Archives

മുള്ളൻ പന്നികൾ The hedgehogs

 

Image result for hedgehogs free images

 

മൂല്യം —-സമാധാനം

ഉപമൂല്യം ——ഒത്തൊരുമ , സഹനശീലത

സഹിക്കാൻ  പറ്റാത്ത  തണുപ്പുള്ള  ഒരു  സമയമായിരുന്നു  അത്. പല  മൃഗങ്ങളും  തണുപ്പ്  കാരണം  മരിച്ചു  പോയി . മുള്ളൻ  പന്നികൾ  പരിസ്ഥിതി  മനസ്സിലാക്കി  ചൂട്  കിട്ടാനായി  അവർ  ഒരുമിച്ചിരിക്കാൻ  തീരുമാനിച്ചു .അങ്ങിനെ  അവർ  തമ്മിൽ  തമ്മിൽ  സംരക്ഷണാവരണം  ചെയ്തു  സ്വന്തം  ജീവൻ  രക്ഷപ്പെടുത്തി . പക്ഷെ  ഓരോരുത്തരുടെയും  മുള്ളുകൾ  അടുത്തുള്ളവരെ  മുറിവേൽപ്പിച്ചു.

കുറച്ചു  കഴിഞ്ഞപ്പോൾ  അവർ  ഓരോരുത്തരും  അകന്നു  നിൽക്കുവാൻ തീരുമാനിച്ചു .അങ്ങിനെ  മരിക്കുവാൻ  തുടങ്ങി .ഈ  സമയത്ത്  അവർക്ക്  രണ്ടിലൊന്ന്  തീരുമാനിക്കേണ്ടി  വന്നു.ഒന്നിങ്ങിൽ  കൂട്ടുകാരുടെ  മുള്ളുകൾ  കൊണ്ടുള്ള  വേദന  സഹിക്കണം  അല്ലെങ്ങിൽ  ഭൂമിയിൽ  നിന്ന്  ഇല്ലാതാകണം .

അവർ  ബുദ്ധിപൂർവം  ഒരുമിച്ചിരിക്കുവാൻ  തീരുമാനിച്ചു. കൂട്ടുകാരുടെ  സമീപനം  കൊണ്ട്  കിട്ടുന്ന  ചൂടിന്  വേണ്ടി  അവരുടെ  മുള്ളുകൾ  കൊണ്ട്  ഉണ്ടാകുന്ന  ചെറിയ  ചെറിയ  പരുക്കുകൾ  സഹിക്കുവാൻ  പഠിച്ചു. അങ്ങിനെ  ജീവിക്കുവാൻ  സാധിച്ചു .

ഗുണപാഠം —–

നല്ല  ബന്ധങ്ങൾ  എന്ന്  പറയുന്നത് എല്ലാം  തികഞ്ഞ  ആളുകളുടെ  കൂടെ  ഒരുമിക്കുന്നതല്ല . മറ്റുള്ളവരുടെ  പോരായ്മകളെ  മനസ്സിലാക്കുകയും  അവരുടെ  നല്ല  ഗുണങ്ങളെ  പ്രശംസിക്കുകയും  ചെയ്യുവാൻ  പഠിക്കണം. സഹനശീലതയും, മറ്റുള്ളവരെ  അവരവരുടെ  രീതിയിൽ  സ്വീകരിക്കുകയും.  ചെയ്താൽ  അത്  സമാധാനവും  നല്ല  സൗഹൃദം  പുലർത്തുവാനും  സഹായിക്കും അങ്ങിനെ  ഏതു പരിസ്ഥിയെയും  അതി  ജീവിക്കുവാൻ  പറ്റും.

ശാന്ത  ഹരിഹരൻ .

 

Advertisements

കാറ്റടിക്കുമ്പോൾ – When the wind blows

 

” Faith  is  the  foundation  for  our  mental  strength  and  right  attitude .When  we  are  mentally  strong  we  can  sleep  when  the  wind  blows  through  our  life .”

