Archives

ആനയും അവന്റെ വയസ്സിയും അന്ധയുമായ ‘അമ്മയും – The elephant and his old blind mother

 

മൂല്യം—–ശരിയായ  പെരുമാറ്റം

ഉപമൂല്യം —– മാതാപിതാക്കളോടുള്ള  സ്നേഹവും  ബഹുമാനവും

പണ്ടൊരിക്കൽ  ഹിമാലയത്തിന്റെ  താഴടിവാരത്തിൽ. ഒരു  താമരകുളത്തിന്റെ  അടുത്ത്‌  ബുദ്ധാ എന്നൊരു  ആന  കുഞ്ഞു  ജനിച്ചു .അവൻ  അത്ഭുതകരമായ  ഒരു  ആന കുഞ്ഞായിരുന്നു  നല്ല  വെളുത്ത  നിറവും ,മുഖവും  കാലുകളും  പവിഴ  നിറവുമായിരുന്നു .തുംബികൈ  തന്തത്തിന്റെ  നിറവും , കൊമ്പുകൾ  നീണ്ടു  വളഞ്ഞതും  ആയിരുന്നു .

അവൻ  അമ്മയെ  എല്ലായിടത്തും  അനുഗമിച്ചിരുന്നു . ‘അമ്മ മരത്തിന്റെ പൊക്കത്തിലിരുന്നു  തളിർ  ഇലകളും  പഴങ്ങളും  പറിച്ചുകൊടുക്കുമായിരുന്നു . കുളത്തിൽ താമരകളുടെ  സുഗന്ധത്തിൽ  അവനെ  കുളിപ്പിച്ച് . തുമ്പികൈ  നിറയെ  വെള്ളമെടുത്തു  മോന്റെ  തലയിലും  മുതുകിലും  തിളങ്ങുന്ന  വരെ  ഒഴിച്ച്  കൊടുക്കുമായിരുന്നു .  അവനും  തുംബികൈ. നിറയെ  വെള്ളമെടുത്തു  ഉന്നം  വെച്ച്  അമ്മയുടെ  രണ്ടു  കണ്ണുകൾക്കും. നടുവിൽ  ഒഴിച്ച് . അമ്മയും  തിരിച്ചൊഴിച്ചു . അങ്ങിനെ  രണ്ടു  പേരും  വെള്ളം  തെറിപ്പിച്ചു  കളിച്ചു .പിന്നീട്  രണ്ടു  പേരും  നല്ല  മൃദുവായ  ചാണക  പരപ്പിൽ  തുമ്പികൈകൾ  പിണച്ചു  കൊണ്ട്  കിടന്നു  വിശ്രമിക്കും .റോസ്  ആപ്പിൾ  മരച്ചുവട്ടിൽ  ‘അമ്മ  വിശ്രമിച്ചു  കൊണ്ട്

കുട്ടി  മറ്റ  ആനകുട്ടികളുമായി  കളിക്കുന്നത്  കണ്ടു  കൊണ്ടിരിക്കും .

കൊച്ചു  ആന  വളർന്ന്  വലുതായി .കൂട്ടത്തിൽ  വെച്ച്  ഏറ്റവും  ശക്തനും  പൊക്കവുമുള്ളവനായി  തീർന്നു.  അമ്മക്ക്  പ്രായമായി . കൊന്പുകൾ  മഞ്ഞ  നിറമായി. ഒടിയുവാൻ  തുടങ്ങി .  കണ്ണിന്റെ  കാഴ്ച  കുറഞ്ഞു.ചെറുപ്പക്കാര ആന  പൊക്കമുള്ള  മരകൊമ്പിൽ. നിന്ന്‌  ഇളം  തളിർ  ഇലകളും  നല്ല  മധുര  മാങ്ങകളും  പറിച്ചു  തന്റെ  വയസ്സായ  അന്ധയായ  പ്രിയപ്പെട്ട  അമ്മക്ക്  കൊടുത്തു.

“ആദ്യം  നീ  പിന്നെ  ഞാൻ ” എന്ന്  പറഞ്ഞു .

അവൻ  അമ്മയെ  തണുത്ത  താമരക്കുളത്തിൽ  പൂക്കളുടേ  സുഗന്ധത്തിൽ  കുളിപ്പിച്ച് .തന്റെ  തുമ്പികൈ നിറയെ  വെള്ളമെടുത്തു  അമ്മയുടെ  തലയിലും  മുതുകിലും  ഒഴിച്ച്  നല്ല തിളക്കം  വരുന്നത്  വരെ  കുളിപ്പിച്ച്. നല്ല  തണലുള്ള  സ്ഥലത്തു  രണ്ടുപേരും  തുമ്പികൈകൾ  പിണച്ചു  കൊണ്ട്  വിശ്രമിച്ചു. പിന്നീട്  റോസ്  ആപ്പിൾ  മരത്തിന്റെ  തണലിൽ  അമ്മയെ  കൊണ്ടുപോയി  ആക്കിട്ടു  അവൻ  കൂട്ടുകാരുമായി  കറങ്ങാൻ  പോയി .

