Tag Archive | Gratitude

Paid  in  full  with  a  glass  of  milk- ഒരു  ഗ്ലാസ്  പാൽ കൊണ്ട്  മുഴുവൻ കടപ്പാടും തീർത്തു.

 

മൂല്യം—-ശരിയായ  പരുമാറ്റം
ഉപമൂല്യം—-നന്ദി

glass-of-milk
ഒരു  പാവപ്പെട്ട  കുട്ടി  സ്കൂളിൽ  പഠിക്കുവാനായിവീടുതോറും  ചെന്ന്  സാധനങ്ങൾ  വിറ്റിരുന്നു.  അയാൾക്ക്‌  നല്ല  വിശപ്പ്  തോന്നി

. പോക്കറ്റിൽ  കൈയ്യിട്ടു  നോക്കിയപ്പോൾ  ഒരു  നാണയം    മാത്രമേ  ഉണ്ടായിരുന്നുള്ളു . അടുത്ത  വീട്ടിൽ  ചെന്ന്  ഭക്ഷണം  ചോദിക്കാം  എന്ന്  വിചാരിച്ചു . ഒരു  ഭംഗിയുള്ള  യുവതി  വന്നു  വാതിൽ  തുറന്നുഅവനു  ഭക്ഷണം  ചോദിക്കാൻ  ധൈര്യം  വന്നില്ല . പകരം  ഒരു  ഗ്ലാസ്  വെള്ളം  ചോദിച്ചു

.അവനു  നല്ല  വിശപ്പ്  കാണും  എന്നോർത്ത്  ആ  യുവതി  വെള്ളത്തിനു  പകരം  ഒരു  ഗ്ലാസ്  പാൽ  കൊണ്ട്  കൊടുത്തു.അവൻ  പതുക്കെ  പാൽ  കുടിച്ചു , എന്നിട്ടു  ചോദിച്ചു —-ഞാൻ  എത്ര  തരണം ?  നീ  ഒന്നും  തരേണ്ട —അവൾ  വളരെ  മൃദുവായി  പറഞ്ഞു

.ഏതു  കാരുണ്യ  പ്രവർത്തിക്കും  പ്രതിഫലം  ചോദിക്കുന്നത്  തെറ്റാണ്  എന്ന്  എന്റ്റെ  ‘അമ്മ  പറഞ്ഞിട്ടുണ്ട്

.-
അപ്പോൾ  ആ  കുട്ടി  പറഞ്ഞു

എന്നാൽ    എന്റ്റെ  ഹൃദയം  നിറഞ്ഞ  നന്ദി

.ഹൊവാർഡ്  കെല്ലി  എന്ന  ആ  കുട്ടി  അവിടന്നു  പോയപ്പോൾ  നല്ല  ശക്തി  കിട്ടിയതായി  ഉണർന്നു .

