Archives

ഒരു പൗണ്ട് വെണ്ണ

Pound of Butter

ഒരു  പൗണ്ട്  വെണ്ണ 

 

മൂല്യം —സത്യം

ഉപമൂല്യം —-സത്യസന്ധത

പണ്ടൊരു  കർഷകൻ  ഒരു  ബേക്കറിക്കാരന്  ദിവസവും  ഒരു  പൗണ്ട്  വെണ്ണ  കൊടുക്കുമായിരുന്നു .ഒരു  ദിവസം  കർഷകന്റെ  തൂക്കം ശരിയാണോ  എന്ന്  പരിശോധിക്കാനായി  ബേക്കറിക്കാരൻ  വെണ്ണ  തൂക്കി നോക്കി . തൂക്കം  ശരിയല്ലെന്നു  കണ്ടുപിടിച്ചു ദേഷ്യം  വന്നു. അയാൾ കർഷകനെ  കോടതി  കെയറ്റി.

വെണ്ണ  തൂക്കുവാനായി  കർഷകൻ  എന്തെങ്കിലും  മെഷീൻ  ഉപയോഗിക്കുന്നുണ്ടോ  എന്ന്. ജഡ്ജ്  ചോദിച്ചു .

ബഹുമാനപ്പെട്ട  ജഡ്ജ്  അവർകളെ —-ഞാൻ  ഒരു  പഴഞ്ചനാണ് . എന്റെ അടുക്കൽ  ശരിയായ  തൂക്കുമെഷീൻ  ഇല്ല . എനിക്ക്  ഒരു  അളവുണ്ട് .

എങ്ങിനെയാണ്  നിങ്ങൾ  വെണ്ണ തൂക്കുന്നത് ?—-ജഡ്ജ്  ചോദിച്ചു .

കർഷകൻ  പറഞ്ഞു ——കുറെ  കാലമായി  ആ  ബേക്കറി  ഉടമസ്ഥൻ  എന്റെ  അടുക്കൽ  നിന്ന്  വെണ്ണ  വാങ്ങുന്നുണ്ട്. ഞാനും  ഒരു  പൗണ്ട്  തൂക്കമുള്ള  ബ്രെഡ് അയാളുടെ  അടുത്തു  നിന്ന്  വാങ്ങും. ബ്രെഡ്  കൊണ്ട്  വരുമ്പോൾ  അതെ  തൂക്കം  വെണ്ണ ഒരു  മെഷീൻ  കൊണ്ട്  അളന്നു  കൊടുക്കും .ഇതിൽ  ആരെയെങ്കിലും തെറ്റുകാരൻ  എന്ന്  പറയുകയാണെങ്കിൽ  അത്  ഈ  ബേക്കറിക്കാരനാണ്.

ഗുണപാഠം —- ജീവിതത്തിൽ  നാം  എന്ത്  കൊടുക്കുന്നുവോ  അത്  തിരിച്ചു  കിട്ടും .സത്യവും    അസത്യവും  എല്ലാം  ഒരു  ശീലമാണ് .ചിലർക്ക്  എപ്പോഴും  മുഖത്തു  നോക്കി  കള്ളം  പറയുവാൻ  യാതൊരു  മടിയുമില്ല . അങ്ങിനെ  കള്ളം  പറഞ്ഞു  പറഞ്ഞു    സത്യം  എന്താണെന്നു  പോലും  തിരിച്ചറിയില്ല .ഒടുവിൽ  സ്വയം  ചതിക്കപ്പെടുന്നു.

ശാന്ത  ഹരിഹ

Advertisements

Confidence level-ആത്മവിശ്വാസത്തിന്റെ  നിലപാട് 

turbulant plane

 

മൂല്യം ——-സ്നേഹം

ഉപമൂല്യം ——–വിശ്വാസ്വം .

ഒരു  യാത്രി  ഒരു  നീണ്ട  വിമാന  പ്രയാണത്തിലായിരുന്നു . വരാൻ  പോകുന്ന  ദുരന്തത്തെ  കുറിച്ചുള്ള  ആദ്യത്തെ  ചേതാവാനീ  വിമാനത്തിലെ  മിന്നുന്ന  വിളക്കുകൾ  കാണിച്ചു. “നിങ്ങളുടെ  സീറ്റ് ബെൽറ്റുകൾ  ഇടുക .

കുറച്ചു  സമയം  കഴിഞ്ഞു  ഒരു  ശാന്തമായ  ശബ്ദം  കേട്ടു. ഞങ്ങൾ  ഇപ്പോൾ  പാനീയങ്ങൾ  വിതരണം  ചെയ്യുന്നതാണ് . കുറച്ചു  പ്രശ്നങ്ങൾ  വരാൻ  സാധ്യതയുള്ളതുകൊണ്ടു  സീറ്റ് ബെൽറ്റ്  നല്ലവണ്ണം  ഇടുക.

അയാൾ  വിമാനത്തിനുള്ളിൽ  ചുറ്റും  നോക്കി  എല്ലാവരും  വളരെ  ആശങ്കിതരായി  ഇരിക്കുന്നുണ്ടായിരുന്നു . അപ്പോഴേക്കും  വീണ്ടും  പ്രസ്താവകൻ  പറഞ്ഞു .—–ഇപ്പോൾ  ഭക്ഷണം  നൽകുവാൻ  സാധ്യമല്ല . ഇനിയും  തകരാറു  കാണുന്നുണ്ട്.