കാറ്റടിക്കുമ്പോൾ

മൂല്യം —-സമാധാനം

ഉപമൂല്യം —- വിശ്വാസം

പണ്ടൊരു  കർഷകന്  അറ്റലാന്റിക്  സമുദ്രതീരത്തു  ഒരു  നിലമുണ്ടായിരുന്നു . അവിടെ  ജോലിക്കായി  ആൾ  വേണമെന്ന്  തുടർന്ന്  പരസ്യം  കൊടുത്തു  കൊണ്ടിരുന്നു . പക്ഷെ സമുദ്രതീരത്ത്  ജോലി  ചെയ്യുവാൻ  ആർക്കും  ഇഷ്ടമില്ലായിരുന്നു . സമുദ്രത്തിൽ  ഉണ്ടാകുന്ന  കൊടുംകാറ്റ്  അവിടെയുള്ള  കെട്ടിടങ്ങളേയും  കൃഷിയെയും  നശിപ്പിക്കുന്നതോർത്ത്‌  എല്ലാവരും  പേടിച്ചിരുന്നു. ഒടുവിൽ  മെലിഞ്ഞ  ശരീരമുള്ള ഒരു  മദ്യവയസ്‌ക്കൻ  കർഷകനെ  സമീപിച്ചു .

” നിങ്ങൾ  ഒരു  നല്ല  കര്ഷകനാണോ? ——-കർഷകൻ  ചോദിച്ചു .

” കാറ്റു  വീശുമ്പോൾ  എനിക്ക്  നല്ലവണ്ണം  ഉറങ്ങുവാൻ  സാധിക്കും .”—- വന്ന  ആൾ  പറഞ്ഞു .

ആ  ഉത്തരം  കേട്ട്  കര്ഷകന്  കുഴപ്പം  തോന്നിയെങ്കിലും  സഹായത്തിനു  ഒരാൾ  വേണമല്ലോ  എന്നോർത്തു  അയാളെ  ജോലിക്കു  വെച്ചു.

ആ  ചെറിയ  മനുഷ്യൻ  രാവും  പകലും  വയലിൽ  ജോലിയെടുത്തു . കര്ഷകന്  അയാളുടെ  ജോലി  വളരെ  ഇഷ്ട്ടപെട്ടു .

ഒരു  ദിവസം  രാത്രി  കൊടുംകാറ്റ്  വീശുവാൻ  തുടങ്ങി .ആ  ശബ്ദം  കേട്ട്  കർഷകൻ  ചാടി  എണീറ്റു. ഒരു റാന്തലും  പിടിച്ചു  വേഗം  അടുത്ത  വീട്ടിൽ  കിടന്നുറങ്ങുന്ന  ജോലിക്കാരന്റെ  അടുത്തെത്തി  അയാളെ  കുലുക്കി  ” വേഗം  എണീക്കു. കൊടുംകാറ്റ് വീശുന്നുണ്ട്. “എല്ലാം  അടിച്ചു  പോകുന്നതിനു  മുൻപ്  സുരക്ഷിതമായി  അടച്ചു  വെക്കൂ.

ആ  ചെറിയ  മനുഷ്യൻ  കിടക്കയിൽ  ഒന്ന്  തിരിഞ്ഞു  കിടന്നു  കൊണ്ട്  വളരെ  ഉറപ്പോടെ  പറഞ്ഞു —–“സർ  കൊടുംകാറ്റ്  വീശുമ്പോളും  എനിക്ക്  സുഖമായി  ഉറങ്ങുവാൻ  സാധിക്കും .”

അവന്റെ    ഉത്തരം  കേട്ട്  കര്ഷകന് ദേഷ്യം  തോന്നി . ഉടൻ  തന്നെ  അയാളെ  ജോലിയിൽ  നിന്ന്  നീക്കണം എന്ന്  തോന്നിയെങ്കിലും  അതിനു  മുൻപ്  വയലിൽ  ചെന്ന്  നോക്കാൻ  തീർച്ചയാക്കി .ചെന്ന്  നോക്കിയപ്പോൾ  അത്ഭുദപ്പെട്ടുപോയി . നെല്ലും  വൈക്കോലും. എല്ലാം  സുരക്ഷിതമായി. ഷെഡിനുള്ളിൽ  വെച്ച്  ടാർപോളിൻ  കൊണ്ട്  മൂടിയിരുന്നു .  പശുക്കളെ തൊഴുത്തിലും  കോഴികളെ  കുണ്ടിലും  ഇട്ടു  വാതിലുകൾ  അടച്ചിരുന്നു . ഷെഡിന്റെ  ഷട്ടറുകൾ  സുരക്ഷിതമായി  അടച്ചു  പൂട്ടിയിരുന്നു .അപ്പോഴാണ്  തന്റെ  ജോലിക്കാരൻ  പറഞ്ഞതിന്റെ  അർത്ഥം  മനസ്സിലായത് .കൊടുംകാറ്റിനെ  കുറിച്ച്  ചിന്തിക്കാതെ  കർഷകനും  സുഖമായി  ഉറങ്ങുവാൻ  പോയി .

