Tag Archive | Faith

Power of belief-വിശ്വാസത്തിന്റെ  ശക്തി 

മൂല്യം —-ശുഭ  പ്രതീക്ഷ

ഉപമൂല്യം —-ആത്മവിശ്വാസം

power of beliefഒരു  വ്യാപാരി  കടത്തിൽ  മുങ്ങിപ്പോയിരുന്നു .അതിൽ  നിന്ന്  പുറത്തു വരുവാൻയാതൊരു വഴിയും കണ്ടില്ല .പണം  മുടക്കിയവർ  അയാളെ  വളഞ്ഞു . സാധനങ്ങൾ കൊടുത്തിരുന്നവർ  പണം ചോദിച്ചു .അയാൾ  ആകെ വിഷമിച്ചു .തലയിൽ  കൈ  വെച്ച് ഒരു  ഉദ്യാനത്തിൽ  ഇരിക്കുകയായിരുന്നു .അയാളുടെ കമ്പനി ദിവാലാകുന്നതിൽ നിന്ന്എങ്ങിനെ  രക്ഷിക്കും  എന്ന്  ആലോചിച്ചു .

പെട്ടെന്ന്  ഒരു  വയസ്സായ മനുഷ്യൻ  അയാളുടെ  മുൻപിൽ  വന്നു “നിങ്ങളെ എന്തോ ഒരു  വലിയ പ്രശ്നം അലട്ടുന്നു എന്ന്  തോന്നുന്നു .എന്താ പ്രശ്നം?” അദ്ദേഹം  ചോദിച്ചു. ആ വ്യാപാര നിർവഹണ അധികാരി  എല്ലാ  വിവരങ്ങളും തുറന്നു  പറഞ്ഞു .എനിക്ക് നിങ്ങളെ സഹായിക്കുവാൻ  പറ്റും എന്ന് വയസ്സൻ  പറഞ്ഞു.അദ്ദേഹം. അയാളുടെ  പേര് ചോദിച്ചു.ഒരു കാശോല എഴുതി  അയാളുടെ കൈയിൽ  വെച്ച് .” ഈ  പണം  എടുത്തോളൂ . ശരിക്കും  ഒരു കൊല്ലം കഴിഞ്ഞു  എന്നെ  കണ്ടു  ഈ  പണം  തിരിച്ചു തരണം .” വയസ്സൻ വന്ന  പോലെ  തന്നെ പെട്ടെന്ന്  അപ്രത്യക്ഷമായി .

വ്യാപാര  നിർവഹണ  അധികാരി  കൈയിലുള്ള  കാശോല നോക്കി . അത്  ജോൺ ഡി  റോക്കഫല്ലെർ  എന്ന്  കൈയൊപ്പിട്ട  50000ഡോളറിന്റെ ഒരു  കാശോല ആയിരുന്നു. ആ  പണം  കൊണ്ട്  തന്റെ  കഷ്ടപ്പാടുകൾ പെട്ടെന്ന്  തീർക്കാൻ പറ്റും എന്ന്  അയാൾക്ക്‌അറിയാമായിരുന്നു . പക്ഷെ  അയാൾ  അങ്ങിനെ ചെയ്യാതെ  കാശോല  അലമാരിയിൽ കൊണ്ട്  വെച്ച് .ആ  കാശോല  തനിക്കു  വ്യാപാരത്തിനെ രക്ഷിക്കുവാനുള്ള  ശക്തി  തരുംഎന്ന്  വിശ്വസിച്ചു .

വളരെ  ശുഭ  പ്രതീക്ഷയോടെ നല്ല  വിധത്തിൽ  പല  വ്യാപാര  ചർച്ചകൾ  ചെയ്തു . കൊടുക്കുവാനുള്ള  പണത്തിനു  ഒരു  നിശ്ചിത  വ്യവസ്ഥ  വരുത്തി. ചില  മാസങ്ങളിൽ നല്ല വിധത്തിൽ വ്യാപാരം ചെയ്തു മുഴുവൻ  കടത്തിൽ  നിന്ന്  അയാൾ പുറത്തു  വന്നു  എന്ന്മാത്രമല്ല  പണം  ഉണ്ടാക്കുവാനും  തുടങ്ങി .

ശരിക്കും  ഒരു  കൊല്ലത്തിനു  ശേഷം  വ്യാപാരി ആ കാശോലയുമായി ഉദ്യാനത്തിൽ  വന്നു . പറഞ്ഞ  സമയത്തു  തന്നെ  വയസ്സനും  അവിടെയെത്തി .കാശോല തിരിച്ചു  കൊടുത്ത്  വ്യാപാരി തന്റെ  വിജയകരമായ  കഥ  പറയുവാൻ തുടങ്ങുമ്പോഴേക്കും  ഒരു നേഴ്സ്  ഓടി  വന്നു  വയസ്സനെ പിടിച്ചു  കൊണ്ട്  പറഞ്ഞു —–ഇദ്ദേഹം  നിങ്ങളെ  ശല്യപ്പെടുത്തുന്നില്ല എന്ന്  വിശ്വസിക്കുന്നു .എപ്പോഴും  വിശ്രമ കേന്ദ്രത്തിൽ  നിന്ന്  പുറത്തു  പോയി ” ഞാൻ  ജോൺ  ഡി  റോക്കഫല്ലെർ “ആണ്  എന്ന് ആളുകളോട്  പറയുന്നു .അവർ  അദ്ദേഹത്തെ  കൈ പിടിച്ചു  കൊണ്ട്  പോയി .

