Tag Archive | Perseverance

ദൈവം ഒരിക്കലും കൈവിടില്ല

22 ദൈവമേ ഞാൻ എന്റെ ജീവിതം ഉപേക്ഷിക്കാതിരിക്കാൻ എന്തെങ്ങിലും മതിയായ ഒരു കാരണം പറഞ്ഞുതരൂ 

മൂല്യം: ശരിയായ പ്രവർത്തി

ഉപമൂല്യം: വിശ്വാസം,

Bamboo and fern

സ്ഥിരപരിശ്രമം ഒരുദിവസം ഞാൻ എല്ലാം ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. ഞാൻ എൻറെ ജോലി ഉപേക്ഷിച്ചു,എൻറെ കുടുംബബന്ധങ്ങൾ ഉപേക്ഷിച്ചു,എൻറെ ആത്മീയത ഉപേക്ഷിച്ചു എനിക്ക് എൻറെ ജീവിതം തന്നെ ഉപേക്ഷിക്കണം എന്നുതോന്നി. ഞാൻ ദൈവവുമായി ഒരു കൂടികാഴ്ചക്കുവേണ്ടി വനത്തിലേക്ക് പോയി. ഞാൻ പറഞ്ഞു “ദൈവമേ ഞാൻ എൻറെ ജീവിതം ഉപേക്ഷിക്കാതിരിക്കുവാൻ എന്തെങ്ങിലും ഒരു കാരണം പറഞ്ഞുതരൂ”.

ദൈവത്തിൻറെ ഉത്തരം എന്നെ അമ്പരപ്പിച്ചു. ദൈവം പറഞ്ഞു “നീ ചുറ്റും നോക്കൂ, നീ ആ പനച്ചെടിയെയും, മുളകൂട്ടങ്ങളെയും കാണുന്നുണ്ടോ?” “കാണുന്നു”, എന്ന് ഞാൻ ഉത്തരം പറഞ്ഞു. ദൈവം പറഞ്ഞു, “ഞാൻ ആ പനമരവിത്തും മുളവിത്തും വളരെ ശ്രദ്ധാപൂർവമാണ് നട്ടത്. ഞാൻ അവക്ക് വെള്ളവും വെളിച്ചവും കൊടുത്തു. പന വളരെവേഗം വളർന്നുവന്നു. പക്ഷെ മുളവിത്തിൽനിന്നും ഒന്നും പുറത്തുവന്നില്ല.എന്നാലും ഞാൻ മുളവിത്തിനെ ഉപേക്ഷിച്ചില്ല. അടുത്തവർഷം പന സമൃദ്ധിയായി വളർന്നു. മുള വിത്തിൽനിന്നും ഒന്നും പുറത്തുവന്നില്ല.ഞാൻ അപ്പോഴും അതിനെ ഉപേക്ഷിച്ചില്ല. മൂന്നാം വർഷവും നാലാം വർഷവും മുള വിത്ത് കിളിർത്തതേ ഇല്ല. പനമരം നല്ലപോലെ വളർന്നു വലുതായി. അഞ്ചാം വർഷം ഒരു ചെറിയ മുളപൊട്ടി. പന മരത്തെ വെച്ചു നോക്കിയപ്പോൾ ഇത് വളരെ ചെറുതായിരുന്നു.

