Tag Archive | human value stories in malayalam

ഒരു  പ്രഗത്ഭ  വ്യക്തി  A Famous Person

  മൂല്യം —-സ്‌നേഹം , അഭിമാനം

  ഉപമൂല്യം —ഭഹുമാനം

ഒരു വിദ്യാലയത്തിൽ  പത്താം  ക്ലാസ്  മലയാളം  സെക്കന്റ്  പേപ്പറിൽ  കുട്ടികളുടെ  എഴുത്തിലുള്ള  നൈപുണ്യം  നേടിയെടുക്കുന്നതിന്  വേണ്ടി കൊടുത്ത  ഒരു  ചോദ്യമായിരുന്നു .       നിങ്ങൾക്ക്  ഏറ്റവും  ഇഷ്ടപെട്ട   പ്രഗത്ഭനായ  ഒരു  വ്യക്തിയെ  കുറിച്ചും , അവർ  നിങ്ങളുടെ  ജീവിതത്തിൽ  ചെലുത്തിയ  സ്വാധീനത്തെ  കുറിച്ചും  രണ്ടു  പുറത്തിൽ  കുറയാതെ  ഒരു ഉപന്യാസം  തയ്യാറാക്കുക .

കുട്ടികൾ  പരസ്പരം  നോക്കി —- സംശയങ്ങൾ  ഉയർന്നു .

  മദർ  തെരേസയെ  കുറിച്ച്  മതിയോ —- സച്ചിനെ  കുറിച്ച്  എഴുതിയാൽ  കുഴപ്പം  ഉണ്ടോ ?

         എല്ലാവരും  എഴുതി  തുടങ്ങി  പീരീഡ്  അവസാനിച്ചപ്പോൾ  പേപ്പറും  വാങ്ങി  ടീച്ചർ  സ്റ്റാഫ്  റൂമിൽ  എത്തി .         വെറുതേ  ഒന്ന്  ഓടിച്ചു  നോക്കി . നല്ല  ഭംഗിയായി തന്നെ എല്ലാവരും  വെച്ച്  കാച്ചിയിട്ടുണ്ട് . ഒന്നാനായി  വായിച്ചു  ഗ്രേഡ്  ഇട്ടു  തുടങ്ങി .ആഹാ  വായിച്ചു  ചിരിക്കാനും  ചിന്തിക്കാനും  ഉണ്ട് . മമ്മുട്ടി ,  വിജയ് , മദർ  തെരേസ , മുരുഗൻ , കാട്ടാകട , ധോണി , സച്ചിൻ , മഞ്ജു വേരിയർ , അബ്ദുൽ കലാം  അങ്ങിനെ  നീണ്ട  നിര  തന്നെയുണ്ട് .

അടുത്ത  വായിക്കാൻ  നോക്കിയ  ടീച്ചർ  ഒന്ന് ഞെട്ടി . നരേന്ദ്രന്റെ  പേപ്പറാണ് . പത്തു  ബിയിലെ  കുട്ടിയാണ് .കറുത്ത  മഷിയിൽ  വടിവൊത്ത  അക്ഷരങ്ങൾ .

ദി  ഗ്രേറ്റ്  ആര്ടിസ്റ്  കല്യാണിക്കുട്ടി ( എന്റെ  ‘അമ്മ )

       ഒട്ടേറെ  കൗതുകത്തോടെയാണ്  ടീച്ചർ  വായന  തുടർന്നത് .കാരണം  നരേന്ദ്രന്റെ  ‘അമ്മ  കല്യാണിയെ  അവർക്കു  നന്നായി  അറിയാം .

അവന്റെ  അച്ഛന്റെ  മരണ  ശേഷം  കുട്ടികളെ  വളർത്താൻ  തൊഴിലുറപ്പു  പണിക്കു  പോയും  മറ്റുള്ള  വീട്ടുകളിൽ  അടുക്കള പണി ചെയ്‌തും  കഴിയുന്ന  കല്യാണി  എങ്ങിനെ  ഗ്രേറ്റ്  ആർട്ടിസ്ററ്  ആകും ?  ഇവനിതു  എന്താണ്  എഴുതി  വെച്ചിരിക്കുന്നത് ? വീണ്ടും  ആ  അക്ഷരങ്ങളിലേക്ക്  കണ്ണോടിച്ചു .

ഈ  ലോകത്തു  ഏറ്റവും വലിയ  ഗായിക  എന്റെ  അമ്മയാണ് . ആരുടെ  പാട്ടു  കേട്ടാണോ    ഒരാൾ   കരച്ചാൽ  നിറുത്തുന്നത്  സന്തോഷത്തോടെ  ഉറങ്ങുന്നത്   അത്  സ്വന്തം  അമ്മയുടെ  താരാട്ടാണ് .ഈ  ഭൂമിയിൽ  പിറന്നു  വീഴുന്ന  ഓരോ  കുഞ്ഞും  കേൾക്കുന്ന  സംഗീതം   സ്വരവും , താളവും ,രാഗവും  ഒന്നുമില്ലെങ്കിലും  ഹൃദയത്തെ  സ്പർശിക്കുന്ന  അമ്മയുടെ  താരാട്ടാണ് .എന്റെ  അനുജത്തിയെ  ഉറക്കാൻ  വേണ്ടി  എന്റെ  അമ്മയുടെ  താരാട്ടിനോളം  മാധുര്യമേറിയ  ഒരു സ്വരം  ഈ  ഭൂമിയിൽ  വേറെ  കേട്ടിട്ടില്ല . എന്റെ  അമ്മയാണ്  ഈ  ലോകത്തിലെ ഏറ്റവും  മികച്ച  ഗായിക.

