Tag Archive | moral value stories in malayalam

Building a house – ഒരു  വീട്  പണിയൽ 

 

മൂല്യം —-ശരിയായ  പെരുമാറ്റം

ഉപമൂല്യം —-നേരായ  മനോഭാവം

carpenter

 

പ്രായമായ  ഒരു  ആശാരി  ജോലിയിൽ  നിന്ന്  വിരമിച്ചു .ഭാര്യയോടുകൂടി  ബാക്കി  ജീവിതം  സ്വസ്ഥമായി  ജീവിക്കുവാൻ  തീരുമാനിച്ചു .അയാൾ  തന്റെ  ഉടമ്പടിക്കാരൻ  മുതലാളിയോട്  ചെന്ന്  കാര്യം  പറഞ്ഞു .അദ്ദേഹം  ആഴ്ചതോറും  കൊടുക്കുന്ന  ശമ്പളം  ഇല്ലാതാകും . എന്നാലും  സാരമില്ല  അതുകൂടാതെ  ജീവിക്കാം  എന്ന്  നിശ്ചയിച്ചു .

മുതലാളിക്ക്  നല്ലൊരു  ജീവനക്കാരൻ  പിരിഞ്ഞു  പോകുന്നതിൽ വിഷമമം തോന്നി . അവസാനമായി  അദ്ദേഹത്തിന്  വേണ്ടി  ഒരു  വീടും  കൂടി  പണിതു  തന്നിട്ട്  പോകണമെന്ന്  ആശാരിയോട്  പറഞ്ഞു .ആശാരി  സമ്മതിച്ചു . പക്ഷെ  അയാളുടെ  മനസ്സ്  ജോലിയിൽ  പൂർണ്ണമായി  ഇല്ലെന്നു  താമസിയാതെ  മനസ്സിലായി .വളരെ  ഗുണമേന്മ  കുറഞ്ഞ  സാധനങ്ങൾ. ഉപയോഗിച്ച്  പണിതു .അങ്ങിനെ  നിസ്വാർത്ഥമായി  ചെയ്‌യേണ്ട  പണി  മോശമായരീതിയിൽ  ചെയ്തു .

ആശാരി  പണിതീർത്ത  ശേഷം  മുതലാളി  വീട് കാണാൻ  വന്നു .മുൻവാതിൽ  താക്കോൽ  ആശാരിയുടെ  കൈയിൽ  കൊടുത്തു  കൊണ്ട്  അദ്ദേഹം  പറഞ്ഞു —-“ഇത്  നിങ്ങളുടെ  വീടാണ്. നിങ്ങൾക്ക്‌  എന്റെ  സമ്മാനം.”ആശാരി  ഞെട്ടിപ്പോയി  വീട് തനിക്കുവേണ്ടിയാണ്  പണിയുന്നതെന്നറിഞ്ഞിരുന്നെങ്കിൽ  വളരെ  വ്യത്യസ്ത രീതിയിൽ  പണിതേനെ  എന്നോർത്ത്  ദുഃഖിച്ചു .

ഗുണപാഠം —–

നമ്മുടെ  ജീവിതം  എന്ന  വീട്  നമ്മൾ  ഓരോ  ദിവസമായി  പണിയുന്നു. പക്ഷെ  പലപ്പോഴും  നമ്മുടെ  പരമാവധി  കഴിവുകൾ  ഉപയോഗിക്കുന്നില്ല . പിന്നീട്  അതിൽ  ജീവിക്കേണ്ടി  വരുന്നു . അപ്പോൾ  അത്  മാറ്റി  വ്യത്യസ്തമായി  പണിയുവാൻ  സാധിച്ചിരുന്നെങ്കിൽ  എന്നോർത്ത്  ദുഃഖിക്കുന്നു .പക്ഷെ  നമക്ക്  പിന്നോട്ട്  പോകുവാൻ  പറ്റില്ല .നാം  എല്ലാം  ആശാരികളാണ് . ദിവസവും  ഒരു  അണിയടിക്കും  പടം  തൂക്കും  അല്ലെങ്കിൽ  ചുമര് പണിയും.ഇപ്പോഴത്തെ  നമ്മുടെ  മനോഭാവം  അനുസരിച്ചു  ഓരോന്ന്. തിരഞ്ഞെടുക്കും . ഭാവിയിൽ  അതിൽ  ജീവിക്കും. അത്  കൊണ്ട്  നല്ല  ബിദ്ധിപൂർവം  മേന്മയേറിയ  പണി  ചെയ്യുക . സന്തോഷവും  സമാധാനവുമായി  ജീവിക്കുക.

ശാന്ത  ഹരിഹരൻ

http://saibalsanskaar.wordpress.com

 

 

 

Advertisements

A  good  teacher- ഒരു നല്ല അദ്ധ്യാപിക

teacher

മൂല്യം ——ശരിയായ  പെരുമാറ്റം

ഉപമൂല്യം—- കടമ

സ്കൂളിൽ  നിന്ന്  പുറത്താക്കപ്പെട്ട  ഒരു  വിദ്യാർത്ഥിയെ  വേറൊരു  സ്കൂളിൽ  കൊണ്ട്  വന്നു  ചേർത്തി . ക്ലാസ്സിൽ  വന്ന  ഒരുഅദ്ധ്യാപിക  ആ  പുതിയ  വിദ്യാർത്ഥിയെ  കണ്ടപ്പോൾ  ആലോചിച്ചു. “ഇങ്ങിനെ  വിദ്യാർത്ഥികൾ  വരുന്നത് “——-.

