Archives

വികലാങ്കനായ രാജാവ്

The handicapped King

വികലാങ്കനായ  രാജാവ് 

 

മൂല്യം —-ശുഭ  പ്രതീക്ഷ

ഉപമൂല്യം —- നിശ്ചിതമായ  കാഴ്ചപ്പാട്

പണ്ട്  ഒരു  കണ്ണും  ഒരു  കാലും  ഇല്ലാത്ത  ഒരു  രാജാവുണ്ടായിരുന്നു. അദ്ദേഹം  തന്റെ  സുന്ദരമായ  ഒരു  പടം  വരയുവാനായി  എല്ലാ  ചിത്രകാരോടും  ചോദിച്ചു ആർക്കും  വരയുവാൻ  പറ്റിയില്ല . ഒരു കണ്ണും ഒരു കാലും  ഇല്ലാത്ത അദ്ദേഹത്തിൻറെ  സുന്ദരമായ  ചിത്രം  എങ്ങിനെ  വരയാനാണ്?

ഒടുവിൽ  ഒരു  ചിത്രകാരൻ  അദ്ദേഹത്തിൻറെ. സുന്ദരമായ  ചിത്രം  വരയുകയും  എല്ലാവരെയും  അത്ഭുതപ്പെടുത്തുകയും  ചെയ്തു. അത്  വളരെ  സുന്ദരമായ  ഒരു ചിത്രമായിരുന്നു  അയാൾ  രാജാവിനെ  വേട്ടയാടുവാൻ  തൈയ്യാറായി  ഒരു  കണ്ണും  അടച്ചു  ഒരു  കാലും  മടക്കി  നിൽക്കുന്ന  ഒരു വേട്ടക്കാരനായി  ചിത്രീകരിച്ചു .

 

ഗുണപാഠം —–

എന്ത്  കൊണ്ട്  നമുക്കും മറ്റുള്ളവരുടെ  പോരായ്മകളെ  മറച്ചു നന്മകളെ  പ്രതിപാദിക്കുന്ന  ഇത്തരം  ചിത്രങ്ങൾ  വരഞ്ഞുകുടാ?

ശാന്ത  ഹരിഹരൻ .

 

 

 

 

 

 

 

 

Advertisements

Confidence level-ആത്മവിശ്വാസത്തിന്റെ  നിലപാട് 

turbulant plane

 

മൂല്യം ——-സ്നേഹം

ഉപമൂല്യം ——–വിശ്വാസ്വം .

ഒരു  യാത്രി  ഒരു  നീണ്ട  വിമാന  പ്രയാണത്തിലായിരുന്നു . വരാൻ  പോകുന്ന  ദുരന്തത്തെ  കുറിച്ചുള്ള  ആദ്യത്തെ  ചേതാവാനീ  വിമാനത്തിലെ  മിന്നുന്ന  വിളക്കുകൾ  കാണിച്ചു. “നിങ്ങളുടെ  സീറ്റ് ബെൽറ്റുകൾ  ഇടുക .

കുറച്ചു  സമയം  കഴിഞ്ഞു  ഒരു  ശാന്തമായ  ശബ്ദം  കേട്ടു. ഞങ്ങൾ  ഇപ്പോൾ  പാനീയങ്ങൾ  വിതരണം  ചെയ്യുന്നതാണ് . കുറച്ചു  പ്രശ്നങ്ങൾ  വരാൻ  സാധ്യതയുള്ളതുകൊണ്ടു  സീറ്റ് ബെൽറ്റ്  നല്ലവണ്ണം  ഇടുക.

അയാൾ  വിമാനത്തിനുള്ളിൽ  ചുറ്റും  നോക്കി  എല്ലാവരും  വളരെ  ആശങ്കിതരായി  ഇരിക്കുന്നുണ്ടായിരുന്നു . അപ്പോഴേക്കും  വീണ്ടും  പ്രസ്താവകൻ  പറഞ്ഞു .—–ഇപ്പോൾ  ഭക്ഷണം  നൽകുവാൻ  സാധ്യമല്ല . ഇനിയും  തകരാറു  കാണുന്നുണ്ട്.

