Archives

Miracle —– അത്ഭുതം

മൂല്യം ——സ്നേഹം

ഉപമൂല്യം ——വിശ്വാസം , ആശ്രാന്ത പരിശ്രമം

miracle

ഒരു  8  വയസ്സ്  പ്രായമുള്ള  പെൺകുട്ടി  അച്ഛനമ്മമാർ  അവളുടെ അനിയന്റെ  അസുഖത്തെ  കുറിച്ച്  സംസാരിക്കുന്നതു  കേട്ടു. അനിയന്  ഗുരുതരമായ  എന്തോ  അസുഖമാണ്  എന്ന് മനസ്സിലായി . ഇപ്പോൾ തന്നെ  ചികിത്സക്കും  ഡോക്ടർ  ഫീസിനും  വേണ്ടി താമസിച്ചിരുന്ന  വലിയ  വീട്  വിറ്റു. ഒരുചെറിയ വീട്ടിലാണ്  താമസം . ഇനിയൊരു  വലിയ ശസ്ത്രക്രിയ ചെയ്താലേ അനിയൻ രക്ഷപ്പെടും എന്ന് പറഞ്ഞു . കൈയിൽ  പണമില്ല  കടം തരാനും  ആരുമില്ല , എന്തെങ്കിലും  അത്ഭുതം  സംഭവിച്ചാലെ കൊച്ചു  രക്ഷപ്പെടുകയുള്ളു  എന്ന് അവളുടെ അച്ഛൻ  കണ്ണിനീരോടെ  അമ്മയോട്  പറയുന്നത്  അവൾ കേട്ടു.ആ കൊച്ചു കുട്ടി  തന്റെ  കിടപ്പു  മുറിയിൽ  ചെന്ന്  അവൾ സൂക്ഷിച്ചു  വെച്ചിരുന്ന  ചെറിയ  പണപ്പെട്ടി  എടുത്ത് അതിലുള്ള  ചില്ലറ  എണ്ണി. പിന്നീട് വിലപിടിച്ച  ആ പണപെട്ടിയുമായി  പിൻവാതിലിൽ കുടി 6 കെട്ടിടങ്ങൾക്കപ്പുറമുള്ള  മരുന്ന്  കടയിലേക്ക് പോയി .അവൾ കുറച്ചു  ചില്ലറ നാണയങ്ങൾ  എടുത്ത് മേശപ്പുറത്തു  വെച്ചു.

എന്ത്  വേണം ? കടക്കാരൻ ചോദിച്ചു .

എന്റെ  അനിയന്  വളരെ  അസുഖമാണ് . അവനെ ചികിൽസിക്കാൻ  ഒരു അത്ഭുതം  വേണം.

ക്ഷമിക്കണം .എന്താ വേണ്ടത് ? മരുന്ന് കടക്കാരൻ ചോദിച്ചു.

എന്റെ അനിയൻ  ആൻഡ്രൂസിന്  തലയിൽ  എന്തോ വളരുന്നുണ്ട് .എന്തെങ്കിലും  അത്ഭുതം കൊണ്ട്  മാത്രമേ  അവനെ രക്ഷിക്കുവാൻ  സാധിയ്‌ക്കുകയുള്ളൂ.ഒരു അത്ഭുതത്തിനു എന്ത് വിലയാ?

” കൊച്ചെ  ഞങ്ങൾ  അത്ഭുതങ്ങൾ  വിൽക്കാറില്ല”  മരുന്ന്  കടക്കാരൻ  സങ്കടത്തോടെ  പുഞ്ചിരിച്ചു  കൊണ്ട്  പറഞ്ഞു .

” ഒന്ന്  കേൾക്കു . എന്റെ  അടുക്കൽ  വാങ്ങുവാൻ  പണമുണ്ട് .ഇത്  പോരെങ്കിൽ  കുറച്ചു  കുടി  പണം  സങ്കടിപ്പിക്കുവാൻ  എനിക്ക്  സാധിക്കും .എത്രയാകും  എന്ന്  ദയവായി പറയു”.

നല്ല  വസ്ത്രം ധരിച്ച  ഒരു  ഉപഭോക്താവ്  കടയിൽ നിൽക്കുന്നുണ്ടായിരുന്നു . അദ്ദേഹം  കുനിഞ്ഞു. ആ  കുട്ടിയോട്. ചോദിച്ചു —“ഏതു  പ്രകാരം  അത്ഭുതമാണ്  കുട്ടിയുടെ  അനിയന്  വേണ്ടത് “?

” എനിക്കറിയില്ല “. അവളുടെ  കണ്ണുകൾ  നിറഞ്ഞു . എനിക്കറിയില്ല  അവന്. ഒരു  ശസ്ത്രക്രിയ  നടത്തണം  എന്ന്  ‘അമ്മ പറഞ്ഞു . എന്റെ  അച്ഛന്റെ  കൈയിൽ  പണമില്ല . അതാണ്  ഞാൻ  ശേഖരിച്ചു  വെച്ച  പണം കൊണ്ടുവന്നത് .