ഒരു  ദിവസം  ഒരു  രാജാവ്  നായാട്ടിനായി  കാട്ടിൽ. വന്നു . സുന്ദരനായ  ഈ  വെള്ള  ആനയെ  കണ്ടു . ” ഈ ആന  പുറത്തു  കെയറി  സവാരി  ചെയ്‌യണം .” എന്ന്  ആഗ്രഹിച്ച. രാജാവ്  ആനയെ  തടവിലാക്കി  തന്റെ  കൊട്ടാരത്തിലേക്കു  കൊണ്ട് പോയി . അവിടെ  ആന  താവളത്തിൽ  വെച്ച് . നല്ല  പട്ടു  വസ്ത്രങ്ങൾ, ആഭരണങ്ങൾ  താമരപ്പൂ  മാല. എല്ലാം  അണിയിച്ചു . കഴിക്കാൻ  നല്ല പഴങ്ങളും  മധുരമുള്ള  പുല്ലും  കൊടുത്ത്. തൊട്ടിയിൽ  കുടിക്കാനായി  ശുദ്ധ  ജലവും  നിറച്ചു . പക്ഷെ  ആന  ഒന്നും  കഴിച്ചില്ല  വെള്ളം  കുടിച്ചില്ല . കരഞ്ഞു  കരഞ്ഞു  ക്ഷീണിതനായി .

”  ഓ  സുന്ദരനായ  ആനയെ–“ഞാൻ  നിനക്ക്  നല്ല  ഭക്ഷണം  തന്നു.കുടിക്കാൻ ശുദ്ധ  ജലം  തന്നു. പട്ടു  വസ്ത്രങ്ങളും  ആഭരണങ്ങളും  പൂമാലകളും  എല്ലാം  അണിയിച്ചു .നീ  ആഹാരം  കഴിച്ചില്ല  വെള്ളം  കുടിച്ചില്ല .എന്ത്  തന്നാൽ  നീസന്തോഷിക്കും പറയു .”  രാജാവ്  ചോദിച്ചു .

ആന  പറഞ്ഞു —–“പട്ടും  ആഭരണങ്ങളും  നല്ല  ആഹാരവും  വെള്ളവും  കൊണ്ട്  ഒന്നും  ഞാൻ  സന്തോഷിക്കില്ല  എന്റെ  ‘അമ്മ  ഒറ്റക്ക്  കാട്ടിൽ  ആരും  നോക്കാനില്ലാതെ ജീവിക്കുന്നു  അമ്മക്ക്  പ്രായമായി . കണ്ണും  കാണില്ല. അമ്മക്ക്  കൊടുക്കാതെ ഞാൻ ഒന്നും കഴിക്കില്ല .”

രാജാവ്  പറഞ്ഞു —-“ഞാൻ  ഇത്ര  സ്നേഹം  മനുഷ്യരിൽ  പോലും  കണ്ടിട്ടില്ല .ഈ  ആനയെ  ചങ്ങലയിട്ട്  പൂട്ടി  വെക്കുന്നത്  ശരിയല്ല .”

ആനയെ  വിട്ടയച്ചു. ആന കാടുകളിലൂടെ  സഞ്ചരിച്ചു  അമ്മയെ  അന്വേഷിച്ചു  നടന്നു . ഒടുവിൽ  അമ്മയെ  കണ്ടു . ‘അമ്മ അനങ്ങുവാൻ  പോലും. വയ്യാതെ  കിടക്കുകയായിരുന്നു. കണ്ണിനീരോടെ  മകൻ  തുമ്പിക്കൈ  നിറയെ  വെള്ളമെടുത്ത്  അമ്മയുടെ. മേൽ  ഒഴിച്ച് .മഴ  പെയ്യുകയാണോ  അല്ലെങ്കിൽ  എന്റെ  മകൻ  തിരിച്ചു  വന്നോ. എന്ന്  ‘അമ്മ  ചോദിച്ചു . അതെ  അമ്മയുടെ  മകൻ  തിരിച്ചു വന്നു . രാജാവ്  എന്നെ  പറഞ്ഞയച്ചു. അവൻ  അമ്മയുടെ കണ്ണുകൾ കഴുകിയപ്പോൾ  ഒരു  അത്ഭുതം  സംഭവിച്ചു.അമ്മക്ക്  കാഴ്ച്ച  തിരിച്ചു കിട്ടി . ‘അമ്മ പറഞ്ഞു —_”രാജാവ്. എന്റെ  മകനെ  തിരിച്ചയച്ചു  എന്നെ  സന്തോഷിപ്പിച്ചു .രാജാവും  സന്തോഷമായിരിക്കട്ടെ .”