കൊടുങ്കാറ്റു  ബലമായി  വീശുവാൻ  തുടങ്ങി . വിമാന  ഇഞ്ചിന്റെ  ശബ്ദത്തേക്കാൾ ഉച്ചത്തിൽ  ഇടിവെട്ട്  ശബ്ദം  കേട്ടു. മിന്നൽ  ഇരുട്ടിനെ  ഭേദിച്ചു. ഏതാനും  നിമിഷങ്ങളിൽ  വിമാനം  ഒരു  ചെറിയ  കോർക്  വലിയ  സമുദ്രത്തിലേക്ക്  വീശി  എറിയപ്പെട്ടപോലെ  ആയി .ഒരു  നിമിഷം  വിമാനം  ഭയങ്കര  കറന്റിൽ  മേൽപ്പോട്ടും  അടുത്തനിമിഷം  താഴോട്ടും  തള്ളപ്പെട്ടു .ഏതു  നിമിഷവും  തകരാൻ  സാധ്യതയുണ്ട് .എല്ലാ  യാത്രികളും  ഭയഭീതരും  അസ്വസ്ഥരുമായിരുന്നു .ഈ  കൊടുംകാറ്റിൽ  നിന്ന്  രക്ഷപ്പെടുമോ  എന്ന്  ഓർത്ത്  പേടി  തോന്നി . ചിലർ  പ്രാർത്ഥിക്കുവാൻ. തുടങ്ങി . ഈ  യത്രിയും  തന്റെ  പേടിയും  ആശങ്കയും  മറ്റുള്ളവരുമായി  പങ്കുവെച്ചു .

ഈ  കൊടുംകാറ്റിൽ  നിന്ന്  രക്ഷപ്പെടുമോ  എന്ന്  ചിന്തിച്ചിരിക്കുമ്പോൾ  പെട്ടെന്ന്  അയാൾ  ആ  കൊച്ചു  പെൺകുട്ടിയെ  ശ്രദ്ധിച്ചു. അവൾ  കാലും  മടക്കി  സീറ്റിലിരുന്നു  ഒരു  പുസ്തകം  വായിക്കുകയായിരുന്നു .അവൾക്കു  കൊടുംകാറ്റ്  ഒന്നുമല്ലായിരുന്നു. അവളുടെ  കൊച്ചു  ലോകത്തിൽ  എല്ലാം  ശാന്തമായിരുന്നു .ചിലപ്പോൾ  പുസ്തകം  വായിക്കുകയും  ചിലപ്പോൾ  കണ്ണടച്ചിരിക്കുകയും  ചെയ്തു . പിന്നെ  കാലുകൾ  നിവർത്തിയിരുന്നു . പക്ഷെ  പേടിയോ  ചിന്തയോ  ഒന്നുമില്ലായിരുന്നു .

ഭാവി  ഇരുണ്ടിരുന്നു. ഈ ബഹളത്തിന്റെ  നടുവിൽ  ആ  കൊച്ചു  കുട്ടി  ഒരു  പേടിയും  കൂടാതെ  ശാന്തമായിരുന്നു .കുറച്ചു  സമയം  കഴിഞ്  വിമാനം  ഒരു  അപകടവും  കൂടാതെ  വിമാനത്താവളത്തിൽ  എത്തി . എല്ലാ  യാത്രികളും  വേഗം  ഇറങ്ങുവാൻ

തുടങ്ങി . ഈ  യാത്രി  മാത്രം  വളരെ  നേരമായി  അത്ഭുതത്തോടെ  നോക്കികൊണ്ടിരുന്ന  ആ  പെൺകൊച്ചിന്റെ  അടുത്തു  ചെന്ന്  സംസാരിച്ചു . കൊടുംകാറ്റും  വിമാനാപകടസ്ഥിതിയെ  കുറിച്ചും  മറ്റും  സംസാരിച്ചശേഷം  ആ മനുഷ്യൻ  ചോദിച്ചു — എന്ത്  കൊണ്ട്  കുട്ടിക്ക്  പേടി  തോന്നിയില്ല ?