ഈശ്വരനിലും  മാനവജാതിയിലും  ഉള്ള  വിശ്വാസം  ശക്തിപ്പെട്ടു
പല  വർഷങ്ങൾ  കടന്നുപോയി

.  അതെ  ചെറുപ്പക്കാര  യുവതി  വളരെ  ഗുരുതരമായ  അവസ്ത്ഥയിൽ  ആശുപത്രിയിൽ  കിടക്കുകയായിരുന്നു  അവിടത്തെ  ഡോക്ടർ  വലിയ  കുഴപ്പത്തിൽ  ആയിരുന്നു .വിദഗ്ദ്ധ  ഡോക്ടറെ  വിളിച്ചു  അവരുടെ  അസുഖത്തിനെ ക്കുറിച്ചു  ചർച്ച  ചെയ്തു .ഡോ.  ഹൊവാർഡ്  കെല്ലിയെ  ആലോചനക്കായി  വിളിച്ചു . ആ  സ്ത്രീ  വന്ന  സ്ഥലത്തിന്റെ  പേര്  കേട്ടപ്പോൾ  അദ്ദേഹത്തിന്റെ  കണ്ണിൽ  ഒരു  പ്രത്യേക  പ്രകാശം  തോന്നിഉടൻ  തന്നെ  അവർ  കിടക്കുന്ന   മുറിയിലേക്ക്  പോയി .
ഡോക്ടറായ  അദ്ദേഹം  ആ  സ്ത്രീയെ  പെട്ടെന്ന്  തിരിച്ചറിഞ്ഞു.  അവരെ  രക്ഷിക്കാൻ  പരമാവധി  ശ്രമിക്കണം  എന്ന്  നിശ്ചയിച്ചു. വളരെ  ശ്രദ്ധയോടെ  ശുശ്രുഷിച്ചു. അവരെ രക്ഷപ്പെടുത്തി. അവരുടെ  ബില്ല്‌  അദ്ദേത്തിനു  അയക്കാനായി  ആശുപത്രി  നിർവാഹികളോട്  പറഞ്ഞു.അതിൻറ്റെഒരറ്റത്തു  എന്തോ  എഴുതി  ആ  സ്ത്രീയുടെ  മുറിയിലേക്ക്  അയച്ചു.
ബില്ല്  കണ്ടപ്പോൾ  അവർ  വിചാരിച്ചു  ജീവിതകാലം  മുഴുവൻ.  സമ്പാദിച്ച. പണംകൊടുക്കേണ്ടി  വരും.  എന്ന്.പക്ഷെ  ബില്ല്  നോക്കിയപ്പോൾ  അതിൻറ്റെ  ഒരറ്റത്തു  എന്തോ  എഴുതിയിരുന്നത്  ശ്രദ്ധിച്ചു. അവർ  വായിച്ചു.—-ഒരു  ഗ്ലാസ്. പാല്  കൊണ്ട്  ബില്ലിൻറ്റെ  മുഴുവൻ തുക  കൊടുത്തു  കഴിഞ്ഞു.അടിയിൽ ഡോ. ഹൊവാർഡ് കെല്ലി  എന്ന്  ഒപ്പു.
അവരുടെ  കണ്ണുകളിൽ  നിന്ന്  സന്തോഷത്തിൻറ്റെ  കണ്ണ്നീര്  ഒഴുകുവാൻ
തുടങ്ങി.അവരുടെ  ഹൃദയം പ്രാർത്ഥിച്ചു—ഈശ്വാരാ  അങ്ങയുടെ സ്നേഹം മനുഷ്യ ഹൃദയത്തിലും കൈകളിലും വിശാലമായി  പടർന്നിരിക്കുകയാണ്.
ഗുണപാഠം——-
നാം  ചെയ്യ്യുന്ന  സഹായം ഒരിക്കലും  വെറുതെയാകില്ല. നമുക്ക്. എപ്പോഴെങ്കിലും  തിരിച്ചു  കിട്ടും. അതുപോലെ  ആരെങ്കിലും നമ്മെ  സഹായിച്ചാൽ ഒരിക്കലും മറക്കരുത്. ഒരു
വിധ  പ്രതീക്ഷയും കൂടാതെ  സഹായിക്കുക. സ്നേഹം. പകരുക.

Shanta Hariharan

http://saibalsanskaar.wordpress.com

 