കൊടുങ്കാറ്റു  ബലമായി  വീശുവാൻ  തുടങ്ങി . വിമാന  ഇഞ്ചിന്റെ  ശബ്ദത്തേക്കാൾ ഉച്ചത്തിൽ  ഇടിവെട്ട്  ശബ്ദം  കേട്ടു. മിന്നൽ  ഇരുട്ടിനെ  ഭേദിച്ചു. ഏതാനും  നിമിഷങ്ങളിൽ  വിമാനം  ഒരു  ചെറിയ  കോർക്  വലിയ  സമുദ്രത്തിലേക്ക്  വീശി  എറിയപ്പെട്ടപോലെ  ആയി .ഒരു  നിമിഷം  വിമാനം  ഭയങ്കര  കറന്റിൽ  മേൽപ്പോട്ടും  അടുത്തനിമിഷം  താഴോട്ടും  തള്ളപ്പെട്ടു .ഏതു  നിമിഷവും  തകരാൻ  സാധ്യതയുണ്ട് .എല്ലാ  യാത്രികളും  ഭയഭീതരും  അസ്വസ്ഥരുമായിരുന്നു .ഈ  കൊടുംകാറ്റിൽ  നിന്ന്  രക്ഷപ്പെടുമോ  എന്ന്  ഓർത്ത്  പേടി  തോന്നി . ചിലർ  പ്രാർത്ഥിക്കുവാൻ. തുടങ്ങി . ഈ  യത്രിയും  തന്റെ  പേടിയും  ആശങ്കയും  മറ്റുള്ളവരുമായി  പങ്കുവെച്ചു .

ഈ  കൊടുംകാറ്റിൽ  നിന്ന്  രക്ഷപ്പെടുമോ  എന്ന്  ചിന്തിച്ചിരിക്കുമ്പോൾ  പെട്ടെന്ന്  അയാൾ  ആ  കൊച്ചു  പെൺകുട്ടിയെ  ശ്രദ്ധിച്ചു. അവൾ  കാലും  മടക്കി  സീറ്റിലിരുന്നു  ഒരു  പുസ്തകം  വായിക്കുകയായിരുന്നു .അവൾക്കു  കൊടുംകാറ്റ്  ഒന്നുമല്ലായിരുന്നു. അവളുടെ  കൊച്ചു  ലോകത്തിൽ  എല്ലാം  ശാന്തമായിരുന്നു .ചിലപ്പോൾ  പുസ്തകം  വായിക്കുകയും  ചിലപ്പോൾ  കണ്ണടച്ചിരിക്കുകയും  ചെയ്തു . പിന്നെ  കാലുകൾ  നിവർത്തിയിരുന്നു . പക്ഷെ  പേടിയോ  ചിന്തയോ  ഒന്നുമില്ലായിരുന്നു .

ഭാവി  ഇരുണ്ടിരുന്നു. ഈ ബഹളത്തിന്റെ  നടുവിൽ  ആ  കൊച്ചു  കുട്ടി  ഒരു  പേടിയും  കൂടാതെ  ശാന്തമായിരുന്നു .കുറച്ചു  സമയം  കഴിഞ്  വിമാനം  ഒരു  അപകടവും  കൂടാതെ  വിമാനത്താവളത്തിൽ  എത്തി . എല്ലാ  യാത്രികളും  വേഗം  ഇറങ്ങുവാൻ

തുടങ്ങി . ഈ  യാത്രി  മാത്രം  വളരെ  നേരമായി  അത്ഭുതത്തോടെ  നോക്കികൊണ്ടിരുന്ന  ആ  പെൺകൊച്ചിന്റെ  അടുത്തു  ചെന്ന്  സംസാരിച്ചു . കൊടുംകാറ്റും  വിമാനാപകടസ്ഥിതിയെ  കുറിച്ചും  മറ്റും  സംസാരിച്ചശേഷം  ആ മനുഷ്യൻ  ചോദിച്ചു — എന്ത്  കൊണ്ട്  കുട്ടിക്ക്  പേടി  തോന്നിയില്ല ?

ആ. ഓമന  പെൺകൊച്ചു  പറഞ്ഞു ——സർ  എന്റെ  അച്ഛനാണ്  വിമാനം  ഓടിച്ചിരുന്നത് . അദ്ദേഹം  എന്നെ  വീട്ടിലേക്കു  കൊണ്ട്  പോകുകയാണ്.

ഗുണപാഠം ——-നമുക്ക്  നല്ല  നിശ്ചയവും  ആത്മവിശ്വാസവും  ഉണ്ടെങ്കിൽ ഒരു  കാരണവശാലും  പതറുകയില്ല .കാര്യങ്ങൾ  ശാന്തമായും  വിജയകരമായും  ചെയ്തു  തീർക്കും.ഈ  കഥയിലെ  പെൺകുട്ടിക്ക്  തന്റെ  അച്ഛൻ  സുരക്ഷിതമായി  വീട്ടിലെത്തിക്കും  എന്ന  ഉറച്ച  വിശ്വാസം  ഉണ്ടായിരുന്നു .അതുപോലെ  ദൈവത്തിൽ  ഉറച്ച  വിശ്വാസം  വെച്ച്  നല്ല  ആത്മധൈര്യത്തോടെ  ജീവിത  യാത്രയിൽ  മുന്നോട്ടു  പോകണം.

ശാന്ത  ഹരിഹരൻ

http://saibalsanskaar.wordpress.com

 

Gandhiji’s  story  on  honesty-ഗാന്ധിജിയുടെ  സത്യ സന്ധതയുടെ കഥ

മൂല്യം—–സത്യം
ഉപമൂല്യം—-‘സത്യ  സന്തത, സത്യത്തിനു
ഉപരി  ഒരു  ദൈവമില്ല.

gandhii honesty
മോഹൻ  വളരെ  നാണംകുണിങ്ങിയായ ഒരു  കുട്ടിയായിരുന്നു.  സ്കൂൾ  മണിയടിച്ചതും വേഗം പുസ്തകങ്ങൾ  എല്ലാം എടുത്തു  വീട്ടിലേക്കു  മടങ്ങി. മറ്റു  കുട്ടികൾ  വർത്തമാനം  പറയുവാനും  കളിക്കാനും  എന്തെങ്കിലും  തിന്നാനും നിൽക്കുമ്പോൾ  മോഹൻ  എപ്പോഴും വേഗം  വീട്ടിലേക്കു  മടങ്ങും.കുട്ടികൾ  അയാളെ  നിറുത്തി  കളിയാക്കും  എന്ന  പേടിയായിരുന്നു.