” നിന്റെ  കൈയിൽ എത്രയുണ്ട് “?– ആ  മാന്യൻ  ചോദിച്ചു .

” ഒരു ഡോളറും  ഏഴു  സെന്റസും”. വേണെമെങ്കിൽ  എനിക്ക്  കുറച്ചു കുടി  പണമുണ്ടാക്കാൻ  പറ്റും. അവൾ  വളരെ  വിശ്വാസത്തോടെ പറഞ്ഞു.

നല്ല  കാര്യം . എന്തൊരു  സമാന്തരമാണ് ? —അദ്ദേഹം  പുഞ്ചിരിച്ചു .ഒരു ഡോളറും ഏഴു സെന്റസും ആണ് കൊച്ചനിയന്മാർക്കുള്ള  അത്ഭുതത്തിന്റെ  ശരിയായ  വില .

അദ്ദേഹം  ആ പണം വാങ്ങി  അവളുടെ  കൈപിടിച്ചു  കൊണ്ട്  പറഞ്ഞു.—” നീ  താമസിക്കുന്ന  സ്ഥലത്തേക്ക്  എന്നെ  കൊണ്ട് പോകു .എനിക്ക്  നിന്റെ. അനിയനെയും, അച്ഛനമ്മമാരെയും  കാണണം . നിനക്ക്  വേണ്ട  അത്ഭുതം  എന്റെ  അടുക്കൽ  ഉണ്ടോ  എന്ന് നോക്കട്ടെ “.

അദ്ദേഹം  ആ  പെൺകുട്ടിയുടെ  അനിയനെയും, അച്ഛനമ്മമാരെയും  കണ്ടു .ഒരു  പൈസയും  വാങ്ങാതെ  കുട്ടിയുടെ  ശസ്ത്രക്രിയ  നടത്തി . കുറച്ചു ആഴ്ചകൾക്കു ശേഷം ആൻഡ്രൂസ്  സുഖമായി  വീട്ടിലേക്കു  വന്നു .

ഒരു  ദിവസം  ആ കൊച്ചു  പെൺകുട്ടിയും  അവളുടെ  അമ്മയും  സംസാരിച്ചു കൊണ്ടിരുന്നു . ‘അമ്മ  പറഞ്ഞു —-“ആ ശസ്ത്രക്രിയ ശരിക്കും  ഒരു അത്ഭുതം  തന്നെ . അതിനു  എത്ര പണമാണെന്നു  അറിയില്ല “.

കൊച്ചു  കുട്ടി  ചിരിച്ചു .എനിക്കറിയാം  ആ അത്ഭുതത്തിന്റെ  വില  ” ഒരു ഡോളർ ഏഴു സെന്റ്സ് .”

ഒരു കൊച്ചു കുട്ടിയുടെ വിശ്വാസവും , പരിശ്രമവും , സമർപ്പണ ചിന്തയും  കാരണം  എന്ത്  അത്ഭുതം സംഭവിക്കാനും  സാധിക്കും

ഗുണപാഠം —–

ഈ  കഥ ഒരു  കൊച്ചു  ചേച്ചിക്കു  കൊച്ചനിയനോടുള്ള  സ്നേഹവും , അവനെ  അസുഖത്തിൽ നിന്ന്  രക്ഷിക്കുവാനായുള്ള  അവളുടെ ആശ്രാന്ത  പരിശ്രമവും,  വിശ്വാസവും  എല്ലാം  ചിത്രീകരിക്കുന്നു .സ്നേഹം,  വിശ്വാസം , ആശ്രാന്ത  പരിശ്രമം  എല്ലാം  ഉണ്ടെങ്കിൽ  നമ്മുടെ  എല്ലാവരുടെയും  ജീവിതത്തിലും എന്ത്  അത്ഭുതവും  സംഭവിക്കാം .

തർജ്ജമ —-ശാന്ത  ഹരിഹരൻ .

http://saibalsanskaar.wordpress.com

 

Advertisements

A  mothers  love- ഒരമ്മയുടെ  സ്നേഹം 

 

മൂല്യം —–സ്നേഹം

ഉപമൂല്യം ——നിബന്ധനയില്ലാത്ത  സ്നേഹം,  ത്യാഗം

mother-son
എന്റ്റെ  അമ്മക്ക്  ഒരു  കൺ  മാത്രമേ    ഉണ്ടായിരുന്നുള്ളു .

എനിക്ക്  അത്  വളരെ  അപമാനമായിരുന്നു.ഞാൻ  അവരെ.  വെറുത്തിരുന്നു . കുടുംബം.  പോറ്റുവാനായി  അവർ  സ്കൂൾ  വിദ്യാർത്ഥികൾക്കും  അദ്ധ്യാപകർക്കും  ഭക്ഷണം  പാചകം  ചെയ്തിരുന്നു . ആ സമയത്തു  ഒരു  ദിവസം  ‘അമ്മ എന്നെ  കാണാനായി  ഞാൻ  പഠിക്കുന്ന  പ്രാഥമിക  വിദ്യാലയത്തിൽ  വന്നു . എനിക്ക്  വല്ലാത്ത  അപമാനം  തോന്നി . ഞാൻ  അവരെ  അവഗണിച്ചു . വെറുപ്പോടെ  നോക്കി .

