അമ്മയോടുള്ള സ്നേഹം Love for mother

 

മൂല്യം —-സ്നേഹം

ഉപമൂല്യം —–മര്യാദ , ഭക്തി

പണ്ട്  ഒരു കൊച്ചു  കുട്ടി  അമ്മയോട്  കൂടി  താമസിച്ചിരുന്നു . അവർ  വളരെ  പാവപ്പെട്ടവർ ആയിരുന്നു .ആ  കുട്ടി  വളരെ  സുന്ദരനും , സുമുഖനും  ആയിരുന്നു. വലുതാകുംതോറും  കൂടുതൽ  സുന്ദരനായി . എന്നാലും  ‘അമ്മ  വളരെ  ദുഃഖിതയായിരുന്നു ഒരിക്കൽ  മകൻ  അമ്മയോട്  ചോദിച്ചു —” അമ്മെ  എന്താണ്  ‘അമ്മ  എപ്പോഴും. ദുഃഖിച്ചിരിക്കുന്നത്? ”

‘അമ്മ  മറുപടി. പറഞ്ഞു —” മോനെ  നിന്നെ പോലെ പല്ലുകൾ  ഉള്ളവർ  വളരെ  പ്രസിദ്ധരാകും  എന്ന്  ഒരിക്കൽ  ഒരു  ജ്യോൽസ്യൻ  പറഞ്ഞു .”

മകൻ  ചോദിച്ചു— “അമ്മെ  ഞാൻ  പ്രസിദ്ധനാകുന്നത്  അമ്മക്ക്. ഇഷ്ടമല്ലേ?

ഓ  മോനെ  ഒരു  മകൻ  പ്രസിദ്ധനാകുന്നത്  ഏതമ്മക്കാണ്  ഇഷ്ട്ടമാകാത്തത്? വളരെ  പ്രശസ്തനാകുമ്പോൾ  നീ  എന്നെ  മറന്നു  പോകും , എന്നെ  വിട്ടു  പോകും എന്നോർത്താണ്  ഞാൻ  ദുഃഖിക്കുന്നത്.” ‘അമ്മ  പറഞ്ഞു .

ഇത്  കേട്ട  ഉടൻ  മകൻ  കരയുവാൻ  തുടങ്ങി . ഒരു  നിമിഷം  അമ്മയുടെ  മുന്നിൽ  നിന്നു.  പിന്നെ  പുറത്തേക്കു  ഓടി അവിടന്ന്  ഒരു  കല്ലെടുത്ത്  തന്റെ  രണ്ടു  മുൻപല്ലുകൾ  ഇടിച്ചു  പൊട്ടിച്ചു . വായിൽ നിന്ന്  ചോര  ഒലിക്കുവാൻ  തുടങ്ങി.

‘അമ്മ  പുറത്തു  വന്നു  നോക്കി . അവൻ  ചെയ്ത  കാര്യം  കണ്ടു  ഞെട്ടിപ്പോയി .

അവർ  ചോദിച്ചു—-മോനെ  എന്ത്  കാര്യമാണ്  ചെയ്തത് ?

മോൻ  മറുപടി  പറഞ്ഞു —-” അമ്മയെ  ദുഃഖിപ്പിക്കുന്ന  ഈ  പല്ലുകൾ  എനിക്ക്  വേണ്ടമ്മേ  അവ  കൊണ്ട്  എനിക്ക്  യാതൊരു ഗുണവുമില്ല .ആ  പല്ലുകൾ  കൊണ്ട്  ഞാൻ പ്രസിദ്ധനും  ആകേണ്ട .അമ്മയെ സേവിച്ചു  കൊണ്ടും , അമ്മയുടെ  അനുഗ്രഹം  കൊണ്ടും  പ്രസിദ്ധനാകണം .”

എന്റെ  കൂട്ടുകാരെ  ആ  കുട്ടി  വേറെ  ആരുമല്ല  പ്രസിദ്ധനായ  “ചാണക്യൻ ”  ആയിരുന്നു .

ഗുണപാഠം —–

ജീവിതത്തിൽ  മാതാപിതാക്കളുടെയും , മുതിർന്നവരുടെയും  അനുഗ്രഹം  വളരെ  പ്രധാനപ്പെട്ടതാണ് . അച്ഛനമ്മമാർ  ഒരു  നിബന്ധനയും  കൂടാതെ  മക്കളെ  സ്നേഹിക്കുന്നു .അതുപോലെ  മക്കളും  അച്ഛനമ്മമാരെ  സ്നേഹിക്കുകയും , ബഹുമാനിക്കുകയും , സേവിക്കുകയും  വേണം .അവരുടെ  അനുഗ്രഹം കൊണ്ട്  മക്കൾ  നല്ല  ഉന്നത  നിലയിൽ  എത്തുകയും  ചെയ്‌യും .