ഞാൻ  കണ്ട  ഏറ്റവും  മികച്ച  കഥാകാരിയും  എന്റെ  അമ്മയാണ് .അന്തിയോളം  പണിയെടുത്തു   റേഷൻ  കടയിൽ  നിന്ന്   അരിയും  വാങ്ങി   വന്ന് , ഉണങ്ങാത്ത  വിറകു  ഊതി – ഊതി  കത്തിച്ചു  കഞ്ഞി  ആക്കുമ്പോൾ  ഞാനും   ഏട്ടനും  അമ്മക്കൊപ്പം  ഇരിക്കുന്നുണ്ടാകും .അടുത്തു  തഴ  പായയിൽ  അനുജത്തിയെ  കിടത്തിട്ടുണ്ടാവും .അപ്പോൾ  ‘അമ്മ  പറഞ്ഞു  തന്നൂട്ടുള്ള  മികച്ച  കഥകൾ  ഇതുവരെ  ഞാൻ   എങ്ങും   വായിച്ചിട്ടില്ല.

എന്റെ  അമ്മയാണ്   ഏറ്റവും  വലിയ  ശില്പിയും .ഗോതമ്പ്  പൊടി  കുഴച്ചു  അവ  ഉരുളകളാക്കി സ്റ്റീൽ  പാത്രം  കമഴ്ത്തി വെച്ച്  അതിന്റെ  മുകളിൽ  ഗോതമ്പ്  ഉരുളകൾ  വെച്ച്   സ്റ്റീൽ  ഗ്ലാസ്  കൊണ്ട്  ചപ്പാത്തി  പരത്തുന്ന  അമ്മയുടെ കഴിവ് —-

            അതെ  ഗോതമ്പ്  പൊടി  കൊണ്ട്  കൊഴുക്കട്ട  ഉണ്ടാക്കി  കലത്തിന്റെ മുകളിൽ  ഒരു തുണി ചുറ്റി കെട്ടി ആ  കൊഴുക്കട്ട  വെച്ച്  പുഴുങ്ങി  എടുക്കുന്നത്    അതെ  എന്റെ  അമ്മയാണ്  ഞാൻ  കണ്ട  ഏറ്റവും  വിദഗ്ധയായ  ശില്പി .

എന്റെ  അമ്മയാണ് ഏറ്റവും  വലിയ  അഭിനേത്രി .മിഴികൾ  നിറയുമ്പോഴും  ആധാരത്തിൽ  പുഞ്ചിരി പ്രകാശിക്കുന്ന  അമ്മയോളം  മികച്ച   നടി ഞാൻ  വേറെ  കണ്ടിട്ടില്ല .

പട്ടിണി  കിടന്നു  മുണ്ടും  മുറുക്കിയുടുത്തു  മക്കളെ  ഊട്ടി  കുഞ്ഞുങ്ങൾ  ഉറക്കമായാൽ   കലത്തിൽ  കോരി  വെച്ച  കിണറ്റു   വെള്ളം  കുടിച്ചു  വിശപ്പടക്കുന്ന  എന്റെ  അമ്മയോളം  ത്യാഗശീലയായ  ഒരാളെയും  ഞാൻ  ഇത്  വരെ  കണ്ടിട്ടില്ല .

അതെ  ഏറെ  അഭിമാനത്തോടെ  അതിലേറെ  സന്തോഷത്തോടെ  പറയട്ടെ —“ എന്റെ  ‘അമ്മ  കല്യാണികുട്ടിയാണ്  ഞാൻ  കണ്ട  ഏറ്റവും   വലിയ  ആര്ടിസ്റ് .  ദി  റിയൽ   ഹീറോയിൻ .”

കുഞ്ചിലെ  അച്ചനെ  നഷ്ട്ടപെട്ടുവെങ്കിലും   അതറിയിക്കാതെ  വളർത്തിയ  എൻറെ  അമ്മയെ  മറന്നൊരു  ജീവിതം  എനിക്കില്ല . ഇനിയൊരുജന്മം   ഉണ്ടെങ്കിൽ  എന്റെ  അച്ഛന്റെയും  അമ്മയുടെയും  രണ്ടാമത്തെ  മകനായി ,  ഏട്ടന്റെ   അനുജനായി , അനുജത്തിയുടെ  കുഞ്ഞേട്ടനായി  ആ  കൊച്ചു  വീട്ടിൽ  തന്നെ  എനിക്ക്  ജനിക്കണം .

കല്യാണം  കഴിഞ്ഞു  പതിനെട്ടു  വർഷങ്ങൾ  കഴിഞ്ഞിട്ടും  ഒരു  കുഞ്ഞിന്  ജന്മം  കൊടുക്കാൻ  കഴിയാത്ത  ആ  ടീച്ചർ  വയറ്റിൽ  കൈ  വെച്ച്     കണ്ണീരോടെ  പ്രാർത്ഥിച്ചു .

           “ നരേന്ദ്രാ —- ഈ  വയറ്റിൽ  നീ  പിറന്നില്ലല്ലോ ?. നിന്നെ  പോലെ  ഒരു  മകന്  ജന്മം  കൊടുക്കുന്നതിനോളം  പുണ്യം  മറ്റെന്തുണ്ട് ? അടുത്ത   ജന്മത്തെങ്കിലും  നീ  എനിക്ക്  മകനായി  പിറക്കണം . കുറച്ചു  നേരം  കണ്ണീരോടെ  ഇരുന്നു  പോയി . അവന്റെ  അക്ഷരങ്ങൾക്ക്  ഗ്രേഡ്  ഇടാനുള്ള  യോഗ്യത  എനിക്കില്ല . കാരണം  അവനെഴുതിയതു  ജീവിതമമാണ് .  സ്വന്തം  രക്തം  ചാലിച്ചെഴുതിയ  ജീവിതം .

ഗുണപാഠം ———

          സുഹൃത്തുക്കളെ  ഇന്ന്  നമ്മൾ  മക്കളെങ്കിൽ  നാളെ  രക്ഷിതാക്കൾ  ആവും .അത്  കൊണ്ട്  നാം  എന്ന  ശിൽപ്പം  മെനഞ്ഞ  ആ  ഗ്രേറ്റ്   ആര്ടിസ്റ്മാരായ  നമ്മുടെ  മാതാപിതാക്കളെ  ഒരിക്കലും  മറക്കരുത് .അവരുടെ  അവസാന  ശ്വാസം  വരെ  അവരെ  നെഞ്ചോടു  ചേർത്ത്  വെക്കണം .

