Tag Archive | Devotion

Rama Nama Chanting—രാമ നാമ ജപം

sri ramaമൂല്യം —സത്യം

ഉപമൂല്യം —അറിവ്

ഒരു ഗുരു കുട്ടികളെ വിഷ്ണുസഹസ്രനാമം പടിപ്പിക്കുകയായിരിന്നു . ഗുരു താഴെ കാണുന്ന ശ്ലോകം പറഞ്ഞു .

“ശ്രീ രാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമ തത്തുല്യം രാമ നാമ വരാനനെ ”

പിന്നീട് അദ്ദേഹം കുട്ടികളോട് പറഞ്ഞു —-നിങ്ങൾ മൂന്നു പ്രാവശ്യം രാമ നാമം ജപിച്ചാൽ അത് 1000 പ്രാവശ്യം ഭഗവാന്റെ നാമം ഉച്ചരിച്ചതിന്റെ അഥവാ മുഴുവൻ സഹസ്രനാമം ജപിച്ചതിന്റെ സമമാണ് .ഒരു കുട്ടിക്ക് ഇതിനോട് അത്ര യോജിപ്പില്ലായിരിന്നു .അവൻ ചോതിച്ചു ഗുരോ 3 പ്രാവശ്യം രാമ നാമം ജപിച്ചാൽ എങ്ങിനെയാണ് 1000 പ്രാവശ്യം ജപിച്ച പോലെയാകും ? അതിന്റെ കണക്കുക്കൂട്ടൽ മനസ്സിലായില്ല . എങ്ങിനെ 3 നാമങ്ങൾ = 1000 നാമങ്ങൾ ? രാമന്റെ പരമ ഭക്തനും ബുദ്ധിമാനും സമർത്ഥനും ആയ ഗുരു ഉടനെ വിശദീകരിച്ചു .രാമ നാമമാണ് ഏറ്റവും മധുരമായത് എന്ന് സാക്ഷാൽ പരമ ശിവൻ തന്നെ പറയുന്നു . ആ രാമ നാമം ജപിക്കുന്നത്‌ മുഴുവൻ സഹസ്രനാമം അല്ലെങ്ങിൽ 1000 വിഷ്ണു നാമം ജപിക്കുന്നതിന്റെ സമമാണ് .അതിന്റെ രുചികരമായ സംഖ്യാ സൂചികാ ഇതാ —- 3 പ്രാവശ്യം രാമ നാമ ജപം = 1000 വിഷ്ണു നാമം അഥവാ മുഴുവൻ വിഷ്ണു സഹസ്രനാമം രാമന്റെ നാമം എടുക്കു . അതിൽ 2 സംസ്കൃത അക്ഷരമാണ് . ര മ . ര —സംസ്കൃതത്തിലെ രണ്ടാമത്തെ വ്യഞ്ഞനാക്ഷരമാണ് . [യ ര ല വ ശ ) മ —അന്ജാമത്തെ വ്യഞ്ഞനാക്ഷരമാണ് . [പ ഫ ബ ഭ മ ] ഇതിനു പകരം സംഖ്യകൾ ആക്കുക . ര = 2 മ =5. അപ്പോൾ അതിന്റെ മൂല്യം 2 * 5 = 10 . അത് കൊണ്ട് രാമാ ഒരു പ്രാവശ്യം = 10. രാമാ രാമാ രാമാ എന്ന് 3 പ്രാവശ്യം 2*5 2*5 2*5 =10*10*10 = 1000. അത് കൊണ്ട് 3 പ്രാവശ്യം രാമനാമം ഉച്ചരിക്കുന്നത് 1000 നാമത്തിന്റെ സമമാണ് . കുട്ടിക്ക് കാര്യം പിടി കിട്ടി . വളരെ സന്തോഷമായി . അന്ന് മുതൽ നല്ല ഭക്തിയോടും ശ്രദ്ധയോടും വിഷ്ണുസഹസ്രനാമം പഠിക്കുവാൻ തുടങ്ങി . ആ ജിഞാസയുള്ള കുട്ടിയോട് നാം നന്ദി പറയാം .കുറഞ്ഞത്‌ 3 പ്രാവശ്യം [1000 ] രാവിലേയും വൈകിട്ടും ജപിക്കുവാനായി നമ്മുടെ കൂട്ടുകാരോട് പറയാം .

ഗുണപാഠം —

നമ്മുടെ സമ്പ്രദായങ്ങളും പ്രാർത്ഥനകളും പഠിപ്പിക്കുമ്പോൾ അതിന്റെ കൂടെ അർത്ഥവും ഉപയോഗവും കൂടി പ്രത്യേകിച്ച് കുട്ടികള്ക്ക് വിശദമായി പറഞ്ഞു കൊടുത്താൽ അവര്ക്ക് അതിന്റെ പ്രാധാന്യം മനസ്സിലാകുകയും പരിശീലിക്കുകയും ചെയ്യും . നേരേ മറിച്ചു വെറുതേ നിർബന്ധിച്ചാൽ അത് ഒരു കടമായിട്ട് ചെയ്യും . അറിവും അനുഭവമും കൊണ്ടാണ് ജ്ഞാനം ഉളവാകുന്നത് .

