ്റം .

ഉപമൂല്യം ——പുഞ്ചിരി , ശ്രദ്ധിക്കപ്പെടുക

അറേബ്യയിലെ  സുൽത്താന്  നാസറുദ്ധീൻ  മുള്ളാവിനെ  വലിയ  ഇഷ്ട്ടമായിരുന്നു .പലപ്പോഴും  യാത്ര. ചെയ്യുമ്പോൾ  അദ്ദേഹത്തിനെ കൂടെ  കൊണ്ടുപോകുമായിരുന്നു .ഒരിക്കൽ  യാത്ര  ചെയ്യുമ്പോൾ  സുൽത്താന്റെ  സംഘം  മരുഭൂമിയിലെ  പേര്  അറിയാത്ത  ഒരു  പട്ടണത്തിൽ  എത്തി .

പെട്ടെന്നുള്ള  ഒരു  തോന്നലിൽ  സുൽത്താൻ  മുള്ളാവിനോട്  പറഞ്ഞു —–ഈ  ചെറിയ  സ്ഥലത്തിലുള്ള  ആളുകൾക്ക്  എന്നെ  അറിയാമോ  എന്ന്  ആലോചിക്കുന്നു .നാം  ഇവിടെ  യാത്ര  നിറുത്തി  പട്ടണത്തിലേക്കു  നടന്നു  പോകാം. അവർ  എന്നെ  തിരിച്ചറിയുമോ  എന്ന്  നോക്കാം.

അവർ. അവിടെയിറങ്ങി  ആ  പൊടി  പിടിച്ച  പട്ടണത്തിലെ  പ്രധാന  പാതയിലൂടെ  നടക്കുവാൻ  തുടങ്ങി . പല  ആളുകളും  നാസറുദ്ധീൻ  മുള്ളാവിനെ  നോക്കി  പുഞ്ചിരിച്ചു .പക്ഷെ  സുൽത്താനെ  തീരെ  വക വെച്ചില്ല . സുൽത്താൻ  ആശ്ചര്യപ്പെട്ടു .

സുൽത്താന്  ദേഷ്യം  വന്ന്  പറഞ്ഞു —ഇവിടത്തെ  ആളുകൾക്ക്  നിങ്ങളെ അറിയാം  പക്ഷെ  എന്നെ  അറിയുന്നില്ല .

അവർക്ക്  എന്നെയും  അറിയില്ല  പ്രഭോ  എന്ന്  വളരെ  വിനയത്തോടെ  മുള്ള  പറഞ്ഞു .

പിന്നെ  എന്താ  നിങ്ങളെ  മാത്രം  നോക്കി  പുഞ്ചിരിക്കുന്നത്?  സുൽത്താൻ  ചോദിച്ചു .

എന്തുകൊണ്ടെന്നാൽ  ഞാനും  അവരെ  നോക്കി  പുഞ്ചിരിക്കുന്നു .നാസറുദ്ധീൻ  പുഞ്ചിരിച്ചു  കൊണ്ട്  പറഞ്ഞു .

ഗുണപാഠം ——-

ഒരു  ചെറിയ  പുഞ്ചിരി  വലിയ  ഗൗരവമായ  കാര്യങ്ങൾ  പറയുന്നതിനേക്കാൾ  കൂടുതൽ  പറയും . പലപ്പോഴും  നമ്മൾ  ബുദ്ധി  സാമർഥ്യം  കൊണ്ട്  ഒരു  പ്രത്യേക  കാര്യത്തെ  തർക്കിച്ചു  നേടിയെടുക്കാൻ  സാധിക്കും  എന്ന്  വിശ്വസിക്കുന്നു .പക്ഷെ  ശരിക്കും  പറയുകയാണെങ്കിൽ  സ്നേഹം  കൊണ്ട്  എന്ത്  കാര്യവും  നേടിയെടുക്കുവാൻ  എളുപ്പമാണ് .മനുഷ്യ  മനസ്സുകളിൽ  അത്ഭുതം  സൃഷ്ട്ടിക്കുവാനുള്ള  ശക്തി  സ്നേഹത്തിനുണ്ട്. നമ്മുടെയുള്ളിൽ  ഒളിഞ്ഞിരിക്കുന്ന  “മൗന ശക്തി”  ഒരു  പുഞ്ചിരി  കൊണ്ട്  വികസിച്ചു  പുറത്തു  വരുന്നു .