              വായിച്ച  ഹൃദയ സ്പർശിയായ  ഒരു  ലേഖനം  പങ്കു  വെക്കുന്നു .

സായിറാം .

ശാന്ത ഹരിഹരൻ ..

മഹായുദ്ധം Great  war

മൂലൃം— ശുഭ ചിന്ത

ഉപമൂല്യം — നല്ല നിയന്ത്രണം

 പണ്ടൊരിക്കൽ  ഒരു ദുഷ്ട  മാന്ത്രികൻ  ഉണ്ടായിരുന്നു .ഒരു  രാത്രി  മാന്ത്രികൻ  ഒരു. നഗരം  സന്ദർശിച്ചു .ഉറങ്ങി കിടക്കുന്ന  നിവാസികളുടെ  ആയിരം നാവുകൾ   മോഷ്ടിച്ചു .അവൻ  നാവുകൾ  എടുത്തു  അവയിൽ  മന്ത്രവാദം  നടത്തി .

         ഈ  നാവുകൾ  ആളുകളെ  കുറിച്ച്  മോശമായ കാര്യങ്ങൾ  മാത്രമേ  പറയാൻ  കഴിയും  എന്നാണ്  മന്ത്രത്തിന്റെ  അർത്ഥം . മാന്ത്രികൻ ഒന്നും  സംശയിക്കാത്ത അവരുടെ ഉടമസ്‌തതർക്കു നാവു തിരികെ നൽകി .

              വളരെ  കുറച്ചു  സമയത്തിനുള്ളിൽ  ആ  നഗരം  പരസ്പരം  ചീത്ത  പറയുന്ന ആളുകളുടെ  ശബ്ദം  കൊണ്ട്  നിറഞ്ഞു .”അതെ അവൻ ഇത്  ചെയ്തു , അവർ  മറ്റൊന്ന്  ചെയ്തു . ആ  മനുഷ്യൻ  വഷളനാണ്‌ . മറ്റെയാൾ  വിചിത്രമാണ് .” താമസിയാതെ  എല്ലാവരും എല്ലാവരെയും  ദേഷ്യപ്പെട്ടു . ഇത്  മാന്ത്രികനെ  സംതൃപ്തനാക്കി .

            ഇതെല്ലം  കണ്ടു  ഒരു നല്ല മാന്ത്രികൻ  സ്വന്തം  ശക്തി  കൊണ്ട്  ഇടപെടാൻ  തീരുമാനിച്ചു .അവൻ  നഗരവാസികളുടെ  ചെവിയിൽ ഒരു മന്ത്രവാദം  നടത്തി .ആളുകൾ  വിമർശിക്കുമ്പോൾ  അവർ  അത്  കേൾക്കാതിരിക്കാൻ  വേണ്ടി  ചെവി മുറുകെ  അടച്ചു .

            അങ്ങിനെ നാവും ചെവിയും  തമ്മിൽ  ഭയങ്കരമായ  യുദ്ധം  തുടങ്ങി .ഒരാൾ നിറുത്താതെ  വിമർശിക്കുന്നു .മറ്റെയാൾ  അത് തടയുന്നു..

          ഒടുവിൽ  ആരാണ്  യുദ്ധത്തിൽ  ജയിച്ചത് ?  സമയം  കഴിയുംതോറും  നാവു. പൂർണമായും  ഉപയോഗശൂന്യമായി  തോന്നി  തുടങ്ങി .ആരും കേൾക്കുന്നില്ലെങ്കിൽ  എന്തിനു  സംസാരിക്കണം ? നാവായതിനാൽ  അവർ  കേൾപ്പിക്കാൻ  ഇഷ്ട്ടപ്പെട്ടു .അങ്ങിനെ ക്രമേണ  പറയുന്ന തരത്തിലുള്ള  സംസാരം  മാറ്റാന് തുടങ്ങി .നല്ല കാര്യങ്ങൾ  പറയുവാൻ  തുടങ്ങി .അവർ ശ്രദ്ദിക്കപ്പെടുമെന്നു  എന്ന്  മനസ്സിലാക്കി . വീണ്ടും  സന്തോഷം നിറഞ്ഞു .അവർ  അനുഭവിച്ച മന്ത്രവാദം  എന്നന്നേക്കുമായി  മറന്നു .

        ഇന്നും  ലോകത്തിൽ  നാവിൽ  മന്ത്രവാദം  നടത്തുന്ന  ദുഷ്ടമന്ത്രവാദികൾ  ഉണ്ട്  . പക്ഷെ  നാം നല്ല മന്ത്രവാദിയോട്  നന്ദി  പറയണം . ഇപ്പോൾ  ആരും  കുശുകുശുപ്പു  സംസാരം  ശ്രദ്ധിക്കുന്നില്ല .അങ്ങിനെ അത്  അവസാനിപ്പിക്കാൻ  സാധിച്ചു .

ഗുണപാഠം ——

       എപ്പോഴും നല്ലതു  സംസാരിക്കുകയും  നല്ലതു കേൾക്കുകയും  ചെയ്യുക . നമ്മുടെ  ചുറ്റുമുള്ളവരെ കുശുകുശുപ്പ്പിൽ  നിന്ന്  ഒഴുവാക്കാനാവില്ല . അത്  കൊണ്ട്  സംസാരിക്കുന്നതിനു  മുൻപ്  നമക്ക്  ഒന്ന്  ചിന്തിക്കാം .

 തർജ്ജമ ——

ശാന്ത ഹരിഹരൻ .

നാം  പറയുന്നതിന്  മുൻപ്  ഉറക്കെ  സംസാരിക്കുന്ന  ഒരാളോട് ഒന്നും പറയാൻ പറ്റില്ല

മൂലൃം—ശുഭ ചിന്ത .
ഉപമൂലൃം—-ശരിയായ തിരഞ്ഞെടുപ്പ്.