Advertisements

The house with the golden windows Treasure what you have-സ്വര്ണ ജനാലുകളുള്ള വീട്

window

നിങ്ങളുടെ കൈയിലുള്ളതു കൊണ്ട് സന്തോഷിക്കുക
ഒരു ചെറിയ പെണ്കുട്ടി ഒരു ഒരു കുന്നിൻ മുകളിൽ പാവപ്പെട്ട എളിമയായ ഒരു വീട്ടിൽ താമസിച്ചിരുന്നു . കുറച്ചു വലുതായപ്പോൾ പുറത്തു കമ്പി വേലി കെട്ടിയ പൂന്തോട്ടത്തിൽ കളിക്കുമായിരിന്നു. കുറച്ചു കൂടി വലുതായപ്പോൾ അവൾ പൂന്തോട്ടത്തിന്റ്റെ പുറത്തു മൈതാനവും കഴിഞ്ഞു ഒരു കുന്നിൻ മുകളിൽ ഭംഗിയുള്ള ഒരു വീട് കണ്ടു . ആ വീടിന്റ്റെ സ്വര്ണം കൊണ്ട് തിളങ്ങുന്ന ജനാലുകൾ കാണുമ്പോൾ ആ പാവം കുട്ടി ആലോചിക്കും —–എന്തെങ്ങിലും മായാജാലം സംഭവിച്ചു ഈ സാധാരണ വീട്ടിൽ താമസ്സിക്കുന്നതിന് പകരം ആ സ്വര്ണ വീട്ടിൽ താമസിക്കുവാൻ സാധിച്ചെങ്ങിൽ എത്ര നന്നായിരിക്കും ? അവൾ മാതാപിതാക്കളെയും സ്വന്തം കുടുംബത്തെയും സ്നേഹിച്ചിരുന്നെങ്ങിളും ആ മനോഹരമായ വീട്ടിൽ താമസിച്ചാൽ എത്ര നന്നായിരിക്കും എന്ന് സ്വപ്നം കാണുവാൻ തുടങ്ങി .
അവൾ വലുതായി അറിവും സാമര്ത്ത്യവും വന്നപ്പോൾ കമ്പി വേലിക്ക് പുറത്തു പോയി ബൈക്ക് ഓടിക്കുവനായി അമ്മയോട് അനുവാതം ചോദിച്ചു . വീടിന്റ്റെ പരിസരത്തു മാത്രം ഓടിച്ചാൽ മതിയെന്നും ചുറ്റി കറങ്ങരുത് . എന്നും പറഞ്ഞു അമ്മ സമ്മതം നല്കി
മനോഹരമായ ഒരു ദിവസമായിരുന്നു എവിടെക്കാണ്‌ പോകേണ്ടത് എന്ന് അവൾക്കറിയാമായിരുന്നു . ബൈക്ക് ഓടിച്ചു നേരേ കുന്നിന്റ്റെ മുകളിലുള്ള ആ സ്വര്ണ വീട്ടിലേക്കു പോയി . അവിടെ എത്തിയതും ബൈക്കിൽ നിന്ന് ഇറങ്ങി സ്വര്ണ വീട് ഉന്നം വെച്ച് കൊണ്ട് ബൈക്കും ഉന്തി കൊണ്ട് നട പാതയിലൂടെ പോകുവാൻ തുടങ്ങി . ആ വീട്ടിന്റ്റെ അടുത്തു എത്തിയപ്പോൾ അവൾ ഞെട്ടി പോയി . വീട്ടിന്റ്റെ എല്ലാ ജനാലുകളും സാധാരണ പൊടിപ്പിടിച്ചതായിരുന്നു . വീട് ശരിക്കും സൂക്ഷിക്കാതെ പാഴടഞ്ഞു കിടന്നിരുന്നു
നിരാശയും സങ്കടവുമായി അവൾ വീട്ടിലേക്കു മടങ്ങി . കുറച്ചു ദൂരം പോയപ്പോൾ അവൾ ഒരു അത്ഭുത കാഴ്ച കണ്ടു സ്ഥമ്പിച്ചു നിന്ന് പോയി . മൈതാനത്തിന്റ്റെ അപ്പുറത്ത് വഴി അരുകിൽ സൂര്യ രശ്മി കൊണ്ട് തിളങ്ങുന്ന ജനാലുകളുമായി അവളുടെ കൊച്ചു വീട് .
കുട്ടിക്ക് മനസ്സിലായി അവൾ ഒരു സ്വര്ണ വീട്ടിലാണ് താമസ്സിക്കുന്നത്‌ എന്ന് . അവിടെ നിറഞ്ഞു നില്ക്കുന്ന സ്നേഹവും വാത്സല്യവും ആണ് ആ വീട്ടിനെ സ്വര്ണമാക്കിയിരിക്കുന്നത് . അങ്ങിനെ അവൾ സ്വപ്നം കണ്ട വീട് ഇതാ അവളുടെ മുൻപിൽ തന്നെ കാണുന്നു .
ഗുണപാഠം —–
നമുക്ക് കിട്ടിയിരിക്കുന്ന അനുഗ്രഹങ്ങളെ കൊണ്ട് ത്രിപ്തരാകണം .കൂടുതൽ ആഗ്രഹിക്കരുത് . ‘” ഇക്കരക്ക് അക്കര പച്ച ” എന്ന ചൊൽ ശരിക്കും മനസ്സിലാക്കണം . നമുക്കുള്ള സാധനങ്ങളെ വിലയിരുത്തണം .
ശാന്ത ഹരിഹരൻ

Shanta Hariharan

http://saibalsanskaar.wordpress.com

യേശുവിനെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുക – ഒരു മുതിർന്ന സഹോദരൻറെ സമ്മാനം