ഗുണപാഠം ——

മനസ്സു  കൊണ്ടും  ശരീരം. കൊണ്ടും  ആധ്യാത്മികമായും  നാം  തയ്യാറാണെങ്കിൽ  ഒന്നുകൊണ്ടും  പേടിക്കാനില്ല  . നല്ല  മനോധൈര്യവും  ആത്മവിശ്വാസവും. ഉണ്ടെങ്കിൽ  ഏതു  കൊടുംകാറ്റ്  വീശിയാലും  സുഖമായി  ഉറങ്ങുവാൻ  സാധിക്കും .അതായതു  ഏതു  പരിതഃസ്ഥിതിയെയും  നേരിടുവാൻ  പറ്റും.

ശാന്ത  ഹരിഹരൻ .

 

“Try  your  best  and  at  last  you  will  succeed .Never  give up .”

 

      മൂല്യം —– ശുഭചിന്ത

      ഉപമൂല്യം ——പരിശ്രമം

 

ഒരു  കൊച്ചു  തവള  ഒരു  വയലിൽ  അവിടെയയും  ഇവിടെയും  ചാടി  കളിക്കുകയായിരുന്നു . ഒടുവിൽ  ധാന്യപ്പുരയിൽ  കെയറി  നിരീക്ഷിക്കുവാൻ  തീർച്ചയാക്കി .

കുറച്ചു  അശ്രദ്ധയും  കുറച്ചു  ജിജ്ഞാസയും  കാരണം അവിടെയുള്ള  പകുതി  വരെ  നിറഞ്ഞിരുന്ന  ഒരു  പാൽ  പാത്രത്തിൽ  ചെന്ന്  ചാടി .നീന്തി  മുകളിൽ കെയറുവാൻ  ശ്രമിച്ചു .പക്ഷെ  പാത്രം വളരെ  ആഴമുള്ളതും  അതിന്റെ വശങ്ങൾ. നല്ല  പൊക്കമുള്ളതും  ആയതുകൊണ്ട്  താവളക്കു  മുകളിൽ  കെയറുവാൻ  പറ്റിയില്ല . തന്റെ  പിന്നം  കാലുകൾ  നല്ലവണ്ണം  നീട്ടി  മുകളിലേക്ക്  ചാടുവാൻ  ശ്രമിച്ചു . പാലിൽ  തന്നെ  വീണു .

 പക്ഷെ  ആ  കൊച്ചു  തവള  വിട്ടുകൊടുക്കുവാൻ  തയ്യാറയിരുന്നില്ല .അവൻ  വീണ്ടും  വീണ്ടും  ചവിട്ടി  ചാടി കൊണ്ടിരുന്നു .ഇങ്ങിനെ  തുടർന്ന്  ചെയ്തു  മുഴുവൻ  പാലും  കടഞ്ഞു . പാലിൽ നിന്ന്  പന്ത് പോലെ  നല്ല കെട്ടിയുള്ള  വെണ്ണ  പൊന്തി  വന്നു .തവള  ആ  വെണ്ണയുടെ  മുകളിൽ  കെയറി  പുറത്തേക്കു  ചാടി .

  ഗുണപാഠം ——–

 തുടർന്നുള്ള  പരിശ്രമം  വിജയത്തിലേക്കു  നയിക്കും.  ജീവിതത്തിൽ  ഒരിക്കലും  തളർന്നു  പോകരുത് .

