Tag Archive | Bhakti

How much do you need God- ഈശ്വരൻ നിങ്ങള്ക്ക് എത്രത്തോളം ആവശ്യമാണ്

മൂല്യം ——സ്നേഹം
ഉപമൂല്യം ——ആത്മാർത്ഥ   സ്നേഹം     ആവശ്യം

sage in river
ഒരു      സന്യാസി       നദി     തീരത്ത്      ധ്യാനം      ചെയ്യുകയായിരുന്നു .    അപ്പോൾ     ഒരു     യുവാവ്‌      അദ്ധേഹത്തിന്റെ     ധ്യാനതിന്നു     തടസ്സം      വരുത്തി     കൊണ്ട്      ചോദിച്ചു .   ഗുരോ   എനിക്ക്     അങ്ങയുടെ       ശിഷ്യൻ     ആകണം .      എന്തിനു ?      സന്യാസി     ചോദിച്ചു .   യുവാവ്‌     ഒരു    നിമിഷം     ആലോചിച്ച    ശേഷം     പറഞ്ഞു—-എനിക്ക്     ഈശ്വരനെ     കാണണം .  സന്യാസി     യുവാവിന്റെ    കഴുത്തിൽ     പിടിച്ചു    വലിച്ചു    കൊണ്ട്    പോയി   നദിയിൽ    അവന്റെ    തല    താഴ്ത്തി . ഒരു    മിനിട്ട്    അവന്റെ   തല     വെള്ളതിനുള്ളിൽ    അമർത്തി      പിടിച്ചു .   യുവാവ്‌     കൈയും    കാലും     അടിച്ചു     രക്ഷപ്പെടാൻ     ശ്രമിച്ചു .    ഒടിവിൽ     സന്യാസി    അയാളെ     പുറത്തേക്കു    എടുത്തു  .  പുറത്തു     വന്ന   അയാൾ      ചുമച്ചും    കിധച്ചും    കൊണ്ടു      ശ്വാസം    കിട്ടാൻ     ബുദ്ധിമുട്ടി .   ഒടുവിൽ     അവൻ     സമാധനമായപ്പോൾ     ഗുരു     ചോദിച്ചു —–വെള്ളത്തിന്    അടിയിൽ     ആയിരുന്നപ്പോൾ     നിനക്ക്     എന്താണ്     ഏറ്റവും     കൂടുതൽ      വേണ്ടിയിരുന്നത് ?
യുവാവ്‌   പറഞ്ഞു —–വായു
ഗുരു   പറഞ്ഞു —–വളരെ    ശരിയാണ് .    വീട്ടിലേക്കു    മടങ്ങി    പോകു .  നിനക്ക്     ഇപ്പോൾ     വായു    എത്രത്തോളം    വേണ്ടിയിരുന്നോ     അതുപോലെ     ഈശ്വരനും    അത്രത്തോളം     വേണമെന്ന്     തോന്നുന്ന     ദിവസം     തിരിച്ചു    വരൂ .
ഗുണപാഠം ——
ചില    സമയം    ജീവിക്കുവാനുള്ള    ആഗ്രഹം    ഈശ്വരനെക്കാൾ    ബലമയിരിക്കും .   ബൈബിളിൽ     ജീസസ്      പറയുന്നത്      എന്തെന്നാൽ     ഈശരനെ     പ്രാപിക്കുവാൻ     സകലതും    ഉപേക്ഷിച്ചു     അദ്ധേഹത്തിന്റെ     പുറകിൽ     പോകണം .