ഒരു  ദിവസം  വിദ്യാഭ്യാസ  ഇൻസ്‌പെക്ടർ  മി.ഗിൽസ്  മോഹൻറ്റെ
സ്കൂളിൽ  വന്നു. അദ്ദേഹം  5  ഇംഗ്ലീഷ്  വാക്കുകൾ  കുട്ടികളോട്  എഴുതുവാൻ  പറഞ്ഞു.മോഹൻ  4  വാക്കുകൾ  ശരിക്കും എഴുതി. “കെറ്റിൽ ” എന്ന  അഞ്ചാമത്തെ വാക്ക് കിട്ടിയില്ല. മോഹൻറ്റെ  സംശയം  കണ്ട്‌  അധ്യാപകൻ  അടുത്ത  കുട്ടിയുടെ  സ്ലേറ്റിൽ  നിന്ന്  കോപ്പി  അടിക്കുവാനായി  ഇൻസ്‌പെക്ടറുടെ പുറകിൽ നിന്ന്  ആംഗ്യം  കാണിച്ചു. പക്ഷെ  മോഹൻ  അധ്യാപകൻറ്റെ  ആംഗ്യം  വക  വെച്ചില്ല.  മറ്റു  കുട്ടികൾ  5 വാക്കുകളും ശരിക്കു  എഴുതി.  പക്ഷെ  മോഹൻ  4  എണ്ണം  മാത്രം  എഴുതി.

ഇൻസ്‌പെക്ടർ  പോയ  ശേഷം  അധ്യാപകൻ  —–” നിന്നോട്  അടുത്ത  കുട്ടിയുടെ  നോക്കി  എഴുതുവാൻ  പറഞ്ഞു. നിനക്ക്  അതുപോലും  ചെയ്യുവാൻ  പറ്റില്ല .” എന്ന്  വഴക്കു  പറഞ്ഞു. എല്ലാ  കുട്ടികളും  ചിരിച്ചു.
അന്ന്  വൈകുന്നേരം  വീട്ടിൽ  പോയപ്പോൾ  മോഹന്  സങ്കടം  തോന്നിയില്ല.അവൻ  ചെയ്തത്  ശരിയാണ്  എന്ന്  അവന്  അറിയുമായിരുന്നു. അധ്യാപകൻ  കോപ്പിയടിക്കാൻ  പറഞ്ഞതാണ്  അവനെ. ദുഃഖിപ്പിച്ചത്.

ഗുണപാഠം——
സത്യസന്ധതയാണ് ശരിയായ  നയം.  അസത്യം  പറയലും  ചതിക്കലും. ഒരിക്കലും ഒരാളെ  മുന്നോട്ടു  നയിക്കില്ല.  കൊച്ചുനാൾ  മുതലേ  കുട്ടികളെ  സത്യം  പറയുവാനും. ചതിക്കാതിരിക്കുവാനും പഠിപ്പിക്കണം.  സത്യസന്ധനായ  മനുഷ്യൻ  സമാധാനവും സന്തോഷവുമായി  ജീവിക്കും.
തർജ്ജമ—–‘ശാന്ത  ഹരിഹരൻ.

http://saibalsanskaar.wordpress.com

The Old Man and his God- ഒരു വൃദ്ധനും അദ്ദേഹത്തിന്റെ ദൈവവും

 

മൂല്യം —-സത്യം

ഉപമൂല്യം ——സത്യസന്ധത , സംതൃപ്തി


കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ഞാൻ തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ യാത്രചെയ്യുകയായിരുന്നു .ഇരുട്ടി തുടങ്ങി . പശ്ചിമ ബംഗാളിലെ മാന്ദ്യം കാരണം നല്ല ഉഗ്രമായ മഴപെയ്യുകയായിരുന്നു . റോഡുകൾ മുഴുവൻ മഴവെള്ളം കവിഞ്ഞൊഴുകുകയായിരുന്നു . എന്റെഡ്രൈവർ ഒരു ഗ്രാമത്തിന്റെ അടുത്ത് വണ്ടി നിറുത്തി .ഈ മഴയത്ത് ഇനി മുന്നോട്ടുപോകുവാൻ ബുദ്ധിമുട്ടാണ് ഇവിടെ എവിടെയെങ്കിലും തങ്ങാൻ. ഒരു സ്ഥലം നോക്കുന്നതാണ്കാറിൽ ഇരിക്കുന്നതിനേക്കാൾ ഭേദം എന്ന് ഡ്രൈവർ പറഞ്ഞു .