  ശാന്ത  ഹരിഹരൻ

സ്വയം  എങ്ങിനെയോ അതുപോലെ  ജീവിക്കുക  – Being Yourself          

Being  Yourself

സ്വയം  എങ്ങിനെയോ അതുപോലെ  ജീവിക്കുക

 

മൂല്യം —–സത്യം

ഉപമൂല്യം —–നിസ്വാർത്ഥ  സ്നേഹം

ഒരിക്കൽ  ഒരു  രാജാവ്  തോട്ടത്തിൽ  മരങ്ങളും , ചെടികളും, പൂക്കളും  ഉണങ്ങിയിരിക്കുന്നതു  കണ്ടു .രാജാവ്  ഒരു  കരുവേൽ  മരത്തിനോട്  എന്ത്  കൊണ്ട്  ഇങ്ങിനെ  ചത്തു  കൊണ്ടിരിക്കുന്നു  എന്ന്  ചോദിച്ചു .അതിനു  കരുവേൽ  മരം  മറുപടി  പറഞ്ഞു ..”എനിക്ക്  ദേവതാരു  മരത്തിനെ  പോലെ  അത്ര  വലുതായി  വളരുവാൻ  പറ്റില്ല .”

അടുത്തത്  താഴെ  വീണു  കൊണ്ടിരിക്കുന്ന  ദേവതാരു  മരത്തിനോട്  എന്ത്  കൊണ്ട്  ഇങ്ങിനെ  താഴെ  വീണു  കൊണ്ടിരിക്കുന്നു  എന്ന്  രാജാവ്  ചോദിച്ചു  അതിനു  ദേവതാരു  പറഞ്ഞു —“മുന്തിരി  തോട്ടത്തിലെ  മുന്തിരിവള്ളി  പോലെ  മുന്തിരിങ്ങ തരാൻ  എനിക്ക്  പറ്റില്ല .”

രാജാവ്  മുന്തിരി  തോട്ടത്തിനോട്  എന്ത്  കൊണ്ട്    ഇങ്ങിനെ  ചത്തു  കൊണ്ടിരിക്കുന്നു  എന്ന് ചോദിച്ചു .അതിനു  തനിക്ക്  രോജാവിനെ  പോലെ  മലരുവാൻ  സാധിക്കാത്തതു  കൊണ്ടാണ്‌  എന്ന്  മുന്തിരി മറുപടി  പറഞ്ഞു .

ഒടുവിൽ  വളരെ  സന്തോഷത്തോടെ  നിൽക്കുന്ന  ഒരു  ചെടിയെ  കണ്ടു .മറ്റു  ചെടികൾ  ചെത്ത് കൊണ്ടിരിക്കുന്ന സമയത്ത്  ആ ചെടി  മാത്രം  എങ്ങിനെ  ഇത്ര  സന്തോഷത്തോടെ  നിൽക്കുന്നു  എന്ന്  രാജാവ്  ചോദിച്ചു .

അതിനു  ചെടി  ഇപ്രകാരം  പറഞ്ഞു —-“അത്  തികച്ചും  സ്വാഭാവികമാണ്. താങ്ങൾ സന്തോഷത്തിനു  വേണ്ടി  എന്നെ  നട്ട്  പിടിപ്പിച്ചു . അതു  കൊണ്ട്  പരമാവധി  ശ്രമിച്ചു  എന്റെ  നല്ല  ഗുണങ്ങളെ  വർധിപ്പിക്കുന്നു . ഞാൻ  ഞാനല്ലാതെ  ഒരു കരുവേലോ , ദേവതാരോ അല്ലെങ്കിൽ  മുന്തിരിയോ  അകാൻ  സാധിക്കില്ല .”

ഗുണപാഠം ——-

നാം  സ്വന്തം  ഗുണങ്ങളെ  കാണണം . മറ്റുള്ളവരെപ്പോലെ  അകാൻ  ശ്രമിക്കരുതേ . നാം  വളരുന്നതും  നശിക്കുന്നതും  നമ്മുടെ  കൈയിലാണ്. ഓരോരുത്തർക്കും  അവരുടേതായ ഗുണങ്ങളും  കഴിവുകളും  ഉണ്ട്  ഏതോ  ഒരു ഉദ്ദേശത്തോടെയാണ്  ഈ  ലോകത്തിൽ  വന്നിരിക്കുന്നത്  അത്  മനസ്സിലാക്കി  സ്വന്തം  കഴിവുകളെ വികസിപ്പിച്ചു  നാമും  സന്തുഷ്ടരായി  മറ്റുള്ളവർക്കും  സന്തോഷം  പകരണം .