വ്യാപാരി  ഞെട്ടിപ്പോയി .ഒരു  കൊല്ലമായി  തന്റെ  കൈയിൽ  50000 ഡോളർഉണ്ടെന്നു ഓർത്താണ്  വ്യാപാരത്തിൽ  വാങ്ങുകയും വിൽക്കുകയും  പല  പലക്രയവിക്രയം  ചെയുകയും  ചെയ്തിരുന്നത്. ഇവിടെ  പണമല്ല  അയാളുടെ  ആത്മധൈര്യം ആണ്  ജീവി തത്തെ  മാറ്റി  മറിച്ചതും  എല്ലാ  കാര്യങ്ങളിലും  വിജയിക്കുവാൻ  ഉള്ള ശക്തി  നൽകിയതും.

ഗുണപാഠം ——

ആത്മവിശ്വാസവും  ആത്മധൈര്യവും  ഉണ്ടെങ്കിൽ  മാത്രമേ  ജീവിതത്തിൽ വിജയിക്കുവാൻ  സാധിക്കുകയുള്ളു. നമക്ക്  നമ്മളിൽ  തന്നെ  വിശ്വാസം ഇല്ലെങ്കിൽആർക്കും  നമ്മെ സഹായിക്കുവാൻ  സാധിക്കുകയില്ല.

Shanta Hariharan

http://saibalsanskaar.wordpress.com

 

 

 

 

Advertisements

The Rope-കയറ്

മൂല്യം—–വിശ്വാസം

ഉപമൂല്യം—-പോകുവാൻ  അനുവദിക്കു.

mountain
വളരെ  ഉയരമുള്ള  മലകൾ  സ്വന്തം സന്തോഷത്തിന്  വേണ്ടി  കയറി  കുട്ടുകാരെ  സ്വാധീനിക്കുന്ന ഒരു  മലകയറ്റക്കാരെന്റ്റ കഥയാണ് ഇത്. കൊല്ലങ്ങളോളം  ഉള്ള  പരിശീലനം  കാരണം  ലോകത്തിലുള്ള  എത്ര  വലിയ  മലയും  എന്ത്  കഷ്ടമുള്ളതായാലും കയറുവാൻ  പറ്റും എന്ന്  അയാൾക്ക്‌  തോന്നി.  കൂട്ടുകാരോട്ഒപ്പം ഇതുപോലെയുള്ള. ഒരു  മലകയറ്റ  സമയത്ത്‌  അവര്‍ ഉറങ്ങുന്ന സമയത്ത്  അയാൾ  ഒടുവിലത്ത  കൊടുമുടി  ഒറ്റയ്ക്ക്  കയറി  മുഴുവൻ  കീർത്തിയും  സ്വന്തമാക്കാൻ  നിശ്ചയിച്ചു.  മലകയറുവാനുള്ള  സാധനങ്ങൾ  ധരിച്ചു  മലയുടെ  കൊടുമുടി  നോക്കി  പോയി.മല  കയറുവാൻ  തുടങ്ങിയപ്പോൾ  ആകാശത്തിലെ  പൂർണചന്ദ്രൻ  അയാൾക്ക്‌  വഴികാട്ടിയായി  ഇരുന്നതിൽ  അയാൾ  സന്തോഷിച്ചു.
രാത്രിയിൽ  ഇങ്ങിനെ  മലകയറുന്നത്  വിഡ്ഢിത്തമാണെങ്കിലും  അയാൾ  ഒരു  കയറു  ദേഹത്തിൽ  ചുറ്റി  കെട്ടി  കയറ്റം തുടങ്ങി.  ഏകദേശം  കൊടിമുടിയുടെ  അടുത്തു എത്തുമ്പോഴേക്കും ഘനമുള്ള  മേഘങ്ങൾ മലക്ക്  ചുറ്റും മൂടി  തുടങ്ങി. കാഴ്ച  മങ്ങി. ഏതാനും നിമിഷങ്ങൾക്കകം കൊടുംകാറ്റും വീശുവാൻ തുടങ്ങി. അയാൾക്ക്‌ പേടിയായി.തിരിച്ചു  പോകുവാനും പറ്റില്ല. കുറച്ചു  സമയത്തിനുള്ളിൽ  കൊടുംകാറ്റ് ശമിക്കും എന്ന  വിശ്വാസത്തോടെ  അയാൾ  കയറി.ഒരു  ഇടുങ്ങിയ  പാതയിൽ  കൂടി  പോകുന്ന  സമയത്ത് ഇരുട്ട്  കാരണം  ഒരു പൊട്ടിയ  പാറയിൽ  കാൽ വെച്ച്  തെന്നി. ഒരു  കിഴുക്കാം തൂക്കായ  പാറയിൽ  വീണു. ഭാഗ്യവശാൽ  കയറു  കൊണ്ട്  സുരക്ഷിതമായി  കെട്ടിയതു  കാരണം രക്ഷപ്പെട്ടു.