Shanta Hariharan

http://saibalsanskaar.wordpress.com

Advertisements

വിശ്വാസവും അത്ഭുതങ്ങളും

20

മൂല്യം: സത്യം ഉപമൂല്യം: വിശ്വാസം

ഒരു പെണ്കുട്ടി തൻറെ കൂട്ടുകാരിയുടെ വീട്ടിൽപോയി,അവൾക്ക് അവിടെ കുറച്ചു കൂടുതൽ സമയം ചിലവഴിക്കേണ്ടിവന്നു. തിരിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രി ആയിരുന്നു. നല്ല പരിചയമുള്ള സ്ഥലം ആയതിനാലും ആ കുട്ടിയുടെ വീട് വളരെ അടുത്തുതന്നെ ആയതിനാലും അവൾക്ക് തീരെ ഭയം ഉണ്ടായിരുന്നില്ല.

എന്നിരുന്നാലും ഡയാന എന്ന ആ പെണ്കുട്ടി തൻറെ സംരക്ഷണത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചു. അവളുടെ വീട്ടിലേക്ക് ഒരു കുറുക്കുവഴി ഉണ്ടായിരുന്നു. അത് തീരെ വെളിച്ചമില്ലാത്തതും വിജനവും ആയിരുന്നു. അവൾ ആ വഴിക്കുതന്നെ പോകുവാൻ തീരുമാനിച്ചു. പകുതി ദൂരം നടന്നപ്പോൾ അവൾ വഴിയരുകിൽ ഒരു മനുഷ്യൻ നില്ക്കുന്നത് കണ്ടു. അയാൾ അവളെത്തന്നെ നോക്കുന്നുണ്ടായിരുന്നു. അവൾക്ക് അത് അത്ര സുഖകരമായി തോന്നിയില്ല. അവൾ ഉടനെ ദൈവത്തോട് സ്വയം രക്ഷക്കായി പ്രാർത്ഥിച്ചു. പെട്ടന്നുതന്നെ താൻ സുരക്ഷിതയാണ് എന്ന തോന്നൽ അവൾക്കുണ്ടായി. ദൈവത്തിൻറെ സുരക്ഷിതമായ കരങ്ങൾ തനിക്ക് ചുറ്റും ഉണ്ടെന്നും അവൾക്ക് തോന്നി. അവൾ ആ മനുഷ്യൻറെ മുന്പിലുടെ നടന്നു സുരക്ഷിതയായി തൻറെ വീട്ടിലെത്തി.

പിറ്റേ ദിവസം, ദിനപത്രത്തിൽ അവൾ ഞെട്ടിക്കുന്ന വാർത്തയാണ് കണ്ടത്. അവൾ വന്ന അതെ വഴിയിൽ വെച്ചു ഒരു പെണ്കുട്ടി ബലാൽസംഗം ചെയ്യപ്പെട്ടു; അതും അവൾ അതുവഴി കടന്നുപോയി 20 മിനിറ്റ്കൾക്ക് ശേഷം. ഈ ദുഖ:വാർത്ത കേട്ട് അവൾക്ക് വല്ലാത്ത സങ്കടം തോന്നി. ഒരുപക്ഷെ ആ പെണ്കുട്ടിക്ക് പകരം താനായിരുന്നിരിക്കാം എന്ന തോന്നലും അവൾക്കുണ്ടായി. അവൾ പൊട്ടികരഞ്ഞു, തന്നെ രക്ഷിച്ച ദൈവത്തോട് നന്ദി പറഞ്ഞു..

അവൾ പോലീസ് സ്റ്റെഷനിലെക്ക് പോകുവാൻ തീരുമാനിച്ചു. അവൾ അവിടെപ്പോയി തലേന്ന് നടന്ന സംഭവം പറഞ്ഞു. പോലീസ് അവളോട് സംശയാസ്പദമായി പിടിച്ച പല വ്യക്തികളിൽനിന്നും തലേന്ന് അവൾ കണ്ട ആ വ്യക്തിയെ കാണിച്ചുകൊടുക്കുവാൻ ആവശ്യപ്പെട്ടു. ഉടൻതന്നെ അവൾ ആ വ്യക്തിയെ തിരിച്ചറിഞ്ഞു. പോലീസ് ചോദ്യം ചെയ്തപ്പോൾ ആ വ്യക്തി കുറ്റം സമ്മതിച്ചു.

പോലീസ് ഓഫീസർ ഡയാനയുടെ ധീരതയെ അഭിനന്ദിച്ചു. അവൾക്ക് വേണ്ടി തങ്ങൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചു. അവൾ പറഞ്ഞു, ആ വ്യക്തിയോട് ഒരു ചോദ്യം ചോദിക്കണം.
അവളുടെ ചോദ്യം, എന്തുകൊണ്ട് അവൾ ആക്രമിക്കപെട്ടില്ല’ എന്നായിരുന്നു.
പോലീസ് അയാളോട് ഈ ചോദ്യം ചോദിച്ചപ്പോൾ അയാൾ പറഞ്ഞ ഉത്തരം ഇതായിരുന്നു, ” ഈ പെണ്കുട്ടി ഒറ്റയ്ക്കായിരുന്നില്ല. നീളമുള്ള രണ്ടു വ്യക്തികളുടെ ഇടയിലായിരുന്നു ഇവൾ നടന്നിരുന്നത്”.

