Tag Archive | Love

Who you are makes a difference —–Mrs . Thompson      നിങ്ങൾ   ആരാണ്   എന്നത്   വലിയ   ഒരു   മാറ്റമുണ്ടാക്കും—  മിസ്സിസ് . തോംപ്സൺ .

TS

 

മൂല്യം ——സ്നേഹം

ഉപമൂല്യം —–ദയ ,  സഹതാപം .

വിദ്യാലയത്തിലെ  ആദ്യത്തെ  ദിവസം 5 )0  ക്ലാസ്സ്‌  കുട്ടികളുടെ  മുൻപിൽ  മിസ്സിസ്.  തോംപ്സൺ  ഒരു  കള്ളം പറഞ്ഞു. മറ്റു  അദ്ധ്യാപികമാരെ  പോലെ   അവരും   എല്ലാ    കുട്ടികളെയും  ഒരു   പോലെ   സ്നേഹിക്കുന്നു   എന്ന്  പറഞ്ഞു .പക്ഷെ   അത്   അസംഭാവമാണ് .  എന്തുകൊണ്ടെന്നാൽ   അവിടെ   ഏറ്റവും   മുൻപിൽ  ടെഡി   സ്റ്റല്ലാർഡ   എന്ന   ഒരു   കൊച്ചു    കുട്ടി   ഉറക്കം    തുങ്ങി    ഇരിക്കുന്നുണ്ടായിരുന്നു .

ടെ ഡി യുടെ    മുന്നാം    ക്ലാസ്സ്‌   അദ്ധ്യാപികാ  ടെഡി യെ   ക്കുറിച്ച്

എഴുതി —-അവന്റ്റെ    അമ്മയുടെ    മരണം    അവനെ   വല്ലാതെ ബാധിച്ചിട്ടുണ്ട് .  അവൻ   പരമാവതി   ശ്രമിക്കുന്നുണ്ട് ,  അവന്റ്റെ   അച്ഛൻ   അവനിൽ   യാതൊരു   താല്പര്യവും   കാണിക്കുന്നില്ല .വല്ല   നടപടിയും   എടുത്തില്ലെങ്ങിൽ   അവന്റ്റെ   വീട്ടിലെ   അന്തരീക്ഷം  അവന്റ്റെ  ജീവിതത്തെ   തകര്ക്കും

ടെഡിയുടെ   നാലാം   ക്ലാസ്    അദ്ധ്യാപികാ    എഴുതി —–ടെഡി   വല്ലാതെ   പിന്മാരിയിരിക്കുന്നു . സ്കൂളിൽ   വരാൻ   യാതൊരു   താല്പ്പര്യവുമില്ല . അധികം   കൂട്ടുകാരുമില്ല . ചിലപ്പോൾ   ക്ലാസിൽ   ഉറങ്ങും .

ഇപ്പോൾ   മിസ്സിസ് . തോമപ്സന്നു   പ്രശ്നം   എന്താണ്    എന്ന്   മനസ്സിലായി .  അവര്ക്ക്   ലജ്ജ   തോന്നുകയും   ചെയ്തു .

ക്രിസ്മസ്സിനു  എല്ലാ   കുട്ടികളും   നല്ല   ഭംഗിയുള്ള   കടലാസ്സിൽ    പൊതിഞ്ഞ   റിബ്ബൺ   കെട്ടിയ  സമ്മാനങ്ങൾ    കൊണ്ട്   വന്നു .  പക്ഷെ   ടെഡി   ഒരു   സാധാരണ   കടലാസ്സിൽ    വളരെ   മോശമായി   പൊതിഞ്ഞ   ഒരു   സമ്മാനം   കൊണ്ട്   വന്നു എല്ലാര്ക്കും   അത്   മോശമായി  തോന്നി.  എന്നാൽ   മിസ്സിസ് .  തോംപ്സൺ   എല്ലാ   നല്ല   സമ്മാനങ്ങൾക്ക്   നടുവിൽ   നിന്ന്   ടെഡിയുടെ   സമ്മാനപൊതി    എടുത്തു.  വളരെ  കഷ്ട്ടപ്പെട്ടു   തുറന്നു .  അതിൽ   കുറെ   കല്ലുകൾ   അടര്ന്ന  ഒരു  ബ്രെസലെട്ടും   കാൽ   കുപ്പിയുള്ള   ഒരു  സെന്ററു   കുപ്പിയും   ഉണ്ടായിരുന്നു. കുട്ടികൾ   ചിരിക്കാൻ   തുടങ്ങി . അവരുടെ    ചിരി   അമര്ത്തിയ   അവർ   ആ   ബ്രെസലെട്റ്റ്   അണിഞ്ഞു .  കുറച്ചു   സെന്ററു   എടുത്തു   പുശി .  വളരെ   സന്തോഷിച്ചു .

അന്ന്   വൈകുന്നേരം   സ്കൂൾ   സമയം   കഴിഞ്ഞു   ടെഡി    കാത്തിരുന്നു .  മിസ്സിസ്   തോമ്പ്സോനോട്   പറഞ്ഞു —–നിങ്ങൾ   ഇന്ന്   എന്റ്റെ   അമ്മയെ   പോലെ മണക്കുന്നു .  എല്ലാ  കുട്ടികളും   പോയ   ശേഷം  അവർ   ഒരു   മണിക്കൂര്   കരഞ്ഞു

അന്ന്  മുതൽ   മിസ്സിസ്   തോംപ്സൺ    വായിക്കുവാനും   എഴുതുവാനും   കണക്കു   പഠിപ്പിക്കുവാനും   അല്ലാതെ   കുട്ടികളെ   ശരിക്കും   പഠിപ്പിക്കുവാൻ   തുടങ്ങി . ടെഡിയെ    പ്രത്യേകം   ശ്രദ്ധിച്ചു    അവന്റ്റെ    കുടെയിരുന്നു   പഠിപ്പിച്ചു .  അവന്റ്റെ   മനസ്സ്   ഉണര്ന്നു . അവനെ  പ്രോല്സാഹിപ്പിക്കുന്തോരും   അവൻ  നല്ലവണ്ണം   പഠിച്ചു . കൊല്ലാവസാനം  ആകുമ്പോഴേക്കും   ക്ലാസ്സിലെ   മിടുക്കന്മാരിൽ   ഒരാളായി   തീര്ന്നു .എല്ലാ  കുട്ടികളെയും   ഒരു   പോലെ   സ്നേഹിക്കുന്നു   എന്ന്   അവർ   പറഞ്ഞെങ്കിലും   ടെഡി   അവരുടെ . ഏറ്റവും   പ്രിയപ്പെട്ടവനായി   തീര്ന്നു .

ഒരു   കൊല്ലം   കഴിഞ്ഞു .  ഒരു   ദിവസം   അവരുടെ   വാതിൽക്കൽ   ഒരു   കുറിപ്പ്   കണ്ടു . ” അവരാണ്   അവന്റ്റെ   ജീവിതത്തിലെ   ഏറ്റവും  നല്ല   അദ്ധ്യപികാ ”  എന്ന് .