യുവാവ് ആന  മരത്തിൽ  നിന്ന്  കുറെ  തളിർ  ഇലകളും  പഴങ്ങളും. പറിച്ചു  അമ്മക്ക്  കൊടുത്തിട്ട്.  പറഞ്ഞു——“ആദ്യം  നീ  പിന്നെ  ഞാൻ .”

 

ഗുണപാഠം ——

നമ്മുടെ  മാതാപിതാക്കൾ  ഒരു  നിബന്ധനയും  കൂടാതെ  നമ്മളെ  സ്നേഹിക്കുന്നു . “മാതാ  പിതാ  ഗുരു  ദൈവം “എന്നാണല്ലോ ചൊല്ല് . അമ്മക്കാണ്  ഏറ്റവും  ഉന്നത സ്ഥാനം. മാതാപിതാക്കളെ സ്നേഹിക്കുകയും  ആദരിക്കുകയും  വേണം .പ്രത്യേകിച്ച്  നമ്മുടെ  സ്നേഹവും  സഹായവും  കൂടുതൽ  ആവശ്യമുള്ളപ്പോൾ .

ശാന്ത  ഹരിഹരൻ

 

Advertisements

ക്ഷമിക്കുന്നത്‌ നല്ലതാണ്‌ (Good to forgive)

 

മൂല്യം —–ശരിയായ  പെരുമാറ്റം

ഉപമൂല്യം——ക്ഷമിക്കുക

ഒരു  മനുഷ്യൻ  വലിയ നല്ല  ഭംഗിയുള്ളതും  ധാരാളം  പഴമരങ്ങൾ  ഉള്ളതുമായ  ഒരു  വീട്  വാങ്ങി . അടുത്തു  തന്നെ  വളരെ അസൂയക്കാരനായ ഒരാൾ  ഒരു പഴയ  വീട്ടിൽ  താമസിച്ചിരുന്നു . അയാൾ  നിരന്തരം  വേലിയിലൂടെ ചവറുകൾ  ഇദ്ദേഹത്തിന്റെ  മിറ്റത്തു ഇടുകയും  പല  വൃത്തികെട്ട  പണികൾ  ചെയ്‌തും ഇദ്ദേഹത്തിന്റെ മനസമാധാനം  ഇല്ലാതാക്കുകയായിരുന്നു .

ഒരു  ദിവസം  ഈ  നല്ല  മനുഷ്യൻ  മിറ്റത്ത് ഇറങ്ങിയപ്പോൾ  അവിടെ  കുറെ  ചവറു കണ്ടു .ഒരു  ബക്കറ്റ്  എടുത്ത്  അത്  മുഴുവൻ വാരി  കളഞ്ഞു . ബക്കറ്റ്  നല്ലവണ്ണം  കഴുകി  വൃത്തിയാക്കി . അതിൽ  വലുതും  നല്ല  സ്വാദുള്ളതുമായ  ആപ്പിളുകൾ  നിറച്ചു  അയൽവാസിയുടെ  വാതിൽക്കൽ  ചെന്ന്  മുട്ടി. ഇപ്പോൾ  വലിയ  ഒരു  വഴക്കു  പ്രതീക്ഷിച്ചു  വാതിൽ  തുറന്ന അയൽവാസിയുടെ  കൈയിൽ ബക്കറ്റ്  നിറയെ ആപ്പിളുകൾ കൊടുത്ത്  കൊണ്ട്  ഇദ്ദേഹം  പറഞ്ഞു —–” നല്ലതു  കൊണ്ട്  നിറഞ്ഞ  ആളുകൾ  അത്  മറ്റുള്ളവരുമായി  പങ്കു  വെക്കും .

ഗുണപാഠം —–

നമ്മുടെ  നല്ല  ഗുണങ്ങളും  നല്ല  പെരുമാറ്റവും  മറ്റുള്ളവരിൽ  നിന്ന്  നമ്മെ    വ്യത്യസ്തരായി കാണിക്കും. നമ്മെ  ഉപദ്രവിക്കുകയും  ദുഃഖിപ്പിക്കുകയും  ചെയ്യുന്നവരെ  പോലും ക്ഷമിക്കുകയും  സ്നേഹിക്കുകയുമാണെങ്കിൽ  ജീവിതത്തിൽ  സമാധാനവും  ശാന്തിയും സ്നേഹവും  കിട്ടും.