ഗുണപാഠം

വിശ്വാസത്തിനു പർവതങ്ങളെ വരെ നീക്കുവാൻ ശക്തിയുണ്ട്. നമ്മുടെ കൂടെ ദൈവം ഉണ്ട് എന്ന വിശ്വാസം നമുക്കുണ്ടെങ്ങിൽ, ആ വിശ്വാസം തീർച്ചയായും നമ്മെ രക്ഷിക്കും. നമ്മെ ഒരിക്കലും ദൈവം ഒറ്റയ്ക്കാക്കില്ല. എപ്പോഴും നമുക്ക് ദൈവം ആത്മവിശ്വാസവും ആന്തരിക ശക്തിയും നല്കും. ജീവിതത്തിൽ ദുരിതങ്ങളും കഷ്ടപ്പാടുകളും സഹിക്കേണ്ടിവരുമ്പോൾ ആന്തരിക ശക്തി നല്കാനായി ദൈവത്തോട് പ്രാർത്ഥിക്കണം. അടിയുറച്ച വിശ്വാസവും ഭക്തിയും നമ്മെ എല്ലാ ദുരിതങ്ങളിൽനിന്നും രക്ഷിക്കും.

ഈശ്വരന് പണക്കാരും പാവപ്പെട്ടവരും തമ്മിൽ വ്യത്യാസമില്ല

15.
guruvayoor-temple

മൂല്യം: സ്നേഹം ഉപമൂല്യം: ഭക്തി, വിശ്വാസം.

കേരളത്തിലെ ഗുരുവായൂർ ക്ഷേത്രം വളരെ പ്രസിദ്ധമായ ഒന്നാണ്. ആയിരകണക്കിനു ഭക്തജനങ്ങൾ പതിവായി അവിടം സന്ദർശിക്കുന്നു.

ഒരിക്കൽ ഒരു ഭക്തൻ അദ്ദേഹത്തിൻറെ കാൽവേദന മാറുവാൻ വേണ്ടി 41 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കുവാൻ തീരുമാനിച്ചു. എല്ലാദിവസവും അയാളെ ചുമന്നു വേണമായിരുന്നു ക്ഷേത്രത്തിലേക്ക് കൊണ്ടുവരുവാൻ. അയാൾ പണക്കാരൻ ആയതുകൊണ്ട് അതിനു വേണ്ടി ജോലിക്കാരെ നിർത്തുവാനുള്ള കഴിവ് അയാൾക്ക് ഉണ്ടായിരുന്നു. എല്ലാദിവസവും ചുമന്നാണ് അമ്പലകുളത്തിൽ കുളിക്കുവാൻ അയാളെ കൊണ്ടുവന്നിരുന്നത്. അങ്ങിനെ 40 ദിവസങ്ങളും ആത്മാർഥമായ പ്രാർത്ഥനയോടെ കടന്നുപോയി, പക്ഷെ വേദനക്ക് യാതൊരു മാറ്റവും ഇല്ലായിരുന്നു.

അതേസമയം കൃഷ്ണഭക്തനായ ഒരു പാവപ്പെട്ടയാൾ തൻറെ മകളുടെ വിവാഹം കഴിയുവാൻ ഭഗവാനോട് അകമഴിഞ്ഞു പ്രാർഥിച്ചിരുന്നു, അതിൻറെ ഫലമായി അയാളുടെ മകൾക്ക് നല്ലഒരു ആലോചന വരികയും നിശ്ചയം നടക്കുകയും ചെയ്തു. അയാൾക്ക് വിവാഹം നടത്തുവാനും ആഭരണങ്ങൾ വാങ്ങിക്കുവാനും ഉള്ള ധനശേഷി ഉണ്ടായിരുന്നില്ല. ഒരു ദിവസം കൃഷ്ണ ഭഗവാൻ അയാളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും, അയാളോട് പിറ്റേ ദിവസം രാവിലെ കുളക്കരയിൽ പോയി അവിടെ പടവിൽ ഇരിക്കുന്ന സഞ്ചി എടുത്ത്, തിരിഞ്ഞുനോക്കാതെ ഓടുവാനും ഉള്ള നിർദ്ദേശം കൊടുത്തു.

പിറ്റേ ദിവസം പണക്കാരനായ ഭക്തൻറെ 41 )o ദിവസം ആയിരുന്നു. അയാളുടെ രോഗം ഭേദമായില്ലെങ്കിലും ഭഗവാന് അർപ്പിക്കുവാൻ വേണ്ടി സ്വർണനാണയങ്ങൾ അടങ്ങുന്ന ഒരു സഞ്ചിയുമായാണ് വന്നിരുന്നത്. കുളിക്കുന്നതിനുമുൻപ് അയാൾ .അത് കുളപ്പടവിൽ വച്ചു. ഈ സമയത്ത് ഭഗവാൻറെ സ്വപ്നത്തിലെ
നിർദ്ദേശപ്രകാരം പാവപ്പെട്ട ഭക്തൻ അവിടെ എത്തുകയും, കുളപ്പടവിൽ ഒരു ചെറിയ സഞ്ചി ഇരിക്കുന്നത് കാണുകയും ചെയ്തു. അയാൾ അത് എടുത്തു തിരിഞ്ഞുനോക്കാതെ ഓടി. പണക്കാരനായ ഭക്തൻ ഇത് കാണുകയും, ഭഗവാനുവേണ്ടി കൊണ്ടുവന്ന സ്വർണനാണയങ്ങൾ മറ്റൊരാൾ കൊണ്ടുപോകുന്നത് കണ്ട് അയാളും പുറകെ ഓടി. പക്ഷെ മറ്റേ വ്യക്തിയെ പിന്തുടരാൻ കഴിയാതെ നിരാശനായി അയാൾ മടങ്ങി.