ആ. ഓമന  പെൺകൊച്ചു  പറഞ്ഞു ——സർ  എന്റെ  അച്ഛനാണ്  വിമാനം  ഓടിച്ചിരുന്നത് . അദ്ദേഹം  എന്നെ  വീട്ടിലേക്കു  കൊണ്ട്  പോകുകയാണ്.

ഗുണപാഠം ——-നമുക്ക്  നല്ല  നിശ്ചയവും  ആത്മവിശ്വാസവും  ഉണ്ടെങ്കിൽ ഒരു  കാരണവശാലും  പതറുകയില്ല .കാര്യങ്ങൾ  ശാന്തമായും  വിജയകരമായും  ചെയ്തു  തീർക്കും.ഈ  കഥയിലെ  പെൺകുട്ടിക്ക്  തന്റെ  അച്ഛൻ  സുരക്ഷിതമായി  വീട്ടിലെത്തിക്കും  എന്ന  ഉറച്ച  വിശ്വാസം  ഉണ്ടായിരുന്നു .അതുപോലെ  ദൈവത്തിൽ  ഉറച്ച  വിശ്വാസം  വെച്ച്  നല്ല  ആത്മധൈര്യത്തോടെ  ജീവിത  യാത്രയിൽ  മുന്നോട്ടു  പോകണം.

ശാന്ത  ഹരിഹരൻ

http://saibalsanskaar.wordpress.com

 

The elephant and the rope-ആനയും  കയറും

മൂല്യം —–ശുഭ പ്രതീക്ഷ

ഉപമൂല്യം —-സ്വന്തം  ശക്തിയും  കഴിവും  തിരിച്ചറിയുക .

കുറെ  ആനകൾ  വരിയായി  പോകുന്നത്  കണ്ട്‌  ഒരാൾ  കുഴപ്പത്തോടെ  നോക്കി  നിന്നു. ” ഇത്ര  വലിയ. മൃഗങ്ങളെ  ഒരു  ചെറിയ  കയറു  കൊണ്ട്  മുന്നം  കാലുകൾ  മാത്രം  ബന്ധിച്ചു  നിയന്ത്രിക്കുന്നു . ചങ്ങല  ഇല്ല , കൂടു ഇല്ല. ഏതു  സമയവും  ആനകൾക്ക്  ഈ ബന്ധനത്തിൽ  നിന്നു  പുറത്തു  വരാൻ സാധിക്കും  പക്ഷെ ഏതോ കാരണത്താൽ  അങ്ങിനെ  ചെയ്യുന്നില്ല .

ഒരു  ആന  പാപ്പാൻ  അടുത്ത്  നിൽക്കുന്നത്  കണ്ട്‌  അയാൾ  ചോദിച്ചു —— എന്ത്  കൊണ്ട്  ഈ  മൃഗങ്ങൾ  ഓടി  പോകുവാൻ  ശ്രമിക്കാതെ  അവിടെ  തന്നെ  നിൽക്കുന്നത് ?

അത്  ശരിയാണ് — പാപ്പാൻ  പറഞ്ഞു .ഇവ  ചെറുപ്പമായിരിക്കുമ്പോൾ  ഈ  ചെറിയ  കയറു  കൊണ്ട്  ബന്ധിച്ചിരുന്നു . ആ  സമയത്ത്  ആനകളെ  പിടിച്ചു  നിറുത്തുവാൻ  അത്  മതിയായിരുന്നു .വലുതായപ്പോളും  ഈ  ബന്ധനത്തിൽ  നിന്ന്  പുറത്തു  വരുവാൻ  കഴിയില്ല എന്ന്  വിശ്വസിക്കുന്നു ആ  ചെറിയ  കയറാണ്  അവയെ  ബന്ധിക്കുന്നു  എന്ന്  വിചാരിച്ചു  പൊട്ടിച്ചു  പുറത്തു  പോകുവാൻ  ശ്രമിക്കുന്നില്ല .