രണ്ടാമത്  വന്ന. അദ്ധ്യാപിക  കുട്ടിയെ  കണ്ടപാടെ  ദേഷ്യത്തോടെ. പറഞ്ഞു ——“നിങ്ങളെ  പോലെയുള്ള  വിദ്യാർത്ഥികൾക്ക്  കുറവില്ല .”

മൂന്നാമത്തെ  അദ്ധ്യാപിക  ക്ലാസ്സിൽ  വന്നു  സന്തോഷത്തോടെ  പറഞ്ഞു—–“നമുക്ക്  ഒരു പുതിയ  വിദ്യാർത്ഥി  ഉണ്ട്  അല്ലെ .”

ഇടത്തരത്തിൽ  പെട്ട  അദ്ധ്യാപിക  പറയുന്നു.

നല്ല  അദ്ധ്യാപിക  വിശദീകരിക്കുന്നു .

ഉയർന്ന  അദ്ധ്യാപിക  പ്രദർശിപ്പിക്കുന്നു .

മഹത്തായ  അദ്ധ്യാപിക  പ്രചോദിപ്പിക്കുന്നു .

അവർ  പുതിയ  വിദ്യാർത്ഥിയുടെ  അടുക്കൽ  പോയി  കൈകുലുക്കി  അവന്റെ. കണ്ണുകളിൽ  നോക്കി  പുഞ്ചിരിച്ചു  കൊണ്ട്  പറയുന്നു —–“ഞാൻ  നിങ്ങളെ  പ്രചോദിപ്പിക്കുവാൻ  വേണ്ടി  കാത്തിരിക്കുകയായിരുന്നു .”

ഗുണപാഠം ——

ഒരു  നല്ല  അദ്ധ്യാപിക  കുട്ടികളെ  ശരിയായ  പാതയിലൂടെ  നയിക്കുന്നു . അവരെ  പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും  ചെയ്യുന്നു. അപ്രകാരമുള്ള  അദ്ധ്യാപിക  ബഹുമാനിക്കപ്പെടുകയും  ഓർമിക്കപ്പെടുകയും  ചെയ്യുന്നു.

വിദ്യാർത്ഥികളെ ” പ്രേരിപ്പിക്കുക, പ്രചോദിപ്പിക്കുക , പ്രോത്സാഹിപ്പിക്കുക .”

ശാന്ത  ഹരിഹരൻ .

http://saibalsanskaar.wordpress.com

The elephant and the rope-ആനയും  കയറും

മൂല്യം —–ശുഭ പ്രതീക്ഷ

ഉപമൂല്യം —-സ്വന്തം  ശക്തിയും  കഴിവും  തിരിച്ചറിയുക .

കുറെ  ആനകൾ  വരിയായി  പോകുന്നത്  കണ്ട്‌  ഒരാൾ  കുഴപ്പത്തോടെ  നോക്കി  നിന്നു. ” ഇത്ര  വലിയ. മൃഗങ്ങളെ  ഒരു  ചെറിയ  കയറു  കൊണ്ട്  മുന്നം  കാലുകൾ  മാത്രം  ബന്ധിച്ചു  നിയന്ത്രിക്കുന്നു . ചങ്ങല  ഇല്ല , കൂടു ഇല്ല. ഏതു  സമയവും  ആനകൾക്ക്  ഈ ബന്ധനത്തിൽ  നിന്നു  പുറത്തു  വരാൻ സാധിക്കും  പക്ഷെ ഏതോ കാരണത്താൽ  അങ്ങിനെ  ചെയ്യുന്നില്ല .

ഒരു  ആന  പാപ്പാൻ  അടുത്ത്  നിൽക്കുന്നത്  കണ്ട്‌  അയാൾ  ചോദിച്ചു —— എന്ത്  കൊണ്ട്  ഈ  മൃഗങ്ങൾ  ഓടി  പോകുവാൻ  ശ്രമിക്കാതെ  അവിടെ  തന്നെ  നിൽക്കുന്നത് ?

അത്  ശരിയാണ് — പാപ്പാൻ  പറഞ്ഞു .ഇവ  ചെറുപ്പമായിരിക്കുമ്പോൾ  ഈ  ചെറിയ  കയറു  കൊണ്ട്  ബന്ധിച്ചിരുന്നു . ആ  സമയത്ത്  ആനകളെ  പിടിച്ചു  നിറുത്തുവാൻ  അത്  മതിയായിരുന്നു .വലുതായപ്പോളും  ഈ  ബന്ധനത്തിൽ  നിന്ന്  പുറത്തു  വരുവാൻ  കഴിയില്ല എന്ന്  വിശ്വസിക്കുന്നു ആ  ചെറിയ  കയറാണ്  അവയെ  ബന്ധിക്കുന്നു  എന്ന്  വിചാരിച്ചു  പൊട്ടിച്ചു  പുറത്തു  പോകുവാൻ  ശ്രമിക്കുന്നില്ല .

ആ  മനുഷ്യൻ  അത്ഭുതപ്പെട്ടു  ഈ  മൃഗങ്ങൾക്കു  എപ്പോ  വേണമെങ്കിലും  കയറു  പൊട്ടിച്ചു  ഓടുവാൻ  സാധിക്കും  പക്ഷെ  അത്  സാധ്യമല്ല  എന്നോർത്ത്  അവിടെ  തന്നെ  നിൽക്കുന്നു .