ഇപ്പോൾ  അയാൾ  അന്തരത്തിൽ  തൂങ്ങി  കിടക്കുകയായിരുന്നു. ചുറ്റും  ഒന്നും  കാണുവാൻ  സാധിച്ചില്ല.  അയാളുടെ  ഘനമുള്ള  മേൽകോട്ട്‌  പിന്നിൽ  തൂക്കുന്ന  സഞ്ചിയുടെ  മുകളിൽ. വളരെ. ലൂസായി  കെട്ടിവെച്ചിരുന്ന  കാരണം  താഴെ  വീണുപോയി. അകത്തുള്ള  വസ്ത്രങ്ങളിലൂടെ  തണുത്ത  കാറ്റു  അയാളുടെ  എലുമ്പു  വരെ  തണുപ്പിച്ചു. എന്തെങ്കിലും പിടിച്ചു  കയറുവാൻ  പറ്റുമോ  എന്ന്  അയാൾ  ചുറ്റും വട്ടം  കറങ്ങി  നോക്കി. നിരാശയോടെ ഉറക്കെ  നിലവിളിച്ചു. “ദൈവമേ  എന്നെ  ഒന്ന്  സഹായിക്കു.”

പെട്ടെന്ന്  മുകളിൽ  നിന്ന്  ഒരു  അശരീരി  കേട്ടു. ” കയറു  മുറിക്കു.”
എന്ത്?  പിന്നെയും കാറ്റിനെ  മുറിച്ചുകൊണ്ട്  അതെ  ശബ്ദം.” കയറിനെ  മുറിക്കു.”
കാറ്റിൻറ്റെ  ശബ്ദം മാത്രം. ബാക്കിയെല്ലാം നിശബ്ദത. കെയറ്റക്കാരൻ  കയറിൽ  തൂങ്ങി. കൊണ്ട്എന്തെങ്കിലും  ഒരു  സാധനത്തിൽ പിടിച്ചു  സുരക്ഷിത  സ്ഥലത്തു  എത്തുവാൻ  ശ്രമിച്ചെങ്കിലും പറ്റിയില്ല. അയാൾ  അപകടസ്ഥിതി  മനസ്സിലാക്കാതെ  കയറിൽ  തന്നെ  തൂങ്ങി. കിടന്നു.

അടുത്ത  ദിവസം  മറ്റു  മല  കെയറ്റക്കാർ  അയാൾ  കയറിൽ
തന്നെ വിറച്ചു  മരിച്ചു  കിടക്കുന്നതു  കണ്ടു. തൊട്ടടുത്തു  എട്ടടി  പൊക്കത്തിൽ  ഒരു. പാറ  പുറത്തു  തള്ളി നിൽക്കുന്നുണ്ടായിരുന്നു. അയാൾ  കയറു മുറിച്ചിരുന്നെങ്കിൽ  ആ. പാറ  പുറത്ത്‌  വീണേനെ. അവിടെ  ചിറ്റുമുള്ള  കുറെ  വള്ളികളും  ഇലകളും  കൊണ്ട്  തീ  കത്തിച്ചു  ഒരു  സമയം  രക്ഷപ്പെട്ടേനെ.

ഗുണപാഠം—–
ഈ  ദുരന്ത  കെട്ടുകഥയിൽ  നിന്ന്  നാം ഒരു പാഠം പഠിക്കണം. ഈശ്വരനിൽ  വിശ്വാസം  ഉറപ്പിക്കുക.  നാം  കയറുപോലെയുള്ള ഒരു  സാധാരണ  സാധനത്തെ  വിശ്വസിക്കണോ  അല്ലെങ്കിൽ  നമ്മുടെ  നിയന്ത്രണത്തിനും. അറിവിനും മുകളിലുള്ള  ഈശ്വരനെ  വിശ്വസിക്കണോ. ?
സ്വയം തീരുമാനിക്കുക.

ഓർമിക്കുക ——

ഞാനാണ്  നിങ്ങളുടെ  ഈശ്വരൻ. നിങ്ങളുടെ  വലതു  കൈ  പിടിച്ചു  കൊണ്ട്  പറയുന്നു. “പേടിക്കേണ്ട  ഞാൻ  നിങ്ങളെ  സഹായിക്കാം.”
ഈശിയ —41 : 10 .

Shanta Hariharan

http://saibalsanskaar.wordpress.com
.