ആറു  കൊല്ലങ്ങൾക്ക്    ശേഷം   അവര്ക്ക്   ടെഡിയിൽ    പിന്നെയും  ഒരു   എഴുത്ത്   കിട്ടി .അവൻ   ഹൈസ്കൂളിൽ   ക്ലാസ്സിൽ   മുന്നാമാനായി പാസ്സായി .  ഇപ്പോഴും   അവർ   തന്നെയാണ്    അവന്റ്റെ   “ഏറ്റവും   പ്രിയപ്പെട്ട   അദ്ധ്യാപികാ”  എന്ന്   എഴുതിയിരുന്നു .

നാല്   കൊല്ലങ്ങൾക്ക്   ശേഷം   മിസ്സിസ് . തോമ്പ്സുനു   പിന്നെയും   ഒരു   എഴുത്ത്   കിട്ടി . സ്ചൂളിനെക്കാൾ  കുടുതൽ  ബുദ്ധിമുട്ടുകൾ   പലപ്പോഴും നേരിടേണ്ടി   വന്നെങ്ങിലും   വലിയ  ബഹുമാനത്തോടെ   കോളേജ്   ബിരുദം   നേടി .ഇപ്പോഴും   അവന്റ്റെ  “ഏറ്റവും   പ്രിയപ്പെട്ട   അദ്ധ്യാപികാ ”  അവർ  തന്നെയാണ്  എന്ന്  ടെഡി    ഉറപ്പിച്ചു   പറഞ്ഞിരുന്നു .

പിന്നെയും    നാല്   കൊല്ലങ്ങൾക്ക്    ശേഷം   ടെഡിയുടെ    വീണ്ടും   ഒരു    എഴുത്ത് —-ബിരുദദാരി  ആയ  ശേഷം  കുറെ   കുടി   പഠിച്ചു .ഇപ്പോഴും  ” അവർ   മാത്രംമാണ്   അവന്റ്റെ    ഏറ്റവും   പ്രിയപ്പെട്ട   അദ്ധ്യാപികാ.”  ഈ   പ്രാവശ്യം   അവന്റ്റെ   പേര്   കുറച്ചു   കുടി   നീളം   കുടി . എഴുത്തിന്റ്റെ   താഴെ  കൈഒപ്പു .

” തിയോഡർ . എഫ് .  സ്ട്ടാല്ലാർഡ  .  എം . ഡി .”എന്നായിരുന്നു .

കഥ    ഇവിടെ    അവസ്സനിച്ചില്ല .ആ   വസന്ത  കാലത്ത്   ടെഡിയിൽ    നിന്ന്   ഒരു   എഴുത്ത് —–അവൻ   ഒരു   കുട്ടിയെ   കണ്ടു   മുട്ടി .അവളെ   വിവാഹം   കഴിക്കുവാൻ   പോകുന്നു .അയാളുടെ    അച്ഛൻ   കുറച്ചു    കൊല്ലങ്ങൾക്ക്  മുൻപ്  മരിച്ചു  എന്നും  വിവാഹത്തിൽ  മിസ്സിസ് . തോംപ്സൺ    അമ്മയുടെ   സ്ഥാനത്തു   വരാൻ   സമ്മതിക്കുമോ   എന്ന്   ചോദിച്ചിരുന്നു .

മിസ്സിസ് . തോംപ്സൺ    സമ്മതിച്ചു . അവർ  ആ   കല്ലടര്ന്ന   ബ്രെസിലെട്ടും  അണിഞ്ഞ്‌   ടെടിയുടെ   അമ്മ   ഉപയോഗിച്ചിരുന്നു   എന്ന്   അവൻ   തന്ന   ആ   സെന്ററും   പുശി   അവർ   കല്യാണത്തിനു   പോയി

അവർ   തമ്മിൽ   കെട്ടി   പുനര്ന്നു .ഡാ .  സ്ടല്ലാർഡ   മിസ്സിസ്.  തോമ്പ്സന്റ്റെ   ചെവിയിൽ  പറഞ്ഞു —-മിസ്സിസ് .  തോംപ്സൺ   എന്നെ  വ്ശ്വസ്സിച്ചതിനു   വളരെ  നന്ദി . എനിക്ക്   ആത്മവിശ്വാസം   തന്നതിനും   എനിക്ക്   മാറ്റം   വരുത്തുവാൻ   പറ്റും   എന്ന്   കാണിച്ചു   തന്നതിനു    വളരെ   വളരെ   നന്ദി .

മിസ്സിസ്   തോമ്പ്സനും   കണ്ണീരോടെ   പറഞ്ഞു —-ടെഡി    നീ   തെറ്റ്ധരിചിരിക്കുകയാണ് . നീയാണ് വ്യത്യാസം   വരുത്തുവാൻ   പറ്റും   എന്ന്   എന്നെ   പഠിപ്പിച്ചത് .നിന്നെ   കാണുന്നത്   വരെ   പഠിപ്പിക്കുന്നത്‌   എങ്ങിനെയാണ്   എന്ന്   ഞാൻ   അറിഞ്ഞിരിന്നില്ല .

ഗുണപാഠം ——-

ഒരാളുടെ   ജീവിതത്തിലെ   നിങ്ങളുടെ   പ്രവര്ത്തി   കൊണ്ടോ   അല്ലാതെയോ   എങ്ങിനെയാണ്   പരിവര്ത്തനം   വരുത്തുവാൻ   പറ്റും   എന്ന്   അറിയില്ല .പക്ഷെ   നിങ്ങൾ   ജീവിതം   മുഴുവൻ    പരിശ്രമിച്ചു   കൊണ്ടിരുന്നാൽ   ഇന്നിലെങ്ങിൽ   നാളെ   ആരുടെയെങ്ങിലും   ജീവിതത്തിൽ     പരിവര്ത്തനം   വരുത്തുവാൻ   സാധിക്കും . മാലാഖകളിൽ    വിശ്വസിക്കുക .  മറ്റുള്ളവര്ക്ക്   മാലാഖ   ആകുവാൻ    ശ്രമിക്കുക .

ഏതൊരു    ജോലിയും   നിസ്സാരമല്ല .  മനുഷ്യനെ    ഉയര്ത്തുന്ന   ഏതു   ജോലിക്കും   അതിന്റ്റെയായ   മഹത്വം   ഉണ്ട് .  അത്   കൊണ്ട്    നല്ല  കഴിവോടെ   പ്രയാസപ്പെട്ടു  ജോലി   ചൈയ്യുക .

” മാർടിൻ    ലുതർ   രാജാവ്    ജൂനിയർ .”

നിങ്ങൾ    ആരാണ് ?   എന്നത്    വളരെയധികം    വ്യത്യാസം   വരുത്തും .