ഗുണപാഠം ——-

ആ ആനകളെ  പോലെയാണ്  നമ്മളിൽ  പലരും. ഒരിക്കൽ  പരാജയപ്പെട്ടാൽ  ഇനിയൊരിക്കലും  വിജയിക്കുവാൻ  സാധിക്കില്ല  എന്ന്  പറഞ്ഞിരിക്കും . ഏതെങ്കിലും  ഒരു  കാര്യത്തിൽ  പരാജയം  സംഭവിച്ചാൽ  പിന്നീട്  ഒരിക്കലും  അത്  ചെയ്യുവാൻ  കഴിയില്ല  എന്ന്  വിചാരിച്ചു  അത് സ്വീകരിച്ചു  ഒരു  ചെറിയ  വട്ടത്തിൽ  ഒതുങ്ങി  പോകുന്നത്  സ്വാഭാവികമാണ് . നമ്മുടെ  പരാജയങ്ങൾ  എല്ലാം  ജയത്തിലേക്കുള്ള  ചവുട്ട് പടികളാണ്  എന്നോർത്ത്  മുന്നോട്ടു  പോകുക. ഏതു  കാര്യം  ചെയ്യുകയാണെങ്കിലും  നിശ്ചിതമായി  ചിന്തിക്കുക

Shanta Hariharan

http://saibalsanskaar.wordpress.com

Bundle  of  sticks- ഒരു കെട്ട് വടികൾ

 

മൂല്യം —–ശരിയായ  പെരുമാറ്റം
ഉപമൂല്യം ——ഒത്തൊരുമ
ഒരു  അച്ഛന്റ്റെ  മക്കൾ  എപ്പോഴും തമ്മിൽ  വഴക്കിടുമായിരുന്നു .അദ്ദേഹം  പറയുന്നത്  ഒന്നും  ഗുണം  ചെയ്തില്ല . അവരുടെ  ഈ  വഴക്കു  വലിയ  ദുരന്തത്തിലേക്കു  നയിക്കും  എന്ന്  ബോധ്യപ്പെടുത്തുവാൻ  വേണ്ടി  അദ്ദേഹം  ഒരു  ഉപായം  കണ്ടെത്തി .
ഒരു  ദിവസം  വഴക്കു  മൂത്തു  അടിത്തടിയിലായപ്പോൾ  അച്ഛൻ  ഒരു  മകനോട്  ഒരു  കെട്ടു  വടികൾ  കൊണ്ട്  വരാൻ  പറഞ്ഞു .അത്  ഓരോ  മകനോടും  കൊടുത്ത്  ഒടിക്കുവാൻ  പറഞ്ഞു . എല്ലാവരും  പരമാവധി  ശ്രമിച്ചു .  പക്ഷെ  ആർക്കും  ഒടിക്കുവാൻ  സാധിച്ചില്ല .
അച്ഛൻ  കെട്ടൂരി  ഓരോ  വടിയായി  എടുത്തു  മക്കളുടെ  കൈയിൽ  കൊടുത്ത്  ഒടിക്കുവാൻ  പറഞ്ഞു .അവർ  എളുപ്പം  ഒടിച്ചു.
എന്റ്റെ  മക്കളെ!—– അച്ഛൻ  പറഞ്ഞു  ——നിങ്ങൾ  കണ്ടില്ലെ.? ഒരുമിച്ചിരുന്ന്  തമ്മിൽ  സ്നേഹിക്കുകയും  സഹായിക്കുകയും  ചെയ്താൽ. നിങ്ങളുടെ  ശത്രുക്കൾക്ക്  നിങ്ങളെ. ഉപദ്രവിക്കാൻ  പറ്റില്ല .  അതിനു  പകരം  തമ്മിൽ  വഴക്കിട്ടു  വേർപ്പെട്ടിരുന്നാൽ  ഈ  കെട്ടിലുള്ള  ഒരു  വടിയെക്കാളും  ശക്തി  കുറഞ്ഞവരായിരിക്കും .
ഗുണപാഠം —–
ഒരുമായാണ്  ശക്തി . ഒരു  കൂട്ടായ്മ  ഉണ്ടെങ്കിൽ  ഒറ്റക്കുള്ളതിനേക്കാൾ  കൂടുതൽ  കാര്യം  നേടിയെടുക്കാം. ഒരു  പഴഞ്ചോല്ല്  ഉണ്ട് . ” ഒരുമയുണ്ടെങ്കിൽ  ഉലക്ക  മേലും  കിടക്കാം.”
തർജ്ജമ ——ശാന്ത  ഹരിഹരൻ .

Shanta Hariharan

http://saibalsanskaar.wordpress.com

 

Two wolves-രണ്ടു  ചെന്നായ്ക്കൾ-

മൂല്യം—–ശരിയായ  പെരുമാറ്റം

ഉപമൂല്യം—–ശരിയും  തെറ്റും  തമ്മിലുള്ള  തിരിച്ചറിവ്.

2 wolves

മൂല്യം—–ശരിയായ  പെരുമാറ്റം
ഉപമൂല്യം—–ശരിയും  തെറ്റും  തമ്മിലുള്ള  തിരിച്ചറിവ്.