ലാസ് വേഗാസിലെ  നവോട വിശ്വവിദ്ധ്യാലയത്തിൽ  ഒരു ദിവസം  ഞാൻ 8  മാണി ക്ലാസ്സിൽ  വളരെ  ഉത്സാഹത്തോടെ വിദ്ധ്യാർത്ഥികളോട്  അവരുടെ  ആഴ്ച്ചാവസാനം  എങ്ങനെയുണ്ടായിരുന്നു  എന്ന്  ചോദിച്ചു .ഒരു ചെറുപ്പക്കാരൻ  അയാളുടെ  ആഴ്ച്ചാവസാനം  നല്ലതായിരുന്നില്ല എന്ന്  പറഞ്ഞു .അയാളുടെ  അണപ്പല്ല്  പറിച്ചു പിന്നെ  എങ്ങിനെ  ഉത്സാഹത്തോടെയിറക്കാൻ  പറ്റും?—അവൻ ചോദിച്ചു .ഞാൻ  എങ്ങിനെ എപ്പോഴും ഉത്സാഹത്തോടെയിരിക്കുന്നതു  എന്ന്  അവൻ  ചോദിച്ചു .

അവന്റെ  ചോദ്യം  എന്നെ  പണ്ട് എപ്പോഴോ  നടന്ന  എന്തിനെയോ  കുറിച്ച് ഓർമിപ്പിച്ചു .എല്ലാ ദിവസവും  രാവിലെ  എണീക്കുമ്പോൾ  ഇന്നത്തെ  ദിവസം  എങ്ങിനെ  ചെലവഴിക്കണം  എന്ന് നാം തന്നെ തീരുമാനിക്കാം .ഞാൻ  ചെറുപ്പക്കാരനോട് പറഞ്ഞു .” ഞാൻ  ഇന്ന്   ഉത്സാഹത്തോടെയിരിക്കാൻ  തീരുമാനിച്ചു . അതിനു  ഒരു  ഉദാഹരണം  പറയാം . ഞാൻ  തുടർന്ന്  പറഞ്ഞു . ഞങ്ങളുടെ  സംഭാഷണം  കേൾക്കാൻ  വേണ്ടി മറ്റു  വിദ്ധ്യാർത്ഥികളും  അവരുടെ  വർത്തമാനം നിറുത്തി  ശ്രദ്ധിക്കാൻ  തുടങ്ങി .”

ഞാൻ തുടർന്ന് —“-ഇവിടെയെത്തിയ  ഉടനെ എ .എ .എയോ  വിളിച്ചു  ഒരു  കെട്ടി  വലിക്കുന്ന  വണ്ടി അയക്കാൻ  പറഞ്ഞു .”എന്ത് പറ്റി ? “ എന്ന്  വന്ന  ആൾ ചോദിച്ചു .

“ ഇന്ന് എന്റെ  ഭാഗ്യമുള്ള  ദിവസമാണ് .” എന്ന്  പറഞ്ഞു  ചിരിച്ചു .

 “നിങ്ങളുടെ   വണ്ടി  നിന്ന് പോയി .പിന്നെ എങ്ങിനെയാണ്  ഇന്ന്  ഭാഗ്യ  ദിവസമാകുന്നത് ?എന്ന്  ചോദിച്ചു .

   “ഞാൻ  ഇവിടന്നു  17  മയിലുകൾ  അകലെയാണ്  താമസിക്കുന്നത് . എന്റെ  വണ്ടി വേണമെങ്കിൽ  വഴിക്കു  എവിടെ  വേണമെങ്കിലും  നിന്ന് പോകാം .പക്ഷെ  അങ്ങിനെ. സംഭവിച്ചില്ല .നടന്നു  എത്താൻ  പറ്റിയ  ശരിയായ. സ്ഥലത്തു  നിന്ന് .ക്ലാസ്  എടുക്കാൻ  സാധിച്ചു . കൂടാതെ. വണ്ടി  കൊണ്ടുപോവാൻ  ട്രക്ക്  സങ്കടിപ്പിക്കാനും  കഴിഞ്ഞു . അയാൾ  മിഴിച്ചു  നോക്കി  ചിരിച്ചു . ഞാനും പുഞ്ചിരിച്ചു  ക്ലാസ്  എടുക്കാൻ  തുടങ്ങി .. അങ്ങിനെ  വിദ്ധ്യാർത്ഥികളോട്  പറഞ്ഞ  കഥ  അവസാനിച്ചു .”

ഞാൻ  ക്‌ളാസ്സിലെ. വിദ്ധ്യാർത്ഥികളുടെ  മുഖം  സൂക്ഷിച്ചു  നോക്കി .രാവിലെത്തെ  ക്ലാസ്സായിരിന്നിട്ടും  ആർക്കും  ഉറക്കം  വന്നില്ല .എന്റെ കഥ  അവരുടെ  ഉള്ളിൽ  കൊണ്ടതായിരിക്കാം . എന്റെ  കഥയല്ല  ഒരു സമയം  എന്റെ  ഉത്സാഹം കണ്ടിട്ടായിരിക്കാം  അവർ  എല്ലാം  ഉറങ്ങാതെ  ശ്രദ്ധിച്ചിരുന്നത് .

ഒരു  ബുദ്ധിമാൻ  ഒരിക്കൽ  പറഞ്ഞു —“ആരാണോ  നമ്മളോട്  സംസാരിക്കുമ്പോൾ ഉറക്കെ പറയുന്നുവോ  പിന്നെ  നമുക്ക് ഒന്നും പറയാനില്ല

ഗുണപാഠം —-ഏതു  പരിസ്ഥിതിയും നല്ല  ചിന്തയോടെ  കാണുകയാണെങ്കിൽ  എപ്പോഴും  ഉത്സാഹത്തോടെയും , സന്തോഷത്തോടെയുമിരിക്കാൻ  ഇരിക്കാൻ  സാധിക്കും .

 തർജ്ജമ ——ശാന്ത ഹരിഹരൻ .