ശാന്ത  ഹരിഹരൻ .

അന്ധനായ  കുട്ടി – The blind boy

The blind boy

അന്ധനായ  കുട്ടി

 

മൂല്യം —ശുഭ പ്രതീക്ഷ

ഉപമൂല്യം—-അവബോധം.

അന്ധനായ  ഒരു  കുട്ടി  ഒരു  കെട്ടിടത്തിന്റെ  പടിയിൽ  കാൽച്ചുവട്ടിൽ  ഒരു  തൊപ്പിയും  വെച്ചുകൊണ്ട്  ഇരിക്കുകയായിരുന്നു .  “ഞാൻ  അന്ധനാണ് . ദയവായി  സഹായിക്കുക “. എന്ന  ഒരു സുചനാപലകയും  വെച്ചിരുന്നു . തൊപ്പിയിൽ  കുറച്ചു  ചില്ലറകളെ  ഉണ്ടായിരുന്നുള്ളു . ആ  വഴിപ്പോയ ഒരു  മാന്യൻ  പോക്കറ്റിൽ  നിന്ന്  കുറച്ചു  ചില്ലറകളെടുത്തു  തൊപ്പിയിൽ  ഇട്ടു .പിന്നീട് ആ  സുചനാപലക  എടുത്തു തിരിച്ചു  എന്തോ  എഴുതി  തിരികെ  വെച്ചു.

 

താമസിയാതെ  തൊപ്പി  ചില്ലറകൾ  കൊണ്ട്  നിറഞ്ഞു .അന്ന്  ഉച്ചക്ക്  സുചനാപലക  മാറ്റി  എഴുതിയ  ആ  മാന്യൻ  കുട്ടിയെ  കാണുവാൻ  വന്നു . അദ്ദേഹത്തിൻറെ  കാലടി  ശബ്ദം  തിരിച്ചറിഞ്ഞ  കുട്ടി ചോദിച്ചു —–നിങ്ങളാണോ  ഇന്ന്  രാവിലെ  എന്റെ  സൂചനാ  പലക  മാറ്റി  എഴുതിയത് . എന്താണ്  എഴുതിയത്?

ആ  മാന്യൻ  പറഞ്ഞു —ഞാൻ  സത്യമേ  എഴുതിയുള്ളു .നീ  പറഞ്ഞത്  തന്നെയാണ്  ഞാനും  എഴുതിയത്. പക്ഷെ  കുറച്ചു  വ്യത്യാസമായി  എഴുതി.

അദ്ദേഹം  എഴുതിയിരുന്നത് —–“ഇന്ന്  സുന്ദരമായ  ഒരു  ദിവസം  പക്ഷെ  എനിക്ക്  കാണുവാൻ  സാധിക്കില്ല “.ആദ്യത്തെ  സൂചനയും  രണ്ടാമത്തെ  സൂചനയും പറഞ്ഞ  കാര്യം  ഒന്നു  തന്നെയാണ് .”കുട്ടി  അന്ധനാണ്”.പക്ഷെ  രണ്ടാമതായി  എഴുതിയതിൽ ” കാണുവാൻ  സാധിക്കുന്ന  നിങ്ങൾ  വളരെ  ഭാഗ്യശാലികളാണ്  “എന്നും കുടി  എഴുതി . അത്  കുറച്ചു കുടി  ഫലപ്രദമായിരുന്നോ  എന്ന്  ചിന്തിക്കാൻ  തോന്നുന്നു .