ഒരു  ദിവസം ഒരു  ചെറോക്കി  മനുഷ്യരുടെ  ഉള്ളിൽ  നടക്കുന്ന  ഒരു  യുദ്ധത്തിനെ  കുറിച്ച്  തൻറ്റെ  പേരകുട്ടിയോടു  പറഞ്ഞു.അത്  നമ്മുടെ  എല്ലാവരുടെയും ഉള്ളിലുള്ള  രണ്ടു  ചെന്നായ്ക്കൾ  തമ്മിലുള്ള  യുദ്ധമാണ്.
ഒന്ന് ദുഷിച്ചത്—
ദേഷ്യം, അസൂയ, ദുഃഖം, അത്യാഗ്രഹം,പശ്ചാത്താപം, കുറ്റബോധം, അഹംഭാവം, അഹങ്കാരം, കള്ളം,താണത്തരം–മേൽത്തരം എന്നിവ.
രണ്ടു നല്ലത്—-
സന്തോഷം, സമാധാനം, എളിമ, സ്നേഹം, ആശ, ദയ, ഉദാരഗുണം, തന്മയിഭാവം, ധാരാളം, സത്യം, അനുകമ്പ; വിശ്വാസം എന്നിവ.
പേരക്കുട്ടി  ഒരു നിമിഷം  അതിനെക്കുറിച്ചു  ചിന്തിച്ചു. പിന്നെ  മുത്തശ്ശനോട് ചോദിച്ചു–ഏതു  ചെന്നായാണ്  ജയിക്കുന്നത്?
വയസ്സായ  ചെറോക്കി  പറഞ്ഞു—-
“നീ  സംരക്ഷിക്കുന്നത്.”

ഗുണപാഠം—-
നമ്മൾ  പരിശീലിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ  ഗുണങ്ങളാണ്  വിജയിക്കുന്നത്. ചീത്തയോ  നല്ലതോ  ആയ  ഗുണങ്ങൾ  വളർത്തിയെടുക്കുവാനുള്ള  സ്വാതന്ത്ര്യം നമുക്കുണ്ട്.ഭാവിയിൽ  ഒരു നല്ല  മനുഷ്യനായും പൗരനായും  തീരുവാനായി  ചെറുപ്പം  മുതൽക്കേ  കുട്ടികളെ  നല്ല  നല്ല മൂല്യങ്ങൾ  പഠിപ്പിക്കണം.
തർജ്ജമ——-ശാന്ത  ഹരിഹരൻ.

 

 

 

 

 

Shanta Hariharan

http://saibalsanskaar.wordpress.com

 

 

 

The Old Man and his God- ഒരു വൃദ്ധനും അദ്ദേഹത്തിന്റെ ദൈവവും

 

മൂല്യം —-സത്യം

ഉപമൂല്യം ——സത്യസന്ധത , സംതൃപ്തി


കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ഞാൻ തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ യാത്രചെയ്യുകയായിരുന്നു .ഇരുട്ടി തുടങ്ങി . പശ്ചിമ ബംഗാളിലെ മാന്ദ്യം കാരണം നല്ല ഉഗ്രമായ മഴപെയ്യുകയായിരുന്നു . റോഡുകൾ മുഴുവൻ മഴവെള്ളം കവിഞ്ഞൊഴുകുകയായിരുന്നു . എന്റെഡ്രൈവർ ഒരു ഗ്രാമത്തിന്റെ അടുത്ത് വണ്ടി നിറുത്തി .ഈ മഴയത്ത് ഇനി മുന്നോട്ടുപോകുവാൻ ബുദ്ധിമുട്ടാണ് ഇവിടെ എവിടെയെങ്കിലും തങ്ങാൻ. ഒരു സ്ഥലം നോക്കുന്നതാണ്കാറിൽ ഇരിക്കുന്നതിനേക്കാൾ ഭേദം എന്ന് ഡ്രൈവർ പറഞ്ഞു .

ഒരു അപരിചിതമായ സ്ഥലത്ത് പെട്ട് പോയതോർത്ത് ഞാൻ വിഷമിച്ചു . എന്നാലുംകുടയുമെടുത്തു ആ ഭയങ്കര മഴയിൽ മുന്നോട്ടു നടന്നു .പേര് ഓർമ്മ വരാത്ത ആ കൊച്ചുഗ്രാമത്തിലേക്ക് നടക്കുവാൻ തുടങ്ങി . അവിടെ വൈദ്യുതി ഇല്ലായിരുന്നു മഴയിൽ ഇരുട്ടത്ത്നടക്കുന്നത് ഒരു വലിയ പരീക്ഷണമായിരുന്നു .കുറെ അകലെ ഒരു അമ്പലം പോലെ കണ്ടു . അവിടെ ചെന്ന് തങ്ങുന്നതാണ് നല്ലത് എന്ന് തോന്നി .നടക്കുവാൻ തുടങ്ങി . പകുതി ദൂരംപോകുമ്പോഴേക്കും നല്ല കാറ്റും മഴയും കാരണം എന്റെ കുട പറന്നു പോയി . മഴയിൽ നനഞ്ഞുകുളിച്ചു ഒരു വിധം അമ്പലത്തിൽ എത്തി..അകത്തു നിന്ന് ഒരു വയസ്സായ മനുഷ്യൻഅകത്തേക്ക് വിളിച്ചു . ആ ശബ്ദത്തിൽ ഒരു ഉത്കണ്ഡ ഉണ്ടായിരുന്നു . കുറെ യാത്രകൾചെയ്തുട്ടള്ള കാരണം ഭാഷകൾ വേറെയാണെങ്കിലും ശബ്ദത്തിലുള്ള വ്യത്യാസങ്ങൾതിരിച്ചറിയാൻ പറ്റുമായിരുന്നു.