ശാന്ത  ഹരിഹരൻ .

Shantha Hariharan

 

 

 

 

 

 

Building a house – ഒരു  വീട്  പണിയൽ 

 

മൂല്യം —-ശരിയായ  പെരുമാറ്റം

ഉപമൂല്യം —-നേരായ  മനോഭാവം

carpenter

 

പ്രായമായ  ഒരു  ആശാരി  ജോലിയിൽ  നിന്ന്  വിരമിച്ചു .ഭാര്യയോടുകൂടി  ബാക്കി  ജീവിതം  സ്വസ്ഥമായി  ജീവിക്കുവാൻ  തീരുമാനിച്ചു .അയാൾ  തന്റെ  ഉടമ്പടിക്കാരൻ  മുതലാളിയോട്  ചെന്ന്  കാര്യം  പറഞ്ഞു .അദ്ദേഹം  ആഴ്ചതോറും  കൊടുക്കുന്ന  ശമ്പളം  ഇല്ലാതാകും . എന്നാലും  സാരമില്ല  അതുകൂടാതെ  ജീവിക്കാം  എന്ന്  നിശ്ചയിച്ചു .

മുതലാളിക്ക്  നല്ലൊരു  ജീവനക്കാരൻ  പിരിഞ്ഞു  പോകുന്നതിൽ വിഷമമം തോന്നി . അവസാനമായി  അദ്ദേഹത്തിന്  വേണ്ടി  ഒരു  വീടും  കൂടി  പണിതു  തന്നിട്ട്  പോകണമെന്ന്  ആശാരിയോട്  പറഞ്ഞു .ആശാരി  സമ്മതിച്ചു . പക്ഷെ  അയാളുടെ  മനസ്സ്  ജോലിയിൽ  പൂർണ്ണമായി  ഇല്ലെന്നു  താമസിയാതെ  മനസ്സിലായി .വളരെ  ഗുണമേന്മ  കുറഞ്ഞ  സാധനങ്ങൾ. ഉപയോഗിച്ച്  പണിതു .അങ്ങിനെ  നിസ്വാർത്ഥമായി  ചെയ്‌യേണ്ട  പണി  മോശമായരീതിയിൽ  ചെയ്തു .

ആശാരി  പണിതീർത്ത  ശേഷം  മുതലാളി  വീട് കാണാൻ  വന്നു .മുൻവാതിൽ  താക്കോൽ  ആശാരിയുടെ  കൈയിൽ  കൊടുത്തു  കൊണ്ട്  അദ്ദേഹം  പറഞ്ഞു —-“ഇത്  നിങ്ങളുടെ  വീടാണ്. നിങ്ങൾക്ക്‌  എന്റെ  സമ്മാനം.”ആശാരി  ഞെട്ടിപ്പോയി  വീട് തനിക്കുവേണ്ടിയാണ്  പണിയുന്നതെന്നറിഞ്ഞിരുന്നെങ്കിൽ  വളരെ  വ്യത്യസ്ത രീതിയിൽ  പണിതേനെ  എന്നോർത്ത്  ദുഃഖിച്ചു .

ഗുണപാഠം —–

നമ്മുടെ  ജീവിതം  എന്ന  വീട്  നമ്മൾ  ഓരോ  ദിവസമായി  പണിയുന്നു. പക്ഷെ  പലപ്പോഴും  നമ്മുടെ  പരമാവധി  കഴിവുകൾ  ഉപയോഗിക്കുന്നില്ല . പിന്നീട്  അതിൽ  ജീവിക്കേണ്ടി  വരുന്നു . അപ്പോൾ  അത്  മാറ്റി  വ്യത്യസ്തമായി  പണിയുവാൻ  സാധിച്ചിരുന്നെങ്കിൽ  എന്നോർത്ത്  ദുഃഖിക്കുന്നു .പക്ഷെ  നമക്ക്  പിന്നോട്ട്  പോകുവാൻ  പറ്റില്ല .നാം  എല്ലാം  ആശാരികളാണ് . ദിവസവും  ഒരു  അണിയടിക്കും  പടം  തൂക്കും  അല്ലെങ്കിൽ  ചുമര് പണിയും.ഇപ്പോഴത്തെ  നമ്മുടെ  മനോഭാവം  അനുസരിച്ചു  ഓരോന്ന്. തിരഞ്ഞെടുക്കും . ഭാവിയിൽ  അതിൽ  ജീവിക്കും. അത്  കൊണ്ട്  നല്ല  ബിദ്ധിപൂർവം  മേന്മയേറിയ  പണി  ചെയ്യുക . സന്തോഷവും  സമാധാനവുമായി  ജീവിക്കുക.