 

ശാന്ത  ഹരിഹരൻ

http://saibalsanskaar.wordpress.com

Advertisements

Always remember those who serve-സേവനം ചെയ്യുന്നവരെ എപ്പോഴും ഓര്ക്കുക

.boy
മൂല്യം —–നന്ദി ശരിയായ പെരുമാറ്റം
ഉപംപ്പ്ല്യം ——മര്യാദ

ഐസ്ക്രീമിനു വിലകുറവായിരുന്ന പണ്ടത്തെ കാലത്ത് ഒരു 10 വയസ്സ് കുട്ടി ഒരു ഹോട്ടലിൽ ചെന്ന് . ഒരു മേശയുടെ മുന്നിൽ ചെന്നിരുന്നു വൈട്രെസ്സ് ഒരു ഗ്ലാസ്‌ വെള്ളം കുട്ടിയുടെ മുന്നിൽ കൊണ്ട് വച്ച്
ഒരു ഐസ്ക്രീം കസ്സാട്ടെക്ക് എത്രയാ ? കുട്ടി ചോദിച്ചു .
50 സെനറ്റ്‌ —-വൈട്രെസ്സ് പറഞ്ഞു .
കുട്ടി കീശയിൽ കൈയിട്ടു പൈസാ എടുത്തു എണ്ണി നോക്കി . ശരി ഒരു സാധാരണ ഐസ്ക്രീമിന് എന്ത് വിലയാണ് ?—-അവൻ ചോദിച്ചു .
അപ്പോഴേക്കും കുറെ ആളുകൾ മേശക്കു വേണ്ടി കാത്തു നില്ക്കുകയായിരുന്നു .വൈട്രെസ്സിനു ക്ഷമയില്ലാതായി .
35 സെനറ്റ്‌ അവർ വേഗം പറഞ്ഞു .
കുട്ടി പിന്നെയും പൈസാ എണ്ണാൻ തുടങ്ങി .ഞാൻ സാധാരണ ഐസ്ക്രീം കഴിക്കാം .—അവൻ പറഞ്ഞു .
വൈട്രെസ്സ് ഐസ്ക്രീം കൊണ്ട് വെച്ച് ബില്ലും മേശപ്പുറത്തു വെച്ച് പോയി .
കുട്ടി ഐസ്ക്രീം കഴിച്ചു പണം ഖജാൻജിയെ ഏല്പ്പിച്ചു പോയി
വൈട്രെസ്സ് മേശ വൃത്തിയാക്കാൻ വന്നപ്പോൾ കരഞ്ഞു പോയി . അവിടെ കാലി ഐസ്ക്രീം കപ്പിന്റ്റെ താഴെ 5 സെനറ്റ്‌ ഉണ്ടായിരുന്നു .
വൈട്രെസ്സിനു പൈസാ കൊടുക്കുവാൻ വേണ്ടി ആ കൊച്ചു പൈയ്യൻ വിലപ്പിടിച്ച ഐസ്ക്രീം കഴിച്ചില്ല

ഗുണപാഠം ———
നമ്മളെ സേവിക്കുന്നവരെ ഓര്ക്കുകയും ബഹുമാനിക്കുകയും വേണം .അത് അവര്ക്ക് മാത്രമല്ല നമക്കും സന്തോഷം നല്കും ..

ശാന്ത ഹരിഹരൻ. .

http://saibalsanskaar.wordpress.com

Love in action-സ്നേഹം പ്രവർത്തിയിൽ

മൂല്യം—–ശരിയായ പെരുമാറ്റം
ഉപമൂല്യം—–സഹതാപം
ഒരു ദിവസം ഒരാൾ ഞങ്ങളുടെ വീട്ടിൽ വന്നു പറഞ്ഞു എട്ടു കുട്ടികളുള്ള ഒരു കുടുമ്പം കുറെ നാളുകളായി ഭക്ഷണമില്ലാതെ പട്ടിണിയിൽ കഴിയുകയാണ്.ഞാൻ ഉടൻ കുറച്ചു ചോറുമായി ആ വീട്ടിലെത്തി .

അവിടെ വിശപ്പ്‌ കാരണം വാടിയ മുഖവുമായിരിക്കുന്ന കൊച്ചു കുട്ടികളെ കണ്ടു. അവരുടെ മുഖത്ത് സങ്കടമോ ദുഖമോ കണ്ടില്ല . വിശപ്പ്‌ കാരണമുള്ള വേദനയെ ഉണ്ടായിരുന്നുള്ളൂ. ഞാൻ കൊണ്ടുപോയ ചോറ്
ആ അമ്മയുടെ കൈയ്യിൽ കൊടുത്തു. അവർ അത് രണ്ടു ഭാഗമാക്കി ഒരു ഭാഗം കൊണ്ട് പുറത്തേക്ക് പോയി .
അവർ തിരിച്ചു വന്നപ്പോൾ ഞാൻ
ചോദിച്ചു—-നിങ്ങൾ എവിടെ പോയി ?
ആ അമ്മ സാധാരണ ഗതിയിൽ പറഞ്ഞു—ഞങ്ങളുടെ അയൽവാസികളുടെ
വീട്ടിൽ. അവരും പട്ടിണിയാണ്.
അവർ അയൽവാസികൾക്ക് ഭക്ഷണം നൽകിയതിൽ എനിക്ക് അത്ഭുതം തോന്നിയില്ല . പാവപ്പെട്ടവർ ധാരാളികൾ ആയിരിക്കും.
.എനിക്ക് ആശ്ചര്യം തോന്നാൻ കാരണം അയൽവാസികൾ വിശന്നിരിക്കും എന്ന്
ഈ അമ്മ എങ്ങിനെ അറിഞ്ഞു ?

ശരിക്കും നമ്മൾ കഷ്ടതയിൽ ഇരിക്കുമ്പോൾ സ്വന്തം കാര്യം ചിന്തിക്കുകയല്ലാതെ മറ്റുള്ളവര്ക്ക് വേണ്ടി സമയം ഉണ്ടാവില്ല .
ഗുണപാഠം—–
നാം കഷ്ട്ടപ്പാടുകൾ നേരിടുന്ന സമയത്തും മറ്റുള്ളവരുടെ കഷ്ട്ടപ്പാടുകൾ
തിരിച്ചറിഞ്ഞു സഹായിക്കുന്നത് ശരിയായ സ്നേഹപ്രകടനമാണ്. നമ്മുടെ
അടുക്കൽ എല്ലാ സുഖ സൌകര്യങ്ങൾ ഉള്ളപ്പോൾ സഹായിക്കുന്നത് നല്ല കാര്യം
തന്നെ . പക്ഷെ ആരാണോ കൈയിലുള്ള
കുറച്ചു സമ്പത്ത് കൊണ്ട് പാവപ്പെട്ടവരെ
സഹായിക്കുവാനുള്ള സന്മനസ്സു കാണിക്കുന്നുവോ അവർ ശരിക്കും പുനിതമായ കാര്യമാണ് ചൈയ്യുന്നതു .
അവരെ തീര്ച്ചയായും അഭിനന്ദിക്കണം.

ശാന്ത ഹരിഹരൻ.