ഞാൻ ഇരുട്ടിനെ ഭേദിച്ച് കൊണ്ട് അകത്തു കയറിയപ്പോൾ 80 വയസ്സ് പ്രായമുള്ള ഒരു വൃദ്ധനുംഅതെ പോലെ പ്രായമുള്ള പരമ്പരാഗത 9 മുഴം പരുത്തി സാരി ഉടുത്ത ഒരു സ്ത്രീയുംനിൽക്കുന്നുണ്ടായിരുന്നു. അവർ ആ വയസ്സനോട് എന്തോ പറഞ്ഞ ശേഷം ഒരു പഴയവൃത്തിയുള്ള ടവലുമായി എന്റെ അടുത്തു വന്നു .എന്റെ തലയും മുഖവും തുടച്ചുനോക്കിയപ്പോൾ ആ മനുഷ്യൻ അന്ധനാണെന്നു അറിഞ്ഞു . അവരുടെ ചുറ്റുപാടുകളിൽ നിന്ന്അവർ വളരെ പാവപ്പെട്ടവരാണെന്നു മനസ്സിലായി.

ആ ശിവാലയം വളരെ എളിമയും സൗകര്യങ്ങൾ കുറഞ്ഞതുമായിരുന്നു .ശിവലിംഗത്തിൽ ഒരുവില്വപത്രം അല്ലാതെ വേറെയൊന്നും ഉണ്ടായിരുന്നില്ല . ഒരേയൊരു വിളക്കിൽ നിന്ന് മിന്നുന്നവെളിച്ചം കണ്ടു . എന്റെ ഉള്ളിൽ ഒരു അസാധാരണ ശാന്തി കിട്ടി . ദൈവത്തിനോട് ഇതിനുമുൻപ് തോന്നാത്ത ഒരു അടുപ്പം തോന്നി .

എനിക്കറിയുന്ന തമിഴിൽ അദ്ദേഹത്തിനോട് ദീപാരാധന നടത്തുവാൻ പറഞ്ഞു . വളരെസ്നേഹത്തോടെയും ശ്രദ്ധയോടെയും അദ്ദേഹം ചെയ്തു. ഞാൻ ഒരു 100 രൂപ നോട്ടു തട്ടിലിട്ടു.അദ്ദേഹം അത് കൈകൊണ്ടു തൊട്ടില്ല അസ്വസ്ഥയോടെ കൈ പിൻവലിച്ചു .”അമ്മാ ആ നോട്ടുഞങ്ങൾക്ക് പതിവായി കിട്ടുന്ന 10 രൂപ നോട്ടല്ല എന്ന് എനിക്കറിയാം നിങ്ങൾ ആരായാലുംനിങ്ങളുടെ ഭക്തിയാണ് പ്രധാനം .ഒരു ഭക്തൻ ആവശ്യമുള്ള പണമെ കൊടുക്കാവൂ എന്ന്ഞങ്ങളുടെ പുർവികന്മാർ പറഞ്ഞിട്ടുണ്ട് . എന്നെ സംബന്ധിച്ചെടത്തോളം നിങ്ങളും ഇവിടെവരുന്ന മറ്റുള്ളവരെ. പോലെ ഒരു ഭക്തനാണ് .ദയവായി ഈ പണം തിരിച്ചെടുത്തലും .”

ഞാൻ ഞെട്ടിപ്പോയി വയസ്സന്റെ ഭാര്യയെ നോക്കി പല വീടുകളിൽ ഭാര്യമാരെ പോലെ അവർപണം വാങ്ങുവാൻ നിർബന്ധിക്കുമോ എന്ന് ആലോചിച്ചു . പക്ഷെ അവർ ഭർത്താവിന്റെവാക്കിനോട് യോചിച്ചു മിണ്ടാതെയിരുന്നു .പുറത്തെ കാറ്റും മഴയും വക വെക്കാതെ ഞാൻഅവിടെയിരുന്നു അവരുടെ ജീവിതത്തെ കുറിച്ചും അവരെ നോക്കാൻ ആരെങ്കിലും ഉണ്ടോഎന്നൊക്കെ അന്വേഷിച്ചു .

ഒടുവിൽ ഞാൻ പറഞ്ഞു ——-നിങ്ങൾ രണ്ടു പേർക്കും വയസ്സായി. നോക്കാൻ ആരുമില്ല . ഈവയസ്സുകാലത്ത് പലചരക്കിനേക്കാൾ കൂടുതൽ മരുന്നുകളാണ് വേണ്ടത്. .നിങ്ങൾ പട്ടണത്തിൽനിന്ന് വളരെ അകലെയാണ്. ഞാൻ ഒരു കാര്യം പറയട്ടെ ? ആ സമയത്തു ഞങ്ങൾവയസ്സായവർക്കുള്ള ഒരു പെൻഷൻ വ്യവസ്ഥ തുടങ്ങിയിരുന്നു ഇവരുടെ പഴയ വസ്ത്രങ്ങളുംജീവിതവുമൊക്കെ കണ്ടു ഇവർ പെൻഷന് അർഹരാണ് എന്ന് എനിക്ക് തോന്നി .

അപ്പോൾ വയസ്സായ ഭാര്യ പറഞ്ഞു—–“. പറയു കുട്ടി ”

ഞാൻ പറഞ്ഞു—-നിങ്ങൾക്ക് കുറച്ചു പണം അയച്ചു തരാം .അത് ഏതെങ്കിലും രാഷ്ട്രീയബാങ്കിലോ അല്ലെങ്കിൽ തപാലാഫീസിലോ നിക്ഷേപിച്ചു വെക്കു. അതിൽ വരുന്ന

പലിശ മാസ ചിലവിനു എടുക്കാം . എന്തെങ്കിലും ചികിത്സക്ക് വേണ്ടി വന്നാൽ മുതൽഉപയോഗിക്കാം .