16.
2 little brothers-2

മൂല്യം: ശരിയായ പ്രവർത്തി ഉപമൂല്യം: കർത്തവ്യം

ഒരു ക്രിസ്മസ് അവധിക്ക് 9 വയസ്സുള്ള ജറോനും, 6 വയസ്സുള്ള പാർകരും ഒരു പുസ്തകവായനാമത്സരത്തിൽ പങ്കെടുത്തു. അത് അവരുടെ നാട്ടിലെ ഒരു പലചരക്ക് കടയുടമ നടത്തുന്ന മത്സരമായിരുന്നു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ചു തീർക്കുന്ന 2 കുട്ടികൾക്ക് പുതിയ സൈക്കിൾ ആണ് സമ്മാനം. കുട്ടികൾ വായിച്ചു തീർക്കുന്ന പുസ്തകങ്ങൾ അവരുടെ രക്ഷിതാക്കളെകൊണ്ടും ക്ലാസ്സ്ടീച്ചറെ കൊണ്ടും കയ്യൊപ്പ് ഇടീക്കണം എന്നാണ് നിബന്ധന. ഒരു സമ്മാനം പ്രൈമറി ലെവൽ കുട്ടികൾക്കും മറ്റേതു സെക്ണ്ട്രി ലെവൽ കുട്ടികൾക്കും ആയിരുന്നു.

പാർകർ വലിയ ഉത്സാഹത്തിൽ ആയിരുന്നു. ഇത് അവനു ഒരു സൈക്കിൾ സ്വന്തമാക്കാനുള്ള അവസരമായിരുന്നു. അവൻ ചേട്ടൻറെ സൈക്കിൾ കണ്ടു അവനും അതുപോലെ ഒന്ന് വേണം എന്ന് അതിയായി ആശിച്ചിരുന്നു. അതുകൊണ്ടുതന്നെ അവൻ പുസ്തകങ്ങൾ അതിവേഗം വായിച്ചു തീർക്കുവാൻ തുടങ്ങി. പക്ഷെ അവൻറെ പ്രായത്തിലുള്ള കുട്ടികൾ അവനെക്കാൾ വേഗത്തിൽ പുസ്തകങ്ങൾ വായിക്കുന്നുണ്ടായിരുന്നു.

അതേസമയം ജാരോണ് ഈ മത്സരത്തിൽ വലിയ താത്പര്യം ഉണ്ടായിരുന്നില്ല. അവൻ ഒരു ദിവസം പലചരക്കുകടയിൽ,മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പേരും അവർ വായിച്ചുതീർത്ത പുസ്തകങ്ങളുടെ ലിസ്റ്റും കണ്ടു. അതിൽനിന്നും തൻറെ സഹോദരൻ പിന്നിൽ ആണെന്ന് മനസ്സിലാക്കി.

ക്രിസ്സ്മസ്സിൻറെ യഥാർത്ഥ അർത്ഥം ഉൾക്കൊണ്ട് മറ്റുള്ളവർക്ക് സമ്മാനം കൊടുക്കുന്നതിലുള്ള സന്തോഷം മനസ്സിലാക്കി, അവൻ തൻറെ അനുജനുവേണ്ടി ആ മത്സരത്തിൽ പങ്കുചേർന്നു. അവൻ തൻറെ സൈക്കിൾ എടുത്തു അടുത്തുള്ള വായനശാലയിലേക്ക് കുതിച്ചു. ദിവസവും 8 മണിക്കൂർ നേരം തുടർച്ചയായി അവൻ പുസ്തകങ്ങൾ വായിച്ചു. തൻറെ സഹോദരന് കൊടുക്കാൻ ഉള്ള സമ്മാനത്തെപറ്റിയുള്ള ചിന്ത അവനെ കൂടുതൽ കൂടുതൽ വായിക്കാൻ പ്രേരിപ്പിച്ചു.

അങ്ങിനെ അവസാന ലിസ്റ്റ് കാണുവാൻ വേണ്ടി ജാരോൻ അമ്മയുടെകൂടെ കടയിൽപോയി. അവിടെ സമ്മാനദാനത്തിനായി വെച്ചിരുന്ന സൈക്കളുകളിൽ തിളങ്ങുന്ന ചുമന്ന നിറത്തിലുള്ളത് അവനു വളരെ ഇഷ്ടപ്പെട്ടു. പക്ഷെ അത് ചെറിയ 20 ഇഞ്ച് മാത്രം ഉള്ളതായിരുന്നു.

ആ സൈക്കിൾ ആസ്വദിക്കുന്ന അവനെ കണ്ടു കടയുടമ ചോദിച്ചു,ഒരു പക്ഷെ നീയാണ് സമ്മാനത്തിനു അർഹൻ എങ്കിൽ നിനക്ക് ഇതിലും വലിയ സൈക്കിൾ വേണ്ടിവരും അല്ലെ?