God is everywhere-ഈശ്വരൻ എല്ലായിടത്തും ഉണ്ട്

മൂല്യം —-സത്യം
ഉപമൂല്യം —‘-ജ്ഞാനം
അവൻ ഒരു കൊച്ചു കുട്ടി . ആഴ്ചയിൽ ആദ്യത്തെ ഞാറാഴ്ച പള്ളിയിൽ നിന്ന് വീട്ടിലേക്കു തിരിച്ചു വരുകയായിരുന്നു .വഴി മുഴുവൻ തുള്ളി കളിച്ചു വരുകയായിരുന്നു പുല്ലിൽ ഷൂസ് അമര്ത്തി ആഞ്ഞു നടന്നു..ഒരു പൂമ്പാറ്റയെ കണ്ടു നിന്നു. ഒരു പുല്ലിന്റ്റെ തടിച്ച പോള സഞ്ചി കണ്ടു .അതെടുത്തു മുഴുവൻ ഊതി കളഞ്ഞു .ഒരു മരത്തിന്റ്റെ ഏറ്റവും മുകുളിൽ ഒരു പക്ഷി വളരെ ബുദ്ധി പുർവം കൂട് വെച്ചിരിക്കുന്നത് കണ്ടു അതിശയിച്ചു .
അവിടെ അടുത്തു താമസിക്കുന്ന ഒരാൾ ഈ കുട്ടിയുടെ വളഞ്ഞു തിരിഞ്ഞ ഓട്ടവും ചാട്ടവും കണ്ടു തന്റ്റെ തോട്ടത്തിൽ നിന്ന് അവനെ വിളിച്ചു എവിടെ പോയ്‌ വരികയാണ് എന്ന് ചോദിച്ചു .
ഞാൻ ബൈബിൾ ക്ലാസ്സിൽ പോയ്‌ വരികയാണ് എന്ന് അവൻ പറഞ്ഞു . ഒരു മൺ പൊറ മറിച്ചിട്ട് പിന്നെ ഒരു പുഴുവിനെ കൈയിലെടുത്തു കൊണ്ട് പറഞ്ഞു —–ഞാൻ ഈശ്വരനെ ക്കുറിച്ച് ഒരു പാട് പഠിച്ചു .
വളരെ നല്ലത് . ഒരു കുട്ടിക്ക് സമയം ചിലവഴിക്കാൻ നല്ല വഴി .
ഈശ്വരൻ എവിടയാണ് എന്ന് പറയുകയാണ്‌ എങ്കിൽ ഞാൻ നിനക്ക് ഒരു പുത്തൻ നാണയം തരാം .
ഉടൻ തന്നെ കുട്ടി ഒരു പതർച്ചയും ഇല്ലാതെ ഉത്തരം നല്കി —–ഈശ്വരൻ എവിടെ ഇല്ല എന്ന് നിങ്ങൾ പറയുകയാണ്‌ എങ്കിൽ ഞാൻ നിങ്ങള്ക്ക് ഒരു ഡോളർ തരാം .

ഗുണപാഠം ——
ഈ ലോകം നമ്മുടെ കാഴ്ചപ്പാട് അനുസരിച്ചാണ് .ശുദ്ധ ഹൃദയത്തോടെ നോക്കുകയാണ് എങ്കിൽ നമുക്ക് എല്ലായിടത്തും ഈശ്വരനെ കാണാം .

ശാന്ത ഹരിഹരൻ.

Shanta Hariharan

http://saibalsanskaar.wordpress.com

എന്റെ കൈ പിടിക്ക്

hold-hand

മൂല്യം : സ്നേഹം

ഉപമൂല്യം : വിശ്വാസം

ഒരിക്കൽ  ഒരു ചെറിയ പെണ്‍കുട്ടിയും അവളുടെ അച്ഛനും ഒരു പാലം കടക്കുകയായിരുന്നു .

അച്ഛന് കുറച്ചു പേടി തോന്നി മകൾ എങ്ങാനും വീണു പോയാലോ എന്ന് .മോളോട് പറഞ്ഞു -മോളെ നീ വെള്ളത്തിൽ വീഴാതിരിക്കാൻ അച്ഛന്റെ കൈ പിടിച്ചോള്.ഇല്ല അച്ഛാ -അച്ഛൻ എന്റെ കൈ പിടിച്ചോള്. എന്താ അതിലൊരു വിത്യാസം ?അച്ഛൻ കുഴപ്പത്തോടെ ചോതിച്ചു.വലിയ വിത്യാസമുണ്ട് -മകൾ പറഞ്ഞു .ഞാൻ അച്ഛന്റെ കൈ പിടിക്കുകയാന്നെങ്ങിൽ എന്തെങ്ങിലും അനിഷ്ട്ടം സംഭവിച്ചാൽചിലപ്പോൾഎന്റെ പിടിവിട്ടു പോകും .നേരെ മറിച്ചു അച്ഛൻ പിടിക്കുകയാന്നെങ്ങിൽ എന്ത് സംഭവിച്ചാലും അച്ഛൻ എന്റെ കൈ വിടില്ല .എനിക്ക് നല്ലവണ്ണം അറിയാം

ഗുണപാഠം : നാം ഈശ്വരന്റെ കൈ വിടാൻ നോക്കിയാലും ഈശ്വരൻ ഒരിക്കലും നമ്മെ കൈവിടില്ല.നമ്മുടെ ഭക്തിയും സ്നേഹവും കൊണ്ട് ഈശ്വരനെ മുറുകെ പിടിക്കണം .