ശാന്ത  ഹരിഹരൻ .

 

Advertisements

മുള്ളൻ പന്നികൾ The hedgehogs

 

Image result for hedgehogs free images

 

മൂല്യം —-സമാധാനം

ഉപമൂല്യം ——ഒത്തൊരുമ , സഹനശീലത

സഹിക്കാൻ  പറ്റാത്ത  തണുപ്പുള്ള  ഒരു  സമയമായിരുന്നു  അത്. പല  മൃഗങ്ങളും  തണുപ്പ്  കാരണം  മരിച്ചു  പോയി . മുള്ളൻ  പന്നികൾ  പരിസ്ഥിതി  മനസ്സിലാക്കി  ചൂട്  കിട്ടാനായി  അവർ  ഒരുമിച്ചിരിക്കാൻ  തീരുമാനിച്ചു .അങ്ങിനെ  അവർ  തമ്മിൽ  തമ്മിൽ  സംരക്ഷണാവരണം  ചെയ്തു  സ്വന്തം  ജീവൻ  രക്ഷപ്പെടുത്തി . പക്ഷെ  ഓരോരുത്തരുടെയും  മുള്ളുകൾ  അടുത്തുള്ളവരെ  മുറിവേൽപ്പിച്ചു.

കുറച്ചു  കഴിഞ്ഞപ്പോൾ  അവർ  ഓരോരുത്തരും  അകന്നു  നിൽക്കുവാൻ തീരുമാനിച്ചു .അങ്ങിനെ  മരിക്കുവാൻ  തുടങ്ങി .ഈ  സമയത്ത്  അവർക്ക്  രണ്ടിലൊന്ന്  തീരുമാനിക്കേണ്ടി  വന്നു.ഒന്നിങ്ങിൽ  കൂട്ടുകാരുടെ  മുള്ളുകൾ  കൊണ്ടുള്ള  വേദന  സഹിക്കണം  അല്ലെങ്ങിൽ  ഭൂമിയിൽ  നിന്ന്  ഇല്ലാതാകണം .

അവർ  ബുദ്ധിപൂർവം  ഒരുമിച്ചിരിക്കുവാൻ  തീരുമാനിച്ചു. കൂട്ടുകാരുടെ  സമീപനം  കൊണ്ട്  കിട്ടുന്ന  ചൂടിന്  വേണ്ടി  അവരുടെ  മുള്ളുകൾ  കൊണ്ട്  ഉണ്ടാകുന്ന  ചെറിയ  ചെറിയ  പരുക്കുകൾ  സഹിക്കുവാൻ  പഠിച്ചു. അങ്ങിനെ  ജീവിക്കുവാൻ  സാധിച്ചു .

ഗുണപാഠം —–

നല്ല  ബന്ധങ്ങൾ  എന്ന്  പറയുന്നത് എല്ലാം  തികഞ്ഞ  ആളുകളുടെ  കൂടെ  ഒരുമിക്കുന്നതല്ല . മറ്റുള്ളവരുടെ  പോരായ്മകളെ  മനസ്സിലാക്കുകയും  അവരുടെ  നല്ല  ഗുണങ്ങളെ  പ്രശംസിക്കുകയും  ചെയ്യുവാൻ  പഠിക്കണം. സഹനശീലതയും, മറ്റുള്ളവരെ  അവരവരുടെ  രീതിയിൽ  സ്വീകരിക്കുകയും.  ചെയ്താൽ  അത്  സമാധാനവും  നല്ല  സൗഹൃദം  പുലർത്തുവാനും  സഹായിക്കും അങ്ങിനെ  ഏതു പരിസ്ഥിയെയും  അതി  ജീവിക്കുവാൻ  പറ്റും.

ശാന്ത  ഹരിഹരൻ .

 

മാലിന്യ വണ്ടിയുടെ നിയമം The law of the garbage truck

 

മൂല്യം —-ശരിയായ  സമീപനം

ഉപമൂല്യം —-മനോഭാവം

 

ഒരു  ദിവസം  ഞാൻ  ടാക്സിയിൽ  വിമാനത്താവളത്തിലേക്ക്  യാത്രയായി  ഞങ്ങൾ  ശരിയായ  പാതയിലൂടെ  പോകുകയായിരുന്നു . പെട്ടെന്ന്  ഒരു  കറുത്ത  വണ്ടി  പാർക്കിംഗ്  സ്ഥലത്തിൽ  നിന്ന്  ഞങ്ങളുടെ  വണ്ടിയുടെ  മുൻപിൽ  വന്നു . ഞങ്ങളുടെ  കാർ ഡ്രൈവർ  ഉടൻ  ബ്രേക്ക്  ചവിട്ടി  . ഇഞ്ചോളം  ഇടവിട്ട്  വണ്ടി  കുലിങ്ങി നിന്നു.