http://saibalsanskaar.wordpress.com

Shanta Hariharan

Advertisements

The barber shop—ക്ഷവര കട

മൂല്യം —-സത്യം
ഉപമൂല്യം —വിശ്വാസം

Image result for barber shop images clip art

ഒരാൾ   മുടി  വെട്ടിക്കാനും   താടി  ശരിപ്പെടുത്തനും    വേണ്ടി   ഒരു   ക്ഷവര   കടയിലേക്ക്  പോയി . ക്ഷുരകൻ   മുടി   വെട്ടാൻ   തുടങ്ങി .  രണ്ടു   പേരും   പലതിനെയും   കുറിച്ച്   സംസാരിച്ചു .  ഒടുവിൽ    ദൈവം  എന്ന   വിഷയത്തിലേക്ക്   വന്നു . .  ഉടനെ   ക്ഷുരകൻ   പറഞ്ഞു —ഞാൻ   ദൈവം   ഉണ്ടെന്നു   വിശ്വസിക്കുന്നില്ല .
എന്ത്   കൊണ്ട്   വിശ്വസിക്കുന്നില്ല ?   വന്ന   ആൾ   ചോദിച്ചു .
പുറത്തു   ചെന്ന്   ഒന്ന്   നോക്കുവിൻ.  അപ്പോൾ   മനസ്സിലാകും .  പറയു   ദൈവം   ഉണ്ടെങ്കിൽ   എന്ത്  കൊണ്ടാണ്   ഇത്ര   സുഖക്കേടുകാർ?   ഉപേക്ഷിക്കപ്പെട്ട   കുഞ്ഞുങ്ങൾ?  കുറേയധികം  കഷ്ട്ടപ്പാടുകൾ ?   ഒരു  സ്നേഹമുള്ള   ദൈവം   ഇങ്ങിനെയൊക്കെ   വരുവാൻ   സമ്മതിക്കുമോ ?   എന്ന്  ക്ഷുരകൻ  ചോദിച്ചു .
വന്ന  ആൾ   തർക്കിക്കാൻ  ഒന്നും   പോയില്ല .  ഒന്നും   മിണ്ടാതെ   ക്ഷവരം    കഴിഞ്ഞു    പുറത്തു    വന്നു .  ഉടൻ   തന്നെ    താടിയും,   മീശയും   നീളമുള്ള   മുടിയും   ഒക്കെയായി   വളരെ   ദുർഗന്ധം  വീശുന്ന   ഒരാളെ   കണ്ടു .  അയാൾ   ഉടൻ   തന്നെ   ക്ഷവര   കടയിലേക്ക്   പോയി .ക്ഷുരകനോട്    പറഞ്ഞു —-നിങ്ങൾക്ക്   അറിയാമോ   ക്ഷുരകന്മാർ    ഇല്ല  .എങ്ങിനെ   നിങ്ങൾ   അത്   പറയും ?  ഞാൻ   ഒരു   ക്ഷുരകൻ   അല്ലെ ?    കുറച്ചു   മുമ്പ്    നിങ്ങൾക്ക്    ക്ഷവരം   ചെയ്തില്ലേ ?  എന്ന്  അയാൾ   ചോദിച്ചു .
അപ്പോൾ    വന്നയാൾ   പറഞ്ഞു —-ക്ഷുരകൻ  ഉണ്ടെങ്കിൽ    എന്ത്   കൊണ്ട്    ഒരു   മനുഷ്യൻ   വൃത്തിക്കെട്ട    താടിയും   മീശയും   ഒക്കെയായി   നില്ക്കുന്നത്?
തീര്ച്ചയായും   ക്ഷുരകന്മർ   ഉണ്ട്.  ആളുകൾ  അവരുടെ   അടുത്ത്   ചെല്ലാത്തതിനു   അവർ   എന്ത്   ചെയ്യും .  എന്ന്  ക്ഷുരകൻ   പറഞ്ഞു .

ശരിയാണ്  .  അതാണ്  കാര്യം . ഇതുപ്പോലെ   തന്നെയാണ് ദൈവവും .  മനുഷ്യർ   ദൈവത്തിന്റെ    അടുക്കൽ    സഹായത്തിനു    പോകുന്നില്ല .
അതാണ്   ഈ   കാണുന്ന    ദുഃഖങ്ങൾ.  എല്ലാം .ആളുകൾ  ദൈവത്തെ   സമീപിക്കുകയാണ്   എങ്കിൽ   അദ്ദേഹത്തിന്റെ   അനുഗ്രഹത്താൽ    എപ്പോഴും   സന്തോഷം   കുടെയുണ്ടാകും .തീര്ച്ചയായും   ദൈവം   ഉണ്ട് . എന്ന്    ക്ഷവരം    ചെയ്യുവാൻ   വന്ന.   ആ    മനുഷ്യൻ. പറഞ്ഞു .