Shanta Hariharan

http://saibalsanskaar.wordpress.com

The Golden Rule Love can transform-സ്നേഹം രൂപാന്തരിക്കുവാൻ സഹായിക്കുന്ന ഒരു മഹത്തായ തത്ത്വം

MIL dil

മൂല്യം —–സ്നേഹം
ഉപമൂല്യം —–മുതര്ന്നവരെ  സ്നേഹിക്കുകയും   ബഹുമാനിക്കുകയും   ചെയ്യുക
പണ്ടൊരിക്കൽ    ലില്ലി   എന്ന    ഒരു   പെണ്‍കുട്ടി   കല്യാണം   കഴിഞ്ഞു     ഭർത്താവിന്റെയും    അമ്മായിമ്മയുടെയും  കൂടെ   താമസിക്കുവാൻ   ചെന്ന് .  പക്ഷെ   അമ്മായിമ്മയുമയി   ചേർന്ന്   പോകുവാൻ   വളരെ   പ്രയാസമാണ്   എന്ന്  മനസ്സിലായി .  അവർ   രണ്ടു   പേരും   വത്യസ്ഥ   സ്വഭാവക്കാരയിരുന്നു .അമ്മായിമ്മയുടെ    പല  സ്വഭാവങ്ങളും   ലില്ലിക്കു   ഇഷ്ട്ടപ്പെട്ടില്ല .പോരാത്തതിന്   ലില്ലിയെ    കുറെ  കുറ്റവും   പറയുമായിരുന്നു .   ദിവസങ്ങൾ. കടന്നു   പോയി ,  ആഴ്ചകൾ   കടന്നു  പോയി .പക്ഷെ    ഇവര   തമ്മിൽ    വഴക്കിടുന്നത്    നിന്നില്ല . പണ്ടത്തെ   ചൈന  സംസ്ക്കാരം    അനുസരിച്ച്    മരുമകൾ   അമ്മായിമ്മയെ    ബഹുമാനിക്കുകയും  അവരുടെ    ആഗ്രഹങ്ങൾ    സാധിപ്പിച്ചു    കൊടുക്കുകയും  വേണം . പക്ഷെ  അവർ   തമ്മിലുള്ള      വഴക്കും    വിദ്വേഷവും    അവളുടെ ഭര്ത്താവിനെ   വളരെ   നിരാശനാക്കി .
അമ്മായിമ്മയുടെ     കോപവും   ഭരണവും   സഹിക്കുവാൻ     പറ്റാതെ   ലില്ലി   ഒരു    തീരുമാനത്തിൽ    എത്തി .പച്ച   മരുന്നുകള    വില്ക്കുന്ന    മി . ഹുഅങ്ങ്    എന്ന   അച്ഛന്റെ    ഒരു    സുഹൃത്തിനെ      കണ്ടു    വീട്ടിലെ     പരിസ്ഥിതികൾ     പറഞ്ഞു   അത്     എന്നന്നേക്കുമായി     പരിഹരിക്കുവാൻ എന്തെങ്ങിലും      വിഷം     തരുവാൻ      പറഞ്ഞു . മി .  ഹുഅങ്ങ്      ഒന്ന്   ആലോചിച്ചു . പിന്നെ      പറഞ്ഞു ———–ലില്ലി  ഞാൻ      പറയുന്നത്     അനുസരിക്കണം .ലില്ലി  സമ്മതിച്ചു  അദ്ദേഹം     പിന്നിലുള്ള      മുറിയിലേക്ക്   പോയി  ഒരു   പൊതി    പച്ച മരുന്നുമായി       തിരിച്ചു      വന്നു   ,അദ്ദേഹം  പറഞ്ഞു   ലില്ലി    പെട്ടെന്ന്  പ്രവര്ത്തിക്കുന്ന    വിഷ  മരുന്ന്   കൊടുക്കുവാൻ   പാടില്ല  അത്  മറ്റുള്ളവര്ക്ക്   സംശയം  തോന്നും . അത് കൊണ്ട്   പതുക്കെ   പ്രവര്ത്തിക്കുന്ന   പച്ചില മരുന്ന്    തന്നുട്ടുണ്ട് . ഒന്നിടവിട്ട   ദിവസങ്ങളില  മാംസ ഭക്ഷണം  ഉണ്ടാക്കി   അതിൽ   ഈ  മരുന്ന്     കുറേശെ  ഇട്ടു  കൊടുക്ക്‌ . പിന്നെ  സംശയം  തോന്നാതിരിക്കാൻ  അവരോടു  വളരെ    സ്നേഹത്തോടെ പെരുമാറണം . അവരുടെ   എല്ലാ  ആഗ്രഹങ്ങളും സാധിച്ചു  കൊടുത്ത് അവരെ  ഒരു  റാണി പോലെ      നടത്തണം .
ലില്ലി  വളരെ   സന്ധോഷിച്ചു .  മി .ഹുഅങ്ങ്  നു    നന്ദി   പറഞ്ഞു . അമ്മായിമ്മയെ  കൊല്ലുവാനുള്ള  ചതിയുമായി  വേഗം  വീട്ടില്  വന്നു ..ലില്ലി  ഒന്നിടവിട്ട്    ദിവസങ്ങളില  ഭക്ഷണം  തൈയരക്കി  പച്ചില  മരുന്നും  ചേര്ത്തു    വളരെ ശ്രദ്ധയോടെ   അമ്മായിമ്മക്ക്  കൊടുത്ത് .ഒരു സംശയവും    തോന്നാതിരിക്കുവനായി അവരോടു  വളരെ  സ്നേഹത്തോടെ  പെരുമാറി . ഒട്ടും       കൊപിക്കാതെ     അവർ പറഞ്ഞത്     അക്ഷരം   പ്രതി  അനുസരിച്ച് . സ്വന്തം     അമ്മയെ     പോലെ  നോക്കി  6  മാസങ്ങൾ    കടന്നു   പോയി .ലില്ലി  വളരെ  ശാന്തമായി  പെരുമാറി .  അവർ  തമ്മിൽ   ഒരിക്കൽ  പോലും  വഴക്കുണ്ടയില്ല .   അമ്മായിമ്മയും  ലില്ലിയെ  സ്വന്തം   മകളെ  പോലെ  നോക്കി .  അവരുടെ  കാഴ്ചപ്പാട്   ആകെ മാറി    തന്റെ     ബന്ധുക്കളോടും  സുഹൃത്തുക്കളോടും    മരുമകളെ വളരെ      പുകഴ്ത്തി     പറഞ്ഞു  രണ്ടു  പേരും   വളരെ   സ്നേഹത്തിലായി .  ശരിക്കും  അമ്മയും  മകളും  പോലെ  ലില്ലിയുടെ  ഭര്ത്താവിനും  ഇത്    കണ്ടു  വളരെ സന്തോഷമായി .
ഒരു   ദിവസം   ലില്ലി    പിന്നെയും    മി .ഹുഅങ്ങ് നെ  കാണാൻ  പോയി . സഹായം  ആവശ്യപ്പെട്ടു .””എങ്ങിനെയെങ്ങിലും  എന്റെ  അമ്മായിമ്മയെ     രക്ഷിക്കണം  ഞാൻ  കൊടുത്ത  വിഷം  കാരണം  അവർ  മരിക്കരുതേ  അവർ  ഇപ്പോൾ     വളരെ     നല്ലവരായി  മാറിയിരിക്കുന്നു “”
മി . ഹുഅങ്ങ്  ചിരിച്ചു  കൊണ്ട് പറഞ്ഞു  “ലില്ലി  പേടിക്കണ്ട . ഞാൻ     കൊടുത്തത്  വിഷമല്ല  അവ  ദേഹത്തിന്നു   ശക്ത്തി  നല്കുന്ന   പുരത  സത്തുക്കൾ  നിറഞ്ഞ   പച്ച     മരുന്നുകലാണ്    വിഷം   നിങ്ങളുടെ  മനസ്സിലും  പെരുമാറ്റത്തിലും  ആയിരുന്നു  ഇപ്പോൾ   നിങ്ങളുടെ  സ്നേഹം  കൊണ്ട്   അത് കഴുകി       കളഞ്ഞു
   ഗുണപാഠം
നാം   മറ്റുള്ളവരോട്   എങ്ങിനെ   പെരുമാരുന്നോ  അതുപോലെ    അവരും   തിരിച്ചു  പെരുമാറും  ചൈനയിൽ  ഒരു  പഴഞ്ചൊല്  ഉണ്ട് .”ആരാണോ   മറ്റുള്ളവരെ      സ്നേഹിക്കുന്നുവോ അവർ  തിരിച്ചു സ്നേഹിക്കപ്പെടുന്നു .ഇത്  ഒരു നിയമമാണ് .  സ്നേഹം ഒരു ശക്ത്തമായ    ആയുധമാണ് അത്  മനുഷ്യരെ  മറ്റും   ചിലപ്പോൾ കുറച്ചു      സമയം  എടുക്കും . പക്ഷെ  വിജയം  സ്നേഹത്തിനാണ് . അതിനു  വളരെ  അതികം ക്ഷമയും  പരിസ്രമമും  വേണം .