ആ  വണ്ടിയുടെ  ഡ്രൈവർ  തല  പുറത്തു  നീട്ടി  ചമ്മട്ടി  കൊണ്ട്  അടിച്ചപോലെ  അലറുവാൻ  തുടങ്ങി . ഞങ്ങളുടെ  ടാക്സിഡ്രൈവർ  ഒന്ന്  പുഞ്ചിരിച്ചു  കൈയാട്ടി. അയാൾ  ശരിക്കും  വളരെ  സ്നേഹഭാവത്തിലായിരുന്നു .

ഞാൻ  ചോദിച്ചു —–എന്ത്  കൊണ്ട്. അങ്ങിനെ  ചെയ്തു ? ആ  മനുഷ്യൻ  ഏറെക്കുറെ  കാർ  ഇടിച്ചു  നമ്മളെ  ആശുപത്രിയിൽ  ആക്കുമായിരുന്നു . ഈ  സമയത്തു  എന്റെ  ടാക്സി  ഡ്രൈവർ  പറഞ്ഞതിനെ  ഞാൻ  ഓർമ്മിക്കുന്നു.

” മാലിന്യ  വണ്ടിയുടെ  നിയമം .”—–ഡ്രൈവർ  വിശദീകരിച്ചു .—–പല  ആളുകളും  മാലിന്യ  വണ്ടി  പോലെ    വെറുപ്പ് ,  ദേഷ്യം ,  നിരാശ  എന്നി  ചപ്പു  ചവറുകൾ  ചുമന്നു  കൊണ്ട്  ഓടി  നടക്കുന്നു.  അവരുടെ  മാലിന്യങ്ങൾ  കുന്നു  കൂടുമ്പോൾ. അവയെ  കളയുവാൻ  ഒരു  സ്ഥലം  തിരയുന്നു . ചിലപ്പോൾ  അത്  നിങ്ങളുടെ  മേലായിരിക്കും .അത്  കാര്യമാക്കേണ്ട . പുഞ്ചിരിച്ചു  കൊണ്ട്  അവർക്കു  കൈയാട്ടി , നന്മ  നേർന്നു  കൊണ്ട്‌  മുന്നോട്ടു  പോകണം.

 

ഗുണപാഠം ——

എപ്പോഴും  ഏതു  പരിസ്ഥിതിയെയും  നേരിടുവാൻ  പഠിക്കുക. .പ്രതികരിക്കരുത് .  പ്രതികരിക്കുന്നത്  കൊണ്ട്  ഒരു  ഗുണവുമില്ല .നമ്മുടെ  മനസമാധാനം  നഷ്ടപ്പെടുന്നു .പ്രത്യേകിച്ച്  ചിലകാര്യങ്ങളെ  മാറ്റുവാനോ  സംഭവിച്ചതിനെ  ഇല്ലാതാക്കുവാനോ  സാധിയ്ക്കില്ല .അത്  കൊണ്ട്  നമ്മുടെ  മനോഭാവം  മാറ്റുക. അതാണ്  മനസമാധാനം കിട്ടുവാനുള്ള  രഹസ്യം.

ശാന്ത  ഹരിഹരൻ .

 

 

 

 

 

 

 

ആനയും അവന്റെ വയസ്സിയും അന്ധയുമായ ‘അമ്മയും – The elephant and his old blind mother

 

മൂല്യം—–ശരിയായ  പെരുമാറ്റം

ഉപമൂല്യം —– മാതാപിതാക്കളോടുള്ള  സ്നേഹവും  ബഹുമാനവും

പണ്ടൊരിക്കൽ  ഹിമാലയത്തിന്റെ  താഴടിവാരത്തിൽ. ഒരു  താമരകുളത്തിന്റെ  അടുത്ത്‌  ബുദ്ധാ എന്നൊരു  ആന  കുഞ്ഞു  ജനിച്ചു .അവൻ  അത്ഭുതകരമായ  ഒരു  ആന കുഞ്ഞായിരുന്നു  നല്ല  വെളുത്ത  നിറവും ,മുഖവും  കാലുകളും  പവിഴ  നിറവുമായിരുന്നു .തുംബികൈ  തന്തത്തിന്റെ  നിറവും , കൊമ്പുകൾ  നീണ്ടു  വളഞ്ഞതും  ആയിരുന്നു .