ഇന്ന് ഇതുവരെ, തന്നെ മറ്റൊരാൾ ചുമക്കുകയായിരുന്നു, ഇപ്പോൾ ഇതാ ഞാൻ ഓടിയിരിക്കുന്നു. അയാൾക്ക് അത് വിശ്വസിക്കുവാൻ സാധിച്ചില്ല. അയാളുടെ കാൽവേദന പൂർണമായി മാറിയതിൽ അയാൾ സന്തോഷിക്കുകയും ഭഗവാൻറെ അതിരില്ലാത്ത കാരുണ്യത്തിനു നന്ദി പറയുകയും ചെയ്തു. 41 ന്നാമത്തെ ദിവസം ഭഗവാൻ അയാളുടെ ഭക്തിയിൽ പ്രസാദിക്കുകയും അയാളെ അനുഗ്രഹിക്കുകയും ചെയ്തു. പാവപ്പെട്ട ഭക്തനാകട്ടെ, അയാളുടെ മകളുടെ വിവാഹം നടത്തുവാൻ ആവശ്യമുള്ള ധനം കൊടുത്തതിനു ഭഗവാനോട് നന്ദി പറഞ്ഞു.

ഗുണപാഠം

ഭഗവാൻ രണ്ടു ഭക്തരെയും അനുഗ്രഹിക്കുകയും അവരുടെ ഭക്തിക്ക് തക്കതായ പ്രതിഫലം കൊടുക്കുകയും ചെയ്തു. ഭഗവാൻ ബാബയും പണക്കാരായ ഭക്തരെയും പാവപ്പെട്ട ഭക്തരെയും ഒരുപോലെ അനുഗ്രഹിക്കുന്നു. പണക്കാരായ ഭക്തർ സ്വാമിയുടെ വിവിധ പദ്ധധികൾക്ക് പണം സംഭാവന ചെയ്യുകയും പാവപ്പെട്ട ഭക്തർ അത് നടപ്പിലാക്കാൻ നിസ്വാർത്ഥ സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു. ഭഗവാൻറെ രീതികൾ വ്യത്യസ്തമാണ്. പക്ഷെ ഭഗവാൻ തൻറെ ഭക്തരെയെല്ലാം ഒരുപോലെ സ്നേഹിക്കുന്നു, അനുഗ്രഹിക്കുന്നു.

guruvayoorappan

സ്നേഹം ഒരു തീർത്ഥയാത്ര

10.
മൂല്യം: സ്നേഹം … ഉപമൂല്യം: ദയ, അനുകമ്പ

ഹശ്രത്ജുനൈദ് ബഗ്ദാദി മെക്കയിലേക്ക് തീർത്ഥയാത്ര പോകുകയായിരുന്നു. അദ്ദേഹം വഴിയിൽ വെച്ചു പരുക്കേറ്റ ഒരു പാവം നായയെ കണ്ടു. അതിൻറെ നാലു കാലുകളും മുറിഞ്ഞു രക്തം ഒഴുകുന്നുണ്ടായിരുന്നു. ആ പുണ്യവാൻ മുറിവേറ്റ നായയെ തന്റെ കരങ്ങളിൽ എടുത്ത്‌ അതിന്റെ മുറിവ് കഴുകുവാൻ കുറച്ചു വെള്ളത്തിനുവേണ്ടി വല്ല കിണറും അടുത്ത് ഉണ്ടോ എന്ന് തിരക്കി. നായയുടെ മുറിവുകളിൽ നിന്നും രക്തം വാർന്ന് അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ അഴുക്കായത് അദ്ദേഹം ശ്രദ്ധിച്ചതേ ഇല്ല. മരുഭൂമിയിലുടെ കുറച്ചു ദൂരം നടന്നപ്പോൾ അദ്ദേഹം ഒരു ചെറിയ മരുപ്പച്ചയും അതിൽ ഒരു കിണറും കണ്ടു. അദ്ദേഹത്തെ നിരാശപ്പെടുത്തികൊണ്ട് വെള്ളം കോരാൻ കയറും തൊട്ടിയും ഉണ്ടായിരുന്നില്ല. അദ്ദേഹം ഉടനെ തന്നെ അടുത്തുള്ള ചെടിയിൽ നിന്നും കുറച്ചു പച്ചിലകൾ പറച്ചു അത് കൂട്ടിചേർത്ത് ഒരു ചെറിയ തൊട്ടി ഉണ്ടാക്കി, അദ്ദേഹം തന്റെ തലയിൽ കെട്ടിയ തുണി അഴിച്ചു അത് കയറാക്കി.