അടുത്ത  ദിവസം  സ്കൂളിൽ  ചെന്നപ്പോൾ  ഒരു  സഹപാഠി  ചോദിച്ചു —-അതെ  നിൻറ്റെ  അമ്മക്ക്  ഒരു  കണ്ണേയുള്ളൂഎനിക്ക്  മരിച്ചാൽ  മതിയെന്ന്  തോന്നി . എന്റ്റെ  ‘അമ്മ  എവിടെയെങ്കിലും  പോകണമെന്ന്  ആഗ്രഹിച്ചു .  അന്ന്  ഞാൻ  അമ്മയോട്  ഏറ്റുമുട്ടി . പറഞ്ഞു —-നിങ്ങൾ  എന്നെ  ഇങ്ങിനെ  നാണം  കെടുത്തി  പരിഹാസത്തിനു  ആളാക്കുന്നതിനേക്കാൾ  എന്ത്  കൊണ്ട്  മരിച്ചു  കുടാ.

‘അമ്മ  ഒന്നും  മിണ്ടിയില്ല .

ദേഷ്യത്തിൽ  എന്താണ്  പറഞ്ഞതെന്ന്  ഒരു  നിമിഷം  ചിന്തിച്ചു  പോലും  നോക്കിയില്ല .എനിക്ക്അമ്മയുടെമനസ്ഥിതിയെക്കുറിച്ചു  യാതൊരു  ചിന്തയുമില്ലായിരുന്നു. എനിക്ക്  അവരായിട്ടു  ഒരു  ബന്ധവും  വേണ്ടെന്നു  വെച്ച്  വീട്  വിട്ടു  പോകണമെന്ന്  മാത്രമേ  തോന്നിയുള്ളൂ  ഞാൻ  വളരെ  കഠിനമായി  പഠിച്ചു.

വിദേശത്തിലേക്കു  പോകുവാൻ  അവസരം കിട്ടി.പിന്നീട്  കല്യാണം കഴിച്ചു. വീട്  വാങ്ങി.  കുട്ടികളായി.  എല്ലാ  സുഖസൗകര്യങ്ങളോടെ  ജീവിക്കുവാൻ  തുടങ്ങി .
പെട്ടെന്ന്  ഒരു  ദിവസം  എന്റ്റെ  ‘അമ്മ  എന്നെ  കാണുവാൻ  വന്നു.  കൊല്ലങ്ങളായി  അവർ  എന്നെയും  എന്റ്റെ  മക്കളെയും  കണ്ടിട്ടില്ല.  ‘അമ്മ  വാതിൽക്കൽ  വന്നു  നിന്നപ്പോൾ  കുട്ടികൾ  അവരെ  നോക്കി  നിന്നു. ക്ഷണിക്കാതെ  വന്നതിന്  ഞാൻ  ഒച്ചയെടുത്തു.  “എന്ത്  ധൈര്യമാണ്  നിങ്ങൾക്ക്എന്റ്റെ  വീട്ടിൽ വന്ന്  എന്റ്റെ  കുട്ടികളെ  പേടിപ്പെടുത്തുവാൻ? ” ഉടനെ പുറത്തു  പോകു'”.—ഞാൻ  പറഞ്ഞു.
എന്റ്റെ  ക്രൂരമായ  ഈ  പൊട്ടിത്തെറിക്കലിന്  ‘അമ്മ  ശാന്തമായി
മറുപടി  പറഞ്ഞു.ക്ഷമിക്കണം.  ഞാൻ  തെറ്റായ  മേൽവിലാസത്തിൽ  വന്ന്  പോയി  എന്നും  പറഞ്ഞു  അവിടന്ന്  പോകുകയും  ചെയ്തു.
ഒരുദിവസം  പുനഃസംയോജനത്തിൽ  പങ്കുകൊള്ളുവാനായി  ഞാൻ  പഠിച്ച  സ്കൂളിൽ  നിന്നു  ഒരു  എഴുത്തു  കിട്ടി  തൊഴിൽ  സംബന്ധമായി  ഒരു  യാത്രപോകുകയാണ്എന്ന്  ഭാര്യയോട്  കള്ളം  പറഞ്ഞു  ഞാൻ.  നാട്ടിലേക്കു  പോയി.  സ്കൂളിലെ  പരിപാടിക്ക്  ശേഷം  ഔൽസുക്യം  കാരണം  ഞാൻ  പണ്ട്    താമസിച്ചിരുന്ന  ആ  പഴയ  സ്ഥലം  കാണുവാൻ  പോയി .