ഗുണപാഠം —–

ജീവിതത്തിൽ  കിട്ടിയതു  കൊണ്ട്  തൃപ്തരായിരിക്കണം . നവീകരണവും  പുതുമയുമായ  ചിന്താഗതി  ഉണ്ടാകണം .എല്ലാ  കാര്യവും  യഥാർത്ഥമായി  ചിന്തിക്കണം .  കഴിയുന്നതും  മറ്റുള്ളവരെ  നല്ല  വഴിക്കു  നയിക്കുക. പരാതിയോ  പശ്ചാതാപമോ കൂടാതെ സന്തോഷമായി  ജീവിക്കുക .നമുക്ക്  ജീവിതത്തിൽ  കരയുവാൻ  100  കാരണങ്ങൾ  ഉണ്ടാകും . പക്ഷെ  പുഞ്ചിരിക്കുവാൻ  1000  കാരണങ്ങൾ  കണ്ടെത്തണം .കഴിഞ്ഞുപോയ  ജീവിതത്തെ  കുറിച്ച്  ദുഃഖിക്കാതെ  വർത്തമാനകാല  ജീവിതം  നല്ല  ധൈര്യത്തോടെ  ജീവിക്കുക . അതുപോലെ  ഭാവിയെ  പേടികുടാതെ  നേരിടുവാൻ  തയ്യാറാകുക .

വലിയ  മഹാന്മാർ  പറയുന്നു —–

”  ജീവിതം  എന്നത്  പലതും  ശരിയാക്കലും ,പുനഃനിർമ്മിക്കലും ,തിന്മകളെ  കളഞ്ഞു  നന്മകളെ  സ്ഥാപിക്കലും ഒക്കെയാണ്.ജീവിതം  എന്ന  യാത്രയിൽ  പേടികുടാതെ  യാത്ര  ചെയ്യുവാൻ  മനഃസാക്ഷി  എന്ന  ടിക്കറ്റ്  ഉണ്ടായിരിക്കണം .”

ഒരാൾ  പുഞ്ചിരിക്കുന്നതാണ്  ഏറ്റവും  സുന്ദരമായതു.  ആ  പുഞ്ചിരിക്ക്  കാരണം  നാം  എന്നറിയുന്നത്  അതിനേക്കാൾ  സുന്ദരമാണ് .

ശാന്ത  ഹരിഹരൻ .

 

സ്വർഗ്ഗം  നമ്മുടെ  മനസ്സിൽ  തന്നെയാണ് -Paradise in our mind

 

സ്വർഗ്ഗം  നമ്മുടെ  മനസ്സിൽ  തന്നെയാണ് .

മൂല്യം — സത്യം

ഉപമൂല്യം ——തിരിച്ചറിവ്.

 

 

ഒരിക്കൽ  ഒരു  സമുറായി  ജെൻ  മാസ്റ്റർ  ഒരു  ഹാകിമിന്റെ  അടുക്കൽ  ചെന്ന് ചോദിച്ചു  എവിടെയാണ്  സ്വർഗ്ഗം  എവിടെയാണ്  നരകം ?  സ്വർഗ്ഗത്തിനും  നരകത്തിനും  ഉള്ള  വാതിലുകൾ  എവിടെയാണ്?

നിങ്ങൾ  ആരാണ് ?  ഹാകിം  ചോദിച്ചു .

ഞാൻ  സാമുറായുടെ നേതാവാണ് .  മഹാരാജാവ്  പോലും  എന്നെ  വന്ദിച്ചു  സ്തുതിക്കും ——ആ  യോദ്ധാവ്  പറഞ്ഞു .

ഹാകിം  ഉറക്കെ  ചിരിച്ചു . എന്നിട്ട്  പറഞ്ഞു —— നിങ്ങൾ  ശരിക്കും  സമുറായിന്റെ  നേതാവാണോ ?  കണ്ടാൽ  ഒരു  പാവപ്പെട്ട  പൊണ്ണൻ  പോലെ  കാണുന്നു .

സാമുറായുടെ  സ്വാഭിമാനത്തിനു  അത്  ഒരു  അടിയായി . താൻ  അവിടെ  എന്തിനു  വന്നു  എന്ന  കാര്യം  മറന്നു  ഹാകിമിനെ  കൊല്ലുവാനായി  വാളൂരി.  ഹാകിം  വീണ്ടും  ചിരിച്ചു  കൊണ്ട്  പറഞ്ഞു —–വാൾ , ദേഷ്യം  പിന്നെ  നിങ്ങളുടെ  അഹംഭാവം  എല്ലാം  നരകത്തിലേക്കുള്ള  വഴി  തുറന്നു  തരും .

സാമുറായ്ക്കു  ഇപ്പോൾ  കാര്യം  മനസ്സിലായി  ശാന്തനായി  വാൾ  ഉറയിലിട്ടു .