http://saibalsanskaar.wordpress.com

Shanta Hariharan

അപൂർണതയെ സ്വീകരിക്കുക

21.

മൂല്യം: ശാന്തി ഉപമൂല്യം: ക്ഷമ,സഹനശക്തി,മനസ്സിലാക്കൽ

ഞാൻ ഒരു ചെറിയകുട്ടി ആയിരുന്നപ്പോൾ എൻറെ അമ്മക്ക് അത്താഴത്തിനു ലഘു ഭക്ഷണം ഉണ്ടാക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ഒരു ദിവസം അമ്മ വളരെ ജോലി ചെയ്തു ക്ഷീണിച്ചിരുന്നു. അന്ന് രാത്രി ഭക്ഷണത്തിന് അമ്മ, മുട്ടയും സോസും നല്ല പോലെ കരിഞ്ഞ റൊട്ടിയും ആയിരുന്നു അച്ഛനു കഴിക്കാൻ കൊടുത്തത്.

ഞാൻ അവിടെ ഒരു കാഴ്ചക്കാരിയായി നിന്നിരുന്നു!

എൻറെ അച്ഛൻ അമ്മക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് പതുക്കെ റൊട്ടി കൈയിൽ എടുത്തു, എന്നോട് എൻറെ സ്കൂളിലെ കാര്യങ്ങൾ അനേഷിച്ചു, ഞാൻ എന്ത് മറുപടി പറഞ്ഞു എന്ന് എനിക്ക് ഓർമ്മയില്ല. പക്ഷെ അച്ഛൻ വെണ്ണയും ജാമും തേച്ച് ആ റൊട്ടി അവസാന കഷ്ണം വരെ രുചിച്ച് കഴിച്ചതു എനിക്ക് നല്ല ഓർമ്മയുണ്ട്. ഞാൻ അവിടെനിന്നും പോകുമ്പോൾ റൊട്ടി കരിഞ്ഞതിന് അമ്മ അച്ഛനോട് മാപ്പുപറയുന്നത് കേട്ടു. അച്ഛൻ അതിനു പറഞ്ഞ മറുപടി ഞാൻ ഒരിക്കലും മറക്കില്ല.

“പ്രിയേ, എനിക്ക് കരിഞ്ഞ റൊട്ടി വളരെ ഇഷ്ടമാണ്.”

പിന്നീടു ഉറങ്ങാൻ പോകുന്നതിനു മുൻപ് ഞാൻ അച്ഛനോട് ചോദിച്ചു “അച്ഛൻ ശരിക്കും കരിഞ്ഞ റൊട്ടി ഇഷ്ടപ്പെടുന്നുണ്ടോ?” എന്നെ കെട്ടിപിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “ടെബ്ബി, നിൻറെ അമ്മ ദിവസം മുഴുവനും ജോലി ചെയ്തു വളരെ ക്ഷീണിച്ചിരുന്നു. അല്ലെങ്കിലും കരിഞ്ഞ റൊട്ടി ആർക്കും ഒരു ഉപദ്രവവും ചെയ്യില്ല”.

Lesson:
മറ്റുള്ളവരുടെ വിഷമങ്ങൾ മനസിലാക്കുക; അപൂർണതയെ സ്വീകരിക്കുക; അവസരത്തിനൊത്ത് പെരുമാറുവാനും, നമ്മുടെ സന്തോഷം ത്യാഗം ചെയുവാനും പഠിക്കുക.

ഗുരുർബ്രഹ്മ ഗുരുർവിഷ്ണു നിങ്ങളുടെ ഗുരുക്കൻമാരെ ബഹുമാനിക്കു

17.

guru-disciple1
മൂല്യം: ശരിയായ പ്രവൃത്തി ഉപമൂല്യം: ബഹുമാനം

ഗുരുർബ്രഹ്മ ഗുരുർവിഷ്ണു
ഗുരുദേവോ മഹേശ്വര
ഗുരുസാക്ഷാത് പരബ്രഹ്മ
തസ്മൈശ്രീ ഗുരവേ നമഹ:

ഗുരുർബ്രഹ്മ – ഗുരു ബ്രഹ്മാവാകുന്നു (സൃഷ്ടിക്കുന്നവൻ)

ഗുരുർവിഷ്ണു – ഗുരു വിഷ്ണുവാകുന്നു (പരിപാലിക്കുന്നവൻ)

ഗുരുദേവോ മഹേശ്വര – ഗുരു മഹേശ്വരൻ ആകുന്നു (സംഹരിക്കുന്നവൻ)

ഗുരുസാക്ഷാത് – സത്യമായും, ഗുരു കണ്മുന്പിലുള്ള

പരബ്രഹ്മ – ഏറ്റവും വലിയ ബ്രഹ്മമാകുന്നു.

തസ്മൈ – കേവലം പരമമായ

ശ്രീഗുരവേ നമഹ: ആ ഗുരുവിനുമുന്പിൽ ഞാൻ നമസ്ക്കരിക്കുന്നു.