ദൈവം ഒരിക്കലും കൈവിടില്ല

22 ദൈവമേ ഞാൻ എന്റെ ജീവിതം ഉപേക്ഷിക്കാതിരിക്കാൻ എന്തെങ്ങിലും മതിയായ ഒരു കാരണം പറഞ്ഞുതരൂ 

മൂല്യം: ശരിയായ പ്രവർത്തി

ഉപമൂല്യം: വിശ്വാസം,

Bamboo and fern

സ്ഥിരപരിശ്രമം ഒരുദിവസം ഞാൻ എല്ലാം ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. ഞാൻ എൻറെ ജോലി ഉപേക്ഷിച്ചു,എൻറെ കുടുംബബന്ധങ്ങൾ ഉപേക്ഷിച്ചു,എൻറെ ആത്മീയത ഉപേക്ഷിച്ചു എനിക്ക് എൻറെ ജീവിതം തന്നെ ഉപേക്ഷിക്കണം എന്നുതോന്നി. ഞാൻ ദൈവവുമായി ഒരു കൂടികാഴ്ചക്കുവേണ്ടി വനത്തിലേക്ക് പോയി. ഞാൻ പറഞ്ഞു “ദൈവമേ ഞാൻ എൻറെ ജീവിതം ഉപേക്ഷിക്കാതിരിക്കുവാൻ എന്തെങ്ങിലും ഒരു കാരണം പറഞ്ഞുതരൂ”.

ദൈവത്തിൻറെ ഉത്തരം എന്നെ അമ്പരപ്പിച്ചു. ദൈവം പറഞ്ഞു “നീ ചുറ്റും നോക്കൂ, നീ ആ പനച്ചെടിയെയും, മുളകൂട്ടങ്ങളെയും കാണുന്നുണ്ടോ?” “കാണുന്നു”, എന്ന് ഞാൻ ഉത്തരം പറഞ്ഞു. ദൈവം പറഞ്ഞു, “ഞാൻ ആ പനമരവിത്തും മുളവിത്തും വളരെ ശ്രദ്ധാപൂർവമാണ് നട്ടത്. ഞാൻ അവക്ക് വെള്ളവും വെളിച്ചവും കൊടുത്തു. പന വളരെവേഗം വളർന്നുവന്നു. പക്ഷെ മുളവിത്തിൽനിന്നും ഒന്നും പുറത്തുവന്നില്ല.എന്നാലും ഞാൻ മുളവിത്തിനെ ഉപേക്ഷിച്ചില്ല. അടുത്തവർഷം പന സമൃദ്ധിയായി വളർന്നു. മുള വിത്തിൽനിന്നും ഒന്നും പുറത്തുവന്നില്ല.ഞാൻ അപ്പോഴും അതിനെ ഉപേക്ഷിച്ചില്ല. മൂന്നാം വർഷവും നാലാം വർഷവും മുള വിത്ത് കിളിർത്തതേ ഇല്ല. പനമരം നല്ലപോലെ വളർന്നു വലുതായി. അഞ്ചാം വർഷം ഒരു ചെറിയ മുളപൊട്ടി. പന മരത്തെ വെച്ചു നോക്കിയപ്പോൾ ഇത് വളരെ ചെറുതായിരുന്നു.

6 മാസം കഴിഞ്ഞപ്പോൾ മുളച്ചെടികൾ 100 അടി ഉയരത്തിൽ വളർന്നു. അത് തൻറെ വേരുകൾ വളർത്തുവാൻ 5 വര്ഷം എടുത്തു. ആ വേരുകൾ അതിൻറെ നിലനിൽപ്പിന് ശക്തികൊടുത്തു. ഞാൻ ഒരിക്കലും എൻറെ സൃഷ്ടികൾക്ക് സ്വന്തം കൈകാര്യം ചെയ്യാൻ കഴിയുന്നതിലും അപ്പുറമുള്ള വെല്ലുവിളികൾ കൊടുക്കുകയില്ല”. ദൈവം പറഞ്ഞു, “എൻറെ കുട്ടീ നീ ഒരു കാര്യം മനസ്സിലാക്കണം. ഇത്രയും കാലം നീ കഷ്ടപ്പെടുകയായിരുന്നു. യഥാർത്ഥത്തിൽ നീ നിൻറെ വേരുകൾ വളർത്തുകയായിരുന്നു. മുളകളെ ഉപേക്ഷിക്കാത്ത ഞാൻ നിന്നെ എങ്ങിനെ ഉപേക്ഷിക്കും? ഒരിക്കലും നീ നിന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കൂ. മുളകളുടെയും പനകളുടെയും ലക്‌ഷ്യം വ്യത്യസ്തമാണ്. പക്ഷെ അത് രണ്ടും വനത്തിനു മനോഹാരിത പകരുന്നു”. ദൈവം തുടർന്നു, “നിൻറെ സമയം വരും, നീ വളരെ ഉയരങ്ങളിൽ എത്തും”. ഞാൻ ചോദിച്ചു, “ഞാൻ എത്രത്തോളം ഉയരും?” ദൈവം തിരിച്ചു ചോദിച്ചു, “മുളകൾക്ക് എത്ര ഉയരത്തിൽ വളരുവാൻ സാധിക്കും?” ഞാൻ പറഞ്ഞു, “അതിനു എത്രത്തോളം പറ്റുമോ അത്രയും”.

ദൈവം പറഞ്ഞു, “ശരി നിനക്ക് വളരാൻ കഴിയുന്ന അത്ര ഉയരത്തിൽ വളർന്ന്, എൻറെ കീർത്തി വളർത്തു”. ഞാൻ വനത്തിൽ നിന്നും തിരിച്ചുവന്നു. എനിക്ക് ഒരു കാര്യം ഉറപ്പായി,ദൈവം ഒരിക്കലും എന്നെ ഉപേക്ഷിക്കില്ല. അദ്ദേഹം ആരെയും കൈവിടുകയില്ല. ജീവിതത്തിൽ ഒരു ദിവസം പോലും വ്യസനിക്കാതിരിക്കുക. നല്ല ദിവസങ്ങൾ നിങ്ങൾക്ക് സന്തോഷം തരുന്നു. ചീത്ത ദിവസങ്ങൾ അനുഭവങ്ങൾ തരുന്നു. നമ്മുടെ നല്ല ജീവിതത്തിനു രണ്ടും ആവശ്യമാണ്‌.