പെട്ടിക്കു  പുറമെ  ചിന്തിക്കുക-Thinking   out of the box

മൂല്യം —-ശരിയായ മനോഭാവം

ഉപമൂല്യം —-ഉചിതമായി  ചിന്തിക്കുക

          പല വർഷങ്ങൾക്കു  മുൻപ്  ഇറ്റലിയിലെ ഒരു  പട്ടണത്തിൽ  ഒരു  വ്യാപാരി  ഒരാളുടെ  അടുത്ത്  നിന്ന്  ഒരു  വലിയ തുക  കടം  വാങ്ങിച്ചു. പറഞ്ഞ  സമയത്തു  തിരിച്ചു  കൊടുക്കാൻ പറ്റിയില്ല. കടം കൊടുത്തയാൾ നല്ല വയസ്സനും  കൊള്ളരുതാത്തവനും  ആയിരുന്നു. പണത്തിന്  പകരം  വ്യാപാരിയുടെ  മകളെ  അയാൾക്ക്‌  കല്യാണം  കഴിച്ചു  കൊടുത്താൽ  മതി  എന്ന്  പറഞ്ഞു .  വ്യാപാരിയും  മകളും   ഈ  വിവാഹാഭ്യർത്ഥന  കേട്ട്  വളരെ  പേടിച്ചു. കടം  കൊടുത്ത  ആൾ  ഒരു നിബന്ധന വെച്ചു . അയാൾ  ഒരു  സഞ്ചിയിൽ  ഒരു  കറുത്ത  മാർബിളും  ഒരു  വെളുത്ത  മാർബിളും  ഇടും. ആ  പെൺകുട്ടി  ഏതെങ്കിലും  ഒരു  മാർബിൾ  എടുക്കണം  അവൾ  കറുത്ത  മാർബിൾ  എടുക്കുകയാണെങ്കിൽ  കടം കൊടുത്ത  ആളിനെ  കല്യാണം  കഴിക്കണം. .പകരം  വെളുത്ത  മാർബിൾ  എടുക്കുകയാണെങ്കിൽ  കല്യാണം  കഴിക്കണ്ട,  കടം  വാങ്ങിയ തുകയും  തിരിച്ചു  കൊടുക്കേണ്ട. എന്നാൽ മാർബിൾ  എടുത്തില്ലെങ്കിൽ  കുട്ടിയുടെ  അച്ഛനെ  ജയിലിൽ  ഇടും.

അവർ  വ്യാപാരിയുടെ  തോട്ടത്തിൽ  മാർബിൾ  നിരത്തിയുള്ള   പാതയിൽ  നിൽക്കുകയായിരുന്നു .കടം  കൊടുത്തയാൾ  കുനിഞ്ഞു  രണ്ടു  മാർബിൾ  എടുത്തു സഞ്ചിയിലിട്ടു . അയാൾ കുനിഞ്ഞു  മാർബിളെടുക്കുന്നത്  നല്ല  സൂക്ഷ്മ  ദൃഷ്ടിയുള്ള  ആ പെൺകുട്ടി ശ്രദ്ധിച്ചു. ആ  സൂത്രക്കാരൻ  രണ്ടും  കറുത്ത  മാർബിളാണ്  എടുത്തു  സഞ്ചിയിലിട്ടത്.

അയാൾ പെൺകുട്ടിയോട്  ഒരു  മാർബിൾ  എടുക്കാൻ  പറഞ്ഞു . കുട്ടി ഒരു  മാർബിൾ  എടുത്തു. അത്   വഴുതി  വീണപോലെ  പാതയിലിട്ടു. അവൾ പറഞ്ഞു “ഓ  ഞാൻ  എത്ര  കൊള്ളരുതാത്തവളാണ് . മാർബിൾ  താഴെ  ഇട്ടുവല്ലോ. പക്ഷെ  സാരമില്ല .സഞ്ചിയിലുള്ള  മാർബിൾ  നോക്കിയാൽ  ഞാൻ  ഏതു  മാർബിളാണ്  എടുത്തത്  എന്ന്  അറിയാൻ  പറ്റും. സഞ്ചിയിൽ  കറുത്ത  മാർബിളാണ്  ഉള്ളതെങ്കിൽ. ഞാൻ  എടുത്തത്  വെള്ള  മാർബിളാണ്  എന്ന്  തീരുമാനിക്കാം”. ഇത്  കേട്ട്   കടം കൊടുത്ത  ആ  ചതിയൻ  സ്വന്തം  ചതിയെ  കുറിച്ച്  പറയാൻ  പേടിച്ചു  അവിടെനിന്ന് പോയി. ഇപ്രകാരം  സമയോചിതമായ  ബുദ്ധി  ഉപയോഗിച്ച് ആ  പെൺകുട്ടി  തൻെറ വിഷമസ്ഥിതി  മാറ്റിയെടുത്തു.

ഗുണപാഠം ——-

           വളരെ  പ്രയാസമുള്ള  കാര്യങ്ങൾക്കും  ഉചിതമായ  വഴി  കണ്ടെത്താൻ   ചിന്തിക്കണം. ഏതു  പരിസ്ഥിതിയിലും  തളർന്ന് പോകാതെ  ശരിയായ  മനോഭാവത്തോടെ   നല്ലവണ്ണം   ചിന്തിച്ചു  പ്രവർത്തിക്കുകയാണെങ്കിൽ  ഏതു  പ്രയാസമുള്ള  കാര്യവും  നേടിയെടുക്കാൻ  സാധിക്കും .

തർജ്ജമ ——

ശാന്ത  ഹരിഹരൻ .