ഒരു അപരിചിതമായ സ്ഥലത്ത് പെട്ട് പോയതോർത്ത് ഞാൻ വിഷമിച്ചു . എന്നാലുംകുടയുമെടുത്തു ആ ഭയങ്കര മഴയിൽ മുന്നോട്ടു നടന്നു .പേര് ഓർമ്മ വരാത്ത ആ കൊച്ചുഗ്രാമത്തിലേക്ക് നടക്കുവാൻ തുടങ്ങി . അവിടെ വൈദ്യുതി ഇല്ലായിരുന്നു മഴയിൽ ഇരുട്ടത്ത്നടക്കുന്നത് ഒരു വലിയ പരീക്ഷണമായിരുന്നു .കുറെ അകലെ ഒരു അമ്പലം പോലെ കണ്ടു . അവിടെ ചെന്ന് തങ്ങുന്നതാണ് നല്ലത് എന്ന് തോന്നി .നടക്കുവാൻ തുടങ്ങി . പകുതി ദൂരംപോകുമ്പോഴേക്കും നല്ല കാറ്റും മഴയും കാരണം എന്റെ കുട പറന്നു പോയി . മഴയിൽ നനഞ്ഞുകുളിച്ചു ഒരു വിധം അമ്പലത്തിൽ എത്തി..അകത്തു നിന്ന് ഒരു വയസ്സായ മനുഷ്യൻഅകത്തേക്ക് വിളിച്ചു . ആ ശബ്ദത്തിൽ ഒരു ഉത്കണ്ഡ ഉണ്ടായിരുന്നു . കുറെ യാത്രകൾചെയ്തുട്ടള്ള കാരണം ഭാഷകൾ വേറെയാണെങ്കിലും ശബ്ദത്തിലുള്ള വ്യത്യാസങ്ങൾതിരിച്ചറിയാൻ പറ്റുമായിരുന്നു.

ഞാൻ ഇരുട്ടിനെ ഭേദിച്ച് കൊണ്ട് അകത്തു കയറിയപ്പോൾ 80 വയസ്സ് പ്രായമുള്ള ഒരു വൃദ്ധനുംഅതെ പോലെ പ്രായമുള്ള പരമ്പരാഗത 9 മുഴം പരുത്തി സാരി ഉടുത്ത ഒരു സ്ത്രീയുംനിൽക്കുന്നുണ്ടായിരുന്നു. അവർ ആ വയസ്സനോട് എന്തോ പറഞ്ഞ ശേഷം ഒരു പഴയവൃത്തിയുള്ള ടവലുമായി എന്റെ അടുത്തു വന്നു .എന്റെ തലയും മുഖവും തുടച്ചുനോക്കിയപ്പോൾ ആ മനുഷ്യൻ അന്ധനാണെന്നു അറിഞ്ഞു . അവരുടെ ചുറ്റുപാടുകളിൽ നിന്ന്അവർ വളരെ പാവപ്പെട്ടവരാണെന്നു മനസ്സിലായി.

ആ ശിവാലയം വളരെ എളിമയും സൗകര്യങ്ങൾ കുറഞ്ഞതുമായിരുന്നു .ശിവലിംഗത്തിൽ ഒരുവില്വപത്രം അല്ലാതെ വേറെയൊന്നും ഉണ്ടായിരുന്നില്ല . ഒരേയൊരു വിളക്കിൽ നിന്ന് മിന്നുന്നവെളിച്ചം കണ്ടു . എന്റെ ഉള്ളിൽ ഒരു അസാധാരണ ശാന്തി കിട്ടി . ദൈവത്തിനോട് ഇതിനുമുൻപ് തോന്നാത്ത ഒരു അടുപ്പം തോന്നി .

എനിക്കറിയുന്ന തമിഴിൽ അദ്ദേഹത്തിനോട് ദീപാരാധന നടത്തുവാൻ പറഞ്ഞു . വളരെസ്നേഹത്തോടെയും ശ്രദ്ധയോടെയും അദ്ദേഹം ചെയ്തു. ഞാൻ ഒരു 100 രൂപ നോട്ടു തട്ടിലിട്ടു.അദ്ദേഹം അത് കൈകൊണ്ടു തൊട്ടില്ല അസ്വസ്ഥയോടെ കൈ പിൻവലിച്ചു .”അമ്മാ ആ നോട്ടുഞങ്ങൾക്ക് പതിവായി കിട്ടുന്ന 10 രൂപ നോട്ടല്ല എന്ന് എനിക്കറിയാം നിങ്ങൾ ആരായാലുംനിങ്ങളുടെ ഭക്തിയാണ് പ്രധാനം .ഒരു ഭക്തൻ ആവശ്യമുള്ള പണമെ കൊടുക്കാവൂ എന്ന്ഞങ്ങളുടെ പുർവികന്മാർ പറഞ്ഞിട്ടുണ്ട് . എന്നെ സംബന്ധിച്ചെടത്തോളം നിങ്ങളും ഇവിടെവരുന്ന മറ്റുള്ളവരെ. പോലെ ഒരു ഭക്തനാണ് .ദയവായി ഈ പണം തിരിച്ചെടുത്തലും .”

ഞാൻ ഞെട്ടിപ്പോയി വയസ്സന്റെ ഭാര്യയെ നോക്കി പല വീടുകളിൽ ഭാര്യമാരെ പോലെ അവർപണം വാങ്ങുവാൻ നിർബന്ധിക്കുമോ എന്ന് ആലോചിച്ചു . പക്ഷെ അവർ ഭർത്താവിന്റെവാക്കിനോട് യോചിച്ചു മിണ്ടാതെയിരുന്നു .പുറത്തെ കാറ്റും മഴയും വക വെക്കാതെ ഞാൻഅവിടെയിരുന്നു അവരുടെ ജീവിതത്തെ കുറിച്ചും അവരെ നോക്കാൻ ആരെങ്കിലും ഉണ്ടോഎന്നൊക്കെ അന്വേഷിച്ചു .

ഒടുവിൽ ഞാൻ പറഞ്ഞു ——-നിങ്ങൾ രണ്ടു പേർക്കും വയസ്സായി. നോക്കാൻ ആരുമില്ല . ഈവയസ്സുകാലത്ത് പലചരക്കിനേക്കാൾ കൂടുതൽ മരുന്നുകളാണ് വേണ്ടത്. .നിങ്ങൾ പട്ടണത്തിൽനിന്ന് വളരെ അകലെയാണ്. ഞാൻ ഒരു കാര്യം പറയട്ടെ ? ആ സമയത്തു ഞങ്ങൾവയസ്സായവർക്കുള്ള ഒരു പെൻഷൻ വ്യവസ്ഥ തുടങ്ങിയിരുന്നു ഇവരുടെ പഴയ വസ്ത്രങ്ങളുംജീവിതവുമൊക്കെ കണ്ടു ഇവർ പെൻഷന് അർഹരാണ് എന്ന് എനിക്ക് തോന്നി .