    ഗുരു

ഗു – അന്ധകാരം
രു – നീക്കം ചെയ്യുന്നവൻ

ഗുരുർബ്രഹ്മ കഥ

പണ്ട് പണ്ട് മനോഹരമായ ഒരു കാട്ടിൽ ഒരു ആശ്രമം ഉണ്ടായിരുന്നു. മഹാനായ ധൗമ്യ മഹർഷി തൻറെ ശിഷ്യൻമാരുടെ കൂടെ അവിടെ താമസിച്ചിരുന്നു. ഒരു ദിവസം നല്ല ഉറച്ച ശരീരമുള്ള ഒരു വ്യക്തി (ഉപമന്യു എന്ന പേർ) ആ ആശ്രമത്തിലേക്കു വന്നു. അവൻ തീരെ വൃത്തിഇല്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരുന്നു.അവൻ ധൗമ്യ മഹർഷിയുടെ കാൽക്കൽ വീണ് നമസ്ക്കരിച്ച് തന്നെ ശിഷ്യനായി സ്വീകരിക്കുവാൻ ആവശ്യപ്പെട്ടു.

ആക്കാലത്ത് ശിഷ്യരെ തിരഞ്ഞെടുക്കാനുള്ള അധികാരം ഗുരുവിന് ഉണ്ടായിരുന്നു. അന്ന് ഗുരുക്കന്മാർ ജീവിതത്തിൻറെ ശരിയായ അർത്ഥവും, എല്ലാവരിലും വസിക്കുന്ന ഈശ്വരനെ കാണുവാനുള്ള ശീലവും എല്ലാ മൂല്യങ്ങളും ഉൾകൊള്ളുവാനും ശിഷ്യരെ പഠിപ്പിച്ചിരുന്നു.

തടിച്ച ശരീരമുള്ള ഉപമന്യുവിനെ ധൗമ്യ മഹർഷി തൻറെ ശിഷ്യനാക്കി. ഉപമന്യു പഠിത്തത്തിൽ പുറകിലായിരുന്നു. എങ്കിലും മറ്റുകുട്ടികളുടെ കൂടെ ആശ്രമത്തിൽ വളർന്നു. അവന് പഠിത്തത്തിൽ തീരെ താല്പര്യം ഇല്ലായിരുന്നു. അവന് പാഠങ്ങൾ മനസ്സിലാക്കുവാനോ, കാണാതെ പഠിക്കുവാനോ ഒന്നും സാധിച്ചിരുന്നില്ല. അനുസരണ ശീലവും കുറവായിരുന്നു. നല്ല ഗുണങ്ങൾ ഒന്നും അവന് ഉണ്ടായിരുന്നില്ല.

ധൗമ്യ മഹർഹി ഒരു ആത്മസാക്ഷാത്കാരം ലഭിച്ച വ്യക്തി ആയിരുന്നു. ഉപമന്യുവിൻറെ അവഗുണങ്ങൾ എല്ലാം മറന്ന് അദ്ദേഹം അവനെ സ്നേഹിച്ചു. മിടുക്കരായ കുട്ടികളെക്കാൾ അധികംസ്നേഹം മഹർഷി അവനു കൊടുത്തു. ഉപമന്യു തിരിച്ചു ഗുരുവിനെ സ്നേഹിക്കുവാൻ തുടങ്ങി. ഗുരുവിനുവേണ്ടി എന്ത് ചെയ്യാനും അവൻ തയ്യാറായിരുന്നു.

ഉപമന്യു അമിതമായി ഭക്ഷണം കഴിച്ചിരുന്നു, അതുകൊണ്ടുതന്നെ മടിയനും, മന്ദബുദ്ധിയുമായി. അമിതമായി ഭക്ഷണം കഴിക്കുന്ന ആൾക്ക് എപ്പോഴും ഉറക്കം വരും, ശരിയായി ചിന്തിക്കാനുള്ള കഴിവ് ഉണ്ടാവില്ല,ശരീര സുഖവും ഉണ്ടാവില്ല. ഇത് തമോഗുണം വർദ്ധിപ്പിക്കും. അവനവൻറെ ശരീരം സംരക്ഷിക്കുവാൻ ആവശ്യമുള്ളതിനു മാത്രം ഭക്ഷണം കഴിക്കുവാൻ ഗുരുജി പറഞ്ഞിരുന്നു.

അതുകൊണ്ട് മഹർഷി ഉപമാന്യുവിനെ, അതിരാവിലെ പശുക്കളെ മേയ്ക്കാൻ അയക്കും.വൈകുന്നേരമേ അവൻ തിരിച്ചുവരൂ. ഗുരുപത്നി അവനുള്ള ഉച്ചഭക്ഷണം കൊടുത്തയച്ചിരുന്നു.

ഉപമന്യുവിന് ഭയങ്കര വിശപ്പായിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിച്ചുകഴിഞ്ഞാലും അവന് വിശക്കുമായിരുന്നു. അവൻ പശുക്കളെ കറന്ന് പാൽ കുടിക്കുവാൻ തുടങ്ങി. ധൌമ്യ
മഹർഷി അവൻ പിന്നെയും തടിക്കുന്നത് മനസ്സിലാക്കി. അദ്ദേഹം ആശ്ചര്യപ്പെട്ടു! ഇത്രയും ദൂരം നടന്നിട്ടും, ഉച്ചക്ക് ലഘുഭക്ഷണം മാത്രം കഴിച്ചിട്ടും, ഉപമന്യു മെലിയാത്തതിൻറെ കാരണം അദ്ദേഹം അന്വേഷിച്ചു. ഉപമന്യു സത്യസന്ധതയോടെ താൻ പാൽ കുടിക്കുന്ന കാര്യം പറഞ്ഞു. പശുക്കൾ ഉപമന്യുവിൻറെതല്ല എന്നും, അതുകൊണ്ട് പാൽ കുടിക്കണമെങ്കിൽ ഇനിമുതൽ തൻറെ അനുവാദം വേണം എന്നും ഗുരു പറഞ്ഞു.

ഉപമന്യു ഗുരു പറഞ്ഞത് അനുസരിച്ചു. പക്ഷെ, പശുകുട്ടി പാൽ കുടിച്ചുകഴിയുമ്പോൾ ഇറ്റുവീഴുന്ന പാൽത്തുള്ളികൾ, കൈകുംബിളിലാക്കി അവൻ കുടിച്ചു.

പിന്നെയും ഉപമന്യുവിൻറെ തടിക്ക് ഒരുമാറ്റവും കണ്ടില്ല. കാരണം മനസ്സിലാക്കിയ ഗുരുപറഞ്ഞു, പശുകുട്ടിയുടെ വായിൽനിന്നും
ഇറ്റുവീഴുന്ന പാൽ കുടിക്കുന്നത് വൃത്തിഹീനമാനെന്നും അത് ഉപമന്യുവിൻറെ ആരോഗ്യത്തിനു ദോഷം ചെയ്യും എന്നും വളരെ സ്ന്ഹത്തോടെ അവനെ പറഞ്ഞു മനസ്സിലാക്കി. അവൻ ഇനി ഒരിക്കലും ആ പ്രവർത്തി ചെയ്യില്ല എന്ന് ഗുരുവിന് ഉറപ്പ് കൊടുത്തു.