.എന്റ്റെ  ‘അമ്മ  മരിച്ചു  എന്ന്  അയൽവാസികൾ  പറഞ്ഞു . ഞാൻ  ഒരു  തുള്ളി  കണ്ണീർ  വിട്ടില്ല .  ‘അമ്മ  തരാൻ  പറഞ്ഞു  എന്ന്  അവർ  ഒരു  എഴുത്തു  തന്നു
എന്റ്റെ  പ്രിയപ്പെട്ട  മകനെ ,
ഞാൻ  എപ്പോഴും  നിന്നെ  ഓർക്കുന്നു .  നിൻറ്റെ  വീട്ടിൽ  വന്നു  നിൻറ്റെ  മക്കളെ  പേടിപ്പെടിത്തിയതിനു  ക്ഷമിക്കണം .നീ  സ്കൂൾ  സംയോജനത്തിൽ  പങ്കുകൊള്ളുവാൻ  വരുന്നുണ്ട്  എന്നറിഞ്ഞു . വളരെ  സന്തോഷമായി . നിന്നെ  കാണണം  എന്ന്  വലിയ  ആഗ്രഹമുണ്ട്.  പക്ഷെ  കിടക്കയിൽ  നിന്ന്  എഴുനേൽക്കുവാൻ  പോലും  പറ്റിനില്ല. നീ  വളർന്നു  കൊണ്ടിരിക്കുമ്പോൾ  സ്ഥിരമായി  നിന്നെ  നാണം  കെടുത്തികൊണ്ടിരുന്നതിനു  അമ്മയോട്  ക്ഷമിക്കണം .നിനക്കറിയാമോ നീ  വളരെ  ചെറിയ  കുട്ടിയായിരിക്കുമ്പോൾ  ഒരു  അപകടത്തിൽ  നിൻറ്റെ  ഒരു  കൺ  നഷ്ടപ്പെട്ടു .  ഒരു  അമ്മയായ  എനിക്ക്  നീ  ഒരു  കൺ  വെച്ച്  കൊണ്ട്  വളരുന്നത്  കാണുവാൻ  സഹിച്ചില്ല .  അത് കൊണ്ട്  എന്റ്റെ  ഒരു  കൺ  നിനക്ക്  തന്നു . എന്റ്റെ  മകൻ  എന്റ്റെ  സ്ഥാനത്തിരുന്നു  ആ  കൺകൊണ്ട്  ഈ  ലോകം  മുഴുവൻ  കാണുന്നതിൽ  ഞാൻ  അഭിമാനിക്കുന്നു .