ആ  മനുഷ്യൻ  അത്ഭുതപ്പെട്ടു  ഈ  മൃഗങ്ങൾക്കു  എപ്പോ  വേണമെങ്കിലും  കയറു  പൊട്ടിച്ചു  ഓടുവാൻ  സാധിക്കും  പക്ഷെ  അത്  സാധ്യമല്ല  എന്നോർത്ത്  അവിടെ  തന്നെ  നിൽക്കുന്നു .

ഗുണപാഠം ——-

ആ ആനകളെ  പോലെയാണ്  നമ്മളിൽ  പലരും. ഒരിക്കൽ  പരാജയപ്പെട്ടാൽ  ഇനിയൊരിക്കലും  വിജയിക്കുവാൻ  സാധിക്കില്ല  എന്ന്  പറഞ്ഞിരിക്കും . ഏതെങ്കിലും  ഒരു  കാര്യത്തിൽ  പരാജയം  സംഭവിച്ചാൽ  പിന്നീട്  ഒരിക്കലും  അത്  ചെയ്യുവാൻ  കഴിയില്ല  എന്ന്  വിചാരിച്ചു  അത് സ്വീകരിച്ചു  ഒരു  ചെറിയ  വട്ടത്തിൽ  ഒതുങ്ങി  പോകുന്നത്  സ്വാഭാവികമാണ് . നമ്മുടെ  പരാജയങ്ങൾ  എല്ലാം  ജയത്തിലേക്കുള്ള  ചവുട്ട് പടികളാണ്  എന്നോർത്ത്  മുന്നോട്ടു  പോകുക. ഏതു  കാര്യം  ചെയ്യുകയാണെങ്കിലും  നിശ്ചിതമായി  ചിന്തിക്കുക

Shanta Hariharan

http://saibalsanskaar.wordpress.com

Story of tiny frogs-കൊച്ചു തവളകളുടെ കഥ

മൂല്യം—-ശുഭ  പ്രതീക്ഷ

ഉപമൂല്യം——സ്ഥിര  പരിശ്രമം

 

frogs

പണ്ടൊരിക്കൽ. വളരെ  അഭിലാഷയുള്ള  ഒരു  കൂട്ടം  കുഞ്ഞു  തവളകൾ  ഒരു  മര  കയറ്റ  പന്തയം  സങ്കടിപ്പിച്ചു.  ഒരു  വലിയ  മരത്തിൻറ്റെ  ഏറ്റവും മുകളിൽ  എത്തുവാനായിരുന്നു  ലക്ഷ്യം.പന്തയം  കാണുവാനും പ്രോത്സാഹിപ്പിക്കാനും ഒരു  കൂട്ടം തവളകൾ  അവിടെ  കൂടിയിരുന്നു.പന്തയം ആരംഭിച്ചു. ഒരു  തവള  പോലും  മരത്തിന്റെ  മുകളിൽ  എത്തുമെന്ന് അവിടെ  കൂടിയിരുന്ന  തവളകൾക്കു  തോന്നിയില്ല .  ആ  മരം  ശരിക്കും  വളരെ  പൊക്കമുള്ളതായിരുന്നു . കാണികളുടെ  കൂട്ടം  കൂടി .ഈ  മരക്കയറ്റം നല്ല  ബുദ്ധിമുട്ടുള്ളതാണ് . ആരും  വിജയിക്കുവാൻ  പോകുന്നില്ല  എന്ന്  എല്ലാ  തവളകളും അലറി