അപ്പോൾ വയസ്സായ ഭാര്യ പറഞ്ഞു—–“. പറയു കുട്ടി ”

ഞാൻ പറഞ്ഞു—-നിങ്ങൾക്ക് കുറച്ചു പണം അയച്ചു തരാം .അത് ഏതെങ്കിലും രാഷ്ട്രീയബാങ്കിലോ അല്ലെങ്കിൽ തപാലാഫീസിലോ നിക്ഷേപിച്ചു വെക്കു. അതിൽ വരുന്ന

പലിശ മാസ ചിലവിനു എടുക്കാം . എന്തെങ്കിലും ചികിത്സക്ക് വേണ്ടി വന്നാൽ മുതൽഉപയോഗിക്കാം .

എന്റെ വർത്തമാനം കേട്ട് വയസ്സായ മനുഷ്യന്റെ മുഖം വിളക്കിനേക്കാൾ പ്രകാശിച്ചു . അദ്ദേഹം പറഞ്ഞു —-നിങ്ങൾ ഞങ്ങളെക്കാൾ ചെറുപ്പമാണ് . എന്നാലും വിഡ്ഢിയാണ്. ഈവയസ്സുകാലത്ത് എന്തിനാണ് പണം? ഭഗവാൻ ശിവൻ വൈദ്യനാഥൻ എന്നാണ് പറയപ്പെടുന്നത്ആ വലിയ വൈദ്യൻ ഉള്ളപ്പോൾ എന്തിനു പേടി ? ഈ ഗ്രാമത്തിലുള്ളവർ ഇവിടെ വരുന്നു. ഞാൻ അവർക്കു വേണ്ടി പൂജ നടത്തുന്നു .അവർ ഞങ്ങൾക്ക് അരി തരുന്നു . ഞങ്ങളിൽആർക്കെങ്കിലും അസുഖം വന്നാൽ ഇവടത്തെ. ഡോക്ടർ മരുന്ന് തരുന്നു.ഞങ്ങളുടെആവശ്യങ്ങൾ വളരെ കുറവാണ്. എന്തിനു ഒരു അപരിചിതയിൽ നിന്ന് പണം സ്വീകരിക്കണം ? നിങ്ങൾ പറയുന്നപോലെ പണം ബാങ്കിൽ നിക്ഷേപിച്ചു വെച്ചാലും അതറിഞ്ഞു ആരെങ്കിലുംഞങ്ങളെ ഭീഷണപ്പെടുത്തുവാൻ വരും.വെറുതെ വേണ്ടാത്ത കഷ്ട്ടങ്ങൾ അനുഭവിക്കണം.നിങ്ങൾ ഞങ്ങളെ സഹായിക്കുവാൻ സന്മനസ്സുള്ള ഒരു നല്ല ആളാണ് .വളരെ സന്തോഷം.ഞങ്ങൾ ഇപ്പോഴുള്ള ജീവിതത്തിൽ വളരെ തൃപ്തരാണ് . ഇനി ഇതിൽ കൂടുതൽ ഒന്നും വേണ്ട.ക്ഷമിക്കണം .”

 

ഗുണപാഠം —-

ജീവിതത്തിൽ ഉറച്ച ദൈവ വിശ്വാസവും സംതൃപ്തിയും സന്തോഷം തരുന്നു . നമ്മുടെആഗ്രഹങ്ങൾക്ക് അതിരില്ല . കൂടുതൽ ആഗ്രഹങ്ങൾ നടക്കാതെ വന്നാൽ സങ്കടം .ആഗ്രഹങ്ങൾകുറിച്ചും ഉള്ളതിൽ തൃപ്തിയും ഉള്ളവർ സദാ സന്തോഷമുള്ളവരായിരിക്കും

Shanta Hariharan

http://saibalsanskaar.wordpress.com

 

The  crow  and  the  peacock- കാക്കയും മയിലും

 

മൂല്യം —-സത്യം

ഉപമൂല്യം —-സംതൃപ്‌തി

peacock-and-crow-1

ഒരു  കാക്ക  വളരെ  സന്തോഷത്തോടെയും  സംതൃപ്തിയോടെയും  ഒരു  വനത്തിൽ  വസിച്ചിരുന്നു . ഒരു  ദിവസം  അവൻ  ഒരു  അരയന്നത്തെ  കണ്ടു . ഓ  അരയന്നം  എന്ത്  വെളുപ്പാണ്.  ഞാനാണെങ്കിൽ  നല്ല  കറുപ്പ്  എന്ന്  അവൻ  വിചാരിച്ചു . ഈ  അരയന്നം  ആയിരിക്കും  ലോകത്തിൽ  ഏറ്റവും  സന്തോഷമുള്ളവൻ .  കാക്ക  അരയന്നത്തിനോട്  തൻറ്റെ  അഭിപ്രായം  പറഞ്ഞു . അപ്പോൾ  അരയന്നം  പറഞ്ഞു —-ഞാനാണ്  ഏറ്റവും    സന്തുഷ്ടൻ  എന്ന്  ഇത്രയും  നാൾ  ഓർത്തിരുന്നു . പക്ഷെ  ഞാൻ  രണ്ടു  നിറങ്ങളുള്ള  ഒരു  തത്തയെ  കണ്ടു  ആ  തത്തയാണ്  ഏറ്റവും  സന്തോഷമുള്ള  സൃഷ്ടി  എന്ന്  ഞാൻ  ഇപ്പോൾ  കരുതുന്നു .