ഗുണപാഠം –

ദൈവം     എല്ലായിടത്തും    ഉണ്ട് .  നാം  തിരയുകയാണ്   എങ്കിൽ    മാത്രമേ   കാണ്മാൻ   പറ്റുള്ളൂ .  പ്രകൃതിയിലെ    എല്ലാ   സൃഷ്ടിയിലും   ദൈവം   ഉണ്ട് .  ഉദിക്കുന്ന   സൂര്യൻ ,  മഴ ,  കാറ്റ് ,  പ്രകൃതി  , മനുഷ്യർ  എല്ലാം   അദ്ദേഹത്തിന്റെ   സൃഷ്ട്ടിയാണ് . നാം  ചിരിക്കുന്നത് ,  ദയ  കാണിക്കുന്നത് ,ബന്ദുക്കളെ   സ്നേഹിക്കുന്നത്   എല്ലാം   ദൈവ   കടാക്ഷം   കൊണ്ടാണ് .  ദൈവ   സൃഷ്ടികളെ    നാം  വളരെ   സ്വാഭാവികമായി   കരുതുന്നു .ദൈവത്തെ   പുറമേ   മാത്രമല്ല   നമ്മുടെ   ഉള്ളിലും   നോക്കുക .  അദ്ദേഹം    സദാ   പുഞ്ചിരി     തൂകിക്കൊണ്ട്‌   നമ്മെ   കാത്തു   രക്ഷിക്കുന്നതായി    കാണാം .

ഈശ്വരന് പണക്കാരും പാവപ്പെട്ടവരും തമ്മിൽ വ്യത്യാസമില്ല

15.
guruvayoor-temple

മൂല്യം: സ്നേഹം ഉപമൂല്യം: ഭക്തി, വിശ്വാസം.

കേരളത്തിലെ ഗുരുവായൂർ ക്ഷേത്രം വളരെ പ്രസിദ്ധമായ ഒന്നാണ്. ആയിരകണക്കിനു ഭക്തജനങ്ങൾ പതിവായി അവിടം സന്ദർശിക്കുന്നു.

ഒരിക്കൽ ഒരു ഭക്തൻ അദ്ദേഹത്തിൻറെ കാൽവേദന മാറുവാൻ വേണ്ടി 41 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കുവാൻ തീരുമാനിച്ചു. എല്ലാദിവസവും അയാളെ ചുമന്നു വേണമായിരുന്നു ക്ഷേത്രത്തിലേക്ക് കൊണ്ടുവരുവാൻ. അയാൾ പണക്കാരൻ ആയതുകൊണ്ട് അതിനു വേണ്ടി ജോലിക്കാരെ നിർത്തുവാനുള്ള കഴിവ് അയാൾക്ക് ഉണ്ടായിരുന്നു. എല്ലാദിവസവും ചുമന്നാണ് അമ്പലകുളത്തിൽ കുളിക്കുവാൻ അയാളെ കൊണ്ടുവന്നിരുന്നത്. അങ്ങിനെ 40 ദിവസങ്ങളും ആത്മാർഥമായ പ്രാർത്ഥനയോടെ കടന്നുപോയി, പക്ഷെ വേദനക്ക് യാതൊരു മാറ്റവും ഇല്ലായിരുന്നു.

അതേസമയം കൃഷ്ണഭക്തനായ ഒരു പാവപ്പെട്ടയാൾ തൻറെ മകളുടെ വിവാഹം കഴിയുവാൻ ഭഗവാനോട് അകമഴിഞ്ഞു പ്രാർഥിച്ചിരുന്നു, അതിൻറെ ഫലമായി അയാളുടെ മകൾക്ക് നല്ലഒരു ആലോചന വരികയും നിശ്ചയം നടക്കുകയും ചെയ്തു. അയാൾക്ക് വിവാഹം നടത്തുവാനും ആഭരണങ്ങൾ വാങ്ങിക്കുവാനും ഉള്ള ധനശേഷി ഉണ്ടായിരുന്നില്ല. ഒരു ദിവസം കൃഷ്ണ ഭഗവാൻ അയാളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും, അയാളോട് പിറ്റേ ദിവസം രാവിലെ കുളക്കരയിൽ പോയി അവിടെ പടവിൽ ഇരിക്കുന്ന സഞ്ചി എടുത്ത്, തിരിഞ്ഞുനോക്കാതെ ഓടുവാനും ഉള്ള നിർദ്ദേശം കൊടുത്തു.