ഭഗവാൻ  ഗണേശനും  കാർത്തികേയനും-Lord Ganesha and Karthikeya

മൂല്യം —ശരിയായ  പെരുമാറ്റം

 ഉപമൂല്യം —-ബഹുമാനം

ഒരു  ദിവസം  ഗണേശനും  അദ്ദേഹത്തിന്റെ  ഇളയ  സഹോദരൻ  കാർത്തികേയനും  കളിക്കുകയായിരുന്നു .അവർക്കു   ഈശ്വരന്മാരിൽ  നിന്ന്  ഒരു  വിശേഷപ്പെട്ട  പഴം  കിട്ടി. ചെറിയ  കുട്ടികളായിരുന്നതു   കൊണ്ട്  ആ  പഴം  പങ്കു  വെക്കാൻ ഇഷ്ടപ്പെട്ടില്ല .അവരുടെ  മാതാ പിതാക്കൾ  പരമശിവനും  പാർവതി  ദേവിയും പറഞ്ഞു —-“ ആരാണോ  ഈ പ്രപഞ്ചത്തെ  മൂന്ന്   പ്രാവശ്യം  ആദ്യം  ചുറ്റി  വരുന്നുവോ  അവർക്കു    ജ്ഞാനവും , അമരത്വവുമുള്ള  ഈ പഴം  സമ്മാനമായി  കിട്ടും “.

               പഴം  നേടിയെടുക്കുവാൻ  വേണ്ടി  കാർത്തികേയൻ  ഉടൻ  തന്നെ   തന്റെ   വാഹനമായ   മയിലിൽ  കെയറി  പ്രപഞ്ചത്തെ  ചുറ്റി  വരാൻ പുറപ്പെട്ടു .നല്ല  വണ്ണമുള്ളവനും  ചിറകുകൾ  ഇല്ലാത്ത  ഒരു  ഏലി  വാഹനവുമുള്ള  ഗണേശൻ  ഈ  പന്തയത്തിൽ  ജയിക്കാൻ  പറ്റുമോ  എന്ന്  സംശയിച്ചു . ഒടുവിൽ  മാതാ  പിതാക്കളാണ്  അദ്ദേഹത്തിന്റെ  പ്രപഞ്ചം  എന്ന്   ബുദ്ധിപൂർവം  ആലോചിച്ചു . അവരുടെ  സമ്മതത്തോടെ  അവരെ  മൂന്ന്  പ്രാവശ്യം  വലം  വന്നു   പന്തയത്തിൽ  ജയിച്ചു . പഴം  നേടിയെടുത്തു .

ഗുണപാഠം —-

           നമ്മൾ  സ്വന്തം  അറിവിനെ  ശരിയായ  സമയത്തു   ശരിയായ  സ്ഥലത്തു  ഉപയോഗിക്കണം .അത് പോലെ  മാതാപിതാക്കളെ  സ്നേഹിക്കുകയും , ബഹുമാനിക്കുകയും  വേണം .അവെരെക്കാളും

മഹത്വമുള്ള  വേറെ  ആരും  ഈ  ലോകത്തിൽ  ഇല്ല  എന്ന്  ഓർക്കണം .

തർജ്ജമ —-

ശാന്ത ഹരിഹരൻ .

ദുരഭിമാനം  ഒരു. പാഠം  പഠിക്കും-Vanity learns a lesson

മൂല്യം — അഹിംസ

 ഉപമൂല്യം —-ശാന്തമായിരിക്കുക

ഈ  കഥ  അഹിംസക്കു  മഹത്വം  കൊടുത്തു  നമ്മുടെ  സ്വാതന്ത്ര്യത്തിനു  വേണ്ടി  പോരാടിയ  മഹാനായ. മഹാത്മാ  ഗാന്ധിയുടേതാണ് .ഒരിക്കൽ  ഇംഗ്ലണ്ടിലേക്കു  പോകുവാനായി  അദ്ദേഹം  ഒരു  കപ്പലിൽ  യാത്രയായി .ഒരു  ചെറുപ്പക്കാരനായ  ഇംഗ്ലീഷുകാരൻ  അദ്ദേഹത്തെ  കണ്ടു .പകുതി  നഗ്നനായ  കഷണ്ടി  തലയും , പല്ലുമില്ലാത്ത  ഈ  വയസ്സായ  മനുഷ്യൻ  എന്തിനാണ്  ഇംഗ്ലണ്ടിലേക്കു  പോകുന്നത്  എന്ന്  ആശ്ചര്യപ്പെട്ടു . അദ്ദേഹത്തെ  കളിയാക്കുന്ന  കുറച്ചു  ചിത്രങ്ങൾ  വരച്ചു. കുറെ വൃത്തിക്കെട്ട  കാര്യങ്ങളും  എഴുതി  ആ  കടലാസുകൾ  കൊണ്ട്  പോയി  ഗാന്ധിജിയുടെ  കയ്യിൽ  കൊടുത്തു  പറഞ്ഞു —-“ ഇതിൽ  കുറെ  രസകരമായതും , പ്രയോചനമുള്ളതുമായ  വിഷയങ്ങൾ  ഉണ്ട് . വായിച്ചിട്ടു  സൂക്ഷിച്ചു  വെച്ചോളൂ “.

            ഗാന്ധിജി  അതിലുള്ള  എല്ലാ  വിഷയങ്ങളും  വായിച്ച  ശേഷം  ആ. കടലാസുകൾ  യൂറോപ്യന്  തിരിച്ചു  കൊടുത്തു . ഒരു  മധുരമായ  ചിരിയോടുകൂടി  പറഞ്ഞു ——“ ഞാൻ  നിങ്ങളുടെ  പേപ്പർ  ക്ലിപ്പ്  മാത്രം  വെച്ചിട്ടുണ്ട് . അത്  മാത്രമേ  നല്ല  രസകരവും  എനിക്ക്  ഉപയോഗമുള്ളതുമാണ് . നന്ദി “.

            ഗാന്ധിജിയുടെ. ചുരുക്കവും , മധുരമായുള്ളതുമായ  വാക്കുകൾ  ആ  ചെറുപ്പക്കാരന്റെ  ഹൃദയത്തിൽ  കൊണ്ട് .  നല്ല  വിനയവും  ,സംസ്കാരവും  ഉള്ള  ബുദ്ധിമാനാണ്  ഗാന്ധിജി  എന്ന്  മനസ്സിലായി .