ശാന്ത  ഹരിഹരൻ

http://saibalsanskaar.wordpress.com

 

 

 

The winning smile- വിജയിക്കുന്ന  പുഞ്ചിരി.

മൂല്യം ——-സ്നേഹം , ശരിയായ  പെരുമാറ്റം .

ഉപമൂല്യം ——പുഞ്ചിരി , ശ്രദ്ധിക്കപ്പെടുക

അറേബ്യയിലെ  സുൽത്താന്  നാസറുദ്ധീൻ  മുള്ളാവിനെ  വലിയ  ഇഷ്ട്ടമായിരുന്നു .പലപ്പോഴും  യാത്ര. ചെയ്യുമ്പോൾ  അദ്ദേഹത്തിനെ കൂടെ  കൊണ്ടുപോകുമായിരുന്നു .ഒരിക്കൽ  യാത്ര  ചെയ്യുമ്പോൾ  സുൽത്താന്റെ  സംഘം  മരുഭൂമിയിലെ  പേര്  അറിയാത്ത  ഒരു  പട്ടണത്തിൽ  എത്തി .

പെട്ടെന്നുള്ള  ഒരു  തോന്നലിൽ  സുൽത്താൻ  മുള്ളാവിനോട്  പറഞ്ഞു —–ഈ  ചെറിയ  സ്ഥലത്തിലുള്ള  ആളുകൾക്ക്  എന്നെ  അറിയാമോ  എന്ന്  ആലോചിക്കുന്നു .നാം  ഇവിടെ  യാത്ര  നിറുത്തി  പട്ടണത്തിലേക്കു  നടന്നു  പോകാം. അവർ  എന്നെ  തിരിച്ചറിയുമോ  എന്ന്  നോക്കാം.

അവർ. അവിടെയിറങ്ങി  ആ  പൊടി  പിടിച്ച  പട്ടണത്തിലെ  പ്രധാന  പാതയിലൂടെ  നടക്കുവാൻ  തുടങ്ങി . പല  ആളുകളും  നാസറുദ്ധീൻ  മുള്ളാവിനെ  നോക്കി  പുഞ്ചിരിച്ചു .പക്ഷെ  സുൽത്താനെ  തീരെ  വക വെച്ചില്ല . സുൽത്താൻ  ആശ്ചര്യപ്പെട്ടു .

സുൽത്താന്  ദേഷ്യം  വന്ന്  പറഞ്ഞു —ഇവിടത്തെ  ആളുകൾക്ക്  നിങ്ങളെ അറിയാം  പക്ഷെ  എന്നെ  അറിയുന്നില്ല .

അവർക്ക്  എന്നെയും  അറിയില്ല  പ്രഭോ  എന്ന്  വളരെ  വിനയത്തോടെ  മുള്ള  പറഞ്ഞു .

പിന്നെ  എന്താ  നിങ്ങളെ  മാത്രം  നോക്കി  പുഞ്ചിരിക്കുന്നത്?  സുൽത്താൻ  ചോദിച്ചു .

എന്തുകൊണ്ടെന്നാൽ  ഞാനും  അവരെ  നോക്കി  പുഞ്ചിരിക്കുന്നു .നാസറുദ്ധീൻ  പുഞ്ചിരിച്ചു  കൊണ്ട്  പറഞ്ഞു .

ഗുണപാഠം ——-

ഒരു  ചെറിയ  പുഞ്ചിരി  വലിയ  ഗൗരവമായ  കാര്യങ്ങൾ  പറയുന്നതിനേക്കാൾ  കൂടുതൽ  പറയും . പലപ്പോഴും  നമ്മൾ  ബുദ്ധി  സാമർഥ്യം  കൊണ്ട്  ഒരു  പ്രത്യേക  കാര്യത്തെ  തർക്കിച്ചു  നേടിയെടുക്കാൻ  സാധിക്കും  എന്ന്  വിശ്വസിക്കുന്നു .പക്ഷെ  ശരിക്കും  പറയുകയാണെങ്കിൽ  സ്നേഹം  കൊണ്ട്  എന്ത്  കാര്യവും  നേടിയെടുക്കുവാൻ  എളുപ്പമാണ് .മനുഷ്യ  മനസ്സുകളിൽ  അത്ഭുതം  സൃഷ്ട്ടിക്കുവാനുള്ള  ശക്തി  സ്നേഹത്തിനുണ്ട്. നമ്മുടെയുള്ളിൽ  ഒളിഞ്ഞിരിക്കുന്ന  “മൗന ശക്തി”  ഒരു  പുഞ്ചിരി  കൊണ്ട്  വികസിച്ചു  പുറത്തു  വരുന്നു .