ഗുണപാഠം

നാം നമ്മുടെ കർമം ചെയ്യുക. ബാക്കി എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുക. നമ്മുടെ കർമത്തിൽ പൂർണമായി ശ്രദ്ധിക്കുക, കഴിവിൻറെ പരമാവധി നമ്മുടെ പ്രവൃത്തി ചെയ്യുക; ഒരിക്കലും ഉപേക്ഷ കാണിക്കരുത്. എന്നാൽ വിജയം സുനിശ്ചിതമാണ്. എപ്പോഴും ഓർമ്മിക്കേണ്ട ഒരു കാര്യം, നമ്മുടെ ഓരോരുത്തടെയും ജീവിതലക്ഷ്യം, ചെയ്യേണ്ട കടമ വ്യത്യസ്തമാണ്, അത് നേടാൻ പരമാവധി ശ്രമിക്കുക. താരതമ്യം ചെയ്തു സമയം പാഴാക്കാതെ, സ്വന്തം ഉയർച്ചക്കായി നിരന്തര പരിശ്രമം ചെയ്യുക. തനതായ വ്യക്തിത്വം രൂപപ്പെടുത്തി സ്വന്തം ലക്ഷ്യത്തിലേക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുക.

http://saibalsanskaar.wordpress.com

Stories are available in various languages;

Visit the respective sites as given below.

മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്ന കഥകൾ വിവിധ ഭാഷകളിലുള്ള വെബ് സൈറ്റുകളിൽ ലഭ്യമാണ്. അവ താഴെ കൊടുത്തിരിക്കുന്നു.

http://saibalsanskaar.wordpress.com (English) http://saibalsanskaartamil.wordpress.com (Tamil) http://saibalsanskaartelugu.wordpress.com (Telugu) http://saibalsanskaarhindi.wordpress.com (Hindi) https://saibalsanskaarammalayalam.wordpress.com (Malayalam)

വിശ്വാസവും അത്ഭുതങ്ങളും

20

മൂല്യം: സത്യം ഉപമൂല്യം: വിശ്വാസം

ഒരു പെണ്കുട്ടി തൻറെ കൂട്ടുകാരിയുടെ വീട്ടിൽപോയി,അവൾക്ക് അവിടെ കുറച്ചു കൂടുതൽ സമയം ചിലവഴിക്കേണ്ടിവന്നു. തിരിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രി ആയിരുന്നു. നല്ല പരിചയമുള്ള സ്ഥലം ആയതിനാലും ആ കുട്ടിയുടെ വീട് വളരെ അടുത്തുതന്നെ ആയതിനാലും അവൾക്ക് തീരെ ഭയം ഉണ്ടായിരുന്നില്ല.

എന്നിരുന്നാലും ഡയാന എന്ന ആ പെണ്കുട്ടി തൻറെ സംരക്ഷണത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചു. അവളുടെ വീട്ടിലേക്ക് ഒരു കുറുക്കുവഴി ഉണ്ടായിരുന്നു. അത് തീരെ വെളിച്ചമില്ലാത്തതും വിജനവും ആയിരുന്നു. അവൾ ആ വഴിക്കുതന്നെ പോകുവാൻ തീരുമാനിച്ചു. പകുതി ദൂരം നടന്നപ്പോൾ അവൾ വഴിയരുകിൽ ഒരു മനുഷ്യൻ നില്ക്കുന്നത് കണ്ടു. അയാൾ അവളെത്തന്നെ നോക്കുന്നുണ്ടായിരുന്നു. അവൾക്ക് അത് അത്ര സുഖകരമായി തോന്നിയില്ല. അവൾ ഉടനെ ദൈവത്തോട് സ്വയം രക്ഷക്കായി പ്രാർത്ഥിച്ചു. പെട്ടന്നുതന്നെ താൻ സുരക്ഷിതയാണ് എന്ന തോന്നൽ അവൾക്കുണ്ടായി. ദൈവത്തിൻറെ സുരക്ഷിതമായ കരങ്ങൾ തനിക്ക് ചുറ്റും ഉണ്ടെന്നും അവൾക്ക് തോന്നി. അവൾ ആ മനുഷ്യൻറെ മുന്പിലുടെ നടന്നു സുരക്ഷിതയായി തൻറെ വീട്ടിലെത്തി.