പിറ്റേ ദിവസം പണക്കാരനായ ഭക്തൻറെ 41 )o ദിവസം ആയിരുന്നു. അയാളുടെ രോഗം ഭേദമായില്ലെങ്കിലും ഭഗവാന് അർപ്പിക്കുവാൻ വേണ്ടി സ്വർണനാണയങ്ങൾ അടങ്ങുന്ന ഒരു സഞ്ചിയുമായാണ് വന്നിരുന്നത്. കുളിക്കുന്നതിനുമുൻപ് അയാൾ .അത് കുളപ്പടവിൽ വച്ചു. ഈ സമയത്ത് ഭഗവാൻറെ സ്വപ്നത്തിലെ
നിർദ്ദേശപ്രകാരം പാവപ്പെട്ട ഭക്തൻ അവിടെ എത്തുകയും, കുളപ്പടവിൽ ഒരു ചെറിയ സഞ്ചി ഇരിക്കുന്നത് കാണുകയും ചെയ്തു. അയാൾ അത് എടുത്തു തിരിഞ്ഞുനോക്കാതെ ഓടി. പണക്കാരനായ ഭക്തൻ ഇത് കാണുകയും, ഭഗവാനുവേണ്ടി കൊണ്ടുവന്ന സ്വർണനാണയങ്ങൾ മറ്റൊരാൾ കൊണ്ടുപോകുന്നത് കണ്ട് അയാളും പുറകെ ഓടി. പക്ഷെ മറ്റേ വ്യക്തിയെ പിന്തുടരാൻ കഴിയാതെ നിരാശനായി അയാൾ മടങ്ങി.

ഇന്ന് ഇതുവരെ, തന്നെ മറ്റൊരാൾ ചുമക്കുകയായിരുന്നു, ഇപ്പോൾ ഇതാ ഞാൻ ഓടിയിരിക്കുന്നു. അയാൾക്ക് അത് വിശ്വസിക്കുവാൻ സാധിച്ചില്ല. അയാളുടെ കാൽവേദന പൂർണമായി മാറിയതിൽ അയാൾ സന്തോഷിക്കുകയും ഭഗവാൻറെ അതിരില്ലാത്ത കാരുണ്യത്തിനു നന്ദി പറയുകയും ചെയ്തു. 41 ന്നാമത്തെ ദിവസം ഭഗവാൻ അയാളുടെ ഭക്തിയിൽ പ്രസാദിക്കുകയും അയാളെ അനുഗ്രഹിക്കുകയും ചെയ്തു. പാവപ്പെട്ട ഭക്തനാകട്ടെ, അയാളുടെ മകളുടെ വിവാഹം നടത്തുവാൻ ആവശ്യമുള്ള ധനം കൊടുത്തതിനു ഭഗവാനോട് നന്ദി പറഞ്ഞു.

ഗുണപാഠം

ഭഗവാൻ രണ്ടു ഭക്തരെയും അനുഗ്രഹിക്കുകയും അവരുടെ ഭക്തിക്ക് തക്കതായ പ്രതിഫലം കൊടുക്കുകയും ചെയ്തു. ഭഗവാൻ ബാബയും പണക്കാരായ ഭക്തരെയും പാവപ്പെട്ട ഭക്തരെയും ഒരുപോലെ അനുഗ്രഹിക്കുന്നു. പണക്കാരായ ഭക്തർ സ്വാമിയുടെ വിവിധ പദ്ധധികൾക്ക് പണം സംഭാവന ചെയ്യുകയും പാവപ്പെട്ട ഭക്തർ അത് നടപ്പിലാക്കാൻ നിസ്വാർത്ഥ സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു. ഭഗവാൻറെ രീതികൾ വ്യത്യസ്തമാണ്. പക്ഷെ ഭഗവാൻ തൻറെ ഭക്തരെയെല്ലാം ഒരുപോലെ സ്നേഹിക്കുന്നു, അനുഗ്രഹിക്കുന്നു.