അവൻ  അമ്മയെ  എല്ലായിടത്തും  അനുഗമിച്ചിരുന്നു . ‘അമ്മ മരത്തിന്റെ പൊക്കത്തിലിരുന്നു  തളിർ  ഇലകളും  പഴങ്ങളും  പറിച്ചുകൊടുക്കുമായിരുന്നു . കുളത്തിൽ താമരകളുടെ  സുഗന്ധത്തിൽ  അവനെ  കുളിപ്പിച്ച് . തുമ്പികൈ  നിറയെ  വെള്ളമെടുത്തു  മോന്റെ  തലയിലും  മുതുകിലും  തിളങ്ങുന്ന  വരെ  ഒഴിച്ച്  കൊടുക്കുമായിരുന്നു .  അവനും  തുംബികൈ. നിറയെ  വെള്ളമെടുത്തു  ഉന്നം  വെച്ച്  അമ്മയുടെ  രണ്ടു  കണ്ണുകൾക്കും. നടുവിൽ  ഒഴിച്ച് . അമ്മയും  തിരിച്ചൊഴിച്ചു . അങ്ങിനെ  രണ്ടു  പേരും  വെള്ളം  തെറിപ്പിച്ചു  കളിച്ചു .പിന്നീട്  രണ്ടു  പേരും  നല്ല  മൃദുവായ  ചാണക  പരപ്പിൽ  തുമ്പികൈകൾ  പിണച്ചു  കൊണ്ട്  കിടന്നു  വിശ്രമിക്കും .റോസ്  ആപ്പിൾ  മരച്ചുവട്ടിൽ  ‘അമ്മ  വിശ്രമിച്ചു  കൊണ്ട്

കുട്ടി  മറ്റ  ആനകുട്ടികളുമായി  കളിക്കുന്നത്  കണ്ടു  കൊണ്ടിരിക്കും .

കൊച്ചു  ആന  വളർന്ന്  വലുതായി .കൂട്ടത്തിൽ  വെച്ച്  ഏറ്റവും  ശക്തനും  പൊക്കവുമുള്ളവനായി  തീർന്നു.  അമ്മക്ക്  പ്രായമായി . കൊന്പുകൾ  മഞ്ഞ  നിറമായി. ഒടിയുവാൻ  തുടങ്ങി .  കണ്ണിന്റെ  കാഴ്ച  കുറഞ്ഞു.ചെറുപ്പക്കാര ആന  പൊക്കമുള്ള  മരകൊമ്പിൽ. നിന്ന്‌  ഇളം  തളിർ  ഇലകളും  നല്ല  മധുര  മാങ്ങകളും  പറിച്ചു  തന്റെ  വയസ്സായ  അന്ധയായ  പ്രിയപ്പെട്ട  അമ്മക്ക്  കൊടുത്തു.

“ആദ്യം  നീ  പിന്നെ  ഞാൻ ” എന്ന്  പറഞ്ഞു .

അവൻ  അമ്മയെ  തണുത്ത  താമരക്കുളത്തിൽ  പൂക്കളുടേ  സുഗന്ധത്തിൽ  കുളിപ്പിച്ച് .തന്റെ  തുമ്പികൈ നിറയെ  വെള്ളമെടുത്തു  അമ്മയുടെ  തലയിലും  മുതുകിലും  ഒഴിച്ച്  നല്ല തിളക്കം  വരുന്നത്  വരെ  കുളിപ്പിച്ച്. നല്ല  തണലുള്ള  സ്ഥലത്തു  രണ്ടുപേരും  തുമ്പികൈകൾ  പിണച്ചു  കൊണ്ട്  വിശ്രമിച്ചു. പിന്നീട്  റോസ്  ആപ്പിൾ  മരത്തിന്റെ  തണലിൽ  അമ്മയെ  കൊണ്ടുപോയി  ആക്കിട്ടു  അവൻ  കൂട്ടുകാരുമായി  കറങ്ങാൻ  പോയി .