പന്തയം  തുടങ്ങി . കുഞ്ഞു  തവളകൾ  ഓരോന്നായി  താഴെ  വീഴാൻ  തുടങ്ങി. നല്ല  ഉത്സാഹമുള്ള  കുറച്ചു  തവളകൾ  മേലോട്ട്  കെയറി  കൊണ്ടിരുന്നു . എല്ലാ  തവളകളും  അവരെ  പ്രോത്സാഹിപ്പിച്ചു  കൊണ്ടിരുന്നു . കൂടുതൽ  കൂടുതൽ  കുഞ്ഞു  തവളകൾ  തോറ്റു. പിന്മാറി.  ഒരേയൊരു  കുഞ്ഞു  തവള  മാത്രം  ശക്തമായി  മുന്നോട്ടു  പോയിക്കൊണ്ടിരുന്നു.  അതിനു  തോറ്റു  പിന്മാറണ  ഉദ്ദേശമില്ലായിരുന്നു . ആ  കുഞ്ഞു  തവളയുടെ  അത്ഭുതാവഹമായ  മുന്നേറ്റം  കണ്ടു  എല്ലാ തവളകളും  അതിശയിച്ചു .ഒടുവിൽ  ആ  കുഞ്ഞു  തവള. മരത്തിന്റെ  ഏറ്റവും  മുകളിൽ  എത്തി.  ഈ  കുഞ്ഞു  തവളക്കു    മാത്രം  എങ്ങിനെ  മരത്തിന്റെ  മുകളിൽ  എന്തുവാൻ  സാധിച്ചു ? എവിടുന്ന്    അതിനു  ലക്ഷ്യത്തിൽ എത്തുവാനുള്ള  ശക്തി  കിട്ടി ? എന്ന്  പന്തയത്തിൽ  പങ്കു  കൊണ്ട  ഒരു  കുഞ്ഞു  തവള  ചോദിച്ചു . അപ്പോഴാണ്  കാര്യം  മനസ്സിലായത്  ജേതാവിനു  കാത്  കേൾക്കില്ല  എന്ന് .

 

ഗുണപാഠം —

എപ്പോഴും. യഥാർത്ഥമായി  ചിന്തിക്കുക . നിങ്ങളുടെ  അത്ഭുതമായ  സ്വപ്നങ്ങളെ  തട്ടിയെടുക്കുവാൻ  ആരെയും  സമ്മതിക്കരുത് .ചെവി  കേൾക്കാത്ത  ആ  കുഞ്ഞു  തവളെയെപ്പോലെ  ആത്മവിശ്വാസത്തോടെ  മുന്നോട്ടു  പോകുക .നിങ്ങൾക്കും  ഏറ്റവും  ഉന്നതിയിൽ  എത്തുവാൻ  സാധിക്കും .

Shanta Hariharan

http://saibalsanskaar.wordpress.com

Positives in negatives-നിഷേധാത്മകതയിൽ  സാധ്യത

 
മൂല്യം—–സത്യം
ഉപമൂല്യം——വിശ്വാസം
ഒരു  ചെറുപ്പക്കാര  സ്ത്രീ  ഊണ്  മേശയുടെ  മുന്നിലിരുന്നു  ആലോചിക്കുകയായിരുന്നു

കരം  അടക്കണംവീട്ടിലെ   കുറെ  പണികൾ  തീർക്കണം  എല്ലാത്തിനും  ഉപരി  നാളെ    “നന്ദി  പ്രകടന  ദിനം. ” അവരുടെ    കുടുംബാങ്കങ്ങൾ  വരുന്നു  എന്നറിഞ്ഞു

.ഇതൊക്കെയോർത്തു  ആ  സമയത്തു    അവർക്കു  വളരെ  നന്ദി  തോന്നിയിരുന്നില്ല .അവർ  തിരിഞ്ഞു  നോക്കി . അവരുടെ  ചെറിയ  മകൾ  വളരെ  ഗൗരവമായി  എന്തോ  എഴുതിക്കൊണ്ടിരുന്നു  അവൾ  പറഞ്ഞു  —–ഇന്ന്    എന്റ്റെ  അദ്ധ്യാപിക  ‘”നിഷേധാത്മക  നന്ദി “” പ്രകടത്തിനെ  കുറിച്ച്  ഒരു  ഖണ്ഡിക  എഴുതാൻ  പറഞ്ഞു