guruvayoorappan

ഉണ്ണി – നിഷ്കളങ്കനായ ഒരു ബാലഭക്തൻ

മൂല്യം: സ്നേഹം …… ….. ഉപമൂല്യം: വിശ്വാസം, ഭക്തി

ഒരു ദിവസം ഒരു അമ്പലത്തിലെ പൂജാരിക്ക് അത്യാവശ്യമായി നഗരത്തിലേക്ക് പോകേണ്ടിവന്നു. ആ അമ്പലത്തിൽ അദ്ദേഹം മാത്രമേ പൂജാരി ആയി ഉണ്ടായിരുന്നുള്ളു. പൂജ മുടക്കരുത് എന്നുകരുതി അദ്ദേഹം തൻറെ 12 വയസ്സായ ഉണ്ണി എന്ന മകനെ വിളിച്ച് ക്ഷേത്രത്തിലെ പൂജ ചെയ്യാൻ നിർദേശിച്ചു.

ഉണ്ണി പൂജയുടെ ഭാഗമായി ഭഗവാന് നിവേദ്യമായി കുറച്ചു ചോറ് അർപ്പിച്ചു. കുട്ടി വിചാരിച്ചു, വിഗ്രഹം ഭക്ഷണം കഴിക്കും എന്ന്. പക്ഷെ വിഗ്രഹം അനങ്ങിയതേഇല്ല. ഉണ്ണി ഉടൻ തന്നെ അടുത്ത കടയിൽ പോയി കുറച്ചു മാങ്ങ ഉപ്പിലിട്ടതും തൈരും കൊണ്ടുവന്നു; കുട്ടി ദൈവത്തിനു ഇഷ്ടമാവും എന്നുകരുതി ചോറ് തൈര് കൂട്ടി കുഴച്ചു പിന്നെയും നിവേദിച്ചു.എന്നിട്ടും വിഗ്രഹം അനങ്ങിയതേ ഇല്ല. ഉണ്ണി ഭഗവാനെ സ്തുതിച്ചു, പിന്നെ യാചിച്ചു, സന്തോഷിപ്പിച്ചു, പല വിധേനയും അനുനയപെടുത്താൻ ശ്രമിച്ചു. എന്നിട്ടും വിഗ്രഹം ഭക്ഷണം കഴിക്കാത്തതിനാൽ പേടിപ്പിച്ചു നോക്കി. പിന്നെയും വിഗ്രഹം അനങ്ങിയതേഇല്ല. ഉണ്ണി ഭഗവാനെ ഭക്ഷണം കഴിപ്പിക്കുന്നതിൽ പരാജയപെട്ടു. അതുകൊണ്ട് അവൻറെ അച്ഛൻ അവനെ അടിക്കും എന്നുപറഞ്ഞു അവൻ ഉച്ചത്തിൽ കരഞ്ഞു. ഭഗവാന് ഈ കരച്ചിൽ സഹിക്കാൻ കഴിഞ്ഞില്ല. ഉടനെ ഭഗവാൻ നിവേദ്യം അപ്രത്യക്ഷമാക്കി. കുട്ടി വളരെ തൃപ്തിയോടെ അമ്പലത്തിൽ നിന്നും പോയി.

ഉണ്ണിയുടെ അച്ഛൻ പട്ടണത്തിൽനിന്നും തിരിച്ചുവന്ന് നോക്കിയപ്പോൾ നൈവേദ്യപാത്രം കാലിയായി കണ്ടു ഉണ്ണിയെ വിളിച്ചു ചോദിച്ചു. ഉണ്ണി പറഞ്ഞു, നിവേദ്യം ഭഗവാൻ കഴിച്ചു എന്ന്, ഉണ്ണിയുടെ നിഷ്കളങ്കമായ വാക്കുകൾ അദ്ദേഹത്തെ കോപാകുലനാക്കി, അദ്ദേഹം വിചാരിച്ചു ഉണ്ണി സ്വന്തം നിവേദ്യം കഴിച്ചതിനുശേഷം ഭഗവാൻ കഴിച്ചു എന്ന് കളവു പറയുകയാണ് എന്ന്. ദേഷ്യത്തോടെ അദ്ദേഹം ഉണ്ണിയെ അടിക്കാൻ കൈയോങ്ങി, ഉടനെ ഒരു ദൈവീകമായ അശരീരി കേട്ടു, “ഞാനാണ്‌ കാരണക്കാരൻ, ഉണ്ണി നിഷ്കളങ്കനാണ്”. ഭഗവാൻ ഭക്തൻറെ രക്ഷക്കെത്തി.