Shanta Hariharan

http://saibalsanskaar.wordpress.com

Two wolves-രണ്ടു  ചെന്നായ്ക്കൾ-

മൂല്യം—–ശരിയായ  പെരുമാറ്റം

ഉപമൂല്യം—–ശരിയും  തെറ്റും  തമ്മിലുള്ള  തിരിച്ചറിവ്.

2 wolves

മൂല്യം—–ശരിയായ  പെരുമാറ്റം
ഉപമൂല്യം—–ശരിയും  തെറ്റും  തമ്മിലുള്ള  തിരിച്ചറിവ്.

ഒരു  ദിവസം ഒരു  ചെറോക്കി  മനുഷ്യരുടെ  ഉള്ളിൽ  നടക്കുന്ന  ഒരു  യുദ്ധത്തിനെ  കുറിച്ച്  തൻറ്റെ  പേരകുട്ടിയോടു  പറഞ്ഞു.അത്  നമ്മുടെ  എല്ലാവരുടെയും ഉള്ളിലുള്ള  രണ്ടു  ചെന്നായ്ക്കൾ  തമ്മിലുള്ള  യുദ്ധമാണ്.
ഒന്ന് ദുഷിച്ചത്—
ദേഷ്യം, അസൂയ, ദുഃഖം, അത്യാഗ്രഹം,പശ്ചാത്താപം, കുറ്റബോധം, അഹംഭാവം, അഹങ്കാരം, കള്ളം,താണത്തരം–മേൽത്തരം എന്നിവ.
രണ്ടു നല്ലത്—-
സന്തോഷം, സമാധാനം, എളിമ, സ്നേഹം, ആശ, ദയ, ഉദാരഗുണം, തന്മയിഭാവം, ധാരാളം, സത്യം, അനുകമ്പ; വിശ്വാസം എന്നിവ.
പേരക്കുട്ടി  ഒരു നിമിഷം  അതിനെക്കുറിച്ചു  ചിന്തിച്ചു. പിന്നെ  മുത്തശ്ശനോട് ചോദിച്ചു–ഏതു  ചെന്നായാണ്  ജയിക്കുന്നത്?
വയസ്സായ  ചെറോക്കി  പറഞ്ഞു—-
“നീ  സംരക്ഷിക്കുന്നത്.”

ഗുണപാഠം—-
നമ്മൾ  പരിശീലിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ  ഗുണങ്ങളാണ്  വിജയിക്കുന്നത്. ചീത്തയോ  നല്ലതോ  ആയ  ഗുണങ്ങൾ  വളർത്തിയെടുക്കുവാനുള്ള  സ്വാതന്ത്ര്യം നമുക്കുണ്ട്.ഭാവിയിൽ  ഒരു നല്ല  മനുഷ്യനായും പൗരനായും  തീരുവാനായി  ചെറുപ്പം  മുതൽക്കേ  കുട്ടികളെ  നല്ല  നല്ല മൂല്യങ്ങൾ  പഠിപ്പിക്കണം.
തർജ്ജമ——-ശാന്ത  ഹരിഹരൻ.

 

 

 

 

 

Shanta Hariharan

http://saibalsanskaar.wordpress.com

 

 

 

A  small  act  of  kindness  can  bring  smile  on  million  faces- ദയയോടെ  ചെയ്യുന്ന  ഒരു  ചെറിയ  കാര്യം കോടി മുഖങ്ങളിൽ  പുഞ്ചിരി  പകരും.    

 

 

മൂല്യം—–ശരിയായ  പെരുമാറ്റം

ഉപമൂല്യം——ദയ

smile

 

രണ്ടു  കുട്ടികൾ  ഒരു  പാതയിലൂടെ  നടന്നു  ഒരു  വയലിൽ  എത്തി.  അവിടെ ഒരു  കർഷകൻ  മണ്ണ്  കിളക്കുന്നതു  കണ്ടു. അയാളുടെ  വസ്ത്രങ്ങൾ  വൃത്തിയായി  മടക്കി  വെച്ചിരുന്നു. അതിൻറ്റെ  അടുത്ത്  ഷൂസും.  അത്  കണ്ടു  ചെറിയ  കുട്ടി  പ്രായം  കൂടിയ  തൻറ്റെ  കൂട്ടുകാരനോട്  പറഞ്ഞു—നമ്മൾ  അയാളുടെ  ഷൂസ്  ഒളിച്ചു  വെക്കാം.അപ്പോൾ  ഷൂസ് കാണാതെ അയാളുടെ  മുഖഭാവം  ഒന്ന്  കാണാം.കുട്ടി  അതോർത്ത്  ചിരിച്ചു.