6 മാസം കഴിഞ്ഞപ്പോൾ മുളച്ചെടികൾ 100 അടി ഉയരത്തിൽ വളർന്നു. അത് തൻറെ വേരുകൾ വളർത്തുവാൻ 5 വര്ഷം എടുത്തു. ആ വേരുകൾ അതിൻറെ നിലനിൽപ്പിന് ശക്തികൊടുത്തു. ഞാൻ ഒരിക്കലും എൻറെ സൃഷ്ടികൾക്ക് സ്വന്തം കൈകാര്യം ചെയ്യാൻ കഴിയുന്നതിലും അപ്പുറമുള്ള വെല്ലുവിളികൾ കൊടുക്കുകയില്ല”. ദൈവം പറഞ്ഞു, “എൻറെ കുട്ടീ നീ ഒരു കാര്യം മനസ്സിലാക്കണം. ഇത്രയും കാലം നീ കഷ്ടപ്പെടുകയായിരുന്നു. യഥാർത്ഥത്തിൽ നീ നിൻറെ വേരുകൾ വളർത്തുകയായിരുന്നു. മുളകളെ ഉപേക്ഷിക്കാത്ത ഞാൻ നിന്നെ എങ്ങിനെ ഉപേക്ഷിക്കും? ഒരിക്കലും നീ നിന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കൂ. മുളകളുടെയും പനകളുടെയും ലക്‌ഷ്യം വ്യത്യസ്തമാണ്. പക്ഷെ അത് രണ്ടും വനത്തിനു മനോഹാരിത പകരുന്നു”. ദൈവം തുടർന്നു, “നിൻറെ സമയം വരും, നീ വളരെ ഉയരങ്ങളിൽ എത്തും”. ഞാൻ ചോദിച്ചു, “ഞാൻ എത്രത്തോളം ഉയരും?” ദൈവം തിരിച്ചു ചോദിച്ചു, “മുളകൾക്ക് എത്ര ഉയരത്തിൽ വളരുവാൻ സാധിക്കും?” ഞാൻ പറഞ്ഞു, “അതിനു എത്രത്തോളം പറ്റുമോ അത്രയും”.

ദൈവം പറഞ്ഞു, “ശരി നിനക്ക് വളരാൻ കഴിയുന്ന അത്ര ഉയരത്തിൽ വളർന്ന്, എൻറെ കീർത്തി വളർത്തു”. ഞാൻ വനത്തിൽ നിന്നും തിരിച്ചുവന്നു. എനിക്ക് ഒരു കാര്യം ഉറപ്പായി,ദൈവം ഒരിക്കലും എന്നെ ഉപേക്ഷിക്കില്ല. അദ്ദേഹം ആരെയും കൈവിടുകയില്ല. ജീവിതത്തിൽ ഒരു ദിവസം പോലും വ്യസനിക്കാതിരിക്കുക. നല്ല ദിവസങ്ങൾ നിങ്ങൾക്ക് സന്തോഷം തരുന്നു. ചീത്ത ദിവസങ്ങൾ അനുഭവങ്ങൾ തരുന്നു. നമ്മുടെ നല്ല ജീവിതത്തിനു രണ്ടും ആവശ്യമാണ്‌.

ഗുണപാഠം

നാം നമ്മുടെ കർമം ചെയ്യുക. ബാക്കി എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുക. നമ്മുടെ കർമത്തിൽ പൂർണമായി ശ്രദ്ധിക്കുക, കഴിവിൻറെ പരമാവധി നമ്മുടെ പ്രവൃത്തി ചെയ്യുക; ഒരിക്കലും ഉപേക്ഷ കാണിക്കരുത്. എന്നാൽ വിജയം സുനിശ്ചിതമാണ്. എപ്പോഴും ഓർമ്മിക്കേണ്ട ഒരു കാര്യം, നമ്മുടെ ഓരോരുത്തടെയും ജീവിതലക്ഷ്യം, ചെയ്യേണ്ട കടമ വ്യത്യസ്തമാണ്, അത് നേടാൻ പരമാവധി ശ്രമിക്കുക. താരതമ്യം ചെയ്തു സമയം പാഴാക്കാതെ, സ്വന്തം ഉയർച്ചക്കായി നിരന്തര പരിശ്രമം ചെയ്യുക. തനതായ വ്യക്തിത്വം രൂപപ്പെടുത്തി സ്വന്തം ലക്ഷ്യത്തിലേക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുക.

http://saibalsanskaar.wordpress.com

Stories are available in various languages;

Visit the respective sites as given below.

മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്ന കഥകൾ വിവിധ ഭാഷകളിലുള്ള വെബ് സൈറ്റുകളിൽ ലഭ്യമാണ്. അവ താഴെ കൊടുത്തിരിക്കുന്നു.

http://saibalsanskaar.wordpress.com (English) http://saibalsanskaartamil.wordpress.com (Tamil) http://saibalsanskaartelugu.wordpress.com (Telugu) http://saibalsanskaarhindi.wordpress.com (Hindi) https://saibalsanskaarammalayalam.wordpress.com (Malayalam)

Advertisements