ഒരു  ദിവസം  ഒരു  രാജാവ്  നായാട്ടിനായി  കാട്ടിൽ. വന്നു . സുന്ദരനായ  ഈ  വെള്ള  ആനയെ  കണ്ടു . ” ഈ ആന  പുറത്തു  കെയറി  സവാരി  ചെയ്‌യണം .” എന്ന്  ആഗ്രഹിച്ച. രാജാവ്  ആനയെ  തടവിലാക്കി  തന്റെ  കൊട്ടാരത്തിലേക്കു  കൊണ്ട് പോയി . അവിടെ  ആന  താവളത്തിൽ  വെച്ച് . നല്ല  പട്ടു  വസ്ത്രങ്ങൾ, ആഭരണങ്ങൾ  താമരപ്പൂ  മാല. എല്ലാം  അണിയിച്ചു . കഴിക്കാൻ  നല്ല പഴങ്ങളും  മധുരമുള്ള  പുല്ലും  കൊടുത്ത്. തൊട്ടിയിൽ  കുടിക്കാനായി  ശുദ്ധ  ജലവും  നിറച്ചു . പക്ഷെ  ആന  ഒന്നും  കഴിച്ചില്ല  വെള്ളം  കുടിച്ചില്ല . കരഞ്ഞു  കരഞ്ഞു  ക്ഷീണിതനായി .

”  ഓ  സുന്ദരനായ  ആനയെ–“ഞാൻ  നിനക്ക്  നല്ല  ഭക്ഷണം  തന്നു.കുടിക്കാൻ ശുദ്ധ  ജലം  തന്നു. പട്ടു  വസ്ത്രങ്ങളും  ആഭരണങ്ങളും  പൂമാലകളും  എല്ലാം  അണിയിച്ചു .നീ  ആഹാരം  കഴിച്ചില്ല  വെള്ളം  കുടിച്ചില്ല .എന്ത്  തന്നാൽ  നീസന്തോഷിക്കും പറയു .”  രാജാവ്  ചോദിച്ചു .

ആന  പറഞ്ഞു —–“പട്ടും  ആഭരണങ്ങളും  നല്ല  ആഹാരവും  വെള്ളവും  കൊണ്ട്  ഒന്നും  ഞാൻ  സന്തോഷിക്കില്ല  എന്റെ  ‘അമ്മ  ഒറ്റക്ക്  കാട്ടിൽ  ആരും  നോക്കാനില്ലാതെ ജീവിക്കുന്നു  അമ്മക്ക്  പ്രായമായി . കണ്ണും  കാണില്ല. അമ്മക്ക്  കൊടുക്കാതെ ഞാൻ ഒന്നും കഴിക്കില്ല .”

രാജാവ്  പറഞ്ഞു —-“ഞാൻ  ഇത്ര  സ്നേഹം  മനുഷ്യരിൽ  പോലും  കണ്ടിട്ടില്ല .ഈ  ആനയെ  ചങ്ങലയിട്ട്  പൂട്ടി  വെക്കുന്നത്  ശരിയല്ല .”

ആനയെ  വിട്ടയച്ചു. ആന കാടുകളിലൂടെ  സഞ്ചരിച്ചു  അമ്മയെ  അന്വേഷിച്ചു  നടന്നു . ഒടുവിൽ  അമ്മയെ  കണ്ടു . ‘അമ്മ അനങ്ങുവാൻ  പോലും. വയ്യാതെ  കിടക്കുകയായിരുന്നു. കണ്ണിനീരോടെ  മകൻ  തുമ്പിക്കൈ  നിറയെ  വെള്ളമെടുത്ത്  അമ്മയുടെ. മേൽ  ഒഴിച്ച് .മഴ  പെയ്യുകയാണോ  അല്ലെങ്കിൽ  എന്റെ  മകൻ  തിരിച്ചു  വന്നോ. എന്ന്  ‘അമ്മ  ചോദിച്ചു . അതെ  അമ്മയുടെ  മകൻ  തിരിച്ചു വന്നു . രാജാവ്  എന്നെ  പറഞ്ഞയച്ചു. അവൻ  അമ്മയുടെ കണ്ണുകൾ കഴുകിയപ്പോൾ  ഒരു  അത്ഭുതം  സംഭവിച്ചു.അമ്മക്ക്  കാഴ്ച്ച  തിരിച്ചു കിട്ടി . ‘അമ്മ പറഞ്ഞു —_”രാജാവ്. എന്റെ  മകനെ  തിരിച്ചയച്ചു  എന്നെ  സന്തോഷിപ്പിച്ചു .രാജാവും  സന്തോഷമായിരിക്കട്ടെ .”

യുവാവ് ആന  മരത്തിൽ  നിന്ന്  കുറെ  തളിർ  ഇലകളും  പഴങ്ങളും. പറിച്ചു  അമ്മക്ക്  കൊടുത്തിട്ട്.  പറഞ്ഞു——“ആദ്യം  നീ  പിന്നെ  ഞാൻ .”