 

പ്രായം കൂടിയ. കുട്ടി  ഒന്നാലോചിച്ചു. പിന്നെ  പറഞ്ഞു—–ആ. മനുഷ്യൻ  കണ്ടാൽ  പാവപ്പെട്ടവൻ  പോലെ തോന്നുന്നു. അവൻറ്റെ  വസ്ത്രങ്ങൾ  നോക്കു.  നമുക്ക്  ഒരു  കാര്യം ചെയ്‌യാം  ഓരോ  ഷൂസിലും ഓരോ  വെള്ളി  നാണയം  വെച്ച്  അത്  കുറ്റി  ചെടികളുടെ  നടുവിൽ  ഒളിച്ചു  വെക്കാം. എന്നിട്ട്  അയാളുടെ  മുഖഭാവം നോക്കാം. ഇളയ  കുട്ടി  അതിനു  സമ്മതിച്ചു.

 

അവർ  ഷൂസ്  ഒളിച്ചു  വെച്ച്  മറഞ്ഞിരുന്നു  നോക്കി. കുറച്ചു  സമയം  കഴിഞ്ഞു.  കർഷകൻ  പണി  തീർന്ന്  ക്ഷീണിച്ചു  വന്നു.  വസ്ത്രങ്ങൾ  എടുത്ത്  ധരിച്ചു. ഷൂസ്  തിരഞ്ഞു.  കുറ്റിച്ചെടിച്ചെടികളുടെ  നടുവിൽ  കണ്ടെത്തി.  ഒരു  ഷൂ  എടുത്തിട്ടപ്പോൾ  കാലിൽ  എന്തോ  ഇടറി.  എടുത്തു  നോക്കി.  ഒരു  വെള്ളിനാണയം.  ആരായിരിക്കും  ഈ  നാണയം  ഷൂവിൽ  വെച്ചത്?  ചുറ്റും  നോക്കി  ആരെയും  കണ്ടില്ല.  കുഴപ്പത്തോടെ  അടുത്ത  ഷൂസ്  എടുത്ത്  ഇടാൻ  നോക്കിയപ്പോൾ  അതിലും  ഒരു  നാണയം  കാലിൽ  ഇടറി. അയാൾക്ക്‌  വളരെ സന്തോഷം  തോന്നി.

 

അവിടെ  ആരുമില്ലെന്ന്  കരുതി  അയാൾ  മുട്ടുകുത്തി  പ്രാർത്ഥിക്കുവാൻ  തുടങ്ങി.  കുട്ടികൾക്ക്  അയാൾ  പ്രാർത്ഥിക്കുന്നത്  തുല്യമായി  കേൾക്കുവാൻ  സാധിച്ചു.  ആ  പാവപ്പെട്ട കർഷകൻ  കരഞ്ഞു  കൊണ്ട്  നന്ദി  പ്രകടിപ്പിച്ചു .  ഭാര്യയുടെ  അസുഖവും  മക്കളുടെ    വിശപ്പും  എല്ലാം  പറഞ്ഞു .  അവിചാരിതമാ യ  ഈ സഹായം  അപരിചിതമായ  കൈകളിലിൽ  നിന്ന്  കിട്ടിയതിൽ    വളരെ  സന്തോഷിച്ചു. പിന്നെയും പിന്നെയും നന്ദി  പറഞ്ഞു.

 

കുറച്ചു    സമയം    കഴിഞ്ഞു    ആ    രണ്ടു      കുട്ടികളും    ഒളിവിൽ  നിന്ന്  പുറത്തു  വന്നു.  അവരുടെ  വീട്ടിലേക്കു  നടക്കുവാൻ  തുടങ്ങി.ഒരു  പാവപ്പെട്ട  കർഷകനെ  സഹായിക്കുവാൻ  സാധിച്ചതിൽ  അവർക്കു  വളരെ  സന്തോഷവും സമാധാനവും തോന്നി. അവരുടെ  മനസ്സിലെ  സന്തോഷം  പുഞ്ചിരിയായി  പുറത്തു  വന്നു.

 

ഗുണപാഠം—-

ദയയോടുകൂടി  ചെയ്യുന്ന  ഒരു  ചെറിയ  കാര്യം  ജീവിതത്തിൽ  വലിയ  പരിവർത്തനം  വരുത്തും.അത്  കൊടുക്കുന്ന  ആൾക്കും  സ്വീകരിക്കുന്ന  ആൾക്കും  സന്തോഷം നൽകും.  എപ്പോഴും  മറ്റുള്ളവർക്ക്  നന്മ  ചെയ്യുവാനുള്ള  അവസരം കണ്ടെത്തുക.

shanta hariharan

http://saibalsanskaar.wordpress.com

 

 

 

 

 

 

Transformation  by  changing  one  bad  habit    ഒരു  ദുഃശീലം മാറ്റുന്നത്കൊണ്ടുള്ള  പരിവർത്തനം 

 

 

മല്യം—–സത്യം
ഉപമൂല്യം——-സത്യസന്ധത

ഒരു  ദിവസം  ഒരാൾ  പ്രവാചകൻ  മുഹമ്മദിൻറ്റെ  അടുക്കൽ. വന്നു  പറഞ്ഞു.