. നമുക്ക്  നന്ദി  പറയുവാനുള്ള  കാര്യങ്ങളെ  കുറിച്ചും,  ആദ്യം  നല്ലതായി  തോന്നാതെ  പിന്നീട്  നന്മയിൽ  ഭവിക്കുന്ന  കാര്യങ്ങളെ  കുറിച്ചും  എഴുതാൻ  പറഞ്ഞു .        ‘അമ്മ ജിജ്ഞാസയോടെ  മകളുടെ  പുസ്തകത്തിലേക്ക്  എത്തി  നോക്കി . അവരുടെ  മകൾ  താഴെ  കാണുംപോലെ  എഴുതിയിരുന്നു –
ഞാൻ  കൊല്ലാവസാന  പരീക്ഷക്ക്  നന്ദി  പറയുന്നു

.എന്ത്  കൊണ്ടെന്നാൽ  അതിൻറ്റെ  അർത്ഥം  സ്കൂൾ  അടക്കാറായി.  ഞാൻ  കയ്പ്പുള്ള  മരുന്നിനു  നന്ദി  പറയുന്നു  അത്  എന്റ്റെ  രോഗം  മാറ്റി  സ്വസ്ഥമാക്കുന്നു.

ഞാൻ  ഘടികാരത്തിന്റ്റെ  ഉണർത്തുവാനുള്ള  മണി  ശബ്ദത്തിന്  നന്ദി  പറയുന്നു എന്ത്  കൊണ്ടെന്നാൽ  അത്  ഞാൻ  ഇനിയും  ജീവിച്ചിരുപ്പുണ്ടെന്നു  സൂചിപ്പിക്കുന്നു

.
മകളുടെ  ലേഖനം  കണ്ടപ്പോൾ  അമ്മക്ക്    പെട്ടെന്ന്    ഒരു    ഉണർവ്  വന്നു.  അവർക്കും  ഒരുപാട്    കാര്യങ്ങൾക്കു  നന്ദി    പറയുവാനുണ്ട് .

അവർ  പിന്നെയും  ആലോചിച്ചു —-കരം  അടക്കണം.  അതിനു  നല്ല  ഒരു  ജോലി  ഉള്ളതിന്  നന്ദി  പറയണം .  കുറെ    വീട്ടു  പണികൾ    ചെയ്തു  തീർക്കാനുണ്ട് .  അതിന്റെ  അർത്ഥം  അവർക്കു  സ്വന്തമായി    ഒരു    വീടുണ്ട് . നാളെ    കുടുംബാങ്കങ്ങൾ  എല്ലാം  നന്ദിപ്രകടത്തിനായി    വരുന്നു . അതിൻറ്റെ  അർത്ഥം  അവർക്കു  ആഘോഷിക്കാനായി  ഒരു  കുടുംബം  ഉണ്ട്

 

ഗുണപാഠം
നമ്മൾ  എപ്പോഴും  നിഷേധാത്മകമായി  ചിന്തിക്കും.  പക്ഷെ  അതിൻറ്റെ  നിശ്ചിത  സാധ്യതയെ  കുറിച്ച്  ചിന്തിക്കുന്നില്ല

അസാധ്യമായി  തോന്നുന്ന  കാര്യങ്ങളിലും  സാധ്യത  കാണും  എന്ന്  മനസ്സിലാക്കണം .ആ  വിധത്തിൽ    ചിന്തിക്കണം .അപ്പോൾ    എല്ലാകാര്യങ്ങളും  സുമുഖവും  സന്തോഷകരവും  ആയിത്തീരും .

Shanta Hariharan

http://saibalsanskaar.wordpress.com

Reflection- പ്രതിബിംബം

 

മൂല്യം ——സത്യം ,  വിശ്വാസം

ഉപമൂല്യം ——ശുഭ ചിന്ത

ഒരു   അച്ഛനും   മകനും  കൂടി  ഒരു   മലയുടെ   മുകളിൽ    നടക്കുകയായിരുന്നു . പെട്ടെന്ന്   മകൻ   താഴെ വീണു   മുറിവ്   പറ്റി.  വേതന   കാരണം   ഹാഹോ ഹോഹോ എന്ന്   നിലവിളിക്കാൻ     തുടങ്ങി .