ജരോണ് ചിരിക്കുന്ന കടയുടമയുടെ നേരെ നോക്കി വളരെ ഗൌരവത്തിൽ പറഞ്ഞു, “അല്ല സർ, എനിക്ക് ഈ ചെറിയ സൈക്കിൾ തന്നെ ആണ് വേണ്ടത്”.
കടയുടമ, ” പക്ഷെ ഇത് നിനക്ക് പറ്റിയ അളവിൽ ഉള്ളത് (size) അല്ലല്ലോ”

ജാരോൻ, “ഞാൻ ജയിക്കുന്നത് എൻറെ അനുജന് വേണ്ടിയാണു”

കടയുടമ ആശ്ചര്യഭരിതനായി ജരോൻറെ അമ്മയോട് പറഞ്ഞു, ” ഇത്രയും വർഷത്തിനിടയ്ക്ക് ഞാൻ ആദ്യമായാണ് ഇത്തരമൊരു ക്രിസ്മസ്കഥ കേൾക്കുന്നത്”.

ജരോൻറെ അമ്മക്ക് തൻറെ മകൻ അനുജനുവേണ്ടി, ഇത്രയും കഷ്ടപ്പെട്ട വിവരം അറിയില്ലായിരുന്നു. അവർ തൻറെ മകനെ സന്തോഷത്തോടും അഭിമാനത്തോടും കൂടി നോക്കി.

അവസാനം ആ വാർത്ത അറിഞ്ഞു. 280 പുസ്തകങ്ങൾ വായിച്ചു തീർത്ത ജാരോണ് ഒന്നാം സ്ഥാനത്ത് എത്തി. സമ്മാനമായി കിട്ടിയ സൈക്കിൾ അവൻ അമ്മയുടെ സഹായത്തോടെ അമ്മമ്മയുടെ വീട്ടിൽ ഒളിപ്പിച്ചുവെച്ചു. ക്രിസ്മസ് ദിനം വരെ കാത്തുനില്ക്കാനുള്ള ക്ഷമ ജരോനു ഉണ്ടായിരുന്നില്ല.

അങ്ങിനെ ആ സുദിനം വന്നെത്തി. ആ ദിവസം അവർ എല്ലാവരും അമ്മമ്മയുടെ വീട്ടിൽ ഒത്തുകൂടി ക്രിസ്മസ് കൊണ്ടാടി. ജരോൻറെ അമ്മ യേശുവിനെപറ്റിയും അദ്ദേഹത്തിൻറെ മനുഷ്യരാശിയോടുള്ള സ്നേഹത്തെ പറ്റിയും, സംസാരിച്ചു. അതിനുശേഷം, സ്വന്തം അനുജന് സൈക്കിൾ സമ്മാനിക്കുവാൻ വേണ്ടി 280 പുസ്തകങ്ങൾ വായിച്ചു തീർത്ത ഒരു മൂത്ത സഹോദരൻറെ കഥയും പറഞ്ഞു. പാർകരും കുടുംബവും മുഴുവൻ കഥകളും കേട്ടിരുന്നു. .

‘എൻറെ ഏട്ടനും എനിക്ക് വേണ്ടി അങ്ങിനെ എന്തെങ്കിലും ചെയ്യും’,പാർകർ ആത്മഗതമെന്നോണം പറഞ്ഞു.

ആ സമയം ജരോണ് അടുത്ത മുറിയിലേക്ക് ഓടിപ്പോയി, സൈക്കിൾ എടുത്തുകൊണ്ടുവന്നു അനുജന് സമ്മാനിച്ചു.മുതിർന്നവർ അഭിമാനത്തോടുകൂടി ഇത് നോക്കികൊണ്ടുനില്കുമ്പോൾ, സഹോദരന്മാർ കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവെച്ചു.

ഗുണപാഠം

നമ്മൾ എല്ലാവരെയും സ്നേഹിക്കണം, സഹായിക്കണം.രക്ഷിതാക്കളെയും സഹോദരങ്ങളെയും, അപ്പുപ്പൻ, അമ്മുമ്മ, അയൽക്കാർ എല്ലാവരെയും സ്നേഹിക്കണം. ആർക്കാണോ സ്നേഹവും സഹായവും ആവശ്യം അവർക്ക് അത് കൊടുക്കണം. ഇളയ സഹോദരരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നത് മൂത്ത സഹോദരുടെ കടമയാകുന്നു. ഇളയവരും മൂത്തവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും വേണം. അവർ മൂത്തവരോട് തങ്ങളുടെ നന്ദി അറിയിക്കണം.