അള്ളാവിന്റ്റെ  പ്രവാചകൻ –

എനിക്ക്  കുറെ  ദുഃശീലങ്ങൾ  ഉണ്ട്. ഏതിനെയാണ്  ആദ്യം  വിടേണ്ടത് ?
പ്രവാചകൻ  പറഞ്ഞു-

ആദ്യംകള്ളംപറയുന്നതിനെ  വിടണം.  എപ്പോഴും  സത്യമേപറയൂ.  ആ  മനുഷ്യൻ  അതുപോലെ  ചെയ്യാം  എന്ന്  വാക്ക്  കൊടുത്ത്  അവിടനിന്ന്  പോയി

.
അന്ന്  രാത്രി  മോഷ്ടിക്കുവാൻ  വേണ്ടി  പുറത്തു  പോകുവാൻ  തീർച്ചയാക്കി.  പുറത്തു  പോകുന്നതിനു  മുൻപ്  ഒരു  നിമിഷം  പ്രവാചകന്  കൊടുത്ത  വാക്കിനെകുറിച്ച്  ചിന്തിച്ചു.  നാളെ  പ്രവാചകൻ  രാത്രി  എവിടെ  പോയിരുന്നു  എന്ന്  ചോദിച്ചാൽ  എന്ത്  പറയും? ഞാൻ  മോഷ്ടിക്കുവാൻ  പോയി. എന്ന്  പറയട്ടെ?  ഇല്ല  അങ്ങിനെ  പറയുവാൻ  പറ്റില്ല.  കള്ളം  പറയുവാനും  പറ്റില്ല.

സത്യം  തുറന്നുപറഞ്ഞാൽ  കള്ളൻ    എല്ലാവരും  എന്നെ  വെറുക്കും.മോഷ്ടിച്ചതിന്.ശിക്ഷയും  കിട്ടും.അപ്പോള്‍ ആ  മനുഷ്യൻ  കളവു  നടത്തില്ല  എന്ന്  നിശ്ചയിച്ചു. അങ്ങിനെ. ആ  ദുഃശീലംവിട്ടു.
പിറ്റേ  ദിവസം  അയാൾക്ക്‌  കുറച്ചു  മദ്യപിക്കണം  എന്ന്  തോന്നി. കുടിക്കുവാൻ  തുടങ്ങുമ്പോൾ  നാളെ  പ്രവാചകൻ  അന്നത്തെ  ദിവസം  എന്ത്  ചെയ്തു  എന്ന്  ചോദിച്ചാൽ  ഞാൻ  എന്ത്  പറയും? കള്ളം പറയുവാൻ  പറ്റില്ല.  സത്യം  പറഞ്ഞാൽ  ആളുകൾ  എന്നെ  വെറുക്കും. ഒരു. മുസ്ലിം  മദ്യപിക്കാൻ  പാടില്ല.  അങ്ങിനെ  കുടിക്കുവാനുള്ള  പരിപാടി  വേണ്ടെന്നു  വെച്ചു.
ഇങ്ങിനെ  ആ  മനുഷ്യൻ  എന്തെങ്കിലും  ചീത്ത  പ്രവർത്തി  ആലോചിച്ചാൽ  ഉടനെ  സത്യമേ  പറയുകയുള്ളൂ  എന്ന്  താൻ  പ്രവാചകന്  കൊടുത്ത  വാക്ക്  ഓർമിക്കും.ഒടുവിൽ  ഒന്നന്നായി  എല്ലാ  ദുഃശീലങ്ങളും  വിട്ടു. അയാള്‍  നല്ല  മുസ്ലിമും  നല്ല  മനുഷ്യനുമായി
തീർന്നു.
ഗുണപാഠം—
എപ്പോഴും  സത്യം  പറയുക.
ഒരു  ചീത്ത  പ്രവർത്തിഇനിയൊന്നിലേക്കു  നയിക്കും.ഒരു  ദുഃശീലം  മാറ്റിയെടുത്താൽ  അത്  പല  ദുഃശീലങ്ങളെ  നിയന്ത്രിക്കാൻ  സഹായിക്കും.അങ്ങിനെ  നമ്മളിൽ  നല്ല  ഒരു  പരിവർത്തനം  സംഭവിക്കും.

http://saibalsanskaar.wordpress.com