ഇങ്ങനെ തയ്യാറാക്കിയ തൊട്ടിയും കയറും അദ്ദേഹം കിണറ്റിലേക്ക് ഇട്ടു. പക്ഷെ അതിനു നീളം കുറവായിരുന്നു. കയറിനു നീളം കൂട്ടാൻ വേറെ ഒന്നും കാണാത്തതുകൊണ്ട് അദ്ദേഹം തന്റെ മേൽവസ്ത്രം ഊരി അതും കൂട്ടിച്ചേർത്തു. എന്നിട്ടും കയറിനു നീളം കുറവായിരുന്നു.ഉടനെ അദ്ദേഹം തന്റെ കട്ടികുറഞ്ഞ പരുത്തികൊണ്ടുള്ള കാലുറകൾ അഴിച്ച് ത്തും കൂട്ടിച്ചേർത്തു. ഇതുകൂടി ആയപ്പോൾ കയറിനു നീളം കൂടി. പിന്നീട് ആ പുണ്യവാൻ കിണറ്റിൽനിന്നും വെള്ളംകോരി, നായയുടെ മുറിവുകൾ കഴുകി വൃത്തിയാക്കി അത് വെച്ചുകെട്ടി.ആ പാവം നായയെ അദ്ദേഹം തന്റെ കരങ്ങളിൽ എടുത്തു അടുത്ത ഗ്രാമം ലക്ഷ്യമാക്കി നടന്നു.അവിടെ ഒരു പള്ളിയില കയറി അവിടുത്തെ ‘മുല്ല’ യോട് ഇപ്രകാരം യാചിച്ചു “ദയവുചെയ്ത് ഈ പാവം നായയെ, ഞാൻ മക്കയിൽനിന്നും മടങ്ങിവരുന്നതുവരെ സംരക്ഷിക്കണേ. സഹോദരാ, നിങ്ങൾ ഒന്നുകൊണ്ടും ഭയപ്പെടേണ്ടാ,ഞാൻ തീർച്ചയായും മടക്കയാത്രയിൽ ഈ നായയെ കൊണ്ടുപൊയ്ക്കൊള്ളാം”.

അന്ന് രാത്രി ഹശ്രത്ജുനൈദ് ഉറങ്ങുബോൾ അദ്ദേഹത്തിന്റെ സ്വപ്നത്തിൽ ഒരു തേജസ്വിയായ ദിവ്യ വ്യക്തി പ്രത്യക്ഷപ്പെട്ട് ജുനൈദിന്റെ തലയിൽ അനുഗ്രഹപൂർവം കൈ വൈക്കുകയും അദ്ദേഹത്തോട് ഇങ്ങനെ പറയുകയും ചെയ്തു, “നിങ്ങളുടെ മെക്കയിലേക്കുള്ള യാത്ര പൂർത്തിയായിരിക്കുന്നു; ഈശ്വരൻ നിങ്ങളിൽ പ്രസാദിച്ചിരിക്കുന്നു. ഈശ്വരന് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സൃഷ്ടികളോടും ഉള്ള സ്നേഹം നൂറ് തീർത്ഥയാത്രകളെക്കാൾ വിലപ്പെട്ടതാകുന്നു”.

ഗുണപാഠം

ഈശ്വരന്റെ കോടതിയിൽ പ്രേമം മാത്രം വിജയിക്കുന്നു. ഭക്തിയും സ്നേഹവും അനുകമ്പയും ഈശ്വരന് ഏറ്റവും പ്രിയപ്പെട്ടതാകുന്നു.

Visit https://saibalsanskaarammalayalam.wordpress.com for more stories

in English : http://saibalsanskaar.wordpress.com
in Tamil : http://saibalsanskaartamil.wordpress.com
in Telugu : http://saibalsanskaartelugu.wordpress.com
in Hindi : http://saibalsanskaarhindi.wordpress.com
in Malayalam: https://saibalsanskaarammalayalam.wordpress.com

ഉണ്ണി – നിഷ്കളങ്കനായ ഒരു ബാലഭക്തൻ – Unni- The innocent child devotee

unni

മൂല്യം: സ്നേഹം

ഉപമൂല്യം: വിശ്വാസം, ഭക്തി

ഒരു ദിവസം ഒരു അമ്പലത്തിലെ പൂജാരിക്ക് അത്യാവശ്യമായി നഗരത്തിലേക്ക് പോകേണ്ടിവന്നു. ആ അമ്പലത്തിൽ അദ്ദേഹം മാത്രമേ പൂജാരി ആയി ഉണ്ടായിരുന്നുള്ളു. പൂജ മുടക്കരുത് എന്നുകരുതി അദ്ദേഹം തൻറെ 12 വയസ്സായ ഉണ്ണി എന്ന മകനെ വിളിച്ച് ക്ഷേത്രത്തിലെ പൂജ ചെയ്യാൻ നിർദേശിച്ചു.

ഉണ്ണി പൂജയുടെ ഭാഗമായി ഭഗവാന് നിവേദ്യമായി കുറച്ചു ചോറ് അർപ്പിച്ചു. കുട്ടി വിചാരിച്ചു, വിഗ്രഹം ഭക്ഷണം കഴിക്കും എന്ന്. പക്ഷെ വിഗ്രഹം അനങ്ങിയതേഇല്ല. ഉണ്ണി ഉടൻ തന്നെ അടുത്ത കടയിൽ പോയി കുറച്ചു മാങ്ങ ഉപ്പിലിട്ടതും തൈരും കൊണ്ടുവന്നു; കുട്ടി ദൈവത്തിനു ഇഷ്ടമാവും എന്നുകരുതി ചോറ് തൈര് കൂട്ടി കുഴച്ചു പിന്നെയും നിവേദിച്ചു.എന്നിട്ടും വിഗ്രഹം അനങ്ങിയതേ ഇല്ല.