————————————————————————————-
Stories are available in various languages; Visit the respective sites as given below.
മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്ന കഥകൾ വിവിധ ഭാഷകളിലുള്ള വെബ് സൈറ്റുകളിൽ ലഭ്യമാണ്. അവ താഴെ കൊടുത്തിരിക്കുന്നു.
http://saibalsanskaar.wordpress.com (English)
http://saibalsanskaartamil.wordpress.com (Tamil)
http://saibalsanskaartelugu.wordpress.com (Telugu)
http://saibalsanskaarhindi.wordpress.com (Hindi)
https://saibalsanskaarammalayalam.wordpress.com (Malayalam)
___________________________________________________________________________________________________

വിലയിരുത്തൽ (Appreciation)

9.

മൂല്യം: ശരിയായ പ്രവൃത്തി, ആചരണം ഉപമൂല്യം: നന്ദി

വിദ്യാഭ്യാസ യോഗ്യത നേടിയ ഒരു ചെറുപ്പക്കാരൻ,ഒരു വലിയ കമ്പനിയിൽ മാനേജരുടെ തസ്ഥികക്ക് അപേക്ഷിച്ചു. പ്രാരംഭ പരീക്ഷകളിൽ അയാൾ പാസ്സായി. കമ്പനിയുടെ ഡയറക്ടർ അയാളെ തുടർന്നുള്ള ഇന്റർവ്യൂവിനു വിളിപ്പിച്ചു.

അയാളുടെ ജോലിക്കുള്ള അപേക്ഷയിൽനിന്നും അയാൾക്ക് ചെറിയക്ലാസ്സ് മുതൽ PhD വരെ വളരെ ഉയർന്ന മാർക്ക് ആണ് ലഭിച്ചിട്ടുള്ളത് എന്ന് ഡയറക്ടർ മനസ്സിലാക്കി.

അദ്ദേഹം ചോദിച്ചു, ” നിങ്ങൾക്ക് എന്തെങ്കിലും സ്കോളർഷിപ് കിട്ടിയിട്ടുണ്ടോ?”.

യുവാവ് ‘ഇല്ല’ എന്ന് മറുപടി പറഞ്ഞു.

ഡയറക്ടരുടെ അടുത്ത ചോദ്യം, “അച്ഛനാണോ നിങ്ങളുടെ സ്‌കൂൾഫീസ്‌ അടച്ചിരുന്നത്?” . തനിക്ക് ഒരു വയസ്സായപ്പോൾ അച്ഛൻ മരിച്ചുപോയി എന്നും, അമ്മയാണ് തന്റെ ഫീസ്‌ അടച്ചിരുന്നത് എന്നും അയാൾ മറുപടി പറഞ്ഞു.

ഡയറക്ടർ ചോദിച്ചു, “അമ്മക്ക് എന്താണ് ജോലി?”. അമ്മക്ക് അലക്കു ജോലി ആണെന്ന് അയാൾ മറുപടി നൽകി.

അപ്പോൾ ഡയറക്ടർ അയാളോട് തന്റെ കൈകൾ കാണിക്കുവാൻ പറഞ്ഞു, ചെറുപ്പക്കാരൻ തന്റെ മിനുസ്സമുള്ള കൈകൾ ഡയറക്ടറെ കാണിച്ചു.

ഡയറക്ടരുടെ അടുത്ത ചോദ്യം, “നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ അമ്മയെ തുണികൾ കഴുകുവാൻ സഹായിച്ചിട്ടുണ്ടോ?”

യുവാവ് മറുപടി നൽകി, “ഒരിക്കലും ഇല്ല, എന്റെ അമ്മക്ക് ഞാൻ എപ്പോഴും പഠിക്കുകയും കൂടുതൽ പുസ്തകങ്ങൾ വായിച്ചു അറിവുനേടുകയും ചെയ്യുന്നതാണ്‌ ഇഷ്ടം, അതുമാത്രമല്ല എന്റെ അമ്മക്ക് എന്നെക്കാളും വേഗത്തിൽ തുണികൾ അലക്കാൻ കഴിയും”.