Shanta Hariharan

http://saibalsanskaar.wordpress.com

Miracles of faith—–വിശ്വാസത്തിന്റെ അത്ഭുതങ്ങൾ

മൂല്യം —സത്യം
ഉപമൂല്യം —വിശ്വാസം

Image result for girl walking alone at night images

ഒരു  പെണ്‍കുട്ടി  സ്നേഹിതിയുടെ  വീട്ടിലേക്കു  പോയി . തിരിച്ചു  വരുമ്പോൾ  കുറച്ചു  വൈകി .ആ   സ്ഥലം  ഒരു  ചെറിയ  സമുദായക്കാർ  താമസിക്കുന്നതും , അവളുടെ   വീട്  അധികം  അകലെയല്ലാത്തതും  കൊണ്ട് അവൾക്കു  പേടി  തോന്നിയില്ല . പാതയിലൂടെ  നടന്നു  വരുമ്പോൾ  ഡയാനാ എന്ന  ആ പെണ്‍കുട്ടി  ഒരു  അപകടവും  സംപവിക്കാതിരിക്കാനായി  ഈശ്വരനോട്  പ്രാർത്ഥിചു   . പോകുന്ന  വഴിക്ക്  ഇരുണ്ടതും  എളുപ്പ  വഴിയുമായ  ഒരു  മൈതാനത്തിലൂടെ  നടക്കുവാൻ  തുടങ്ങി . പകുതി  ദൂരം  പോയപ്പോൾ  അവിടെ  ഒരാൾ അവളെ  നോക്കി  നില്ക്കുകയായിരിന്നു .അവൾ  അസ്വസ്ത്തയായി. ഈശ്വരനെ  പ്രാർത്ഥിക്കുവാൻ  തുടങ്ങി .
പെട്ടന്ന്  ഒരു  നിശബ്ദമായ  സുരക്ഷിതത്വം  അവളെ  ആവരണം  ചെയ്തപോലെ  തോന്നി .നടക്കുമ്പോൾ  കൂടെ  ആരോ  നടന്നു  വരുന്നതുപ്പോലെ  തോന്നി .ഒടുവിൽ  മൈതാനത്തിന്റെ   അവസാനം   വരുകയും  ആ മനുഷ്യനെ  കടന്നു  വീട്ടിൽ എത്തുകയും  ചെയ്തു .
പിറ്റേ  ദിവസം  പത്രത്തിൽ  ഒരു  പെണ്‍കുട്ടി  ആ മൈതാനത്തിൽ  ഇവൾ  കടന്നു  വന്നു  20 നിമിഷങ്ങൾക്ക്  ശേഷം  ബലാൽസംഗം  ചെയ്യപ്പെട്ടതായി  വായിച്ചു .  ഒരു സമയം  ആ പെണ്ക്കുട്ടിക്ക്  പകരം  തനിക്കാണ്  ഇത്  സംഭവിച്ചിരിന്നെങ്ങിലോ  എന്നോർത്തു  അവൾ  വികാരഭരിതയായി കരയുവാൻ  തുടങ്ങി .  ഈശ്വരനോട്  തന്നെ  രക്ഷിച്ചതിന്  നന്ദി  പറഞ്ഞു.  അതേ. സമയം  ആ  കുട്ടിയെ  സഹായിക്കുവാനായി   പോലിസ്  സ്റെഷനിലേക്ക്
പോകുവാനും  നിശയിച്ചു .
പോലിസ്  ഉദ്യോഗസ്ഥനോട്  വിവരങ്ങൾ  തുറന്നു  പറഞ്ഞു. അവിടെ.  നിരന്നു  നിൽക്കുന്ന.  ആളുകളിൽ  നിന്ന്. അയാളെ. അടയാളം  കാണിക്കാൻ  സമ്മതമാണോ ?  അവൾ  സമ്മതിച്ചു   ഉടനെ  ആ. മനുഷ്യനെ  അടയാളം  കാണിച്ചു . തന്നെ  തിരിച്ചറിഞ്ഞു  കഴിഞ്ഞു  എന്ന്   മനസ്സിലായതോടെ  അയാൾ  പൊട്ടി  കരഞ്ഞു  കൊണ്ട്  കുറ്റം  സമ്മതിച്ചു.
പോലിസ്  ഉദ്യോഗസ്ഥൻ. ഡയാനയുടെ  ധീരതയെ  പ്രശംസിക്കുകയും  നന്ദി  പറയുകയും  ചെയ്തു .അവൾക്കു  വേണ്ടി  എന്ത്  സഹായമാണ്  ചെയ്യേണ്ടത്  എന്നും  ചോതിച്ചു .
ഡയാന പറഞ്ഞു —-എനിക്ക്  ആ  മനുഷ്യനോടു  ഒരു  ചോദ്യം  മാത്രം  ചോദിക്കണം .ജിജ്ഞാസയോടെ  അവൾ  ചോദിച്ചു  എന്ത്  കൊണ്ട്  അയാൾ  അവളെ  ഉപദ്രിവിച്ചില്ല ?
പോലിസ്  ഉദ്യോഗസ്ഥൻ  ചോദിച്ചപ്പോൾ  അയാൾ  പറഞ്ഞു.—ആ  കുട്ടി   ഒറ്റക്കായിരുന്നില്ല .  അവളുടെ  കൂടെ  രണ്ടു  ഭാഗത്തും  രണ്ടു.  ബലവാന്മാരായ  മനുഷ്യർ  നടക്കുന്നുണ്ടായിരുന്നു .

ഗുണപാഠം —-

ഉറച്ച   വിശ്വാസം   വലിയ   വലിയ    മലകളെപ്പോലും   തട്ടി   മാറ്റും.  ഈശ്വരനിൽ   ഉറച്ച   വിശ്വാസം   ഉണ്ടെങ്കിൽ    അദ്ദേഹം   എല്ലാ   സങ്ങടങ്ങളിൽ   നിന്നും    നമ്മെ    രക്ഷിക്കും . ഏതു   ദുരിതം   വന്നാലും   നേരിടുവാനുള്ള   ആത്മധൈര്യം   തരുവാനായി   നാം   ഈശ്വരനോട്    എപ്പോഴും  പ്രാർത്ഥിക്കാം.

Shanta Hariharan

http://saibalsanskaar.wordpress.com

Shopkeeper and boy—-കടക്കാരനും കുട്ടിയും

guru

 

മൂല്യം —സ്നേഹം

ഉപമൂല്യം —-വിശ്വാസം

 

ഒരിക്കൽ  ഒരു  പാവപ്പെട്ട  കുട്ടി  വിശപ്പടക്കാൻ  ഒരു  തരി  ഭക്ഷണം  പോലും കിട്ടാഞ്ഞു അടുത്തുള്ള  ഒരു പഴക്കടയിൽ  നിന്ന്  ഒരു പഴം കട്ടു. ഭഗവാന്റ്റെ  ഭക്തനായ ആ  കൊച്ച് പകുതി  പഴം അവിടെയുള്ള  ഉണ്ടിയിൽ  ഇട്ടു . പകുതി  താനും  തിന്നു .കടക്കരാൻ  പഴം  കട്ടതിനു  കുട്ടിയെ  പിടിച്ചു . കുട്ടി കുറ്റം സമ്മതിച്ചു .കടക്കാരന്  ആ നിഷ്കലങ്ങനായ കുട്ടിയെ ശിക്ഷിക്കാൻ  മനസ്സ്  വന്നില്ല .പക്ഷെ  കുട്ടിയെ  ഒരു  പാഠം  പടിപ്പിക്കുവാനായി  അമ്പലത്തിന്റ്റെ   ചുറ്റും  കുറച്ചു  പ്രാവശ്യം നടക്കുവാൻ പറഞ്ഞു . കുട്ടി അമ്പലത്തിന്റ്റെ ചുറ്റും  നടക്കുമ്പോൾ  ഭഗവാനും  കുട്ടിയുടെ  പുറകെ  നടക്കുന്നത് കണ്ട് കടക്കാരാൻ  ഞെട്ടിപ്പോയി .