പിറ്റേ ദിവസം, ദിനപത്രത്തിൽ അവൾ ഞെട്ടിക്കുന്ന വാർത്തയാണ് കണ്ടത്. അവൾ വന്ന അതെ വഴിയിൽ വെച്ചു ഒരു പെണ്കുട്ടി ബലാൽസംഗം ചെയ്യപ്പെട്ടു; അതും അവൾ അതുവഴി കടന്നുപോയി 20 മിനിറ്റ്കൾക്ക് ശേഷം. ഈ ദുഖ:വാർത്ത കേട്ട് അവൾക്ക് വല്ലാത്ത സങ്കടം തോന്നി. ഒരുപക്ഷെ ആ പെണ്കുട്ടിക്ക് പകരം താനായിരുന്നിരിക്കാം എന്ന തോന്നലും അവൾക്കുണ്ടായി. അവൾ പൊട്ടികരഞ്ഞു, തന്നെ രക്ഷിച്ച ദൈവത്തോട് നന്ദി പറഞ്ഞു..

അവൾ പോലീസ് സ്റ്റെഷനിലെക്ക് പോകുവാൻ തീരുമാനിച്ചു. അവൾ അവിടെപ്പോയി തലേന്ന് നടന്ന സംഭവം പറഞ്ഞു. പോലീസ് അവളോട് സംശയാസ്പദമായി പിടിച്ച പല വ്യക്തികളിൽനിന്നും തലേന്ന് അവൾ കണ്ട ആ വ്യക്തിയെ കാണിച്ചുകൊടുക്കുവാൻ ആവശ്യപ്പെട്ടു. ഉടൻതന്നെ അവൾ ആ വ്യക്തിയെ തിരിച്ചറിഞ്ഞു. പോലീസ് ചോദ്യം ചെയ്തപ്പോൾ ആ വ്യക്തി കുറ്റം സമ്മതിച്ചു.

പോലീസ് ഓഫീസർ ഡയാനയുടെ ധീരതയെ അഭിനന്ദിച്ചു. അവൾക്ക് വേണ്ടി തങ്ങൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചു. അവൾ പറഞ്ഞു, ആ വ്യക്തിയോട് ഒരു ചോദ്യം ചോദിക്കണം.
അവളുടെ ചോദ്യം, എന്തുകൊണ്ട് അവൾ ആക്രമിക്കപെട്ടില്ല’ എന്നായിരുന്നു.
പോലീസ് അയാളോട് ഈ ചോദ്യം ചോദിച്ചപ്പോൾ അയാൾ പറഞ്ഞ ഉത്തരം ഇതായിരുന്നു, ” ഈ പെണ്കുട്ടി ഒറ്റയ്ക്കായിരുന്നില്ല. നീളമുള്ള രണ്ടു വ്യക്തികളുടെ ഇടയിലായിരുന്നു ഇവൾ നടന്നിരുന്നത്”.

ഗുണപാഠം

വിശ്വാസത്തിനു പർവതങ്ങളെ വരെ നീക്കുവാൻ ശക്തിയുണ്ട്. നമ്മുടെ കൂടെ ദൈവം ഉണ്ട് എന്ന വിശ്വാസം നമുക്കുണ്ടെങ്ങിൽ, ആ വിശ്വാസം തീർച്ചയായും നമ്മെ രക്ഷിക്കും. നമ്മെ ഒരിക്കലും ദൈവം ഒറ്റയ്ക്കാക്കില്ല. എപ്പോഴും നമുക്ക് ദൈവം ആത്മവിശ്വാസവും ആന്തരിക ശക്തിയും നല്കും. ജീവിതത്തിൽ ദുരിതങ്ങളും കഷ്ടപ്പാടുകളും സഹിക്കേണ്ടിവരുമ്പോൾ ആന്തരിക ശക്തി നല്കാനായി ദൈവത്തോട് പ്രാർത്ഥിക്കണം. അടിയുറച്ച വിശ്വാസവും ഭക്തിയും നമ്മെ എല്ലാ ദുരിതങ്ങളിൽനിന്നും രക്ഷിക്കും.

ഈശ്വരന് പണക്കാരും പാവപ്പെട്ടവരും തമ്മിൽ വ്യത്യാസമില്ല

15.
guruvayoor-temple

മൂല്യം: സ്നേഹം ഉപമൂല്യം: ഭക്തി, വിശ്വാസം.

കേരളത്തിലെ ഗുരുവായൂർ ക്ഷേത്രം വളരെ പ്രസിദ്ധമായ ഒന്നാണ്. ആയിരകണക്കിനു ഭക്തജനങ്ങൾ പതിവായി അവിടം സന്ദർശിക്കുന്നു.

ഒരിക്കൽ ഒരു ഭക്തൻ അദ്ദേഹത്തിൻറെ കാൽവേദന മാറുവാൻ വേണ്ടി 41 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കുവാൻ തീരുമാനിച്ചു. എല്ലാദിവസവും അയാളെ ചുമന്നു വേണമായിരുന്നു ക്ഷേത്രത്തിലേക്ക് കൊണ്ടുവരുവാൻ. അയാൾ പണക്കാരൻ ആയതുകൊണ്ട് അതിനു വേണ്ടി ജോലിക്കാരെ നിർത്തുവാനുള്ള കഴിവ് അയാൾക്ക് ഉണ്ടായിരുന്നു. എല്ലാദിവസവും ചുമന്നാണ് അമ്പലകുളത്തിൽ കുളിക്കുവാൻ അയാളെ കൊണ്ടുവന്നിരുന്നത്. അങ്ങിനെ 40 ദിവസങ്ങളും ആത്മാർഥമായ പ്രാർത്ഥനയോടെ കടന്നുപോയി, പക്ഷെ വേദനക്ക് യാതൊരു മാറ്റവും ഇല്ലായിരുന്നു.