എന്നാലും അവന് വിശപ്പ് സഹിക്കാൻ കഴിയുമായിരുന്നില്ല. അവൻ ഒരു മരത്തിൽ കണ്ട കായ പറിച്ചു തിന്നു. അത് അവനെ അന്ധനാക്കി! കണ്ണ് കാണാതെ അവൻ അവിടെയും ഇവിടെയും അലഞ്ഞ് ഒരു പൊട്ടക്കിണറ്റിൽ വീണു. പശുക്കൾ എല്ലാം അവനെ കൂടാതെ ആശ്രമത്തിൽ തിരിച്ചെത്തി. ഉപമന്യുവിനെ കാണാത്തതിനാൽ ഗുരു തിരഞ്ഞ് തിരഞ്ഞ് അവസാനം അവൻ കിടന്നിരുന്ന പൊട്ട കിണറ്റിനടുത്തെത്തി. അദ്ദേഹം അവനെ ദയാപൂർവം പുറത്തെടുത്ത്, കാഴ്ചശക്തി കിട്ടാനുള്ള മന്ത്രം പഠിപ്പിച്ചു കൊടുത്തു. മന്ത്രത്തിൻറെ ശക്തിയിൽ അശ്വിനി ദേവന്മാർ പ്രത്യക്ഷപെട്ട് അവന് കാഴ്ച ശക്തി തിരിച്ചു കൊടുത്തു.

പിന്നീട് മഹർഷി അത്യാഗ്രഹം ആപത്തിന് വഴിവെക്കുന്നത് എങ്ങിനെ എന്ന് അവനെ പറഞ്ഞു മനസ്സിലാക്കി. തക്ക സമയത്ത് ഗുരു എത്തിയില്ലായിരുന്നെങ്കിൽ ഉപമന്യു ആ പൊട്ടകിണറ്റിൽ കിടന്നു മരിക്കുമായിരുന്നു. ഉപമന്യു നല്ലൊരു പാഠം പഠിച്ചു. അവൻ അമിതമായി ആഹാരം കഴിക്കുന്നത് നിർത്തി. അതോടെ അവൻറെ തടി കുറഞ്ഞു. അവൻ ആരോഗ്യവാനും,ബുദ്ധിയുള്ളവനും മിടുക്കനും ആയി.

ധൗമ്യ മഹർഷി, ഓരോ ഘട്ടത്തിലും ഉപമാനുവിൻറെ മനസ്സിൽ ഗുരുവിനോടുള്ള സ്നേഹം സൃഷ്ടിച്ചു. അങ്ങിനെ ഗുരു ബ്രഹ്മാവിൻറെ പ്രവർത്തി നിർവഹിച്ചു.

ഗുരു ഉപമന്യുവിനെ സ്നേഹത്തോടെ പരിപാലിച്ചു. സ്നേഹപൂർവ്വം ഉപദേശങ്ങൾ കൊടുത്തു. മരണത്തിൽനിന്നും രക്ഷിച്ചു. അങ്ങിനെ വിഷ്ണുവിനെപോലെ പരിരക്ഷിച്ചു.

പിന്നീട്, ഗുരു മഹേശ്വരനെപ്പോലെ, ഉപമാന്യുവിലുള്ള ദുർഗുണങ്ങൾ നശിപ്പിച്ചു. അവനെ ജീവിത വിജയത്തിലേക്ക് ഉയർത്തി.

ഗുണപാഠം
ഗുരു നമ്മളിൽ മാനുഷികമൂല്യങ്ങൾ വളർത്തുന്നു. നമുക്ക് നേർവഴി കാണിച്ചു തരുന്നു. നമ്മൾ എപ്പോഴും ഗുരുവിനോട് നന്ദിയും കടപ്പാടും ഉള്ളവരായിരിക്കണം.

guru-disciple2

______________________________________________________________________________
Stories are available in various languages; Visit the respective sites as given below.
മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്ന കഥകൾ വിവിധ ഭാഷകളിലുള്ള വെബ് സൈറ്റുകളിൽ ലഭ്യമാണ്. അവ താഴെ കൊടുത്തിരിക്കുന്നു.
http://saibalsanskaar.wordpress.com (English)
http://saibalsanskaartamil.wordpress.com (Tamil)
http://saibalsanskaartelugu.wordpress.com (Telugu)
http://saibalsanskaarhindi.wordpress.com (Hindi)
https://saibalsanskaarammalayalam.wordpress.com (Malayalam)
————————————————————————————————————–

യേശുവിനെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുക – ഒരു മുതിർന്ന സഹോദരൻറെ സമ്മാനം

16.
2 little brothers-2

മൂല്യം: ശരിയായ പ്രവർത്തി ഉപമൂല്യം: കർത്തവ്യം

ഒരു ക്രിസ്മസ് അവധിക്ക് 9 വയസ്സുള്ള ജറോനും, 6 വയസ്സുള്ള പാർകരും ഒരു പുസ്തകവായനാമത്സരത്തിൽ പങ്കെടുത്തു. അത് അവരുടെ നാട്ടിലെ ഒരു പലചരക്ക് കടയുടമ നടത്തുന്ന മത്സരമായിരുന്നു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ചു തീർക്കുന്ന 2 കുട്ടികൾക്ക് പുതിയ സൈക്കിൾ ആണ് സമ്മാനം. കുട്ടികൾ വായിച്ചു തീർക്കുന്ന പുസ്തകങ്ങൾ അവരുടെ രക്ഷിതാക്കളെകൊണ്ടും ക്ലാസ്സ്ടീച്ചറെ കൊണ്ടും കയ്യൊപ്പ് ഇടീക്കണം എന്നാണ് നിബന്ധന. ഒരു സമ്മാനം പ്രൈമറി ലെവൽ കുട്ടികൾക്കും മറ്റേതു സെക്ണ്ട്രി ലെവൽ കുട്ടികൾക്കും ആയിരുന്നു.

പാർകർ വലിയ ഉത്സാഹത്തിൽ ആയിരുന്നു. ഇത് അവനു ഒരു സൈക്കിൾ സ്വന്തമാക്കാനുള്ള അവസരമായിരുന്നു. അവൻ ചേട്ടൻറെ സൈക്കിൾ കണ്ടു അവനും അതുപോലെ ഒന്ന് വേണം എന്ന് അതിയായി ആശിച്ചിരുന്നു. അതുകൊണ്ടുതന്നെ അവൻ പുസ്തകങ്ങൾ അതിവേഗം വായിച്ചു തീർക്കുവാൻ തുടങ്ങി. പക്ഷെ അവൻറെ പ്രായത്തിലുള്ള കുട്ടികൾ അവനെക്കാൾ വേഗത്തിൽ പുസ്തകങ്ങൾ വായിക്കുന്നുണ്ടായിരുന്നു.

അതേസമയം ജാരോണ് ഈ മത്സരത്തിൽ വലിയ താത്പര്യം ഉണ്ടായിരുന്നില്ല. അവൻ ഒരു ദിവസം പലചരക്കുകടയിൽ,മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പേരും അവർ വായിച്ചുതീർത്ത പുസ്തകങ്ങളുടെ ലിസ്റ്റും കണ്ടു. അതിൽനിന്നും തൻറെ സഹോദരൻ പിന്നിൽ ആണെന്ന് മനസ്സിലാക്കി.

