Archive | July 2019

മരണാവസ്ഥയിലുള്ള ഒരു മനുഷ്യന്റെ നാല് ഭാര്യമാർ The four wives of a dying man

 

മൂല്യം —–സത്യം 

 ഉപമൂല്യം —-സത്യാവസ്ഥ  മനസ്സിലാക്കുവക 

ഒരു  മനുഷ്യന്  നാല്  ഭാര്യമാർ  ഉണ്ടായിരുന്നു .അദ്ദേഹം  നാലാമത്തെ  ഭാര്യയെ  വളരെയധികം  സ്നേഹിച്ചിരുന്നു . അവൾക്ക്  വിലപിടിച്ച  വസ്ത്രങ്ങളും ,  ആഭരങ്ങളും  വാങ്ങി  കൊടുക്കും .അവളെ  നല്ലവണ്ണം  അണിയിച്ചൊരുക്കി  സദാസമയവും  അവളെ  രസിപ്പിക്കുമായിരുന്നു .മൂന്നാമത്തെ  ഭാര്യയേയും  സ്നേഹിച്ചിരുന്നു അവൾക്കും  എല്ലാം  വാങ്ങിച്ചു  കൊടുക്കും .അവളാണ്  അദ്ദേഹത്തിന്റെ. ജീവിതത്തിൽ  എല്ലാം  നിയന്ത്രിച്ചിരുന്നത് .അതുപോലെ  രണ്ടാമത്തേ  ഭാര്യയെയും  ഇഷ്ടമായിരുന്നു . അവളോട് എല്ലാ  കാര്യങ്ങളും  പറയും അവളെ  വളരെ വിശ്വസിച്ചിരുന്നു .ജീവിതത്തെ  കുറിച്ച്  സംസാരിക്കുമായിരുന്നു .

പക്ഷെ  ആദ്യത്തെ  ഭാര്യയായിട്ടു  ഒരു  അടുപ്പവും  ഉണ്ടായിരുന്നില്ല .അവൾ  വളരെ വിനീതയായിരുന്നു . എപ്പോഴും  സ്വയം  നന്നായിരിക്കുവാൻ  ശ്രമിച്ചിരുന്നു .

ഒരിക്കൽ  ആ  മനുഷ്യന്  അസുഖം  വന്നു . മരിക്കാറായി. എല്ലാ  ഭാര്യമാരും  ചുറ്റും  നിന്നു. അദ്ദേഹം  പറഞ്ഞു —-നോക്ക്  എന്റെ  സുന്ദരികളായ  ഭാര്യമാരെ  എനിക്ക്  ഒറ്റക്ക്  മരിക്കാൻ  ഇഷ്ടമില്ല .നിങ്ങളിൽ  ആരാണ്  എന്റെ  കൂടെ  വരാൻ  പോകുന്നത് ?  അദ്ദേഹം  തന്റെ നാലാമത്തെ  ഭാര്യയെ അടുത്തു  വിളിച്ചു  പറഞ്ഞു —-” നീയാണ്  എന്റെ  ഏറ്റവും  പ്രിയപ്പെട്ട  ഭാര്യ .നിന്നെ  വളരെ  സ്നേഹിക്കുന്നു . നിനക്ക്  എല്ലാ  നല്ല  സാധനങ്ങളും  വാങ്ങി  തന്നു . ഇപ്പോൾ  ഞാൻ  മരിക്കാൻ  പോകുന്നു.  നീ  എന്റെ  കൂടെ  വരാമോ ? ”

“ഇല്ല .”  എന്ന്  പരഞ്ഞു  അവൾ  തിരിഞ്ഞു  നടന്നു .അദ്ദേഹത്തിൻറെ  ഹൃദയം  തകർന്നു . സങ്കടത്തോടെ  മൂന്നാമത്തെ  ഭാര്യയെ  വിളിച്ചു  ചോദിച്ചു —– ഞാൻ  മരിക്കാൻ  പോകുന്നു . നീ  എന്റെ  കൂടെ  വരാമോ ?

” ഇല്ല . നിങ്ങൾ  മരിക്കുന്ന  ക്ഷണം  ഞാൻ  വേറൊരാളുടെ  കൂടെ  പോകും.” അവൾ  പുറം  തിരിഞ്ഞു  നടന്നു .

അദ്ദേഹം  പിന്നെ  രണ്ടാമത്തെ  ഭാര്യയെ വിളിച്ചു. അതെ  ചോദ്യം  ചോദിച്ചു.

” ക്ഷമിക്കണം . നിങ്ങൾ  മരിക്കുന്നതിൽ. എനിക്ക്  സങ്കടമുണ്ട് .പക്ഷെ  എനിക്ക്  കല്ലറ  വരെ  മാത്രമേ  വരാൻ  പറ്റുള്ളൂ .” എന്ന്  പറഞ്ഞു  തിരിഞ്ഞു  നടന്നു.

അപ്പോൾ  അദ്ദേഹത്തിന്റെ  പുറകെ  നിന്ന്  ഒരു  ശബ്ദം  കേട്ടു. “ഞാൻ  നിങ്ങളുടെ കൂടെ  വരാം.”അദ്ദേഹം  ഒന്നാമത്തെ  ഭാര്യയെ  നോക്കി  വളരെ  സങ്കടത്തോടെ  പറഞ്ഞു—- എന്റെ  പ്രിയേ  ഞാൻ  നിന്നെ  വളരെ ഉദാസീനപ്പെടുത്തി. പക്ഷെ  നീ  എന്നെ  വളരെയധികം  സ്നേഹിക്കുന്നു  എന്ന്  ഇപ്പോളാണ്  മനസ്സിലാക്കിയത് . ഞാൻ നിന്നെ ഉദാസീനപ്പെടുത്തിയതിനു  വളരെ ഖേദിക്കുന്നു.” എന്ന്  പറഞ്ഞു  മരിച്ചു .