 

ഗുണപാഠം ——

നമ്മുടെ  മാതാപിതാക്കൾ  ഒരു  നിബന്ധനയും  കൂടാതെ  നമ്മളെ  സ്നേഹിക്കുന്നു . “മാതാ  പിതാ  ഗുരു  ദൈവം “എന്നാണല്ലോ ചൊല്ല് . അമ്മക്കാണ്  ഏറ്റവും  ഉന്നത സ്ഥാനം. മാതാപിതാക്കളെ സ്നേഹിക്കുകയും  ആദരിക്കുകയും  വേണം .പ്രത്യേകിച്ച്  നമ്മുടെ  സ്നേഹവും  സഹായവും  കൂടുതൽ  ആവശ്യമുള്ളപ്പോൾ .

ശാന്ത  ഹരിഹരൻ

 

ജീവിതത്തിൽ നമ്മുടെ പ്രയാസങ്ങൾ Struggles of our life

 

coffee-potato

 

മൂല്യം—ശുഭ  പ്രതീക്ഷ

ഉപമൂല്യം ——മനോഭാവം

ഒരിക്കൽ  ഒരു  മകൾ  അച്ഛനോടു  പരാതി  പറഞ്ഞു —-“എന്റെ  ജീവിതം  വളരെ  ദുരിതകരമായിരിക്കുന്നു . ഒരു  പ്രശ്നം  ശരിയായാൽ  ഉടനെ  വേറൊന്നു  വരുന്നു .എല്ലാ  സമയവും  പൊരുതി  പോരാടി  മടുത്തു .”

പാചകക്കാരനായ  അച്ഛൻ  അവളെ  അടുക്കളയിലേക്കു  കൊണ്ടുപോയി .അദ്ദേഹം  മൂന്നു  കലങ്ങളിൽ  വെള്ളമെടുത്തു  അടുപ്പത്തു  നല്ല  തീയിൽ  വെച്ചു. കലങ്ങളിൽ  വെള്ളം  തിളക്കുവാൻ  തുടങ്ങിയപ്പോൾ  ഒരു  കലത്തിൽ  ഉരുളക്കിഴങ്ങുകളും രണ്ടാം  കലത്തിൽ  മുട്ടകളും  മൂന്നാം കലത്തിൽ പൊടിച്ച  കാപ്പികൊട്ടകളും  ഇട്ടു .അദ്ദേഹം  മകളോട്  ഒന്നും  മിണ്ടാതെ  അവ  തിളക്കുന്നതു നോക്കിനിന്നു . മകളും  അക്ഷമയോടെ  പിറുപിറുത്തു  കൊണ്ട്  അച്ഛൻ  ചെയ്യുന്നത്  നോക്കി  നിന്നു.20  നിമിഷങ്ങൾക്ക്  ശേഷം  തീ  കെടുത്തി  കലത്തിൽ  നിന്ന്  ഉരുളക്കിഴങ്ങുകൾ  പുറത്തെടുത്തു  ഒരു  പാത്രത്തിൽ  വെച്ചു. മുട്ടകൾ  പുറത്തടുത്തു  ഒരു  പാത്രത്തിൽ  വെച്ചു.  പിന്നീട്  കാപ്പി  പൊടി  നല്ലവണ്ണം  ഇളക്കി  ഒരു  കപ്പിൽ  ഒഴിച്ചു.

മകളെ  തിരിഞ്ഞു  നോക്കി  ചോദിച്ചു —– മോളെ  നീ  എന്താണ്  കാണുന്നത് ?

ഉരുളക്കിഴങ്ങുകൾ , മുട്ടകൾ, കാപ്പി — അവൾ  ഉടൻ  ഉത്തരം  നൽകി .

ഒന്ന്  അടുത്തു  ചെന്ന്  നോക്ക് —-അച്ഛൻ  പറഞ്ഞു . അടുത്തു  ചെന്ന് ഉരുളക്കിഴങ്ങുകൾ  തൊട്ടു  നോക്ക്.അവൾ  തൊട്ടു  നോക്കി. അവ  വളരെ  മൃദുലമായിരുന്നു.ഒരു  മുട്ട  എടുത്തു  പൊട്ടിച്ചു  നോക്കാൻ  പറഞ്ഞു . പൊട്ടിച്ച  ശേഷം നല്ല  പാകം  വന്ന  കെട്ടിയായ  മുട്ട  കണ്ടു .ഒടുവിൽ  കാപ്പി  ഒന്ന്  കുടിച്ചു  നോക്കുവാൻ  അച്ഛൻ  പറഞ്ഞു .അതിന്റെ  സുഗന്ധമായ  രുചി  അവളുടെ  മുഖത്ത്  പുഞ്ചിരി  കൊണ്ട്  വന്നു .