കാക്ക  തത്തയുടെ    അടുക്കൽ  ചെന്നു. തത്ത  പറഞ്ഞു —-ഞാൻ  ഒരു  മയിലിനെ  കാണുന്നത്  വരെ  വളരെ  സന്തോഷമായി  ജീവിച്ചിരുന്നു .  പക്ഷെ  എനിക്ക്  രണ്ടു  നിറങ്ങളെയുള്ളൂ .  മയിലിനു  പല  നിറങ്ങളുണ്ട് . കാക്ക  ഉടനെ  മയിലിനെ  കാണുവാനായി  മൃഗശാലക്കു  പോയി . അവിടെ  നൂറു  കണക്കിന്  ആളുകൾ  മയിലിനെ  കാണുവാൻ  കൂടിയിരുന്നു .ആളുകൾ  എല്ലാം  പോയപിന്നെ    കാക്ക  മയിലിന്റെ  അടുക്കൽ  പോയി —“പ്രിയപ്പെട്ട  മയിലെ  നീ  നല്ല  ഭംഗിയുള്ള  പക്ഷിയാണ്‌ .  ദിവസവും  ആയിരക്കണക്കിൽ  ആളുകൾ  നിന്നെ  കാണുവാനായി  വരുന്നു .പക്ഷെ  എന്നെ  കാണുമ്പോൾ  ആളുകൾ  ഓടിക്കും . എന്റ്റെ  അഭിപ്രായത്തിൽ  നീയാണ്  ലോകത്തിലെ  ഏറ്റവും  ഭംഗിയും  സന്തോഷവുമുള്ള  പക്ഷി .

മയിൽ  മറുപടി  പറഞ്ഞു —-ഞാനും  അങ്ങിനെ  തന്നെയാണ്  കരുതിയിരുന്നത് . പക്ഷെ  എൻെറ  ഭംഗി  കാരണം  എന്നെ  ഈ  മൃഗശാലയിൽ  കുടുക്കി . ഞാൻ  ഈ  മൃഗശാല  മുഴുവൻ  പരിശോധിച്ചതിൽ  ഇവിടെ  കൂട്ടിൽ  അടച്ചു  വെക്കാത്ത  ഏക  പക്ഷി  കാക്ക  മാത്രമാണ് .ഇപ്പോൾ  എനിക്ക്  തോന്നുന്നു  ഞാൻ  ഒരു  കാക്കയായിരുന്നെങ്കിൽ  സന്തോഷമായി  ചുറ്റിക്കറങ്ങാമായിരുന്നു .

ഈ  കഥ  ചുരുക്കത്തിൽ  ഈ  ലോകത്തിലുള്ള  നമ്മുടെ  പ്രശ്നങ്ങളെയാണ്  പ്രതിഫലിക്കുന്നത്.  കാക്ക  അരയന്നം  സന്തുഷ്ടമാണ്  എന്ന്  കരുതുന്നു .  അരയന്നം  തത്തയാണ്  കൂടുതൽ  സന്തോഷവാൻ  എന്ന്  വിചാരിക്കുന്നു തത്തയാണെങ്കിലോ  മയിലാണ്  ഏറ്റവും  സന്തോഷമുള്ള  പക്ഷി  എന്ന്  കരുതുന്നു  മയിലാണെങ്കിൽ  കാക്കയാണ്  സ്വതന്ത്രനും  സന്തുഷ്ടനും  എന്ന്  പറയുന്നു .

ഗുണപാഠം —–മറ്റുള്ളവരുമായി  നമ്മളെ  താരതമ്യപ്പെടുത്തിയാൽ  അസന്തോഷം  ഉണ്ടാകും . നമുക്കുള്ളതിൽ  സന്തുഷ്ടരാകണം  മറ്റുള്ളവരുടെ  നന്മ  മാത്രം  കാംക്ഷിക്കുക . അപ്പോൾ  നമുക്ക്  നല്ലതു  വരും .മറ്റുള്ളവരുടെ  ജീവിതത്തെ  കുറിച്ച്  നമുക്കൊന്നും  അറിയില്ല  നമുക്കുള്ളതിൽ  സന്തോഷിക്കുകയും  ദൈവത്തിനോട്  നന്ദി  പറയുകയും  വേണം .അത്  മനസ്സിലാക്കിയാൽ  നാം  സന്തോഷമായി  ജീവിക്കാം . അതാണ്  ജീവിത  രഹസ്യം .

തർജ്ജമ —–ശാന്ത  ഹരിഹരൻ

http://saibalsanskaar.wordpress.com

 

Where does God live- ദൈവം എവിടെയുണ്ട് ?

god-is-within-u                                                    പണ്ടൊരു  മനുഷ്യന് ദൈവത്തെ  കാണണം  എന്ന്  ആഗ്രഹം  തോന്നി . അയാൾ  ദൈവത്തെ  അന്വേഷിച്ചു  പല  തീർത്ഥസ്ഥാനങ്ങൾ  സന്ദർശിച്ചു .പല  പുണ്യഗ്രന്ഥങ്ങൾ  വായിച്ചു . അങ്ങിനെ  ദൈവത്തെ  തിരഞ്ഞു  നടന്നു

ഒരു  തണുത്ത  വൈകുന്നേരം  ഒരു  വയസ്സായ  സ്ത്രീ  അടുപ്പിൽ  കത്തി  കൊണ്ടിരിക്കുന്ന  വിറകിന്റെ  ചാരം  തട്ടിയിട്ട്  ഒരു  കമ്പു  കൊണ്ട്  ഇളക്കി തീക്കനൽ  പുറത്തു  കൊണ്ടുവരാൻ  ശ്രമിച്ചു  കൊണ്ടിരുന്നു. ദൈവാന്വേഷി  ആ. കാഴ്ച  കണ്ടുകൊണ്ടിരുന്നു . സ്ത്രീ  ഇടയ്ക്കിടെ  വിറകിനെ  തട്ടി തീക്കനൽ പുറത്തുകൊണ്ടുവരാൻ  ശ്രമിക്കുകയായിരുന്നു.  ഓരോ  പ്രാവശ്യം  ചാരം  തട്ടി  കളയുമ്പോഴും തീനാളം പ്രകാശിച്ചുകൊണ്ടിരുന്നു.