അതുകേട്ട്‌ ഡയറക്ടർ പറഞ്ഞു, ” എനിക്ക് ഒരു അപേക്ഷയുണ്ട്, നീ ഇന്ന് നിന്റെ അമ്മയുടെ കൈകൾ വൃത്തിയാക്കൂ, അതിനുശേഷം നാളെ എന്നെ വന്നു കാണൂ” .

യുവാവ്‌ വിചാരിച്ചു, തനിക്കു ജോലി കിട്ടാൻ നല്ല സാധ്യത ഉണ്ട്; അയാൾ സന്തോഷത്തോടെ അമ്മയുടെ കൈകൾ വൃത്തിയാക്കുവാൻ തീരുമാനിച്ചു. അമ്മക്ക് ഇത് കേട്ടപ്പോൾ ആശ്ചര്യം തോന്നിയെങ്കിലും അവർ തന്റെ കൈകൾ മകനെ കാണിച്ചു. അമ്മയുടെ കൈകൾ വൃത്തിയാക്കുവാൻ തുടങ്ങിയപ്പോൾ മകന്റെ കണ്ണുകളിൽനിന്നും കണ്ണീർ ഒഴുകുവാൻ തുടങ്ങി. അമ്മയുടെ കൈകളിൽ ചുളിവ് വീണിരിക്കുന്നു, നിറയെ മുറിവുകളും ഉണ്ടായിരുന്നു, അയാൾ വെള്ളമൊഴിച്ച് കഴുകിയപ്പോൾ ചില മുറിവുകളുടെ വേദന കാരണം അമ്മ വിറക്കുന്നുണ്ടായിരുന്നു.

അമ്മയുടെ ഈ കൈകളാണ് തന്റെ സ്കൂൾ ഫീസ്‌ അടയ്കാൻ സഹായിച്ചത് എന്ന് അയാൾ ആദ്യമായി മനസ്സിലാക്കി. അമ്മയുടെ കൈയ്യിലുള്ള മുറിവുകൾ ആണ് തന്റെ ഉയർന്ന മാർക്കുകൾക്കും, ഇന്നത്തെ ഉയർന്ന ജോലിക്കും ഉള്ള വില എന്ന് അയാൾ അറിഞ്ഞു.
അന്ന് യുവാവ് അമ്മയുടെ കൈകൾ വൃത്തിയാക്കിയശേഷം,ബാക്കി ഉണ്ടായിരുന്ന തുണികൾ അലക്കാൻ അമ്മയെ സഹായിച്ചു. അതിനുശേഷം, അമ്മയുമായി കുറേനേരം സംസാരിച്ചു.

പിറ്റേ ദിവസം രാവിലെ ഡയറക്ടരുടെ ഓഫീസിൽ എത്തി, ഡയറക്ടർ യുവാവിന്റെ നനഞ്ഞ കണ്ണുകൾകണ്ടു ചോദിച്ചു, “ഇന്നലെ നീ വീട്ടിൽപോയി എന്താണ് ചെയ്തത്? അതിൽനിന്നും നീ എന്ത് മനസ്സിലാക്കി?”

യുവാവ് പറഞ്ഞു, “ഞാൻ അമ്മയുടെ കൈകൾ വൃത്തിയാക്കി, അതിനുശേഷം തുണികൾ അലക്കാൻ അമ്മയെ സഹായിച്ചു”.

ഡയറക്ടർ ചോദിച്ചു, “നിനക്ക് എന്ത് തോന്നി?”

യുവാവ് പറഞ്ഞു, “ഞാൻ അമ്മയെ ബഹുമാനിക്കാൻ പഠിച്ചു. അദ്ധ്വാനത്തിന്റെ വില എന്തെന്നറിഞ്ഞു. എന്റെ അമ്മ ഇല്ലാതെ ഒരിക്കലും ഈ നിലയിൽ എത്താൻ എനിക്ക് ആവുമായിരുന്നില്ല. ഇന്നലെ ഞാൻ അമ്മയുടെകൂടെ ജോലിചെയ്തപ്പോൾ ആണ് അമ്മയുടെ കഠിനാദ്ധ്വാനത്തിന്റെ വില മനസ്സിലാക്കിയത്. അമ്മ എത്ര കഠിനമായി അദ്ധ്വാനിച്ചാണ് എന്നെ വളർത്തിയത്‌! കുടുംബന്ധത്തിൻറെ പ്രാധാന്യവും വിലയും ഞാൻ മനസ്സിലാക്കി”.