ഇതിന്റെ. അർത്ഥം  എന്താണ്  അച്ഛാ ? അവൾ  ചോദിച്ചു .

അച്ഛൻ  വിശദീകരിച്ചു —ഉരുളക്കിഴങ്ങുകൾ , മുട്ടകൾ , കാപ്പിപ്പൊടി  എല്ലാം  ഒരേപോലെ  ചൂടു  വെള്ളത്തിൽ  ദുരിതം  അനുഭവിച്ചു . പക്ഷെ  ഓരോന്നും  വ്യത്യസ്തമായി  പ്രതികരിച്ചു .കഠിനമായ  ഉരുളക്കിഴങ്ങുകൾ  ചൂടു  വെള്ളത്തിൽ കിടന്നതോടെ  ക്ഷീണിച്ചു  മൃദുലമായി  പോയി . വളരെ  നേരിയ  തൊണ്ടുള്ള  ലോലമായ  ഉള്ളിലെ  വെള്ളത്തിനെ  രക്ഷിക്കുന്ന മുട്ട  തിളച്ച  വെള്ളത്തിൽ  കിടന്നതോടെ കഠിനമായി  തീർന്നു .പക്ഷെ  കാപ്പിപ്പൊടി  തിളച്ച  വെള്ളത്തിൽ  കിടന്നതോടെ  ഒരു  അസാധാരണമായ  രൂപം  കൊണ്ട്  വെള്ളത്തിന്റെ  നിറം  തന്നെ  മാറ്റി  ഒരു  രുചികരമായ  പാനീയമായി .

ഈ  മൂന്നിൽ  നീ  എന്താണ് ?  അച്ഛൻ  ചോദിച്ചു .വിപരീത  പരിസ്ഥിതിയെ  അഭിമുഖീകരിക്കുമ്പോൾ  നീ എങ്ങിനെ  പ്രതികരിക്കും? നീ  ഒരു  ഉരുളക്കിഴങ്ങാനോ ? ഒരു  മുട്ടയാണോ ?അല്ലെങ്കിൽ  സുഗന്ധവും  രുചിയും  പകരുന്ന  കാപ്പിയാണോ ?

ഗുണപാഠം —–

നമ്മുടെ  ജീവിതത്തിൽ  പലതും  സംഭവിക്കുന്നു  പലതും കാണുന്നു . പക്ഷെ  അവയെ  എങ്ങിനെ  അഭിമുഖീകരിക്കുന്നു  എന്ത്  ചെയുന്നു  എന്നതാണ്  നോക്കേണ്ടത് . ജീവിതം  തന്നെ  സാഹചര്യങ്ങളിൽ  നിന്നു  പലതും  പഠിക്കുന്നതും , സ്വീകരിക്കുന്നതും , പരിവർത്തനം  കൊണ്ട്  വരുന്നതുമാണ്.അത്  ഒരു  യഥാർത്ഥ  അനുഭവം  തരുന്നു .

ശാന്ത  ഹരിഹരൻ .

 

 

 

ഗുരുവിനോടുള്ള സ്നേഹം .Love for one’s master

 

മൂല്യം —-സ്നേഹം

ഉപമൂല്യം ——ഭക്തി , ബഹുമാനം

 

ഈ  കഥ  അമീർ  ഖുസ്‌റോവിന്  ഗുരുവിനോടുള്ള  സ്നേഹവും  ഭക്തിയും  കുറിച്ച്  പറയുന്നു .ഒരിക്കൽ  ഗുരു  ഹസ്രത്  നിസാമിന്റെ  പ്രശസ്തിയും  ദാനശീലതയും  കുറിച്ച്  കേട്ട് ഇന്ത്യയിലെ  ദൂരെയുള്ള  ഒരു  ഗ്രാമത്തിലിരുന്നു  ഒരു പാവപ്പെട്ട  മനുഷ്യൻ  ധന  സഹായത്തിനായി  അദ്ദേഹത്തെ  സമീപിച്ചു .ആ  സമയത്തു  നിസാമിന്റെ  അടുത്തു  ഒരു  ജോഡി  പാദരക്ഷ  മാത്രമേ  കൊടുക്കുവാൻ  ഉണ്ടായിരുന്നുള്ളു. നിരാശ  തോന്നിയെങ്കിലും  ആ  പാവപ്പെട്ട  മനുഷ്യൻ  പാദരക്ഷയും  കൊണ്ട്  സ്വന്തം  ഗ്രാമത്തിലേക്ക്  യാത്രയായി.