എന്റെ വർത്തമാനം കേട്ട് വയസ്സായ മനുഷ്യന്റെ മുഖം വിളക്കിനേക്കാൾ പ്രകാശിച്ചു . അദ്ദേഹം പറഞ്ഞു —-നിങ്ങൾ ഞങ്ങളെക്കാൾ ചെറുപ്പമാണ് . എന്നാലും വിഡ്ഢിയാണ്. ഈവയസ്സുകാലത്ത് എന്തിനാണ് പണം? ഭഗവാൻ ശിവൻ വൈദ്യനാഥൻ എന്നാണ് പറയപ്പെടുന്നത്ആ വലിയ വൈദ്യൻ ഉള്ളപ്പോൾ എന്തിനു പേടി ? ഈ ഗ്രാമത്തിലുള്ളവർ ഇവിടെ വരുന്നു. ഞാൻ അവർക്കു വേണ്ടി പൂജ നടത്തുന്നു .അവർ ഞങ്ങൾക്ക് അരി തരുന്നു . ഞങ്ങളിൽആർക്കെങ്കിലും അസുഖം വന്നാൽ ഇവടത്തെ. ഡോക്ടർ മരുന്ന് തരുന്നു.ഞങ്ങളുടെആവശ്യങ്ങൾ വളരെ കുറവാണ്. എന്തിനു ഒരു അപരിചിതയിൽ നിന്ന് പണം സ്വീകരിക്കണം ? നിങ്ങൾ പറയുന്നപോലെ പണം ബാങ്കിൽ നിക്ഷേപിച്ചു വെച്ചാലും അതറിഞ്ഞു ആരെങ്കിലുംഞങ്ങളെ ഭീഷണപ്പെടുത്തുവാൻ വരും.വെറുതെ വേണ്ടാത്ത കഷ്ട്ടങ്ങൾ അനുഭവിക്കണം.നിങ്ങൾ ഞങ്ങളെ സഹായിക്കുവാൻ സന്മനസ്സുള്ള ഒരു നല്ല ആളാണ് .വളരെ സന്തോഷം.ഞങ്ങൾ ഇപ്പോഴുള്ള ജീവിതത്തിൽ വളരെ തൃപ്തരാണ് . ഇനി ഇതിൽ കൂടുതൽ ഒന്നും വേണ്ട.ക്ഷമിക്കണം .”

 

ഗുണപാഠം —-

ജീവിതത്തിൽ ഉറച്ച ദൈവ വിശ്വാസവും സംതൃപ്തിയും സന്തോഷം തരുന്നു . നമ്മുടെആഗ്രഹങ്ങൾക്ക് അതിരില്ല . കൂടുതൽ ആഗ്രഹങ്ങൾ നടക്കാതെ വന്നാൽ സങ്കടം .ആഗ്രഹങ്ങൾകുറിച്ചും ഉള്ളതിൽ തൃപ്തിയും ഉള്ളവർ സദാ സന്തോഷമുള്ളവരായിരിക്കും

Shanta Hariharan

http://saibalsanskaar.wordpress.com

 