ഡയറക്ടർ പറഞ്ഞു, “മറ്റുള്ളവരുടെ സഹായം വിലമതിക്കുകയും, അവരുടെ അദ്ധ്വാനം മനസ്സിലാക്കുകയും, ജീവിതത്തിന്റെ ലക്‌ഷ്യം ധനസമ്പാദനം മാത്രമല്ല എന്ന് കരുതുന്ന ഒരു വ്യക്തിയെയാണ് ഞാൻ നിയമിക്കാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ നിയമിക്കപെട്ടിരിക്കുന്നു”.

പിന്നീടു ഈ യുവാവ്‌ വളരെ നന്നായി ജോലി ചെയ്യുകയും, കീഴ്ജീവനക്കാരുടെ ആദരവിന് അർഹനാവുകയും ചെയ്തു.
യുവാവിന്റെ കീഴിൽ എല്ലാവരും സന്തോഷത്തോടെ ഒരു ടീം ആയി പ്രവർത്തിക്കുകയും ആ കമ്പനിക്ക് നേട്ടമുണ്ടാവുകയും ചെയ്തു.

ഗുണപാഠം
ഒരു കുട്ടിക്ക് അവൻ ആവശ്യപ്പെട്ടതെല്ലാം കൊടുത്തു വളർത്തിയാൽ അവൻ അധികാരമാനോഭാവം വളർത്തും, താൻ എല്ലാത്തിലും മുൻപിലാവണമെന്നു കരുതും; തന്റെ താല്പര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കും. ഒരിക്കലും മാതാപിതാക്കളുടെ പ്രയത്നത്തെ മാനിക്കുകയില്ല. ജോലി ചെയ്യാൻ തുടങ്ങിയാൽ താൻ പറയുന്നത് മറ്റുള്ളവൽ കേൾക്കണം എന്ന് നിർബന്ധം പിടിക്കും. മറ്റുള്ളവരുടെ അദ്ധ്വാനത്തിന് വില കല്പിക്കുകയില്ല. അവരുടെ വേദന മനസ്സിലാക്കാതെ അവരുടെ കുറ്റം കണ്ടുപിടിക്കും. ഇത്തരത്തിലുള്ളവർ ആദ്യം വിജയം കണ്ടേക്കാം, പക്ഷേ ക്രമേണ ശരിയായ സംതൃപ്തി കുറയുകയും ഒരുതരം വെറുപ്പിലേക്ക് തിരിയുകയും ചെയ്യും. ഇതുമാതിരി നമ്മൾ കുട്ടികളെ വളർത്തുകയാണെങ്കിൽ യഥാർത്ഥത്തിൽ നമ്മൾ അവരെ സ്നേഹിക്കുകയാണോ ചെയ്യുന്നത്? അതോ നശിപ്പിക്കുകയോ? നമ്മുടെ കുട്ടികൾ വലിയ വീടുകളിൽ താമസിക്കട്ടെ, നല്ല ഭക്ഷണം കഴിക്കട്ടെ, കലകൾ അഭ്യസിക്കട്ടെ, വലിയ ടി വി സ്ക്രീൻ കാണട്ടെ; പക്ഷെ നമ്മൾ തോട്ടത്തിൽ പണി എടുക്കുമ്പോൾ അവരും സഹായിക്കട്ടെ. ഭക്ഷണം കഴിഞ്ഞു പാത്രങ്ങൾ സഹോദരങ്ങളുടെയൊപ്പം കഴുകട്ടെ. ഇതു നമുക്ക് വേലക്കാരെ വെയ്കാൻ കഴിവില്ലാഞ്ഞിട്ടല്ല, പക്ഷെ നമുക്ക് കുട്ടികളെ ശരിയായ രീതിയിൽ സ്നേഹിക്കാൻ വേണ്ടിയാണ്. വളരെ പ്രധാന പെട്ട കാര്യം, നമ്മുടെ കുട്ടികൾ മറ്റുള്ളവരുടെ പ്രയത്നത്തെ വില മതിയ്കുവാനും അവരെ ബഹുമാനിക്കുവാനും പഠിക്കണം. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ എന്തെന്ന് മനസ്സിലാക്കുവാനും, അവരുടെ കൂടെ നിന്ന് എങ്ങിനെ പ്രവർത്തിയിൽ ലക്‌ഷ്യം കണ്ടെത്തണമെന്ന് പഠിക്കുകയും വേണം.

Source: http://ideas-for-happy-living.blogspot.sg/2012/04/story-of-appreciation.html