പിറ്റേ  ദിവസം  അയാൾ  ഒരുമരത്തിൻറ്റെ  ചുവട്ടിലിരുന്നു  വിശ്രമിക്കുമ്പോൾ  ആകാശത്തിൽ  സൂര്യൻ  പ്രകാശമായി  തിളങ്ങുന്നത്  കണ്ടു.  ഓ!സൂര്യാ!  നിങ്ങൾ  ഈ  ലോകം  മുഴുവൻ  കാണുന്നുണ്ട്.  നിങ്ങൾക്കറിയാം  ദൈവം  എവിടെയുണ്ടെന്ന്.എവിടെയാണ്  ഒളിച്ചിരിക്കുന്നത്?  ഞാൻ അദ്ദേഹത്തെ  എല്ലായിടത്തും തിരഞ്ഞു. പക്ഷെ  കണ്ടില്ല. ആ  സമയത്ത് അതിലെപോയ മേഘങ്ങൾ  സൂര്യനെ  കണ്ണിൽ  നിന്ന്  മറച്ചു. കുറച്ചു കഴിഞ്ഞു  മേഘങ്ങൾ  പോകുകയും വീണ്ടും സൂര്യൻ  പ്രകാശിക്കുകയും ചെയ്തു.

പിന്നീട്  ഒരുദിവസം  പായൽ  നിറഞ്ഞൊരുതടാകത്തിൻറ്റെ  അരികിലൂടെ  അയാൾ  നടന്നു  പോകുകയായിരുന്നു.  കുറച്ചു  ഗ്രാമീണർ തടാകത്തിലെ  പായൽ  മാറ്റുവാൻ  ശ്രമിച്ചുകൊണ്ടിരുന്നു. തെളിഞ്ഞുവന്ന  വെള്ളം. പിന്നെയും കാറ്റു  ശ്വസിക്കുവാന്‍ തുടങ്ങി. ആരാണ്ഈവൃത്തികെട്ട  പായൽ  വെള്ളത്തിലിട്ടത്?  അയാൾ  ചോദിച്ചു.  ആരും  കൊണ്ടിട്ടതല്ല.  അത്  താനെ  മുളച്ചു  വരുന്നതാണ്.  കുറെ  നാൾ വെള്ളംകെട്ടി  കിടന്നാൽ  പായൽ  മുളക്കും.  ഇപ്പോൾ  ഞങ്ങൾ  തടാകം  വൃത്തിയാക്കി. വെള്ളം  വൃത്തിയും  തെളിഞ്ഞതും  ആയിത്തീരും.——ഗ്രാമീണർ  പറഞ്ഞു.

ദൈവത്തെ  അന്വേഷിച്ചു  നടന്ന  ആൾ  ഈ  കണ്ടതെല്ലാം ഒന്ന്  ആലോചിച്ചു  നോക്കി.  പായൽ  വെള്ളത്തിൽ  മുളച്ചു  വന്ന്‌  ഇടതിങ്ങി  വളർന്നു മുഴുവൻ  വെള്ളത്തിനെ  മൂടിക്കളയുന്നു. തെളിഞ്ഞ  വെള്ളംകാണുവാനായി  അവയെ  പറിച്ചു  മാറ്റണം.

സൂര്യരശ്മികളാൽ  മേഘങ്ങൾ  ഉണ്ടാകുന്നു.  പക്ഷെ  അവക്ക്  സൂര്യനെ  മറക്കുവാൻ  സാധിക്കുന്നു.  ശക്തമായ  കാറ്റ്. വീശുന്നതോടെ  മേഘങ്ങൾ അകന്ന്  വീണ്ടും  സൂര്യൻ  പ്രകാശിക്കുന്നു.

വിറകു  കത്തുമ്പോൾ  ചാരം  ഉണ്ടാകുന്നു.  ആ  ചാരം തീക്കനലിനെ  കെടുത്തുവാൻ  നോക്കുന്നു. പക്ഷെ  ചാരത്തിനെ  ഇളക്കി  മാറ്റുമ്പോൾ  തീനാളം പിന്നെയും  പ്രകാശിക്കുന്നു.
സൂര്യൻ , വെള്ളം , തീ  ഇവയെല്ലാം  പണ്ട്  മുതൽ ഉള്ളതാണ് പുതുതായി  ജനിക്കുന്നവയല്ല.  പക്ഷെ  അവയെ  കാണുവാൻ  കുറച്ചു  ബുദ്ധമുട്ടണം.

.ദൈവാന്വേഷി  ഒന്ന്  കണ്ണടച്ച്  തുറന്നു .  അയാൾക്ക്‌  കാര്യം  പിടികിട്ടി .  വയസ്സായ  അയാളുടെ  കണ്ണിലെ  തിമിരം  കണ്ണിൽ  നിന്ന്  തന്നെ  ഉണ്ടായതാണ് . ആരും  പുറമെ  നിന്ന്  കൊണ്ടുവെച്ചതല്ല .