A  challengers transformation  ഒരു  വെല്ലുവിളിക്കാരൻറ്റെ  രൂപാന്തരീകരണം

മൂല്യം —-അഹിംസ
ഉപമൂല്യം —–ക്ഷമ ,  സ്നേഹം , മാപ്പു  നൽകുക

sant-eknath
ഒരു  സംഘം  ചെറുപ്പക്കാർ  ഏകനാഥ്  സ്വാമിജിയുടെ    (മഹാരാഷ്ട്രയിൽ  പ്രസിദ്ധപ്പെട്ട  സന്യാസി )  ആശ്രമത്തിൻറ്റെ  അടുത്ത്  ചീട്ടു  കളിക്കുകയായിരുന്നു . ജോലിയില്ലാത്ത  പല  ആളുകളും  സമയം  കളയുവാനായി  അവിടെ  ചീട്ടു  കളിക്കുന്നത്  പതിവായിരുന്നു .
ഒരു  ദിവസം  ഒരു  കളിക്കാരന്  നല്ല  ചീട്ടു  കിട്ടാതെ  തുടർന്ന്  പണം  നഷ്ട്ടപ്പെട്ടു  കൊണ്ടിരുന്നു . അയാൾക്ക്‌  തൻറ്റെ  ഭാഗ്യമില്ലായ്മയെ  കുറിച്ച്  സങ്കടവും  ദേഷ്യവും  തോന്നി . മറ്റു  കളിക്കാരോട്  അസൂയയും  തോന്നി . തോൽക്കുന്നത്  കൊണ്ടുള്ള  കോപം  കാരണം  അയാൾ  മറ്റുള്ള  കളിക്കാരോട്  തർക്കിക്കാൻ  തുടങ്ങി . താമസിയാതെ  അത്  കലഹത്തിൽ  അവസാനിച്ചു
ഒരാൾ  ദേഷ്യപ്പെടരുത്  എന്ന്  ഉപദേശിച്ചു.
തോറ്റ  കളിക്കാരൻ  കോപിച്ചു —എന്നെ  പറ്റി  എന്താ  കരുതിയിരിക്കുന്നത് ?  എന്താ  ഞാൻ  സ്വാമിജി  ഏകനാഥ്  ആണോ  ദേഷ്യപ്പെടാതിരിക്കാൻ ?
തർക്കത്തിൻറ്റെ  ദിശ  മാറി .കൂട്ടത്തിൽ  ഒരാൾ  നടുക്ക്  കയറി  ചോദിച്ചു .—-ഏകനാഥ് എന്താ  ദൈവിക  മനുഷ്യനാണോ  ദേഷ്യം  വരാതിരിക്കാൻ ?അദ്ദേഹവും  ഒരു  സാധാരണ  മനുഷ്യൻ  തന്നെയാണ് .ദേഷ്യം  വരാത്ത  ഒരാളെ  കാണിക്കു  നോക്കട്ടെ .
മറ്റൊരു  കളിക്കാരൻ  ചോദ്യം  ചെയ്ത  ആളിനെ  ശരി  വെച്ചു.  ഏകനാഥ്  സ്വയം  മര്യാദയില്ലാത്ത  ആളായിരിക്കും .  സ്വയം  മര്യാദയുള്ള  ഏതൊരാൾക്കും  ദേഷ്യം  വരുന്നത്  സ്വാഭാവികമാണ് .എന്ത്  പറഞ്ഞാലും  സമാധാനമായിരിക്കാൻ  പറ്റില്ല .
വേറൊരു  ചീട്ടു  കളിക്കാരൻ  ഇപ്പോൾ  ഏകനാഥിനെ  പിന്തുണച്ചു .–”ഇല്ല  സ്വാമി  ഏകനാഥ്  ഒരിക്കലും  ദേഷ്യപ്പെടില്ല ‘”.
”  ഇല്ല . അത്  ശരിയല്ല . ദേഷ്യം  വരാത്ത  ഒരാളും  കാണില്ല ”.
”  തീർച്ചയായും  ഇല്ല . ഞാൻ  ഏകനാഥിനെ  കണ്ടിട്ടുണ്ട് അദ്ദേഹത്തിന്  ഒരിക്കലും  ദേഷ്യം  വരില്ല  എനിക്കറിയാം ”.
” ഞാൻ  പറയുന്നു  അദ്ദേഹത്തിന്  ദേഷ്യം  വരും”.
”  ഇല്ല  തീർച്ചയായും  ഇല്ല ”
ഭയങ്കര  തർക്കമായി . അവർ  എല്ലാം  ചൂതാട്ടക്കാരാണ്.  അവരിൽ  നിന്ന്  വേറെ  എന്ത്  പ്രതീക്ഷിക്കാൻ  പറ്റും?  ഈ  വേണ്ടാത്ത  തർക്കം  തുടർന്ന്  കൊണ്ടിരുന്നു .
“”  ഞാൻ  അദ്ദേഹത്തെ  ദേഷ്യപ്പെടുത്താം .”” തോറ്റ  കളിക്കാരൻ  പറഞ്ഞു .
“” തലകുത്തി  നിന്നാലും  അത്  സാധ്യമല്ല .””
ശരി , ഓരോരുത്തരും 100 രു  പന്തയമായി  വെക്കു .ഏക്‌നാഥ്‌നെ ദേഷ്യം പിടിപ്പിക്കുന്ന  ഈ  വെല്ലുവിളി  ഏറ്റെടുക്കുന്നത്  കൊണ്ട്  എനിക്ക്  കളിയിൽ  നഷ്ട്ടപ്പെട്ട  പണം തിരിച്ചു  കിട്ടും.—കളിയിൽ  തോറ്റ  ആൾ  പറഞ്ഞു.
എല്ലാവരും സമ്മതിച്ചു.  പിറ്റേ  ദിവസം  രാവിലെ  അവർ  നിശ്ചയിച്ചപോലെ  വെല്ലുവിളിക്കാരൻ. ഏകനാഥ്ന്റ്റെ  ആശ്രമത്തിന്റെ  അടുത്തു  പോയി  നിന്നു.  മറ്റുള്ളവർ  കുറച്ചു  ദുരെ  നിന്ന്  കണ്ടുകൊണ്ടിരുന്നു.
അന്ന്  രാവിലെ  പതിവ്  പോലെ  സൂര്യൻ  കിഴക്കുദിച്ചതും സ്വാമി ഏക്‌നാഥ്‌  വിട്ടലിൻറ്റെ  ( ഭഗവൻ വിഷ്ണു)  പാട്ടും പാടിക്കൊണ്ട്    ആശ്രമത്തിൽ  നിന്ന്  പുറത്തു വന്നു.അദ്ദേഹം ഗോദാവരി  നദിയിൽ സ്നാനം ചെയ്തു  നിത്യ  കർമ്മങ്ങൾ  നിർവഹിക്കുവാനായി  പോയി.  കുളി  കഴിഞ്ഞു  പ്രാർത്ഥനയും  കഴിഞ്ഞു അദ്ദേഹം വീട്ടിലേക്കു  മടങ്ങുകയായിരുന്നു.