     അവൻ  നാണിച്ചു  തല  കുനിച്ചു  അവിടന്ന്  പോയി .അയാളുടെ  അഹങ്കാരവും , ബിദ്ധിമോശവുമാണ്  ഇങ്ങനത്തെ  ഒരു  വലിയ  വിഡ്ഡിത്തം  ചെയ്യുവാൻ  കാരണം  എന്ന്. മനസ്സിലായി .അന്ന്  മുതൽ  ആ  ചെറുപ്പക്കാര  യൂറോപ്യൻ  എല്ലാവരെയും, അവർ  കാഴ്ചക്ക്  എങ്ങനെയായാലും , ഏതു  മതമോ , ജാതിയോ  ആയാലും  ബഹുമാനിക്കാൻ  പഠിച്ചു.

 ഗുണപാഠം ——-

       ഏതു  പരിസ്ഥിതിയിലും  ഒരാൾ  ശാന്തമായിരിക്കാനും ,സ്വയം  നിയന്ത്രിക്കാനും , നല്ല  അന്തസ്സോടെ  പെരുമാറാനും  പഠിക്കണം.എല്ലാവരും  തമ്മിൽ ,തമ്മിൽ  നല്ല  ബഹുമാനത്തോടെ  നോക്കണം . അപ്പോഴേ  ആളുകളെ  മനസ്സിലാക്കാൻ  സാധിക്കുകയുള്ളു . ഒരാളുടെ  വസ്ത്രവും ,  പുറമെ  കാണുന്ന ശാരീരിക  കാഴ്ചയും  കണ്ടു  വെറുതെ  അഭിപ്രായം  പറയരുത് .ഇംഗ്ലീഷിൽ  ഒരു  പഴംചൊല്ലുണ്ടു ——“ഒരു  പുസ്തകത്തിന്റെ  പുറമെ  കാണുന്ന  കവർ  കൊണ്ട്  പുസ്തകത്തെ  വിലയിരുത്തരുത് “.

തർജ്ജമ —-

ശാന്ത  ഹരിഹരൻ .

അസൂയ   കാരണം  നാശം  സംഭവിക്കുന്നു- Jealousy brings ruin    

Value—-Right conduct

Sub value——Selfless act

മൂല്യം —-ശരിയായ  പെരുമാറ്റം

ഉപമൂല്യം —-നിസ്വാർത്ഥ  പ്രവർത്തി

പണ്ടൊരു  ഗ്രാമത്തിൽ  മാധവൻ , കേശവൻ  എന്ന്   രണ്ടു   കർഷകർ ഉണ്ടായിരുന്നു .മാധവൻ നല്ല ബുദ്ധിമാനും , പരിശ്രമിയും , എപ്പോഴും  തൃപ്തിയോടെ സന്തോഷമായിരുന്നു . നേരെമറിച്ചു  കേശവൻ  മടിയനും  ദുഖിതനും  ആയിരുന്നു .  അവനു എല്ലാ സമയത്തും  സന്തോഷമായിരിക്കുന്ന  മാധവനോട്  അസൂയ  തോന്നും .അവന്റെ  നാശത്തിനു  വേണ്ടി  ദൈവത്തിനോട്   പ്രാർത്ഥിക്കും .പക്ഷെ  ഗ്രാമത്തിൽ  എല്ലാവരും  സന്തോഷമായി  ജീവിക്കണം  എന്ന്  ആഗ്രഹിച്ച  മാധവനോട്  ദൈവത്തിനു  നല്ല  ദയായിരുന്നു.

         ഒരിക്കൽ  മാധവൻ  പല  വർഷങ്ങൾ  പരിശ്രമിച്ചു  തന്റെ  തോട്ടത്തിൽ  ഒരു  അപൂർവ  ഇനം  മത്തങ്ങാ  വിളയിച്ചു . അത്  നല്ല  മധുരമുള്ളതും , മുല്ലപ്പൂ  മണമുള്ളതും  ആയിരുന്നു .അതിന്റെ  തൊലിയിൽ  മഴവില്ലിന്റെ  ഏഴു  നിറങ്ങൾ  ഉണ്ടായിരുന്നു . എല്ലാത്തിനും  ഉപരിയായി  ഒരു  ആനയെ  പോലെ  നാലു  കാലുകളും  ഒരു  തുമ്പിക്കൈയും  ഉണ്ടായിരുന്നു .ഈ  അപൂർവ  ഇനം  മത്തങ്ങാ  രാജാവിന്  സമ്മാനിക്കാൻ  പറ്റിയതാണെന്ന്  കരുതി  മാധവൻ  അതുവും  കൊണ്ട്  രാജകൊട്ടാരത്തിലേക്കു  പോയി  രാജാവിന്  സമർപ്പിച്ചു . രാജാവിന്  അത്  വലിയ  ഇഷ്ട്ടമായി . അതിനു  പകരം  ഒരു  ജീവനുള്ള  രാജകൊട്ടാര  ആനയെ  അയാൾക്ക്‌  സമ്മാനമായി  നൽകി .

ഇത്  കേട്ട  ഉടൻ  കേശവന്  വല്ലാത്ത  അസൂയ  തോന്നി .രാത്രി  ഉറക്കമില്ലാതായി . മാധവൻ  കൊടുത്തതിനെക്കാളും  വലിയ ഒരു  സമ്മാനം  രാജാവിന്  കൊടുത്തു  സന്തോഷിപ്പിക്കണം  എന്ന്  ഓർത്തു  ചിന്തിക്കാൻ  തുടങ്ങി .”ആനയുടെ  ആകൃതിയിലുള്ള  ഒരു  മത്തങ്ങാ  രാജാവിനെ  ഇത്ര  സന്തോസിപ്പിച്ചെങ്കിൽ  ജീവനുള്ള  ആന  എന്ത്  മാത്രം  സന്തോഷിപ്പിക്കും .എനിക്ക്  ഒന്നോ ,രണ്ടോ  ഗ്രാമങ്ങൾ   സമ്മാനിച്ച്  എന്നെ  ജമീന്തരാക്കും.”  എന്ന്  ആലോചിച്ചു.

