മൂല്യം —-ശരിയായ പരുമാറ്റം
ഉപമൂല്യം—-ബഹുമാനം , മറ്റുള്ളവരെ ശ്രദ്ധിക്കുക
ജോൺ മാംസം വിതരണം ചെയ്യുന്ന ഒരു തൊഴിൽ ശാലയിൽ ജോലി ചെയ്തിരുന്നു . ഒരു ദിവസം ജോലി കഴിഞ്ഞു മാംസം സൂക്ഷിക്കുന്ന തണുപ്പറയിൽ എന്തോ പരിശോധിക്കുവാൻ പോയി. നിർഭാഗ്യവശാൽ പെട്ടെന്ന് ആ മുറിയുടെ വാതിൽ അടഞ്ഞുപോയി .ജോൺ മുറിയിൽ പെട്ടുപോയി. . സഹായിക്കുവാൻ അവിടെ ആരുമില്ലായിരുന്നു.അയാൾ ഉറക്കെ നിലവിളിച്ചു , വാതിൽക്കൽ മുട്ടി . മിക്ക ജോലിക്കാരും പോയി കഴിഞ്ഞിരുന്നു. അടച്ച മുറിയിൽ നിന്ന് പുറത്തു ശബ്ദം കേൾക്കുവാനും ബുദ്ധിമുട്ടാണ് .
ഏതാനും മണിക്കൂറുകൾക്കു ശേഷം ജോൺ ഏകദേശം മരിക്കാറായപ്പോൾ ആ തൊഴിൽശാലയുടെ കാവൽക്കാരൻ വാതിൽ തുറന്നു അയാളെ രക്ഷിച്ചു . ജോൺ കാവൽക്കാരന് നന്ദി പറഞ്ഞു
അയാൾ എങ്ങിനെ അവിടെ വന്നു? അവിടെ അയാൾക്ക് ജോലി ഒന്നുമില്ലല്ലോ . എന്ന് ജോൺ ചോദിച്ചു . കാവൽക്കാരൻ പറഞ്ഞു .ഞാൻ ഈ തൊഴിശാലയിൽ 35 കൊല്ലമായി ജോലി ചെയ്യുന്നു . നൂറു കണക്കിന് ജോലിക്കാർ ദിവസവും അകത്തു വരുകയും പുറത്തു പോവുകയും ചെയ്യും .പക്ഷെ രാവിലെ വരുമ്പോഴും വൈകുന്നേരം തിരിച്ചു പോകുമ്പോഴും എന്നെ ആശംസിക്കുന്ന കുറച്ചു പേരിൽ ഒരാളാണ് നിങ്ങൾബാക്കി എല്ലാവരും ഞാൻ ഉള്ളതുപോലും ശ്രദ്ധിക്കാറില്ല . ഇന്നും പതിവുപോലെ രാവിലെ ജോലിക്കു വന്നപ്പോൾ നിങ്ങൾ ഹലോ എന്ന് പറഞ്ഞു . പക്ഷെ വൈകിട്ട് ശുഭരാത്രി നാളെ കാണാം എന്ന് പറയുന്ന നിങ്ങളുടെ ശബ്ദം കേട്ടില്ല .അതുകൊണ്ടു തൊഴിൽശാലയിൽ ഒന്ന് ചുറ്റി നോക്കാം എന്ന് വിചാരിച്ചു . ഞാൻ ദിവസവും നിങ്ങളുടെ ആശംസകൾക്ക് വേണ്ടി നോക്കിയിരിക്കും . നിങ്ങൾക്ക് ഞാൻ വേണ്ടപ്പെട്ടവനാണ്അത് കൊണ്ട് തിരിച്ചു യാത്ര ചോദിയ്ക്കാൻ കാണാത്തതു കൊണ്ട് എന്തോപറ്റി കാണും എന്ന് എനിക്ക് തോന്നി .അത് കൊണ്ട് തിരഞ്ഞു വന്നു.നിങ്ങളെ രക്ഷിക്കുവാൻ സാധിച്ചു .
ഗുണപാഠം –
നാം എപ്പോഴു എളിയവരായിരിക്കണംനമ്മുടെ ചുറ്റുമുള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം .അപ്പോൾ നമ്മെ കുറിച്ച് ഒരു നല്ല അഭിപ്രായം ഉണ്ടാകും . പ്രത്യേകിച്ച് ദിവസം കാണുന്നവരെ കണ്ടാൽ ഒന്ന് പുഞ്ചിരിക്കുകയെങ്കിലും വേണം . അത് ഒരാളുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കും .
ഒരു ചെറിയ നല്ല കാര്യത്തിന്റെ ശക്ത്തിയെ ഒരിക്കലും ചെറുതായി കാണരുത്
http://saibalsanskaar.wordpress.com