ആശ്ചര്യം;  അവന്റ്റെ   ശബ്ദം  തന്നെ   തിരിച്ചു   കേള്ക്കാമായിരുന്നു . ഹോഹോ ഹോഹോ   എന്ന് .

വളരെ    ജിജ്ഞാസയോടെ  അവൻ   ചോദിച്ചു —നിങ്ങൾ   ആരാണ്

അവനു  മറുപടി   കിട്ടി .—–നിങ്ങൾ   ആരാണ് ?

ഉത്തരം   കേട്ട്   അവൻ   ഉറക്കെ   പറഞ്ഞു —–ഭീരു .

അവനു   ഉത്തരം  കിട്ടി —–ഭീരു .

അവൻ    അച്ഛനോട്   ചോദിച്ചു —–എന്താണ്    സംഭവിക്കുന്നത്‌ ?

അച്ഛൻ   ചിരിച്ചു   കൊണ്ട്   പറഞ്ഞു —-മോനെ   ശ്രദ്ധിക്കു .  അച്ഛൻ    ഉറക്കെ    പർവതത്തിനോട്    പറഞ്ഞു —–ഞാൻ   നിങ്ങളെ    ആദരിക്കുന്നു .

അപ്പോൾ   ശബ്ദം   തിരിച്ചു   പറഞ്ഞു —-ഞാൻ    നിങ്ങളെ   ആദരിക്കുന്നു .

പിന്നെയും   അച്ഛൻ   ഉറക്കെ   പറഞ്ഞു —-നിങ്ങൾ   ഒരു   ജേതാവാണ്‌ .

ശബ്ദം   പറയുന്നു —–നിങ്ങൾ    ഒരു   ജേതാവാണ്‌ .

കുട്ടി   ആശ്ചര്യപ്പെട്ടു .  പക്ഷെ    കാര്യം    മനസ്സിലായില്ല .

അച്ഛൻ    വിശദമായി   പറഞ്ഞു    കൊടുത്തു.   ആളുകൾ   ഇതിനെ    പ്രതിധ്വനി    എന്ന്   പറയുന്നു . പക്ഷെ   ശരിക്കും   ഇത്   നമ്മുടെ    ജീവിതമാണ് .  നാം   എന്ത്    പറയുന്നുവോ    എന്ത്    ചെയ്യുന്നുവോ    അത്   തിരിച്ചു   കിട്ടും .നമ്മുടെ   ജീവിതം   നമ്മുടെ    പ്രവർത്തിയുടെ    പ്രതിധ്വനിയാണ് .നാം കൂടുതൽ സ്നേഹം പ്രകടിപ്പിച്ചാല്‍  നമുക്കും        അതുപോലെ സ്നേഹപ്രവാഹം ലഭിക്കും .

നിങ്ങളുടെ    കളികൂട്ടത്തിൽ    കൂടുതൽ  മത്സര    ക്ഷമത വേണമെങ്ങിൽ    നിങ്ങളും    നല്ല   ഒരു   മൽസരാർത്തി   ആകണം .  ഇത് ജീവിതത്തിൽ    എല്ലാ   കാര്യങ്ങല്ക്കും   ബാധകമാണ്. .ജീവിതത്തിൽ   നിങ്ങൾ   എന്തെല്ലാം   കൊടുത്തുട്ടുണ്ടോ   അതെല്ലാം   ജീവിതം തിരിച്ചു കിട്ടും. ..

 

ഗുണപാഠം —–

നമ്മുടെ    ജീവിതം  ഒരു  യാഥാര്തികമല്ല  അത്    യാഥാര്തമായി ചിന്തിച്ചാല്‍ പ്രതിദ്ധ്വനി മാത്രമാണ്‌.നന്മ ചെയ്താല്‍ നമുക്ക് നന്മ തിരിച്ചുകിട്ടും.

Shanta Hariharan

http://saibalsanskaar.wordpress.com