Shanta Hariharan

http://saibalsanskaar.wordpress.com

Unconditional  love    നിബന്ധനയില്ലാത്ത  സ്നേഹം

 
മൂല്യം—-സ്നേഹം
ഉപമൂല്യം—-നിബന്ധനയില്ലാത്ത  സ്നേഹം,  സ്വീകരണം

love-uncon
ഒരു  വെള്ളിയാഴ്ച  രാവിലെ  ജോലിക്കു  പോകുവാൻ  തയ്യാറായപ്പോൾ  ഇന്ന്  ശമ്പളം  കൂട്ടിത്തരാനായി മേലധികാരിയോട് ചോദിയ്ക്കാൻ  നിശ്ചയിച്ചു  എന്ന്  ആൻഡ്രൂസ്  ഭാര്യയോട്  പ്രഖ്യാപിച്ചു . അന്ന്  മുഴുവൻ  എന്ത് സംഭവിക്കുമോ  എന്ന്  ആൻഡ്രൂസിന്  ആകാംക്ഷയും  പേടിയും തോന്നി.  കഴിഞ്ഞ  18  മാസങ്ങളായി  ആൻഡ്രൂസ് ബ്രേർ & ഹോപ്കിൻസ്  പരസ്യ  കമ്പനിക്ക്  വേണ്ടി  ജോലി  ചെയ്തു  നല്ല  ലാഭം ഉണ്ടാക്കി  കൊടുത്തു.
ലാർച്ചമണ്ടിന്റെ   ഓഫീസ് മുറിയിലേക്ക്  പോകുവാൻ  ആലോചിക്കുമ്പോൾ തന്നെ  ആൻഡ്രൂസിന്റെ മുട്ടുകൾ കൂട്ടിയിടിക്കുവാൻ  തുടങ്ങി. ഒടുവിൽ ഉച്ചക്ക് ഒരുവിധം  ധൈര്യം സമാഹരിച്ചു  അധികാരിയുടെ മുറിയിലേക്ക്  പോയി. വളരെ  മിതവ്യയിയായ  ഹാർവേ  ലാർച്ചമണ്ട് ആൻഡ്രൂസിന്  ശമ്പളം  കൂട്ടി തരാം  എന്ന് സമ്മതിച്ചപ്പോൾ  ആൻഡ്രൂസിന്  അതിശയവും  സന്തോഷവുമായി.
അന്ന്  വൈകുന്നേരം  ആൻഡ്രൂസ്  പട്ടണത്തിലെ  യാത്രാനിയമങ്ങളെ  ലംഖിച്ചു  അതിവേഗം  വണ്ടിയോടിച്ചു വീട്ടിലെത്തി. അവിടെ  അയാളുടെ  ഭാര്യ  ടീന  നല്ല  പീങ്ങാൻ  പാത്രങ്ങളിൽ  അയാൾക്ക്‌  ഇഷ്ട്ടമുള്ള  വിഭവങ്ങൾ ഉണ്ടാക്കി  ഒരു  സദ്യ ഒരുക്കിയിരുന്നു.  മെഴുകുതിരി  കത്തിച്ചു  വെച്ചിരുന്നു .  ഓഫീസിൽ. നിന്ന്  ആരോ  കാര്യം പറഞ്ഞിട്ടുണ്ടാവണം  എന്ന്  അയാൾക്ക്‌  മനസ്സിലായി      ആൻഡ്രൂസ്  ഉണ്  കഴിക്കാൻ  ഇരുന്നപ്പോൾ  തട്ടിൻറ്റെ അരികിൽ  ഒരു  ഭംഗിയുള്ള  കുറിപ്പ്  കണ്ടു.അത്  ഭാര്യ എഴുതിയതായിരുന്നു .
” എന്റ്റെ  പ്രിയപ്പെട്ട  ആൻഡ്രൂസിന്—–അഭിനന്ദനങ്ങൾ  നിങ്ങൾക്ക്  ശമ്പള  ഉയർവു  കിട്ടും  എന്ന്  എനിക്ക് ഉറപ്പായിരുന്നു.  എന്റ്റെ  അതീതമായ  സ്‌നേഹം പ്രകടിപ്പിക്കുവാനാണ്  ഞാൻ  ഈ  വിഭവങ്ങൾ  എല്ലാം തയ്യാറാക്കിയത്.  നിങ്ങളുടെ  കഴുവുകളിൽ  ഞാൻ  അഭിമാനിക്കുന്നു.”
അത്  വായിച്ച  ശേഷം  ഇത്ര  സ്നേഹമുള്ള  ഭാര്യയെ  ഒന്ന്  നോക്കി.ഊണ്  കഴിഞ്ഞു  മധുരപദാർത്ഥം എടുക്കുവാനായി  ആൻഡ്രൂസ്  അടുക്കളയിലേക്കു  പോയി. അവിടെ  ടീനയുടെ  പോക്കറ്റിൽ  നിന്ന്  ഒരു  കുറിപ്പ് താഴെ  വീഴുന്നത്  കണ്ടു. അയാൾ  കുനിഞ്ഞു അതെടുത്തു  വായിച്ചു.
” ശമ്പള  ഉയർവു  കിട്ടാത്തതിൽ  ദുഃഖിക്കരുത്. നിങ്ങൾ  അതിനു  അർഹനാണ്. നിങ്ങൾ  ഒരു  അത്ഭുത സംരക്ഷകനും  സ്നേഹമുള്ള  ഭർത്താവുമാണ്.  ശമ്പളഉയർവു  കിട്ടിയില്ലെങ്കിലും  ഞാൻ  നിങ്ങളെ  വളരെയധികം സ്നേഹിക്കുന്നു  എന്ന്  കാണിക്കാനാ  ഈ  സദ്യ  ഒരുക്കിയത്.”
പെട്ടെന്ന്  ആൻഡ്രൂസിന്റെ  കണ്ണുകൾ  നിറഞ്ഞു.  ഭാര്യ  ടീനയുടെ  പിന്തുണയും  സ്നേഹവും  അയാളുടെ ജോലിയുടെ  വിജയം  മാത്രം  നോക്കിയുള്ളതായിരുന്നില്ല.  നിബന്ധനയില്ലാത്ത  സ്വീകരണമായിരുന്നു  എന്നറിഞ്ഞ ആൻഡ്രൂസ്  വളരെ  സന്തോഷിച്ചു.
ഗുണപാഠം———

നമ്മുടെ  ജയ–പരാജയം കണക്കിലെടുക്കാതെ  ഒരു  നിബന്ധനയും കൂടാതെ  ആരെങ്കിലും  നമ്മെ സ്‌നേഹിക്കുമ്പോൾ  “ഉപേക്ഷിക്കുമോ “എന്ന പേടിയില്ലാതാകുന്നു. നിബന്ധനയില്ലാത്ത  സ്നേഹം കൊണ്ട്  നമുക്ക് സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ  ജീവിതത്തിലും മാറ്റം വരുത്തുവാൻ  സാധിക്കും.
തർജ്ജമ—-ശാന്ത  ഹരിഹരൻ.

http://saibalsanskaar.wordpress.com