മൂല്യം ——സ്നേഹം
ഉപമൂല്യം ——വിശ്വാസം , ആശ്രാന്ത പരിശ്രമം

ഒരു 8 വയസ്സ് പ്രായമുള്ള പെൺകുട്ടി അച്ഛനമ്മമാർ അവളുടെ അനിയന്റെ അസുഖത്തെ കുറിച്ച് സംസാരിക്കുന്നതു കേട്ടു. അനിയന് ഗുരുതരമായ എന്തോ അസുഖമാണ് എന്ന് മനസ്സിലായി . ഇപ്പോൾ തന്നെ ചികിത്സക്കും ഡോക്ടർ ഫീസിനും വേണ്ടി താമസിച്ചിരുന്ന വലിയ വീട് വിറ്റു. ഒരുചെറിയ വീട്ടിലാണ് താമസം . ഇനിയൊരു വലിയ ശസ്ത്രക്രിയ ചെയ്താലേ അനിയൻ രക്ഷപ്പെടും എന്ന് പറഞ്ഞു . കൈയിൽ പണമില്ല കടം തരാനും ആരുമില്ല , എന്തെങ്കിലും അത്ഭുതം സംഭവിച്ചാലെ കൊച്ചു രക്ഷപ്പെടുകയുള്ളു എന്ന് അവളുടെ അച്ഛൻ കണ്ണിനീരോടെ അമ്മയോട് പറയുന്നത് അവൾ കേട്ടു.ആ കൊച്ചു കുട്ടി തന്റെ കിടപ്പു മുറിയിൽ ചെന്ന് അവൾ സൂക്ഷിച്ചു വെച്ചിരുന്ന ചെറിയ പണപ്പെട്ടി എടുത്ത് അതിലുള്ള ചില്ലറ എണ്ണി. പിന്നീട് വിലപിടിച്ച ആ പണപെട്ടിയുമായി പിൻവാതിലിൽ കുടി 6 കെട്ടിടങ്ങൾക്കപ്പുറമുള്ള മരുന്ന് കടയിലേക്ക് പോയി .അവൾ കുറച്ചു ചില്ലറ നാണയങ്ങൾ എടുത്ത് മേശപ്പുറത്തു വെച്ചു.
എന്ത് വേണം ? കടക്കാരൻ ചോദിച്ചു .
എന്റെ അനിയന് വളരെ അസുഖമാണ് . അവനെ ചികിൽസിക്കാൻ ഒരു അത്ഭുതം വേണം.
ക്ഷമിക്കണം .എന്താ വേണ്ടത് ? മരുന്ന് കടക്കാരൻ ചോദിച്ചു.
എന്റെ അനിയൻ ആൻഡ്രൂസിന് തലയിൽ എന്തോ വളരുന്നുണ്ട് .എന്തെങ്കിലും അത്ഭുതം കൊണ്ട് മാത്രമേ അവനെ രക്ഷിക്കുവാൻ സാധിയ്ക്കുകയുള്ളൂ.ഒരു അത്ഭുതത്തിനു എന്ത് വിലയാ?
” കൊച്ചെ ഞങ്ങൾ അത്ഭുതങ്ങൾ വിൽക്കാറില്ല” മരുന്ന് കടക്കാരൻ സങ്കടത്തോടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു .
” ഒന്ന് കേൾക്കു . എന്റെ അടുക്കൽ വാങ്ങുവാൻ പണമുണ്ട് .ഇത് പോരെങ്കിൽ കുറച്ചു കുടി പണം സങ്കടിപ്പിക്കുവാൻ എനിക്ക് സാധിക്കും .എത്രയാകും എന്ന് ദയവായി പറയു”.
നല്ല വസ്ത്രം ധരിച്ച ഒരു ഉപഭോക്താവ് കടയിൽ നിൽക്കുന്നുണ്ടായിരുന്നു . അദ്ദേഹം കുനിഞ്ഞു. ആ കുട്ടിയോട്. ചോദിച്ചു —“ഏതു പ്രകാരം അത്ഭുതമാണ് കുട്ടിയുടെ അനിയന് വേണ്ടത് “?