ഗുണപാഠം

ഭകതൻറെ സ്നേഹം കൊണ്ട് ഭഗവാൻ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭക്തരക്ഷക്കായി ഭഗവാൻ എന്തും ചെയ്യും.

പ്രാർത്ഥനയിലുടെ നിങ്ങളുടെ ഇഷ്ടദേവനുമായി സാമീപ്യം പ്രാപിക്കൂ

earn-gods-grace-thro-prayers

മൂല്യം: സ്നേഹം ഉപമൂല്യം: വിശ്വാസം, ഭക്തി

പണ്ട് പണ്ട് വളരെ പാവപ്പെട്ട ഒരു സ്ത്രീ ഉണ്ടായിരുന്നു. അവർക്ക്‌ നാല് ആണ്‍ മക്കളും രണ്ടു പെണ്‍ മക്കളും ഉണ്ടായിരുന്നു, അവരുടെ ഭർത്താവ്‌ സുഖമില്ലാതെ കിടപ്പിലായി, അതുകൊണ്ടുതന്നെ ആ കുടുംബത്തിന് വരുമാനമാർഗം ഒന്നും ഉണ്ടായിരുന്നില്ല. അടുക്കളയിൽ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങളും പച്ചക്കറികളും എല്ലാം തീർന്നു തുടങ്ങിയിരുന്നു. ആ സ്ത്രീക്ക് വലിയ വിഷമമായി. എങ്ങിനെ ഞാൻ എന്റെ കുടുംബത്തെ മുന്നോട്ട് നയിക്കും? തത്കാലം അടുത്തുള്ള കടയിൽനിന്നും സാധനങ്ങൾ കടമായി വാങ്ങുവാൻ അവർ തീരുമാനിച്ചു.

അവർ വീട്ടിലെ സ്ഥിതിഗതികൾ കടയുടമയെ വിനീതയായി പറഞ്ഞു മനസ്സിലാക്കി, അവർ വിചാരിച്ചു കടയുടമ തന്നെ സഹായിക്കും. പക്ഷെ കടയുടമ ആ സ്ത്രീയുടെ അപേക്ഷ നിരസിക്കുകയും വേറെ എവിടെയെങ്കിലും പോയി സഹായം തേടാൻ പറയുകയും ചെയ്തു. അവരുടെ ഈ കഷ്ടസ്ഥിതി കണ്ടുകൊണ്ടുനിന്ന ഒരാൾ, അവർക്ക് ആവശ്യമുള്ള സാധനങ്ങളുടെ വില താൻ കടയുടമക്ക് കൊടുക്കുവാൻ തയ്യാറാണെന്ന് പറഞ്ഞ്, അവരെ സഹായിക്കുവാൻ മുന്നോട്ടു വന്നു.

കടയുടമ മനസ്സില്ലാമനസ്സോടെ അവരോട് പറഞ്ഞു, “നിങ്ങൾ ലിസ്റ്റ് എഴുതി തുലാസിൽവെക്കു, അതിന്റെ തൂക്കത്തിന് അനുസരിച്ചുള്ള ഭക്ഷണ സാധനങ്ങൾ ഞാൻ നിങ്ങൾക്ക് തരാം”. ഇത് കേട്ട സ്ത്രീ തന്റെ തല താഴ്ത്തി കണ്ണുകളടച്ചു ഒരുനിമിഷം നിന്നു. അതിനുശേഷം ഒരു കഷ്ണം കടലാസിൽ,എന്തോ എഴുതി ആ കടലാസ് അവർ തലതാഴ്ത്തി വളരെ ശ്രദ്ധാപൂർവം തുലാസ്സിൽ വെച്ചു. അത് വെച്ച നിമിഷംതന്നെ തുലാസ്സിന്റെ തട്ട് വലിയ ഭാരം വെച്ച മാതിരി താഴോട്ടുപോയി. ഇത് കണ്ടു കടയുടമയും കൂടെ നിന്നിരുന്ന വ്യക്തിയും അതിശയപെട്ടു. കടയുടമ തുലാസ് സംഭ്രമത്തോടെ നോക്കുകയും മറ്റേ തട്ടിൽ ഭക്ഷണ സാധനങ്ങൾ ഓരോന്നായി വെച്ചുകൊണ്ടിരിക്കുകയും ചെയ്തു. പക്ഷെ എത്ര സാധനങ്ങൾ വെച്ചിട്ടും തുലാസ് ഒരുപോലെ തുങ്ങിയില്ല. പിന്നെയും അയാൾ സാധനങ്ങൾ നിറച്ചുകൊണ്ടിരുന്നു. അയാളെ അതിശയപെടുത്തികൊണ്ട്‌ തുലാസ് ഒരുപോലെ തുങ്ങിയതേ ഇല്ല. കടലാസ് വെച്ച ഭാഗം കൂടുതൽ താണിരിക്കുന്നു.