ഉണ്ണി ഭഗവാനെ സ്തുതിച്ചു, പിന്നെ യാചിച്ചു, സന്തോഷിപ്പിച്ചു, പല വിധേനയും അനുനയപെടുത്താൻ ശ്രമിച്ചു. എന്നിട്ടും വിഗ്രഹം ഭക്ഷണം കഴിക്കാത്തതിനാൽ പേടിപ്പിച്ചു നോക്കി. പിന്നെയും വിഗ്രഹം അനങ്ങിയതേഇല്ല. ഉണ്ണി ഭഗവാനെ ഭക്ഷണം കഴിപ്പിക്കുന്നതിൽ പരാജയപെട്ടു. അതുകൊണ്ട് അവൻറെ അച്ഛൻ അവനെ അടിക്കും എന്നുപറഞ്ഞു അവൻ ഉച്ചത്തിൽ കരഞ്ഞു. ഭഗവാന് ഈ കരച്ചിൽ സഹിക്കാൻ കഴിഞ്ഞില്ല. ഉടനെ ഭഗവാൻ നിവേദ്യം അപ്രത്യക്ഷമാക്കി. കുട്ടി വളരെ തൃപ്തിയോടെ അമ്പലത്തിൽ നിന്നും പോയി.

ഉണ്ണിയുടെ അച്ഛൻ പട്ടണത്തിൽനിന്നും തിരിച്ചുവന്ന് നോക്കിയപ്പോൾ നൈവേദ്യപാത്രം കാലിയായി കണ്ടു ഉണ്ണിയെ വിളിച്ചു ചോദിച്ചു. ഉണ്ണി പറഞ്ഞു, നിവേദ്യം ഭഗവാൻ കഴിച്ചു എന്ന്, ഉണ്ണിയുടെ നിഷ്കളങ്കമായ വാക്കുകൾ അദ്ദേഹത്തെ കോപാകുലനാക്കി, അദ്ദേഹം വിചാരിച്ചു ഉണ്ണി സ്വന്തം നിവേദ്യം കഴിച്ചതിനുശേഷം ഭഗവാൻ കഴിച്ചു എന്ന് കളവു പറയുകയാണ് എന്ന്. ദേഷ്യത്തോടെ അദ്ദേഹം ഉണ്ണിയെ അടിക്കാൻ കൈയോങ്ങി, ഉടനെ ഒരു ദൈവീകമായ അശരീരി കേട്ടു, “ഞാനാണ്‌ കാരണക്കാരൻ, ഉണ്ണി നിഷ്കളങ്കനാണ്”. ഭഗവാൻ ഭക്തൻറെ രക്ഷക്കെത്തി.

ഗുണപാഠം

ഭകതൻറെ സ്നേഹം കൊണ്ട് ഭഗവാൻ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭക്തരക്ഷക്കായി ഭഗവാൻ എന്തും ചെയ്യും.

പ്രാർത്ഥനയിലുടെ നിങ്ങളുടെ ഇഷ്ടദേവനുമായി സാമീപ്യം പ്രാപിക്കൂ – Have Connection With Your Loving God Through Prayers

earn-gods-grace-thro-prayers

മൂല്യം: സ്നേഹം

ഉപമൂല്യം: വിശ്വാസം, ഭക്തി

പണ്ട് പണ്ട് വളരെ പാവപ്പെട്ട ഒരു സ്ത്രീ ഉണ്ടായിരുന്നു. അവർക്ക്‌ നാല് ആണ്‍ മക്കളും രണ്ടു പെണ്‍ മക്കളും ഉണ്ടായിരുന്നു, അവരുടെ ഭർത്താവ്‌ സുഖമില്ലാതെ കിടപ്പിലായി, അതുകൊണ്ടുതന്നെ ആ കുടുംബത്തിന് വരുമാനമാർഗം ഒന്നും ഉണ്ടായിരുന്നില്ല. അടുക്കളയിൽ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങളും പച്ചക്കറികളും എല്ലാം തീർന്നു തുടങ്ങിയിരുന്നു. ആ സ്ത്രീക്ക് വലിയ വിഷമമായി. എങ്ങിനെ ഞാൻ എന്റെ കുടുംബത്തെ മുന്നോട്ട് നയിക്കും? തത്കാലം അടുത്തുള്ള കടയിൽനിന്നും സാധനങ്ങൾ കടമായി വാങ്ങുവാൻ അവർ തീരുമാനിച്ചു.