ചുരുക്കി  പറഞ്ഞാൽ  നാലാമത്തെ  ഭാര്യ  നമ്മുടെ  ശരീരവും  നമുക്ക്  അതിനോടുള്ള  ആസക്തിയെയും  സൂചിപ്പിക്കുന്നു .അത്  മരിക്കുമ്പോൾ  നഷ്ടപ്പെടുന്നു .മൂന്നാമത്തെ  ഭാര്യ  പണം  അത് നാം  മരിക്കുമ്പോൾ  മറ്റുള്ളവർക്ക്  കിട്ടും . രണ്ടാമത്തെ  ഭാര്യ  നമ്മുടെ  സുഹൃത്തുക്കളും  ബന്തുക്കളുമാണ് . അവർക്കു  കല്ലറ  വരെ  മാത്രമേ  വരാൻ സാധിക്കുകയുള്ളു . ആദ്യത്തെ  ഭാര്യ  നമ്മുടെ  ആത്മാവിന്റെ  പ്രതീകമാണ് . അത്  മരണ  ശേഷവും  നമ്മുടെ കൂടെ  വരുന്നു .

ഗുണപാഠം ——–

നാം  ഈ  കാണുന്നത്  കേവലം  ശരീരം  മാത്രമല്ല .  അതിനുള്ളിൽ  ഒരു  ആത്മാവുണ്ട്.ആത്മാവിന്  ജനനമരണമില്ല .അതാണ്  ശാശ്വതം .അത്  മനസ്സിലാക്കാതെ  നാം  ബാക്കി  എല്ലാത്തിനും  പ്രാധാന്യം  കൊടുക്കുന്നു. ആത്മീകമായി  ഉയരുവാൻ  ശ്രമിക്കണം .അത് ജീവിതത്തെ  നല്ല  വിധത്തിൽ  നയിക്കുവാൻ  സഹായിക്കുന്നു.

തർജ്ജമ ——ശാന്ത  ഹരിഹരൻ .

 

ജോലിയിൽ നിന്ന്. വിരമിച്ച നാവിക കപ്പിത്താൻ The retired sea captain

 

മൂല്യം —–ശരിയായ  പെരുമാറ്റം

ഉപമൂല്യം —–വിശ്വാസം , മനസ്സിൽ  വ്യക്തത, ഉത്തരവാദിത്വം

 

ഒരു  നാവിക  കപ്പിത്താൻ  ജോലിയിൽ  നിന്ന്  വിരമിച്ച  ശേഷം  ഒരു  വഞ്ചി വാടകക്കെടുത്ത്  പകലിൽ  യാത്ര  ചെയ്യുന്നവരെ  ഷെഡ്ലാൻഡ്  ദ്വീപിലേക്ക്‌  കൊണ്ട്  പോകുമായിരുന്നു .

അങ്ങിനത്തെ ഒരു  യാത്രയിൽ  വഞ്ചി  മുഴുവൻ  ചെറുപ്പക്കാരായിരുന്നു കാലാവസ്ഥ  നല്ലതും സമുദ്രം  ശാന്തവുമായിരുന്നു . വഞ്ചി  യാത്രയാകും  മുൻപ്  വയസ്സായ  കപ്പിത്താൻ  പ്രാർത്ഥിക്കുന്നത്  കണ്ടപ്പോൾ  ചെറുപ്പക്കാർ  ചിരിച്ചു . പക്ഷെ  അവർ  അധികം  ദൂരം  പോകുന്നതിനു  മുൻപേ പെട്ടെന്ന്  ഒരു  കൊടുംകാറ്റ്  വീശി. വഞ്ചി  ഇളകി  മറിയുവാൻ  തുടങ്ങി . പേടിച്ച  യാത്രക്കാർ  ഓടിവന്ന്  കപ്പിത്താനോട്  അവരുടെ  പ്രാർത്ഥനയിൽ  പങ്കു  കൊള്ളുവാൻ  പറഞ്ഞു . പക്ഷെ  അദ്ദേഹം  പറഞ്ഞു —” ഞാൻ  ശാന്തമായിരിക്കുമ്പോൾ  മാത്രമേ  പ്രാർത്ഥിക്കുകയുള്ളു .വളരെ  കഠിനമായിരിക്കുമ്പോൾ  എന്റെ  വഞ്ചിയിലെ  കാര്യങ്ങൾ നോക്കും.

 ഗുണപാഠം ——

നമ്മൾ    സമാധാനമായിരിക്കുമ്പോൾ  ഭഗവാനെ  പ്രാർത്ഥിച്ചില്ലെങ്കിൽ  കഷ്ട്ടങ്ങൾ  വരുമ്പോൾ  അദ്ദേഹത്തെ  കാണില്ല .നാം  കൂടുതൽ  പരിഭ്രമിക്കും .സമാധാനമായിരിക്കുമ്പോൾ  ഭഗവാനെ  പ്രാത്ഥിക്കുകയാണെങ്കിൽ ജീവിതത്തിൽ  കഷ്ട്ടങ്ങൾ  വരുമ്പോൾ  അദ്ദേഹം  തീർച്ചയായും  നമ്മുടെ  കൂടെ  ഉണ്ടാവും .

തർജ്ജമ —–ശാന്ത  ഹരിഹരൻ .