ഹാകിം  തുടർന്ന്  പറഞ്ഞു——ഇപ്പോൾ  നിങ്ങൾ  സ്വർഗ്ഗത്തിന്റെ. വാതിൽ  തുറന്നിരിക്കുന്നു .

ഗുണപാഠം ——-

സ്വർഗ്ഗവും  നരകവും  എല്ലാം  നമ്മുടെ  അടുത്തു  തന്നെയുണ്ട് . അതാണ്  സത്യം . അതിലേക്കുള്ള  വഴിയും  നമ്മളിൽ  തന്നെ . മനഃസാക്ഷിയില്ലാത്തവർ  ആണെങ്കിൽ  അത്  നരകമാണ് . നല്ല  മനഃസാക്ഷിയുള്ളവരും  ശ്രദ്ധയും  ജാഗരൂകതയുമുള്ളവരുമാണെങ്കിൽ  സ്വർഗ്ഗത്തിന്റെ  വാതിൽ  തുറക്കുന്നു . ഇതറിയാതെ  ആളുകൾ  സ്വർഗ്ഗവും  നരകവും  എവിടെയൊയാണെന്നും  അത്  മരണത്തിനു  ശേഷം  കിട്ടുന്നതാണെന്നും  വിചാരിക്കുന്നു .പക്ഷെ  സ്വർഗ്ഗവും നരകവും  എല്ലാം  ഇവിടെത്തന്നെയാണ് .അതിന്റെ  വാതിലുകൾ  എപ്പോഴും  തുറന്നിരിക്കുന്നതാണ് . തിരഞ്ഞെടുക്കേണ്ടത്  നാമാണ് .

ശാന്ത  ഹരിഹരൻ .

Each day is a gift – ഓരോ  ദിവസവും  ഒരു അനുഗ്രഹമാണ് .

Each  day  is  a  gift

ഓരോ  ദിവസവും  ഒരു  അനുഗ്രഹമാണ് .

മൂല്യം ——-ശുഭ  ചിന്ത

ഉപമൂല്യം ——മനോഭാവം

ഇന്ന്  92  വയസ്സ്  പ്രായമുള്ള  കണ്ണിനു  കാഴ്ചയില്ലാത്ത നല്ല  ഗംഭീരമായ  ഒരു  സ്ത്രീ    നല്ലവണ്ണം  ഉടുത്തു  ഒരുങ്ങി  മുടി  നല്ലവണ്ണം  കെട്ടി  പാകത്തിന്  മേക്കപ്പ്  ഇട്ടു ഒരു  ആശുപത്രിയിൽ  വന്നു .70  വര്ഷം  ദാമ്പത്യ  ജീവിതം  നടത്തിയ  ഭർത്താവ്  സമീപത്തിൽ മരിച്ചു  പോയ  കാരണമാണ്  ആശുപത്രിയിലേക്ക്  വരേണ്ടി  വന്നത്.

കുറെ  നേരം  ലോബിയിൽ  കാത്തിരുന്ന  ശേഷം  അവരുടെ  മുറി തയ്യാറായി  എന്ന്  കേട്ട്  അവർ മധുരമായി  പുഞ്ചിരിച്ചു .അവരെ  കൈപിടിച്ചു  ലിഫ്റ്റിൽ  കെയ്റ്റി  മുറിയിലേക്ക്  കൊണ്ടുപോയി . ഞാൻ  അവരുടെ  കൊച്ചു  മുറിയെ  ജനലിൽ  തൂക്കിയിരിക്കുന്ന  നേരിയ തിരശീല  ഉൾപ്പടെ  വിവരിച്ചു  കൊടുത്തു. അവർ  ഒരു  കൊച്ചു കുട്ടിക്ക്  കളിപ്പാട്ടം  കിട്ടിയ പോലെ  ഉത്സാഹം  കാണിച്ചു .

മിസ്സിസ് .ജോൺ  നിങ്ങൾ  മുറി  കണ്ടില്ലല്ലോ .കുറച്ചു  നിൽക്കു.