” എനിക്കറിയില്ല “. അവളുടെ കണ്ണുകൾ നിറഞ്ഞു . എനിക്കറിയില്ല അവന്. ഒരു ശസ്ത്രക്രിയ നടത്തണം എന്ന് ‘അമ്മ പറഞ്ഞു . എന്റെ അച്ഛന്റെ കൈയിൽ പണമില്ല . അതാണ് ഞാൻ ശേഖരിച്ചു വെച്ച പണം കൊണ്ടുവന്നത് .
” നിന്റെ കൈയിൽ എത്രയുണ്ട് “?– ആ മാന്യൻ ചോദിച്ചു .
” ഒരു ഡോളറും ഏഴു സെന്റസും”. വേണെമെങ്കിൽ എനിക്ക് കുറച്ചു കുടി പണമുണ്ടാക്കാൻ പറ്റും. അവൾ വളരെ വിശ്വാസത്തോടെ പറഞ്ഞു.
നല്ല കാര്യം . എന്തൊരു സമാന്തരമാണ് ? —അദ്ദേഹം പുഞ്ചിരിച്ചു .ഒരു ഡോളറും ഏഴു സെന്റസും ആണ് കൊച്ചനിയന്മാർക്കുള്ള അത്ഭുതത്തിന്റെ ശരിയായ വില .
അദ്ദേഹം ആ പണം വാങ്ങി അവളുടെ കൈപിടിച്ചു കൊണ്ട് പറഞ്ഞു.—” നീ താമസിക്കുന്ന സ്ഥലത്തേക്ക് എന്നെ കൊണ്ട് പോകു .എനിക്ക് നിന്റെ. അനിയനെയും, അച്ഛനമ്മമാരെയും കാണണം . നിനക്ക് വേണ്ട അത്ഭുതം എന്റെ അടുക്കൽ ഉണ്ടോ എന്ന് നോക്കട്ടെ “.
അദ്ദേഹം ആ പെൺകുട്ടിയുടെ അനിയനെയും, അച്ഛനമ്മമാരെയും കണ്ടു .ഒരു പൈസയും വാങ്ങാതെ കുട്ടിയുടെ ശസ്ത്രക്രിയ നടത്തി . കുറച്ചു ആഴ്ചകൾക്കു ശേഷം ആൻഡ്രൂസ് സുഖമായി വീട്ടിലേക്കു വന്നു .
ഒരു ദിവസം ആ കൊച്ചു പെൺകുട്ടിയും അവളുടെ അമ്മയും സംസാരിച്ചു കൊണ്ടിരുന്നു . ‘അമ്മ പറഞ്ഞു —-“ആ ശസ്ത്രക്രിയ ശരിക്കും ഒരു അത്ഭുതം തന്നെ . അതിനു എത്ര പണമാണെന്നു അറിയില്ല “.
കൊച്ചു കുട്ടി ചിരിച്ചു .എനിക്കറിയാം ആ അത്ഭുതത്തിന്റെ വില ” ഒരു ഡോളർ ഏഴു സെന്റ്സ് .”
ഒരു കൊച്ചു കുട്ടിയുടെ വിശ്വാസവും , പരിശ്രമവും , സമർപ്പണ ചിന്തയും കാരണം എന്ത് അത്ഭുതം സംഭവിക്കാനും സാധിക്കും
ഗുണപാഠം —–
ഈ കഥ ഒരു കൊച്ചു ചേച്ചിക്കു കൊച്ചനിയനോടുള്ള സ്നേഹവും , അവനെ അസുഖത്തിൽ നിന്ന് രക്ഷിക്കുവാനായുള്ള അവളുടെ ആശ്രാന്ത പരിശ്രമവും, വിശ്വാസവും എല്ലാം ചിത്രീകരിക്കുന്നു .സ്നേഹം, വിശ്വാസം , ആശ്രാന്ത പരിശ്രമം എല്ലാം ഉണ്ടെങ്കിൽ നമ്മുടെ എല്ലാവരുടെയും ജീവിതത്തിലും എന്ത് അത്ഭുതവും സംഭവിക്കാം .
തർജ്ജമ —-ശാന്ത ഹരിഹരൻ .
http://saibalsanskaar.wordpress.com