അന്ന് രാത്രി  സ്വപ്നത്തിൽ ഭഗവാൻ  വന്ന് കടക്കാരനോട്  പറഞ്ഞു —–കട്ട  പഴത്തിൽ  ഒരു ഭാഗം  എനിക്കും  കിട്ടിയതു കൊണ്ട്  ഞാനും  കുറ്റം  ഏറ്റെടുക്കണം . അതു കൊണ്ടാണ്  ഞാനും  കുട്ടിയുടെ  പുറകെ  നടന്നത് .

 

ഗുണപാഠം —-ഭഗവാൻ  മക്കളുടെ  എളിമയും നിഷ്കളങ്ങതയും കാണുന്നു– -ഇഷ്ട്ടപ്പെടുന്നു .

സ്വയം നിന്ദിക്കുന്നത്‌ അഹമ്ഭാവമാണ് .

മൂല്യം —സത്യം
ഉപമൂല്യം —മനോഭാവം , ശുഭ പ്രതിക്ഷ
ഒരിക്കൽ ഭഗവാൻ ശ്രീ കൃഷ്ണൻ സഹിക്കുവാൻ പറ്റാത്ത തലവേദന എന്ന്

അഭിനയിക്കുകയായിരിന്നു .അഭിനയം കണ്ടാൽ യെതാർത്ഥം പോലെ തോന്നും . തല ചുറ്റി ഒരു തുണി കെട്ടി കിടക്കയിൽ കിടന്നു ഉരുളുകയായിരിന്നു. കണ്ണുകൾ ചുമന്നു മുഖം വിളറിയിരുന്നു . വളരെ നിസ്സഹായെനെന്നു തോന്നി പോകും .രുക്മണി , സത്യഭാമ മറ്റു രാണിമാരെല്ലാം ഓരോ മരുന്നുമായി വന്നു . പക്ഷെ ഒന്നും ഫലിച്ചില്ല . ഒടുവിൽ നാരദരോട് ആലോചിച്ചു . അദ്ദേഹം കൃഷ്ണനോട് തന്നെ ചോദിച്ചു . അങ്ങയുടെ അസുഖം മാറ്റുവാൻ എന്ത് മരുന്നാണ് തരേണ്ടത്‌? കൃഷ്ണൻ നാരദരോട് –ഒരു ഉത്തമ ഭക്തന്റ്റെ പാദ ധൂളി കൊണ്ട് വരുക . നാരദർ ഉടനെ തന്നെ പുറപ്പെട്ടു .ചില കൃഷ്ണ ഭക്തന്മാരോട് ചോദിച്ചു . അവർ വളരെ വിനീതമായി പറഞ്ഞു –ഭഗവാന് എങ്ങിനെ ഞങ്ങളുടെ പാദ ധൂളി കൊടുക്കും ? ഞാൻ താഴ്ന്നവനാണ് , ചെരിയവനാണ് , പാപിയാണ് എന്നൊക്കെ ചിന്തിക്കുന്നത് തന്നെ ഒരു വിധ അഹമ്ബാവമാണ് .ഈ ഭാവം പോയാൽ തന്നെ നാം വലിയവരോ ചെറിയവരോ എന്നുള്ള ചിന്ത ഉണ്ടാകില്ല .ഈ ഭോധം ഇല്ലാത്ത കാരണം ഒരാളും പാദ ധൂളി നല്കാൻ യോഗ്യരല്ല എന്ന് പറഞ്ഞു .

Krishna and Gopis
നാരദർ തിരിച്ചു വന്നു . വളരെ വിനിതമായി പറഞ്ഞു –ആരും പാദ ധൂളി തന്നില്ല . അപ്പോൾ കൃഷ്ണൻ ചോദിച്ചു –നീ വൃന്ദാവനത്തിലെ ഗോപികമാരോട് ചോദിച്ചോ ? ഇത് കേട്ട് അവിടെ ഉണ്ടായിരുന്ന  റാണിമാരെല്ലാം ചിരിച്ചു . നാരദർക്കും ആശ്ചര്യം തോന്നി . ഈ ഗോപികമാര്ക്ക് ഭക്തി എന്നാൽ എന്തെന്ന് അറിയാമോ ? എന്നാലും കൃഷ്ണൻ പറഞ്ഞത് കൊണ്ട് ഗോപികമാരുടെ അടുക്കൽ പോകേണ്ടി വന്നു . ഗോപികമാർ കൃഷ്ണന് അസുഖമാണ് അവരുടെ പാദ ധൂളി വേണം എന്ന് നാരദർ ചോദിച്ച ഉടൻ ഒന്നും ആലോചിക്കാതെ പെട്ടന്ന് അവരുടെ കാലുകൾ കുടഞ്ഞു . പാദ ധൂളിയെടുത്തു നാരദരുടെ കൈയിൽ കൊടുത്തു .
നാരദർ ദ്വാരകയിലേക്ക് എത്തുന്നതിനു മുൻപേ കൃഷ്ണന്റ്റെ തല വേദന മാറിയിരുന്നു . ഇത് വെറും 5 ദിവസത്തെ ഒരു നാടകമായിരുന്നു . ഇതിൽ നിന്ന് ഭഗവാൻ പഠിപ്പിച്ചത് എന്തെന്നാൽ അവനവനെ താഴ്ത്തി കാണരുതേ . ഭഗവാന്റ്റെ കല്പന അനുസരിക്കുക .