പോകും വഴി  അന്ന്  രാത്രി  ഒരു  സത്രത്തിൽ  താമസിച്ചു . അതെ  സമയത്തു  അമീർ  ഖുസ്‌റോവും  തന്റെ  വ്യാപാര  യാത്ര  കഴിഞ്ഞു  ബംഗാളിൽ  നിന്നും  മടങ്ങും  വഴി  അതെ  സത്രത്തിൽ  താമസിക്കുവാൻ  വന്നു.  അമീർ ഖുസ്‌റോ  ആ  കാലഘട്ടത്തിൽ  ഡൽഹിയിൽ സ്വർണവും  വിലപിടിച്ച  കല്ലുകളും  വ്യാപാരം  ചെയ്യുന്ന  ഒരു  അറിയപ്പെടുന്ന  പൗരനായിരുന്നു .

അടുത്ത  ദിവസം  രാവിലെ  ഉണർന്നപ്പോൾ  അദ്ദേഹം  എവിടെന്നോ  സ്വന്തം ഗുരുവിന്റെ  സുഗന്ധം  വരുന്നത്  ഉണർന്നു. ആ സുഗന്ധത്തിന്റെ  ഉറവിടം  കണ്ടുപിടിച്ചു .  ആ  പാവപ്പെട്ട  മനുഷ്യനോട്. ചോദിച്ചു —- ഡൽഹിയിൽ  പോയപ്പോൾ  എന്റെ  ഗുരു  ഹസ്രത്  നിസാമുദിനെ കാണുവാൻ  പോയിരുന്നുവോ?

ആ  സാധു  മനുഷ്യൻ  സമ്മതിച്ചു .വലിയ  പ്രശസ്തി  കേട്ട  ഗുരു  ഹസ്രത്  നിസാമുദിനെ  കാണുവാൻ പോയിരുന്നു. പക്ഷെ  പണത്തിനു  പകരം  ഒരു  ജോഡി  പഴയ  പാദരക്ഷകളാണ്  അദ്ദേഹം തന്നത്  എന്ന്  നിരാശയോട്  പറഞ്ഞു .

ഹസ്രത്  അമീർ ഖുസ്‌റോ  ഉടൻ  തന്നെ  തന്റെ  മുഴുവൻ  സമ്പത്തും  കൊടുത്തു  ആ  പാദരക്ഷകൾ  തരുവാനായി  ആ  പാവപ്പെട്ട  മനുഷ്യനോട്  ആവശ്യപ്പെട്ടു . അവൻ  പാദരക്ഷകൾ  കൊടുത്തു .വിചാരിക്കാതെ  കിട്ടിയ  സമ്പത്തിനു  വേണ്ടി  ഖുസ്രോവിനോട്  വീണ്ടും  വീണ്ടും നന്ദി  പറഞ്ഞു  സന്തോഷത്തോടെ  അവിടെന്നു  പോയി .

അമീർ  ഖുസ്‌റോ  ഗുരുവിന്റെ  അടുത്തു  വന്നു . പാദരക്ഷകൾ  ഗുരുവിന്റെ കാലടിയിൽ  വെച്ച് . തന്റെ  മുഴുവൻ  സമ്പത്തും  ഈ  പാദരക്ഷകൾക്കു  വേണ്ടി  കൊടുത്ത വിവരവും  പറഞ്ഞു.

ഗുരു  ഹസ്രത്  നിസാമുദിൻ  പറഞ്ഞു—- “ഖുസ്‌റോ  ഈ  പാദരക്ഷകൾ  നിനക്ക്  വളരെ  ലാഭത്തിൽ  കിട്ടി .”

ഗുണപാഠം ——-ഒരു  ശിഷ്യന്  ഗുരുവിനോടുള്ള  സ്നേഹത്തിന്റെ  ഉത്തമ  ഉദാഹരണമാണ്  ഈ  കഥ .ഗുരുവിന്റെ  പാദുകയാണ്  ഒരു  ശിഷ്യന്  ഏറ്റവും  പുനിതമായത്.      അഹംഭാവം  കളഞ്ഞു  എല്ലാം  ഗുരുപാദത്തിൽ  സമർപ്പിക്കണം  എന്ന  പാഠമാണ്  ഇതിൽ  നിന്നും  നാം  പഠിക്കേണ്ടത്.

ശാന്ത  ഹരിഹരൻ