Archive | March 2024

ശരിയായ കൂട്ടുകെട്ട്

The Company One Keeps

മൂല്യം: ശരിയായ പെരുമാറ്റം

ഉപമൂല്യം: ശരിയായ മനോഭാവം

ഒരിക്കൽ ഒരു കാക്കയും അരയന്നവും ചങ്ങാതിമാർ ആയിരുന്നു. ഒരു ദിവസം കാക്ക, അരയന്നത്തെ തൻറെ ഗൃഹത്തിലേക്ക് ക്ഷണിച്ചു.അവിടെ, ചുറ്റും ചിതറിക്കിടക്കുന്ന ചാണകവും, മാംസവും, അസ്ഥിയും കൊണ്ട് ദുർഗന്ധം വമിച്ചിരുന്നു. അരയന്നം പറഞ്ഞു, “സഹോദരാ!  ഇത്രയും വൃത്തികെട്ട സ്ഥലത്ത് ഒരു നിമിഷം പോലും എനിക്ക് നിൽക്കാനാവില്ല. വല്ല പുണ്യസ്ഥലവും നിങ്ങൾക്കറിയാമെങ്കിൽ എന്നെ അവിടേക്ക് കൊണ്ടുപോകൂ.”

അങ്ങനെ, കാക്ക അരയന്നത്തെ ഒരു രാജാവിൻ്റെ രഹസ്യ പറമ്പിലേക്ക് കൊണ്ടുപോയി ഒരു മരത്തിൽ ഇരുത്തി. ആ  മരത്തിൻ്റെ ചുവട്ടിൽ ആ രാജാവ് വിശ്രമിക്കുകയായിരുന്നു. അരയന്നം താഴെ നോക്കിയപ്പോൾ സൂര്യകിരണങ്ങൾ രാജാവിൻ്റെ മേൽ പതിക്കുന്നത് കണ്ടു. ദയ പ്രകൃതിയുള്ള അരയന്നം തൻറെ ചിറകുകൾ വിരിച്ച് കുടയാക്കി സൂര്യനിൽ നിന്ന് രാജാവിന്  അൽപം ആശ്വാസം നൽകി. പക്ഷേ കാക്ക തന്റെ  സ്വയം സിദ്ധമായ ശീലമനുസരിച്ച് അതിൻ്റെ വിസർജ്യങ്ങൾ രാജാവിൻ്റെ തലയിൽ കാഷ്ടിച്ചു. കുപിതനായ രാജാവ് അരയന്നം ആണ് കാഷ്ടിച്ചദ് എന്ന് കരുതി അമ്പ് എയ്ത് അരയന്നത്തെ താഴെ വിഴുത്തി. ഇതു കണ്ട കാക്ക വേഗം പറന്നു പോയി.

മരണാസന്നനായ അരയന്നം പറഞ്ഞു , “രാജാവേ!  അങ്ങയുടെ മേൽ കാഷ്ടിച്ചദ് ഞാൻ അല്ല ,കാക്കയാണ. അങ്ങക്ക് തണൽ നൽകിയവനാണ് ഞാൻ. ഞാൻ ജനന മുതൽ ശുദ്ധമായ ജലത്തിലും പരിസരത്തിലും ജീവിക്കുന്നവനാണ്. ഒരിക്കലും വൃത്തിഹീനമായ കാര്യങ്ങൾ ചെയ്യുന്നവൻ അല്ല. പക്ഷേ വൃത്തികെട്ട സ്വഭാവമുള്ള കാക്കയുടെ കൂട്ടുകെട്ട് കാരണം എൻറെ ജീവിതം നശിച്ചു.”

പാഠം

നല്ല ശീലങ്ങളും ദുശ്ശീലങ്ങളും മനുഷ്യരെ ഒരുപോലെ സ്വാധീനിക്കുന്നു .നമ്മൾ നല്ലവരുടെയും സത്ഗുണങ്ങളുള്ള വരുടെയും കൂടെ വസിക്കണം.നമ്മൾ എപ്പോഴും ശരിയായ തരത്തിലുള്ള സുഹൃത്തുക്കളെയും തിരഞ്ഞെടുക്കണം.

നിഷേധാത്മകമായ അന്തരീക്ഷത്തിലുള്ള ഒരു നല്ല വ്യക്തിക്ക് തൻ്റെ നല്ല നിലവാരം പൊതുവെ അംഗീകരിക്കപ്പെട്ടേക്കില്ല. അവർക്ക് തെറ്റായ വ്യക്തിയുടെ കൂട്ടുകെട്ടിൽ ഏർപ്പെടുന്നതിൻ്റെ വില കൊടുക്കേണ്ടി വരും.

ഓം സായിറാം🙏