മൂല്യം —-ശരിയായ പെരുമാറ്റം
ഉപമൂല്യം —-നേരായ മനോഭാവം
പ്രായമായ ഒരു ആശാരി ജോലിയിൽ നിന്ന് വിരമിച്ചു .ഭാര്യയോടുകൂടി ബാക്കി ജീവിതം സ്വസ്ഥമായി ജീവിക്കുവാൻ തീരുമാനിച്ചു .അയാൾ തന്റെ ഉടമ്പടിക്കാരൻ മുതലാളിയോട് ചെന്ന് കാര്യം പറഞ്ഞു .അദ്ദേഹം ആഴ്ചതോറും കൊടുക്കുന്ന ശമ്പളം ഇല്ലാതാകും . എന്നാലും സാരമില്ല അതുകൂടാതെ ജീവിക്കാം എന്ന് നിശ്ചയിച്ചു .
മുതലാളിക്ക് നല്ലൊരു ജീവനക്കാരൻ പിരിഞ്ഞു പോകുന്നതിൽ വിഷമമം തോന്നി . അവസാനമായി അദ്ദേഹത്തിന് വേണ്ടി ഒരു വീടും കൂടി പണിതു തന്നിട്ട് പോകണമെന്ന് ആശാരിയോട് പറഞ്ഞു .ആശാരി സമ്മതിച്ചു . പക്ഷെ അയാളുടെ മനസ്സ് ജോലിയിൽ പൂർണ്ണമായി ഇല്ലെന്നു താമസിയാതെ മനസ്സിലായി .വളരെ ഗുണമേന്മ കുറഞ്ഞ സാധനങ്ങൾ. ഉപയോഗിച്ച് പണിതു .അങ്ങിനെ നിസ്വാർത്ഥമായി ചെയ്‌യേണ്ട പണി മോശമായരീതിയിൽ ചെയ്തു .
ആശാരി പണിതീർത്ത ശേഷം മുതലാളി വീട് കാണാൻ വന്നു .മുൻവാതിൽ താക്കോൽ ആശാരിയുടെ കൈയിൽ കൊടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു —-“ഇത് നിങ്ങളുടെ വീടാണ്. നിങ്ങൾക്ക് എന്റെ സമ്മാനം.”ആശാരി ഞെട്ടിപ്പോയി വീട് തനിക്കുവേണ്ടിയാണ് പണിയുന്നതെന്നറിഞ്ഞിരുന്നെങ്കിൽ വളരെ വ്യത്യസ്ത രീതിയിൽ പണിതേനെ എന്നോർത്ത് ദുഃഖിച്ചു .
ഗുണപാഠം —–
നമ്മുടെ ജീവിതം എന്ന വീട് നമ്മൾ ഓരോ ദിവസമായി പണിയുന്നു. പക്ഷെ പലപ്പോഴും നമ്മുടെ പരമാവധി കഴിവുകൾ ഉപയോഗിക്കുന്നില്ല . പിന്നീട് അതിൽ ജീവിക്കേണ്ടി വരുന്നു . അപ്പോൾ അത് മാറ്റി വ്യത്യസ്തമായി പണിയുവാൻ സാധിച്ചിരുന്നെങ്കിൽ എന്നോർത്ത് ദുഃഖിക്കുന്നു .പക്ഷെ നമക്ക് പിന്നോട്ട് പോകുവാൻ പറ്റില്ല .നാം എല്ലാം ആശാരികളാണ് . ദിവസവും ഒരു അണിയടിക്കും പടം തൂക്കും അല്ലെങ്കിൽ ചുമര് പണിയും.ഇപ്പോഴത്തെ നമ്മുടെ മനോഭാവം അനുസരിച്ചു ഓരോന്ന്. തിരഞ്ഞെടുക്കും . ഭാവിയിൽ അതിൽ ജീവിക്കും. അത് കൊണ്ട് നല്ല ബിദ്ധിപൂർവം മേന്മയേറിയ പണി ചെയ്യുക . സന്തോഷവും സമാധാനവുമായി ജീവിക്കുക.
ശാന്ത ഹരിഹരൻ
http://saibalsanskaar.wordpress.com