അവർ വീട്ടിലെ സ്ഥിതിഗതികൾ കടയുടമയെ വിനീതയായി പറഞ്ഞു മനസ്സിലാക്കി, അവർ വിചാരിച്ചു കടയുടമ തന്നെ സഹായിക്കും. പക്ഷെ കടയുടമ ആ സ്ത്രീയുടെ അപേക്ഷ നിരസിക്കുകയും വേറെ എവിടെയെങ്കിലും പോയി സഹായം തേടാൻ പറയുകയും ചെയ്തു. അവരുടെ ഈ കഷ്ടസ്ഥിതി കണ്ടുകൊണ്ടുനിന്ന ഒരാൾ, അവർക്ക് ആവശ്യമുള്ള സാധനങ്ങളുടെ വില താൻ കടയുടമക്ക് കൊടുക്കുവാൻ തയ്യാറാണെന്ന് പറഞ്ഞ്, അവരെ സഹായിക്കുവാൻ മുന്നോട്ടു വന്നു.

കടയുടമ മനസ്സില്ലാമനസ്സോടെ അവരോട് പറഞ്ഞു, “നിങ്ങൾ ലിസ്റ്റ് എഴുതി തുലാസിൽവെക്കു, അതിന്റെ തൂക്കത്തിന് അനുസരിച്ചുള്ള ഭക്ഷണ സാധനങ്ങൾ ഞാൻ നിങ്ങൾക്ക് തരാം”. ഇത് കേട്ട സ്ത്രീ തന്റെ തല താഴ്ത്തി കണ്ണുകളടച്ചു ഒരുനിമിഷം നിന്നു. അതിനുശേഷം ഒരു കഷ്ണം കടലാസിൽ,എന്തോ എഴുതി ആ കടലാസ് അവർ തലതാഴ്ത്തി വളരെ ശ്രദ്ധാപൂർവം തുലാസ്സിൽ വെച്ചു. അത് വെച്ച നിമിഷംതന്നെ തുലാസ്സിന്റെ തട്ട് വലിയ ഭാരം വെച്ച മാതിരി താഴോട്ടുപോയി. ഇത് കണ്ടു കടയുടമയും കൂടെ നിന്നിരുന്ന വ്യക്തിയും അതിശയപെട്ടു. കടയുടമ തുലാസ് സംഭ്രമത്തോടെ നോക്കുകയും മറ്റേ തട്ടിൽ ഭക്ഷണ സാധനങ്ങൾ ഓരോന്നായി വെച്ചുകൊണ്ടിരിക്കുകയും ചെയ്തു. പക്ഷെ എത്ര സാധനങ്ങൾ വെച്ചിട്ടും തുലാസ് ഒരുപോലെ തുങ്ങിയില്ല. പിന്നെയും അയാൾ സാധനങ്ങൾ നിറച്ചുകൊണ്ടിരുന്നു. അയാളെ അതിശയപെടുത്തികൊണ്ട്‌ തുലാസ് ഒരുപോലെ തുങ്ങിയതേ ഇല്ല. കടലാസ് വെച്ച ഭാഗം കൂടുതൽ താണിരിക്കുന്നു.

അവസാനം അയാൾ അത്ഭുതത്തോടുകൂടി തുലാസ്സിൽ നിന്നും ആ കടലാസ് കഷ്ണം എടുത്തു നോക്കി; അത് ഭക്ഷണ സാധനങ്ങളുടെ പട്ടിക ആയിരുന്നില്ല. അത് ഒരു പ്രാർത്ഥന ആയിരുന്നു.അതിൽ ഇപ്രകാരം എഴുതിയിരുന്നു; “പ്രിയപ്പെട്ട ഈശ്വരാ,എൻറെ ആവശ്യങ്ങൾ അങ്ങേക്ക് അറിയാമല്ലോ,ഞാൻ എല്ലാം അവിടുത്തേക്ക് സമർപ്പിക്കുന്നു, അങ്ങേക്ക് ഇഷ്ടമുള്ളതു എത്രയോ അത്രയും എനിക്ക് തരിക”.

ഈ അത്ഭുതം കണ്ട്കഴിഞ്ഞപ്പോൾ കടയുടമ തുലാസ്സിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം വില ഈടാക്കാതെ അവർക്ക്‌ കൊടുത്തു. ആ സ്ത്രീ കടയുടമയുടെ സന്മനസ്സിന് നന്ദി പറഞ്ഞു. നിഗൂഡമായ ആ കഷണം കടലാസിൻറെ ഭാരത്താൽ തുലാസ്സിന്റെ തട്ട് തന്നെ പൊട്ടിപ്പോയതായി കടയുടമ പിന്നീട് കണ്ടുപിടിച്ചു. ഒരു പ്രാർത്ഥനയുടെ ശക്തിയും തൂക്കവും ഈശ്വരനു മാത്രമേ അറിയുകയുള്ളു.