അതേസമയം കൃഷ്ണഭക്തനായ ഒരു പാവപ്പെട്ടയാൾ തൻറെ മകളുടെ വിവാഹം കഴിയുവാൻ ഭഗവാനോട് അകമഴിഞ്ഞു പ്രാർഥിച്ചിരുന്നു, അതിൻറെ ഫലമായി അയാളുടെ മകൾക്ക് നല്ലഒരു ആലോചന വരികയും നിശ്ചയം നടക്കുകയും ചെയ്തു. അയാൾക്ക് വിവാഹം നടത്തുവാനും ആഭരണങ്ങൾ വാങ്ങിക്കുവാനും ഉള്ള ധനശേഷി ഉണ്ടായിരുന്നില്ല. ഒരു ദിവസം കൃഷ്ണ ഭഗവാൻ അയാളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും, അയാളോട് പിറ്റേ ദിവസം രാവിലെ കുളക്കരയിൽ പോയി അവിടെ പടവിൽ ഇരിക്കുന്ന സഞ്ചി എടുത്ത്, തിരിഞ്ഞുനോക്കാതെ ഓടുവാനും ഉള്ള നിർദ്ദേശം കൊടുത്തു.

പിറ്റേ ദിവസം പണക്കാരനായ ഭക്തൻറെ 41 )o ദിവസം ആയിരുന്നു. അയാളുടെ രോഗം ഭേദമായില്ലെങ്കിലും ഭഗവാന് അർപ്പിക്കുവാൻ വേണ്ടി സ്വർണനാണയങ്ങൾ അടങ്ങുന്ന ഒരു സഞ്ചിയുമായാണ് വന്നിരുന്നത്. കുളിക്കുന്നതിനുമുൻപ് അയാൾ .അത് കുളപ്പടവിൽ വച്ചു. ഈ സമയത്ത് ഭഗവാൻറെ സ്വപ്നത്തിലെ
നിർദ്ദേശപ്രകാരം പാവപ്പെട്ട ഭക്തൻ അവിടെ എത്തുകയും, കുളപ്പടവിൽ ഒരു ചെറിയ സഞ്ചി ഇരിക്കുന്നത് കാണുകയും ചെയ്തു. അയാൾ അത് എടുത്തു തിരിഞ്ഞുനോക്കാതെ ഓടി. പണക്കാരനായ ഭക്തൻ ഇത് കാണുകയും, ഭഗവാനുവേണ്ടി കൊണ്ടുവന്ന സ്വർണനാണയങ്ങൾ മറ്റൊരാൾ കൊണ്ടുപോകുന്നത് കണ്ട് അയാളും പുറകെ ഓടി. പക്ഷെ മറ്റേ വ്യക്തിയെ പിന്തുടരാൻ കഴിയാതെ നിരാശനായി അയാൾ മടങ്ങി.

ഇന്ന് ഇതുവരെ, തന്നെ മറ്റൊരാൾ ചുമക്കുകയായിരുന്നു, ഇപ്പോൾ ഇതാ ഞാൻ ഓടിയിരിക്കുന്നു. അയാൾക്ക് അത് വിശ്വസിക്കുവാൻ സാധിച്ചില്ല. അയാളുടെ കാൽവേദന പൂർണമായി മാറിയതിൽ അയാൾ സന്തോഷിക്കുകയും ഭഗവാൻറെ അതിരില്ലാത്ത കാരുണ്യത്തിനു നന്ദി പറയുകയും ചെയ്തു. 41 ന്നാമത്തെ ദിവസം ഭഗവാൻ അയാളുടെ ഭക്തിയിൽ പ്രസാദിക്കുകയും അയാളെ അനുഗ്രഹിക്കുകയും ചെയ്തു. പാവപ്പെട്ട ഭക്തനാകട്ടെ, അയാളുടെ മകളുടെ വിവാഹം നടത്തുവാൻ ആവശ്യമുള്ള ധനം കൊടുത്തതിനു ഭഗവാനോട് നന്ദി പറഞ്ഞു.

ഗുണപാഠം

ഭഗവാൻ രണ്ടു ഭക്തരെയും അനുഗ്രഹിക്കുകയും അവരുടെ ഭക്തിക്ക് തക്കതായ പ്രതിഫലം കൊടുക്കുകയും ചെയ്തു. ഭഗവാൻ ബാബയും പണക്കാരായ ഭക്തരെയും പാവപ്പെട്ട ഭക്തരെയും ഒരുപോലെ അനുഗ്രഹിക്കുന്നു. പണക്കാരായ ഭക്തർ സ്വാമിയുടെ വിവിധ പദ്ധധികൾക്ക് പണം സംഭാവന ചെയ്യുകയും പാവപ്പെട്ട ഭക്തർ അത് നടപ്പിലാക്കാൻ നിസ്വാർത്ഥ സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു. ഭഗവാൻറെ രീതികൾ വ്യത്യസ്തമാണ്. പക്ഷെ ഭഗവാൻ തൻറെ ഭക്തരെയെല്ലാം ഒരുപോലെ സ്നേഹിക്കുന്നു, അനുഗ്രഹിക്കുന്നു.

guruvayoorappan