ഗുണപാഠം —-

ഏതു കാര്യവും ചെയുവാനുള്ള നിയന്ത്രണം നമുക്ക് ഉണ്ട് . അതിന്റ്റെ ഫലാഫലം നമ്മുടെ കൈയിലല്ല . അതു കൊണ്ട് ഒരു വിധ അഹംഭാവവും കൂടാതെ ആത്മാർഥമായി പരമാവതി കഴിവ് ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യുക . എല്ലാം ആത്മാർഥമായി ഭഗവാനിൽ സമര്പ്പിക്കണം . അപ്പോൾ അഹം എന്ന ഭാവം പോയി നമ്മൾ ആത്മീയമായി ഉയരുന്നു .

Shanta Hariharan

http://saibsalsanskaar.wordpress.com

ജ്ഞാനം എന്ന തിരി കൊളുത്തക

മൂല്യം –സത്യം
ഉപമൂല്യം —ജ്ഞാനം

lamp
ഒരിക്കൽ ഒരു സാധകന് ദൈവിക ശക്തിയെ കുറിച്ച് അറിയുവാനും ജ്ഞാനം സമ്പാധിക്കുവാനും വലിയ ആഗ്രഹം തോന്നി . ഒരു ഗുരു താമസിക്കുന്ന ഗുഹയിലേക്ക് ചെന്നു. പ്രവേശിക്കുമ്പോൾ ഒരു ചെറിയ വിളക്ക് കണ്ടു .കുറച്ചു മുന്നോട്ടു പോയപ്പോൾ ആ വിളക്ക് കെട്ടു പോയി .ഇരുട്ടിനെ കാണുമ്പോൾ നമക്ക് പേടി തോന്നുകയും ദൈവത്തെ കൂടുതൽ വിളിക്കുകയും ചെയ്യുമല്ലോ . അങ്ങിനെ അയാളും ഉറക്കെ “നമശ്ശിവായ ” എന്ന് വിളിച്ചു .ഇത് കേട്ട് ഉടൻ സന്യാസി അയാൾ ആരാണ് എന്ന് ചോദിച്ചു .അദ്ദേഹത്തിന്റ്റെ അനുഗ്രഹം വാങ്ങാനും ജ്ഞാനം നേടുന്നത് എങ്ങിനെ എന്നും അന്വേഷിച്ചു വന്നതാണ് എന്ന് അയാൾ പറഞ്ഞു . വെറും വായു മാത്രം ശ്വസിച്ചു ആ ഗുഹയിൽ ജീവിക്കുന്ന മഹാനായ ആ സന്യാസിക്കു വന്ന ആളുനെ ഒന്ന് പരീക്ഷിക്കാൻ തോന്നി .അയാളോട് അണഞ്ഞു പോയ വിളക്ക് ഒന്ന് കൊളുത്തുവാൻ പറഞ്ഞു . അയാളുടെ ചോദ്യത്തിന്റ്റെ ഉത്തരം പിന്നീട് പറയാം എന്നും പറഞ്ഞു . വന്ന ആൾ ഒരു തീപ്പെട്ടി എടുത്തു വിളക്ക് കൊളുത്തുവാൻ നോക്കി .പക്ഷെ സാധിച്ചില്ല . എല്ലാ തീപ്പെട്ടി കൊള്ളികളും തീര്ന്നു പോയി .വിളക്ക് കത്തിയില്ല . ഗുരു അയാളോട് വിളക്കിൽ ഉള്ള വെള്ളം മുഴുവൻ കളയുവാനും പിന്നെ കത്തിക്കാനും പറഞ്ഞു . ആ മനുഷ്യൻ ഗുരു പറഞ്ഞ പോലെ ചെയ്തെങ്ങിലും വിളക്ക് കത്തിയില്ല . ഗുരു പറഞ്ഞു –വിളക്കിന്റ്റെ തിരി പുറത്തെടുത്തു നല്ല വണ്ണം ഉണക്കിയ ശേഷം കത്തിക്കു. അങ്ങിനെ ചെയ്തപ്പോൾ വിളക്ക് നല്ല വണ്ണം കത്തി . പിന്നീട് അയാൾ പതുക്കെ അയാളുടെ ആവശ്യം ഉന്നയിച്ചു . ഞാൻ ശരിയായ ഉത്തരം നല്കി കഴിഞ്ഞല്ലോ എന്ന് ഗുരു പറഞ്ഞു . അറിവില്ലായ്മ കാരണം കാര്യം മനസ്സിലായില്ല ഒന്ന് വിശധമായി പറഞ്ഞു തരണം എന്ന് അയാള് ചോദിച്ചു .ഗുരുപറഞ്ഞു —-നിന്റ്റെ ഹൃദയമാകുന്ന വിളക്കിൽ ജീവനാകുന്ന തിരിയുണ്ട്. ഇത്രയും നാൾ ആ തിരി അസുയ അഹങ്കാരം എന്നിവയിൽ അകപ്പെട്ടിരിക്കുകയായിരുന്നു . അതു കൊണ്ടാണ് ജ്ഞാനം എന്ന വിളക്ക് കത്തിക്കുവാൻ പറ്റിയില്ല . ഈ വക ദുർവിചാരങ്ങളെ പിഴിഞ്ഞ് കളഞ്ഞുട്ടു സ്നേഹം , ഭക്തി എന്നിവ കൊണ്ടുള്ള എണ്ണ നിറച്ചു ജീവനാകുന്ന തിരിയിട്ട് നിന്റ്റെ ഹൃദയമാകുന്ന വിളക്ക് കത്തിക്ക് . അപ്പോൾ ഉറച്ച വിശ്വാസം എന്ന പ്രകാശം തെളിയും അജ്ഞാനം എന്ന അന്ധകാരം ഇല്ലാതാകും .