അവസാനം അയാൾ അത്ഭുതത്തോടുകൂടി തുലാസ്സിൽ നിന്നും ആ കടലാസ് കഷ്ണം എടുത്തു നോക്കി; അത് ഭക്ഷണ സാധനങ്ങളുടെ പട്ടിക ആയിരുന്നില്ല. അത് ഒരു പ്രാർത്ഥന ആയിരുന്നു.അതിൽ ഇപ്രകാരം എഴുതിയിരുന്നു; “പ്രിയപ്പെട്ട ഈശ്വരാ,എൻറെ ആവശ്യങ്ങൾ അങ്ങേക്ക് അറിയാമല്ലോ,ഞാൻ എല്ലാം അവിടുത്തേക്ക് സമർപ്പിക്കുന്നു, അങ്ങേക്ക് ഇഷ്ടമുള്ളതു എത്രയോ അത്രയും എനിക്ക് തരിക”. ഈ അത്ഭുതം കണ്ട്കഴിഞ്ഞപ്പോൾ കടയുടമ തുലാസ്സിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം വില ഈടാക്കാതെ അവർക്ക്‌ കൊടുത്തു. ആ സ്ത്രീ കടയുടമയുടെ സന്മനസ്സിന് നന്ദി പറഞ്ഞു. നിഗൂഡമായ ആ കഷണം കടലാസിൻറെ ഭാരത്താൽ തുലാസ്സിന്റെ തട്ട് തന്നെ പൊട്ടിപ്പോയതായി കടയുടമ പിന്നീട് കണ്ടുപിടിച്ചു. ഒരു പ്രാർത്ഥനയുടെ ശക്തിയും തൂക്കവും ഈശ്വരനു മാത്രമേ അറിയുകയുള്ളു.

ഗുണപാഠം
പ്രാർത്ഥനയിലൂടെ ഈശ്വരനെ സംബോധന ചെയ്യാം; ഒരു വ്യക്തിയുടെ വികാരങ്ങളും മനസ്സും അറിയിക്കാം. പ്രാർത്ഥനയിലൂടെ നമ്മുടെ പ്രിയപ്പെട്ട ഈശ്വരനുമായി അടുത്ത വ്യക്തിബന്ധം സ്ഥാപിക്കാം. ഈശ്വരൻ എല്ലായിപ്പോഴും വളരെ പ്രേമത്തോടും സഹതാപത്തോടും കൂടി നമ്മുടെ പ്രാർത്ഥന കേൾക്കുകയും, പ്രതികരിക്കുകയും ചെയ്യും. ഈ രീതിയിൽ ഈശ്വരനെ വിളിക്കുന്നതിനാണ് പ്രാർത്ഥന എന്ന് പറയുന്നത്. ആർക്കാണോ ദൈവത്തിൽ വിശ്വാസമുള്ളത്, അവർ ദൈവത്തെ പ്രാർഥിക്കാറുണ്ട്. പ്രാർത്ഥന, പൂജാവേളയിലോ അതല്ലെങ്ങിൽ മൌനമായി മനസ്സിലോ ചെയ്യാവുന്നതാണ്. നാം ആത്മാർഥമായി ദൈവത്തെ എപ്പോൾ വിളിക്കുന്നുവോ അപ്പോൾത്തന്നെ ദൈവം പ്രതികരിക്കും. ആർ ദൈവത്തെ സ്നേഹിക്കുന്നുവോ അവർക്ക്‌ സമ്പൂർണമായ സമർപ്പണവും വിശ്വാസവും ഉണ്ടായിരിക്കും. തീർച്ചയായും ദൈവം അവരുടെ പ്രാർത്ഥന കേൾക്കും.

