Tag Archive | ശാന്തി

മന:ശാന്തി (Peace of Mind)

11. Peace of Mind

Screen-shot-2012-09-27-at-9_40_26-PM

മൂല്യം: ശാന്തി … …. … ഉപമൂല്യം: പ്രശാന്തത

ഒരിക്കൽ ബുദ്ധൻ തന്റെ ശിഷ്യന്മാരുമായി യാത്ര ചെയ്യുകയായിരുന്നു. അവർ ഒരു തടാകത്തിനടുത്ത് എത്തിയപ്പോൾ ബുദ്ധൻ ഒരു ശിഷ്യനോട് പറഞ്ഞു, “എനിക്ക് ദാഹിക്കുന്നു. ആ തടാകത്തിൽനിന്നും കുറച്ചു വെള്ളം കൊണ്ടുവരു”

ശിഷ്യൻ തടാകത്തിനടുത്തേക്ക് നടന്നു. ആ സമയത്ത് ഒരു കാളവണ്ടി തടാകം മുറിച്ചു കടക്കുകയായിരുന്നു, അതുകാരണം വെള്ളം കലങ്ങിമറിഞ്ഞു.ശിഷ്യൻ ചിന്തിച്ചു “ഈ കലങ്ങിയ വെള്ളം ഞാൻ എങ്ങിനെ ഗുരുവിനു കൊടുക്കും?”

അയാൾ തിരിച്ചുവന്ന് ബുദ്ധനോട് പറഞ്ഞു, “തടാകത്തിലെ വെള്ളം കലങ്ങിയിരിക്കുന്നു. അത് കുടിക്കാൻ പറ്റിയതല്ല”.

അര മണിക്കൂർ കഴിഞ്ഞപ്പോൾ ബുദ്ധൻ അതെ ശിഷ്യനോട് പിന്നെയും വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

ശിഷ്യൻ പിന്നെയും തടാകത്തിനടുത്തെത്തി, വെള്ളം കലങ്ങിതന്നെ ഇരിക്കുനതായി കണ്ടു. അയാൾ തിരിച്ചുവന്ന് ബുദ്ധനോട് ഈ കാര്യം അറിയിച്ചു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഇതേ ശിഷ്യനോട് ബുദ്ധൻ പിന്നെയും വെള്ളം ആവശ്യപ്പെട്ടു. ഈ പ്രാവശ്യം, ശിഷ്യൻ നല്ല തെളിഞ്ഞ വൃത്തിയുള്ള വെള്ളം കണ്ടു. അയാൾ കുറച്ചു വെള്ളം ഒരു പാത്രത്തിൽ ഗുരുവിനു കൊണ്ടുവന്നു കൊടുത്തു.

ബുദ്ധൻ വെള്ളത്തിലേക്ക് നോക്കി, പിന്നീടു ആ ശിഷ്യനെ നോക്കി പറഞ്ഞു, “നീ എന്താണ് വെള്ളം തെളിയിക്കുവാൻ ചെയ്തത്‌? നീ അതിനുവേണ്ടത്ര സമയം കൊടുത്തു അത്ര തന്നെ. അതുകൊണ്ട് മണ്ണ് അടിയിൽ പോവുകയും വെള്ളം സ്വയം തെളിയുകയും ചെയ്തു. നിനക്ക് നല്ല തെളിഞ്ഞ വെള്ളവും കിട്ടി”.

നിങ്ങുടെ മനസ്സും ഇതുപോലെയാണ്.മനസ്സ് ക്ഷോഭിച്ചിരിക്കുമ്പോൾ അത് അങ്ങിനെ തന്നെ ഇരിക്കട്ടെ, അതിനു വേണ്ടത്ര സമയം കൊടുക്കുക. അത് തന്നത്താൻ ശാന്തമായിക്കൊള്ളും. നിങ്ങൾക്ക്‌ അതിനു പ്രത്തിയേക ശ്രമം ഒന്നും നൽകണ്ട ആവശ്യം ഇല്ല. അത് തന്നെത്താൻ സംഭവിക്കും. ഒരു ശ്രമവും ആവശ്യമില്ല.

ഗുണപാഠം

മന:ശാന്തി കൈവരിക്കുക ഒരു ശ്രമകരമായ ജോലി അല്ല. അത് ഒരു നിസ്സാരമായ പ്രക്രിയയാണ്‌……കാരണം, അത് നമ്മൾ യഥാർത്ഥത്തിൽ എന്താണോ അത് തന്നെയാണ്. നമ്മൾ എല്ലാവരും ശാന്താത്മസ്വരൂപന്മാരാണ്.

bt-green-buddha