ഗുണപാഠം —-

എല്ലാവര്ക്കും ശുദ്ധമായ ഒരു ഹൃദയം ഉണ്ട് . പക്ഷെ കുന്നു കൂടി കിടക്കുന്ന കാമം , ക്രോധം ലോഭം ,മദം , മാത്സര്യം , ബന്ധനം എന്നിവയിൽ ഉപരി അഹംഭാവം എന്നിവയാൽ കാണ്മാൻ പറ്റുന്നില്ല .ഈ വകധുശ്ചിന്തകളെ മാറ്റുവാൻ ശ്രമിക്കുക അപ്പോൾ നമ്മുടെ ഉള്ളിലുള്ള വിളക്ക് പ്രകാശിക്കും ,ലോഭം ,മദം , മാത്സര്യം , ബന്ധനം എന്നിവയിൽ ഉപരി അഹംഭാവം എന്നിവയാൽ കാണ്മാൻ പറ്റുന്നില്ല .ഈ വകധുശ്ചിന്തകളെ മാറ്റുവാൻ ശ്രമിക്കുക അപ്പോൾ നമ്മുടെ ഉള്ളിലുള്ള വിളക്ക് പ്രകാശിക്കും

Shanta Hariharan

http://saibalsanskaar.wordpress.com

എന്റെ കൈ പിടിക്ക്

hold-hand

മൂല്യം : സ്നേഹം

ഉപമൂല്യം : വിശ്വാസം

ഒരിക്കൽ  ഒരു ചെറിയ പെണ്‍കുട്ടിയും അവളുടെ അച്ഛനും ഒരു പാലം കടക്കുകയായിരുന്നു .

അച്ഛന് കുറച്ചു പേടി തോന്നി മകൾ എങ്ങാനും വീണു പോയാലോ എന്ന് .മോളോട് പറഞ്ഞു -മോളെ നീ വെള്ളത്തിൽ വീഴാതിരിക്കാൻ അച്ഛന്റെ കൈ പിടിച്ചോള്.ഇല്ല അച്ഛാ -അച്ഛൻ എന്റെ കൈ പിടിച്ചോള്. എന്താ അതിലൊരു വിത്യാസം ?അച്ഛൻ കുഴപ്പത്തോടെ ചോതിച്ചു.വലിയ വിത്യാസമുണ്ട് -മകൾ പറഞ്ഞു .ഞാൻ അച്ഛന്റെ കൈ പിടിക്കുകയാന്നെങ്ങിൽ എന്തെങ്ങിലും അനിഷ്ട്ടം സംഭവിച്ചാൽചിലപ്പോൾഎന്റെ പിടിവിട്ടു പോകും .നേരെ മറിച്ചു അച്ഛൻ പിടിക്കുകയാന്നെങ്ങിൽ എന്ത് സംഭവിച്ചാലും അച്ഛൻ എന്റെ കൈ വിടില്ല .എനിക്ക് നല്ലവണ്ണം അറിയാം

ഗുണപാഠം : നാം ഈശ്വരന്റെ കൈ വിടാൻ നോക്കിയാലും ഈശ്വരൻ ഒരിക്കലും നമ്മെ കൈവിടില്ല.നമ്മുടെ ഭക്തിയും സ്നേഹവും കൊണ്ട് ഈശ്വരനെ മുറുകെ പിടിക്കണം .