love-god-thro-prayers2

ടാൻസെന്റെ സംഗീതത്തെക്കാൾ മധുരതരം

tansen

ഉപമൂല്യം: ഭക്തി മൂല്യം : സ്നേഹം

പ്രശസ്ത മുഗൾ ചക്രവർത്തി, അക്ബർ (1542-1605) തൻറെ സഭയിലെ ഗായകൻ താൻസെൻ പാടുമ്പോൾ വളരെ സന്തോഷിച്ചിരുന്നു. താൻസെൻ അക്കാലത്തെ ഏറ്റവം വലിയ ഗായകൻ ആയി അറിയപ്പെട്ടിരുന്നു. അദ്ദേഹം ‘മേഘമാല’ രാഗം ആലപിക്കുമ്പോൾ ആകാശത്തിൽ മേഘങ്ങൾ ഉരുണ്ടു കൂടുകയും, ‘വരുണ’ രാഗം ആലപിക്കുമ്പോൾ മഴ പെയ്യുകയും ചെയ്തിരുന്നു. അദ്ദേഹം നാഗസ്വരം വായിക്കുമ്പോൾ നാഗങ്ങൾ ആകർഷിക്കപ്പെട്ട്ടിരുന്നു. ഇത്രയും വിശിഷ്ടനായ താൻസെൻ തൻറെ സഭയിൽ ഉള്ളത് അക്ബർ ചക്രവർത്തിക്കു വളരെ സന്തോഷവും അഭിമാനവുമായിരുന്നു.

പക്ഷെ ഒരു ദിവസം, ചക്രവർത്തി പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ, ഹരികഥ പാടി നടക്കുന്ന ഒരു യാചകനായ ഹരിദാസന്റെ തംബുരു മീട്ടിയുള്ള അതിമനോഹരമായ ഒരു കീർത്തനം കേൾക്കുകയും അതിൽ വളരെ ആകൃഷ്ടനാകുകയും ചെയ്തു. ആ ഈണം ചക്രവർത്തിയുടെ ഹൃദയത്തിൽ തട്ടുന്നത് ആയിരുന്നു. ആ സംഗീതത്തിൽ അദ്ദേഹം കോൾമയിർ കൊണ്ടു.

അക്ബർ താൻസനെ വിളിപ്പിച്ചു. അദ്ദേഹം ചോദിച്ചു, താൻസെൻ സഭയിൽ പാടിയിരുന്ന മനോഹര ഗാനങ്ങളെക്കാൾ ഹരിദാസന്റെ ഗാനം തന്നെ കൂടുതൽ ആകർഷിക്കാൻ കാരണം എന്താണ്? താൻസെൻ വ്നീതനായി മറുപടി പറഞ്ഞു. “പ്രഭോ, ഞാൻ പാടുന്നത് അങ്ങയുടെ മുഖത്തുനോക്കി അങ്ങയെ സന്തോഷിപ്പിക്കാനും, അങ്ങയുടെ പ്രശംസ പിടിച്ചുപറ്റാനും, അങ്ങയിൽ നിന്നും പാരിതോഷികമായി രത്നങ്ങളും ഭൂമിയും ലഭിക്കുന്നതിനും ആകുന്നു. പക്ഷെ, ഹരിദാസൻ ഭഗവാന്റെ മുഖത്തുനോക്കി ലയിച്ചു പാടുന്നു. അയാൾക്ക് സർവവും ഈശ്വരനാണ്. അയാൾക്ക് ലൗകിക സമ്പത്തിലോ സുഖഭോഗങ്ങളിലോ അത്യാഗ്രഹം ഇല്ല, ഇതാണ് വ്യത്യാസം”.

ഗുണപാഠം
ഭഗവത് പ്രേമത്തോടും, തിരിച്ഛൊന്നും പ്രതീക്ഷിക്കാതെയും ചെയ്യുന്ന എല്ലാ പ്രവൃത്തിയിൽനിന്നും അളവില്ലാത്ത ആനന്ദം ലഭിക്കും.

കടപ്പാട് : “ചിന്നകഥ”, ശ്രീസത്യസായിബാബ

http://saibalsanskaar.wordpress.com