ക്രിസ്സ്മസ്സിൻറെ യഥാർത്ഥ അർത്ഥം ഉൾക്കൊണ്ട് മറ്റുള്ളവർക്ക് സമ്മാനം കൊടുക്കുന്നതിലുള്ള സന്തോഷം മനസ്സിലാക്കി, അവൻ തൻറെ അനുജനുവേണ്ടി ആ മത്സരത്തിൽ പങ്കുചേർന്നു. അവൻ തൻറെ സൈക്കിൾ എടുത്തു അടുത്തുള്ള വായനശാലയിലേക്ക് കുതിച്ചു. ദിവസവും 8 മണിക്കൂർ നേരം തുടർച്ചയായി അവൻ പുസ്തകങ്ങൾ വായിച്ചു. തൻറെ സഹോദരന് കൊടുക്കാൻ ഉള്ള സമ്മാനത്തെപറ്റിയുള്ള ചിന്ത അവനെ കൂടുതൽ കൂടുതൽ വായിക്കാൻ പ്രേരിപ്പിച്ചു.

അങ്ങിനെ അവസാന ലിസ്റ്റ് കാണുവാൻ വേണ്ടി ജാരോൻ അമ്മയുടെകൂടെ കടയിൽപോയി. അവിടെ സമ്മാനദാനത്തിനായി വെച്ചിരുന്ന സൈക്കളുകളിൽ തിളങ്ങുന്ന ചുമന്ന നിറത്തിലുള്ളത് അവനു വളരെ ഇഷ്ടപ്പെട്ടു. പക്ഷെ അത് ചെറിയ 20 ഇഞ്ച് മാത്രം ഉള്ളതായിരുന്നു.

ആ സൈക്കിൾ ആസ്വദിക്കുന്ന അവനെ കണ്ടു കടയുടമ ചോദിച്ചു,ഒരു പക്ഷെ നീയാണ് സമ്മാനത്തിനു അർഹൻ എങ്കിൽ നിനക്ക് ഇതിലും വലിയ സൈക്കിൾ വേണ്ടിവരും അല്ലെ?

ജരോണ് ചിരിക്കുന്ന കടയുടമയുടെ നേരെ നോക്കി വളരെ ഗൌരവത്തിൽ പറഞ്ഞു, “അല്ല സർ, എനിക്ക് ഈ ചെറിയ സൈക്കിൾ തന്നെ ആണ് വേണ്ടത്”.
കടയുടമ, ” പക്ഷെ ഇത് നിനക്ക് പറ്റിയ അളവിൽ ഉള്ളത് (size) അല്ലല്ലോ”

ജാരോൻ, “ഞാൻ ജയിക്കുന്നത് എൻറെ അനുജന് വേണ്ടിയാണു”

കടയുടമ ആശ്ചര്യഭരിതനായി ജരോൻറെ അമ്മയോട് പറഞ്ഞു, ” ഇത്രയും വർഷത്തിനിടയ്ക്ക് ഞാൻ ആദ്യമായാണ് ഇത്തരമൊരു ക്രിസ്മസ്കഥ കേൾക്കുന്നത്”.

ജരോൻറെ അമ്മക്ക് തൻറെ മകൻ അനുജനുവേണ്ടി, ഇത്രയും കഷ്ടപ്പെട്ട വിവരം അറിയില്ലായിരുന്നു. അവർ തൻറെ മകനെ സന്തോഷത്തോടും അഭിമാനത്തോടും കൂടി നോക്കി.

അവസാനം ആ വാർത്ത അറിഞ്ഞു. 280 പുസ്തകങ്ങൾ വായിച്ചു തീർത്ത ജാരോണ് ഒന്നാം സ്ഥാനത്ത് എത്തി. സമ്മാനമായി കിട്ടിയ സൈക്കിൾ അവൻ അമ്മയുടെ സഹായത്തോടെ അമ്മമ്മയുടെ വീട്ടിൽ ഒളിപ്പിച്ചുവെച്ചു. ക്രിസ്മസ് ദിനം വരെ കാത്തുനില്ക്കാനുള്ള ക്ഷമ ജരോനു ഉണ്ടായിരുന്നില്ല.

അങ്ങിനെ ആ സുദിനം വന്നെത്തി. ആ ദിവസം അവർ എല്ലാവരും അമ്മമ്മയുടെ വീട്ടിൽ ഒത്തുകൂടി ക്രിസ്മസ് കൊണ്ടാടി. ജരോൻറെ അമ്മ യേശുവിനെപറ്റിയും അദ്ദേഹത്തിൻറെ മനുഷ്യരാശിയോടുള്ള സ്നേഹത്തെ പറ്റിയും, സംസാരിച്ചു. അതിനുശേഷം, സ്വന്തം അനുജന് സൈക്കിൾ സമ്മാനിക്കുവാൻ വേണ്ടി 280 പുസ്തകങ്ങൾ വായിച്ചു തീർത്ത ഒരു മൂത്ത സഹോദരൻറെ കഥയും പറഞ്ഞു. പാർകരും കുടുംബവും മുഴുവൻ കഥകളും കേട്ടിരുന്നു. .

‘എൻറെ ഏട്ടനും എനിക്ക് വേണ്ടി അങ്ങിനെ എന്തെങ്കിലും ചെയ്യും’,പാർകർ ആത്മഗതമെന്നോണം പറഞ്ഞു.

ആ സമയം ജരോണ് അടുത്ത മുറിയിലേക്ക് ഓടിപ്പോയി, സൈക്കിൾ എടുത്തുകൊണ്ടുവന്നു അനുജന് സമ്മാനിച്ചു.മുതിർന്നവർ അഭിമാനത്തോടുകൂടി ഇത് നോക്കികൊണ്ടുനില്കുമ്പോൾ, സഹോദരന്മാർ കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവെച്ചു.

ഗുണപാഠം

നമ്മൾ എല്ലാവരെയും സ്നേഹിക്കണം, സഹായിക്കണം.രക്ഷിതാക്കളെയും സഹോദരങ്ങളെയും, അപ്പുപ്പൻ, അമ്മുമ്മ, അയൽക്കാർ എല്ലാവരെയും സ്നേഹിക്കണം. ആർക്കാണോ സ്നേഹവും സഹായവും ആവശ്യം അവർക്ക് അത് കൊടുക്കണം. ഇളയ സഹോദരരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നത് മൂത്ത സഹോദരുടെ കടമയാകുന്നു. ഇളയവരും മൂത്തവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും വേണം. അവർ മൂത്തവരോട് തങ്ങളുടെ നന്ദി അറിയിക്കണം.

————————————————————————————-
Stories are available in various languages; Visit the respective sites as given below.
മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്ന കഥകൾ വിവിധ ഭാഷകളിലുള്ള വെബ് സൈറ്റുകളിൽ ലഭ്യമാണ്. അവ താഴെ കൊടുത്തിരിക്കുന്നു.
http://saibalsanskaar.wordpress.com (English)
http://saibalsanskaartamil.wordpress.com (Tamil)
http://saibalsanskaartelugu.wordpress.com (Telugu)
http://saibalsanskaarhindi.wordpress.com (Hindi)
https://saibalsanskaarammalayalam.wordpress.com (Malayalam)
___________________________________________________________________________________________________