ഗുണപാഠം

പ്രാർത്ഥനയിലൂടെ ഈശ്വരനെ സംബോധന ചെയ്യാം; ഒരു വ്യക്തിയുടെ വികാരങ്ങളും മനസ്സും അറിയിക്കാം. പ്രാർത്ഥനയിലൂടെ നമ്മുടെ പ്രിയപ്പെട്ട ഈശ്വരനുമായി അടുത്ത വ്യക്തിബന്ധം സ്ഥാപിക്കാം. ഈശ്വരൻ എല്ലായിപ്പോഴും വളരെ പ്രേമത്തോടും സഹതാപത്തോടും കൂടി നമ്മുടെ പ്രാർത്ഥന കേൾക്കുകയും, പ്രതികരിക്കുകയും ചെയ്യും. ഈ രീതിയിൽ ഈശ്വരനെ വിളിക്കുന്നതിനാണ് പ്രാർത്ഥന എന്ന് പറയുന്നത്. ആർക്കാണോ ദൈവത്തിൽ വിശ്വാസമുള്ളത്, അവർ ദൈവത്തെ പ്രാർഥിക്കാറുണ്ട്. പ്രാർത്ഥന, പൂജാവേളയിലോ അതല്ലെങ്ങിൽ മൌനമായി മനസ്സിലോ ചെയ്യാവുന്നതാണ്. നാം ആത്മാർഥമായി ദൈവത്തെ എപ്പോൾ വിളിക്കുന്നുവോ അപ്പോൾത്തന്നെ ദൈവം പ്രതികരിക്കും. ആർ ദൈവത്തെ സ്നേഹിക്കുന്നുവോ അവർക്ക്‌ സമ്പൂർണമായ സമർപ്പണവും വിശ്വാസവും ഉണ്ടായിരിക്കും. തീർച്ചയായും ദൈവം അവരുടെ പ്രാർത്ഥന കേൾക്കും.

love-god-thro-prayers2

ടാൻസെന്റെ സംഗീതത്തെക്കാൾ മധുരതരം – Sweeter than Tansen

tansen

ഉപമൂല്യം: ഭക്തി

മൂല്യം        : സ്നേഹം

പ്രശസ്ത മുഗൾ ചക്രവർത്തി, അക്ബർ (1542-1605) തൻറെ സഭയിലെ ഗായകൻ താൻസെൻ പാടുമ്പോൾ വളരെ സന്തോഷിച്ചിരുന്നു. താൻസെൻ അക്കാലത്തെ ഏറ്റവം വലിയ ഗായകൻ ആയി അറിയപ്പെട്ടിരുന്നു. അദ്ദേഹം ‘മേഘമാല’ രാഗം ആലപിക്കുമ്പോൾ ആകാശത്തിൽ മേഘങ്ങൾ ഉരുണ്ടു കൂടുകയും, ‘വരുണ’ രാഗം ആലപിക്കുമ്പോൾ മഴ പെയ്യുകയും ചെയ്തിരുന്നു. അദ്ദേഹം നാഗസ്വരം വായിക്കുമ്പോൾ നാഗങ്ങൾ ആകർഷിക്കപ്പെട്ട്ടിരുന്നു. ഇത്രയും വിശിഷ്ടനായ താൻസെൻ തൻറെ സഭയിൽ ഉള്ളത് അക്ബർ ചക്രവർത്തിക്കു വളരെ സന്തോഷവും അഭിമാനവുമായിരുന്നു.

പക്ഷെ ഒരു ദിവസം, ചക്രവർത്തി പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ, ഹരികഥ പാടി നടക്കുന്ന ഒരു യാചകനായ ഹരിദാസന്റെ തംബുരു മീട്ടിയുള്ള അതിമനോഹരമായ ഒരു കീർത്തനം കേൾക്കുകയും അതിൽ വളരെ ആകൃഷ്ടനാകുകയും ചെയ്തു. ആ ഈണം ചക്രവർത്തിയുടെ ഹൃദയത്തിൽ തട്ടുന്നത് ആയിരുന്നു. ആ സംഗീതത്തിൽ അദ്ദേഹം കോൾമയിർ കൊണ്ടു.

അക്ബർ താൻസനെ വിളിപ്പിച്ചു. അദ്ദേഹം ചോദിച്ചു, താൻസെൻ സഭയിൽ പാടിയിരുന്ന മനോഹര ഗാനങ്ങളെക്കാൾ ഹരിദാസന്റെ ഗാനം തന്നെ കൂടുതൽ ആകർഷിക്കാൻ കാരണം എന്താണ്? താൻസെൻ വ്നീതനായി മറുപടി പറഞ്ഞു. “പ്രഭോ, ഞാൻ പാടുന്നത് അങ്ങയുടെ മുഖത്തുനോക്കി അങ്ങയെ സന്തോഷിപ്പിക്കാനും, അങ്ങയുടെ പ്രശംസ പിടിച്ചുപറ്റാനും, അങ്ങയിൽ നിന്നും പാരിതോഷികമായി രത്നങ്ങളും ഭൂമിയും ലഭിക്കുന്നതിനും ആകുന്നു. പക്ഷെ, ഹരിദാസൻ ഭഗവാന്റെ മുഖത്തുനോക്കി ലയിച്ചു പാടുന്നു. അയാൾക്ക് സർവവും ഈശ്വരനാണ്. അയാൾക്ക് ലൗകിക സമ്പത്തിലോ സുഖഭോഗങ്ങളിലോ അത്യാഗ്രഹം ഇല്ല, ഇതാണ് വ്യത്യാസം”.

ഗുണപാഠം
ഭഗവത് പ്രേമത്തോടും, തിരിച്ഛൊന്നും പ്രതീക്ഷിക്കാതെയും ചെയ്യുന്ന എല്ലാ പ്രവൃത്തിയിൽനിന്നും അളവില്ലാത്ത ആനന്ദം ലഭിക്കും.

കടപ്പാട് : “ചിന്നകഥ”, ശ്രീസത്യസായിബാബ

http://saibalsanskaar.wordpress.com