അവർ  പറഞ്ഞു —-അത്  ഒന്നും  ഒരു  വിഷയമല്ല .സന്തോഷം  എന്നത്  സമയപരിധിക്കു  പുറമെയുള്ളതാണ്.എനിക്ക്  എന്റെ  മുറി  ഇഷ്ടമാണോ അല്ലയോ അല്ലെങ്കിൽ  സാധനങ്ങൾ  എങ്ങിനെ  വെച്ചിട്ടുണ്ട്  എന്നതൊന്നും  ഒരു വിഷയമല്ല. എന്റെ  മനസ്സിനെ ഞാൻ  എങ്ങിനെ വെച്ചിരിക്കുന്നു  എന്നാണ്  നോക്കേണ്ടത്. ഞാൻ  എന്റെ  മുറിയെ  ഇഷ്ട്ടപ്പെടുവാൻ തീരുമാനിച്ചു .അങ്ങിനെ  എല്ലാ  ദിവസവും  രാവിലെ  ഒരു  തീരുമാനം  എടുക്കും. എനിക്ക്  തിരഞ്ഞച്ചെടുക്കുവാൻ  ഉള്ള  സ്വാതന്ത്ര്യം  ഉണ്ട് .എല്ലാ  ദിവസവും  രാവിലെ  ഒരു  തീരുമാനം  എടുക്കും . മുഴുവൻ  ദിവസം  കിടക്കയിൽ  കിടന്നു  വേദനിക്കുന്ന  ശരീര  ഭാഗങ്ങളെ  ഓർത്തിരിക്കാം  അല്ലെങ്കിൽ  എണീട്ടിരുന്നു നല്ലവണ്ണം  പ്രവർത്തിക്കുന്ന  ശരീര  ഭാഗങ്ങളെ  ഓർത്ത്  സന്തോഷിക്കുക . ഓരോ  ദിവസവും  ഒരു  സമ്മാനമാണ്. രാവിലെ  കണ്ണ്  തുറന്ന  ഉടൻ  പുതിയവയെ  ശ്രദ്ധിക്കും . എല്ലാ  സന്തോഷ  സംഭവങ്ങളെയും  കുറിച്ച്  ഓർമ്മിക്കും .

അവർ  തുടർന്ന്  പറഞ്ഞു —–വയസ്സായ  പ്രായം ഒരു  ബാങ്ക്  കണക്കാണ്. നിങ്ങൾ  എന്ത്  നിക്ഷേപിച്ചുട്ടുണ്ടോ  അത്  തിരിച്ചെടുക്കാം . അത്  കൊണ്ട്  ബാങ്കിന്റെ  ഓർമ്മകണക്കിൽ  ധാരാളം  സന്തോഷങ്ങൾ  നിക്ഷേപിക്കുക .എന്റെ  ബാങ്ക്  ഓർമകളിൽ നിങ്ങൾ  നിക്ഷേപിച്ച സന്തോഷത്തിനു  നന്ദി  പറയുന്നു . ഞാൻ  ഇനിയും  നിക്ഷേപിച്ചു  കൊണ്ടിരിക്കുന്നു .അവർ  പുഞ്ചിരിച്ചു  കൊണ്ട്  പറഞ്ഞു——–

സന്തോഷമായിരിക്കുവാനുള്ള  അഞ്ചു  എളിയ  വഴികൾ ——-

1  വിദ്വേഷത്തിൽ  നിന്ന്  മനസ്സിനെ  സ്വതന്ത്രമാക്കുക .

2  സങ്കടങ്ങളിൽ  നിന്ന്  മനസ്സിനെ  പിന്തിരിക്കുക .

3  എളിയ  ജീവിതം  നയിക്കുക .

4  കൂടുതൽ  കൊടുക്കുക .

5  കുറവായി  പ്രതീക്ഷിക്കുക .

ഗുണപാഠം ——–

സന്തോഷം  എന്നത്  നമ്മുടെ  മനോഭാവമാണ്. അത്  പുറമെയുള്ളതല്ല . സന്തോഷമായിരിക്കുവാൻ  വേണ്ടത്  നല്ല  മനോഭാവവും  സമീപനവുമാണ് .ഈ  തത്ത്വം  മനസ്സിലാക്കി  ജീവിതത്തിൽ  പ്രയോഗികമാക്കി  ഒരു  സന്തോഷമായ ജീവിതം  നയിക്കുവാൻ  പഠിക്കണം.

ശാന്ത  ഹരിഹരൻ .