ഏക്‌നാഥിനെ  ദേഷ്യപ്പെടുത്താം  എന്ന്  വെല്ലുവിളിച്ച  ആ  ചീത്ത  മനുഷ്യൻ  വായ  നിറയെ  വെറ്റില  ചാറുമായി  കാത്തിരിക്കുകയായിരുന്നു. ഏകനാഥ്  ആശ്രമത്തിൽ പ്രവേശിക്കുന്ന  സമയത്ത്  അയാൾ ചുമന്ന  വെറ്റില  ഉമഴനീര് അദ്ദേഹത്തിന്റെ  മുഖത്ത്‌  തുപ്പി.ഒരു  നിമിഷം ഏകനാഥ്  ഞെട്ടി  പോയി.ഈ  വൃത്തികെട്ട  പ്രവർത്തി  ചെയ്ത ആളിനെ  നോക്കി. ഒന്നും മിണ്ടാതെ  വീണ്ടും കുളിക്കാനായി  ഗോദാവരി  നദിയിലേക്കു പോയി. മടങ്ങി  ആശ്രമത്തിലേക്കു  വന്നപ്പോൾ  ആ ചൂതാട്ടക്കാരൻ  ആദ്യം  ചെയ്ത  പോലെ  തന്നെ  മുഖത്തു  തുപ്പി . അത്ഭുതം  തന്നെ  ഏകനാഥ്  ” ജയ്  പാണ്ഡുരംഗ , ജയ്  വിട്ടലാ “എന്ന്  പറഞ്ഞു  കൊണ്ട്  വീണ്ടും  കുളിക്കാനായി  നദിയിലേക്കു  പോയി .
നോക്കി  നിൽക്കുന്ന  ആളുകൾ  ആശ്ചര്യപ്പെട്ടു . മൂന്നു  നാല്  പ്രാവശ്യം  ഇതേ  പോലെ  നടന്നിട്ടും  മുഖം  ചുളിക്കാതെ  വിട്ടൽ  നാമം  ജപിച്ചു  കൊണ്ട്  ഏകനാഥ് കുളിക്കാനായി  നദിയിലേക്കു  പോയി . അദ്ദേഹം  ഒരു  വിധ  അസന്തോഷവും  കൂടാതെ  പതിവ്  പോലെ  ശാന്തനായിരുന്നു .
ഇത്  നോക്കി  നിന്ന  ചൂതാട്ടക്കാർ  തെറ്റ്  ചെയ്തവനെ  തള്ളി  മാറ്റി  അവൻ  ഉൾപ്പടെ  എല്ലാവരും  ഓടി  ചെന്ന്  ഏകനാഥിന്റെ  കാൽക്കൽ  വീണ്  മാപ്പു  അപേക്ഷിച്ചു .ഏകനാഥ് ഓരോരുത്തരെയും  കെട്ടിപ്പിടിച്ചു . വെറ്റില  ചവച്ചു  തുപ്പിയ  ആ  ചൂതാട്ടക്കാരൻ  ഏകനാഥിന്റെ  കാൽക്കൽ  വീണ്  ഉറക്കെ  കരഞ്ഞു .
”  സ്വാമി ”  ഞാൻ  വലിയ  തെറ്റ്  ചെയ്ത  വിഡ്ഢിയും  പാപിയുമാണ്.എന്നെ  ദയവായി  ക്ഷമിക്കു , ദയവായി  ക്ഷമിക്കു  എന്ന്  വീണ്ടും  വീണ്ടും  പറഞ്ഞു  കരഞ്ഞു . കൈകൾ  കൂപ്പി  കൊണ്ട്  കണ്ണുനീരോടെ  അയാൾ  യഥാർത്ഥമായി  ചെയ്ത  തെറ്റിന്  മാപ്പു  ചോദിച്ചു .
ഏകനാഥ്  വളരെ  സ്നേഹത്തോടെ  അയാളുടെ  തോളുകൾ  പിടിച്ചു  എണീപ്പിച്ചു  കെട്ടിപ്പിടിച്ചു .മറ്റുള്ളവരിൽ  നിന്നും  വ്യത്യസ്ഥമായ  ഏകനാഥ്  അയാളോട്  പറഞ്ഞു .—-നീ .എന്തിനു  കരയുന്നു ? നീ  ഒരു  തെറ്റും  ചെയ്തിട്ടില്ല . നീ  പാപിയുമല്ല  ശരിക്കും  അനുഗ്രഹിക്കപ്പെട്ട  ഒരു  ആത്മാവാണ് .ഞാൻ  നിന്നെ  പൂജിക്കണം . ഇന്ന്  നീ  എനിക്ക്  ദുർല്ലഭമായ  അവസരം  നേടിത്തന്നു . ഇന്ന്  ഏകാദശി  പുണ്യ  ദിനമാണ് . നീ  കാരണം  മാതാ  ഗോദാവരിയെ  4  പ്രാവശ്യം  ദർശിക്കുവാനും  കുളിച്ചു  “വിട്ടൽ “ഭഗവാനെ  പ്രാർത്ഥിക്കുവാനും  സാധിച്ചു .അത്  കൊണ്ട്  ഞാനാണ്  നിന്നോട്  നന്ദി  പറയേണ്ടത് .സ്വാമി  ഏകനാഥ്  ആ  മനുഷ്യൻറ്റെ  മുൻപിൽ  വളരെ  വിനയത്തോടെ  കൈക്കൂപ്പി  തല  കുനിച്ചു .
ഈ  സംഭവത്തിനു  ശേഷം  ആ  ചെറുപ്പക്കാർ  അവിടെ  കൂടി  ചീട്ടു  കളിക്കുന്നതിനു  പകരം  വിളക്ക്  കത്തിച്ചു  വെച്ച്  ഏകനാഥ്  പഠിപ്പിച്ച  നാമ സങ്കീർത്തനങ്ങൾ  പാടി . അവരെല്ലാം  അദ്ദേഹത്തിന്റെ ശിഷ്യന്മാരായി  തീർന്നു .
ഗുണപാഠം —-
മാപ്പു  നൽകുന്നത്  ഒരു  ദൈവിക  ഗുണമാണ് . ഈ  നല്ല  ഗുണം  വളർത്തി  എടുക്കുന്നത്  കൊണ്ട്  നമുക്ക്  സ്നേഹവും , ശാന്തിയും , സമാധാനവും  അനുഭവപ്പെടും .മറ്റുള്ളവരിൽ  പരിവർത്തനം  വരുത്തുവാനുള്ള  ഒരു  മാതൃകയും  ആവാം .
തർജ്ജമ —–ശാന്ത  ഹരിഹരൻ

http://saibalsanskaar.wordpress.com