ഗുണപാഠം –     മനുഷ്യൻ  ദൈവത്തിൽ  നിന്ന്  വന്നവനാണ് .  ദൈവത്തിൻറ്റെ  അംശമാണ് . അവിവേകം  എന്ന  കമ്പിളി  കൊണ്ട്  ചുറ്റിയിരിക്കുന്നതു  കാരണം എവിടെനിന്നു  വന്നു  എന്ന  കാര്യം മറന്നു  ദൈവത്തെ  അന്വേഷിച്ചു  നടക്കുന്നു . ആ  കമ്പിളി  ഒന്ന്  മാറ്റി  സ്വന്തം  ഹൃദയത്തിലേക്ക്  നോക്കിയാൽ ദൈവത്തെ  തീർച്ചയായും  കാണുവാൻ    സാധിക്കും

Shanta Hariharan

http://saibalsanskaar.wordpress.com

 

 

Triple filter- മൂന്നു  കൂട്ടം   അരിപ്പ

മൂല്യം—-സത്യം
ഉപമൂല്യം—-സത്യസന്ധത,  വിലപിടിച്ച  പ്രവർത്തി

triple-filter
പുരാതന  ഗ്രീസ്  രാജ്യത്തിൽ  അറിവ്  കൊണ്ട്  വളരെ  പ്രസിദ്ധിയും  ആദരവും  നേടിയ  ഒരാളായിരുന്നു  സോക്രട്ടീസ് .  ഒരു  ദിവസം  ഈ  തത്വജ്ഞാനിയെ  കാണാനായി  ഒരു  പരിചയക്കാരൻ  വന്നു.  നിങ്ങളുടെ  സ്നേഹിതനെക്കുറിച്ചു  ഞാൻ  കേട്ടതെന്തെന്നു  അറിയാമോ  എന്ന്  അദ്ദേഹം  പറയുവാൻ  തുടങ്ങി.
ഒരു  നിമിഷം—സോക്രട്ടീസ്  പറഞ്ഞു.  എന്നോട്  എന്തെങ്കിലും  പറയുന്നതിന്  മുൻപ്  ഒരു  ചെറിയ  പരീക്ഷയിൽ  പാസാകണം.  അത്  ”മുന്ന്  കൂട്ടം അരിപ്പ”  എന്ന  പരീക്ഷയാണ്.
”മുന്ന്  കൂട്ടം അരിപ്പ?”
അതെ. സോക്രട്ടീസ്  പറഞ്ഞു—എന്റ്റെ  സ്നേഹിതനെക്കുറിച്ചു  പറയുന്നതിന് മുൻപ്  നിങ്ങൾ  പറയുവാനുള്ളതിനെ  ഒന്ന്  അരിച്ചെടുക്കുക. അതാണ് ” മുന്ന്
കൂട്ടം അരിപ്പ.”
ഒന്നാമത്തെ  അരിപ്പ [” സത്യം”—നിങ്ങൾ  പറയുവാൻ  പോകുന്നത്  സത്യമാണോ  എന്ന്  നിങ്ങൾക്ക്  അറിയാമോ?
ഇല്ല.  അത്  ഞാൻ  കേട്ടത്  മാത്രമാണ്.—അയാൾ  പറഞ്ഞു .
ശരി . അപ്പോൾ  അത്  സത്യമാണോ  അല്ലയോ  എന്ന്  നിങ്ങൾക്കറിയില്ല..  ഇനി  നമ്മൾ  രണ്ടാമത്തെ  അരിപ്പിനെക്കുറിച്ചു  നോക്കാം —”-നന്മ ”  എന്ന്  പറയുന്ന  അരിപ്പ . എന്റ്റെ  സ്നേഹിതനെക്കുറിച്ചു  നിങ്ങൾ  പറയുവാൻ  പോകുന്നത്  നല്ലതാണോ ?
അല്ല .  നേരെമറിച്ചു —-
അപ്പോൾ  എന്റ്റെ  സ്നേഹിതനെക്കുറിച്ചു  എന്തോ  ചീത്തയാണ്  പറയുവാൻ  പോകുന്നത് . അതുവും  സത്യമാണോ  എന്ന്  നിങ്ങൾക്ക്  നിശ്ചയമില്ല . ഇനിയും  ഒരു  പരീക്ഷണം  കൂടിയുണ്ട് ” ഉപയോഗം ”  എന്ന  അരിപ്പ .നിങ്ങൾ  എന്റ്റെ  സ്നേഹിതനെക്കുറിച്ചു  പറയുവാൻ  പോകുന്നത്  കൊണ്ട്  എനിക്ക്  എന്തെങ്കിലും  ഉപയോഗമുണ്ടോ ?
ഇല്ല .ശരിക്കും  ഇല്ല —–ആ  മനുഷ്യൻ  പറഞ്ഞു .
ശരി —സോക്രട്ടീസ്  ചോദിച്ചു .  നിങ്ങൾ  പറയുവാൻ  പോകുന്ന  കാര്യം  സത്യമോ,  നല്ലതോ , അല്ലെങ്കിൽ  ഉപയോഗമുള്ളതോ  അല്ല . പിന്നെ  എന്തിനു  എന്നോട്  പറയുന്നു ?
അത്  കൊണ്ടാണ്  സോക്രട്ടീസ്  ബഹുമാനിക്കപ്പെട്ട  ഒരു  തത്വജ്ഞാനിയായിരുന്നത്
ഗുണപാഠം —–
നാം  എപ്പോഴും  സത്യമേ    പറയാവു.  കിംവദന്തികൾ ,  കെട്ടുകഥകൾ  ഇവ  പറഞ്ഞു  പരത്തരുത് .  അത്  കൊണ്ട്  സമയവും  ശക്തിയും  നഷ്ടപ്പെടുന്നു .  വേണ്ടപ്പോൾ  മാത്രം  സംസാരിക്കുക .വളരെ  നല്ല  രീതിയിൽ  സംസാരിക്കുക —നല്ല  രീതിയിൽ  പ്രവർത്തിക്കുക  അത്  കൊണ്ട്    നമക്കും  മറ്റുള്ളവർക്കും  .. സന്തോഷവും  സമാധാനവും  കിട്ടും .
തർജ്ജമ ——ശാന്ത  ഹരിഹരൻ .

http://saibalsanskaar.wordpress.com