പിറ്റേ  ദിവസം  തന്നെ  കേശവൻ  തന്റെ  വയൽ , പശുക്കൾ , കാളകൾ,  ആടുകൾ  എല്ലാം  വിറ്റു. ആ  പണം  കൊണ്ട്  ഒരു  ആനയെ  വാങ്ങി  രാജാവിന്  സമ്മാനമായി  കൊണ്ട്  കൊടുത്തു . “ഒരു  ഗ്രാമവാസി   എന്തിനു വേണ്ടി  ഒരു  ആനയെ  സമ്മാനിക്കണം “? രാജാവിന്  മനസ്സിലായില്ല .

ബുദ്ധിമാനായ  തന്റെ  ഒരു  മന്ത്രിയെ  വിളിച്ചു  ഇതിനെ  കുറിച്ച്  ആലോചിച്ചു  കര്ഷകന്  പറ്റിയ  ഒരു  സമ്മാനം  നല്കാൻ  പറഞ്ഞു . മന്ത്രി   കേശവനോട്  സംസാരിച്ചു .അസൂയ  കൊണ്ട്  മാത്രമാണ്  കേശവൻ  രാജാവിന്  ഇങ്ങിനെയൊരു  സമ്മാനം  നല്കാൻ  തീരുമാനിച്ചത്  എന്ന് മന്ത്രി  കണ്ടുപിടിച്ചു . അദ്ദേഹം  രാജാവിനോട്  ചെന്ന്  പറഞ്ഞു .

“ ഹേ  പ്രഭോ —ആദ്യത്തെ   കര്ഷകന്  അങ്ങ്  ഒരു  മത്തങ്ങാക്കു  പകരം  ഒരു. ആനയെ  സമ്മാനിച്ച് . ഈ  കര്ഷകന്   ആനക്ക്  പകരം  ഒരു  നല്ല  മത്തങ്ങാ  സമ്മാനിച്ചാലും “.

ആനയ്ക്ക്  പകരം  ഒരു  മത്തങ്ങാ  സമ്മാനമായി. കിട്ടിയപ്പോൾ   കേശവന്റെ  ഹൃദയം  തകർന്നു  പോയി . അവൻ  തന്റെ  സ്വത്തുക്കൾ   എല്ലാം  വിറ്റു  ഇപ്പോൾ  എല്ലാം  നഷ്ട്ടപ്പെട്ട  ഒരു  മനുഷ്യനായി . അയാളുടെ  അസൂയ  കൊണ്ട്  മാത്രമാണ്  ഇങ്ങിനെ   സംഭവിച്ചത് .

ഗുണപാഠം ——-

        അസൂയ  ഒരു   ചീത്ത  സ്വഭാവമാണ് .  അത്  കൊണ്ട്  നാശം  മാത്രമേ  സംഭവിക്കുള്ളു . പക്ഷെ   നിസ്വാർത്ഥമായി  ചെയ്യുന്ന  പ്രവർത്തി  സമ്മാനിക്കപ്പെടും .

തർജ്ജമ ——-

ശാന്ത  ഹരിഹരൻ .

നല്ല  നാവ് — ചീത്ത നാവ് A good tongue and a bad tongue  

മൂല്യം —-അഹിംസ

ഉപമൂല്യം — സ്നേഹമായി  സംസാരിക്കുക

             പണ്ടൊരു  രാജാവ്  സ്വന്തം  പ്രജകൾ  അറിവുള്ളവരായും   സന്തുഷ്ടരായും  മാറാൻ  ആഗ്രഹിച്ചു .അതിനു  വേണ്ടി  അദ്ദേഹം  ഒരു  പൊതു പ്രദർശനം  നടത്താൻ  ഏർപ്പാട്  ചെയ്തു . രാജ്യത്തിലുള്ള   ബുദ്ധിമാന്മാരയ  എല്ലാവരോടും   ജീവിതത്തിൽ  സന്തോഷം  പകരുന്ന  സാധനങ്ങൾ  കൊണ്ട് വന്നു  പ്രദർശിപ്പിക്കാൻ  പറഞ്ഞു .

         രാജാവ്  സ്വയം  പ്രദർശനം  കാണാൻ  ചെന്നു. അവിടെ  വരിവരിയായി  പുഷ്പ്പങ്ങൾ , പഴങ്ങൾ ,സുന്ദരമായച്ചെടികൾ ,മധുരപലഹാരങ്ങൾ ,വസ്ത്രങ്ങൾ ,പുസ്തകങ്ങൾ ,വാദ്ധ്യയന്ത്രങ്ങൾ ,സ്വർണ്ണാഭരണങ്ങൾ,കലാവസ്ത്തുക്കൾ  തുടങ്ങിയ  പല ,പല നല്ല  സാധനങ്ങൾ  കണ്ടു .  പക്ഷെ  ഇതിൽ  ഒരു  സാധനവും  എല്ലാവരെയും  സന്തോഷിപ്പിക്കുന്നതായി  കണ്ടില്ല .

         ഒടുവിൽ  അദ്ദേഹം കളിമണ്ണ്  കൊണ്ട്  ഉണ്ടാക്കിയ  ഒരു  പ്രതിമ  കണ്ടു .അതിൽ  ഒരു  മനുഷ്യൻ നാവു പുറത്തിട്ട്  റോഡിൽ  പോകുന്ന  ചടച്ചു, വിശന്നിരിക്കുന്ന  ഒരു പാവപ്പെട്ട  വൃദ്ധനോട് സംസാരിക്കുന്നതായി  കാണിച്ചിരുന്നു .അതിന്റെ  താഴെ  രണ്ടു  വാക്കുകൾ  എഴുതിയിരുന്നു .

“നല്ല നാവ് “ അതിനെ കുറിച്ച്  കൂടുതൽ  അറിയാനായി ആ  മാതൃക  നിർമിച്ച  ആളിനെ  വിളിപ്പിച്ചു .

        പ്രഭോ —-“ഈ  പ്രദര്ശിനിയിൽ. ഉള്ള  എല്ലാ സാധനങ്ങളും. ആളുകളെ  കുറച്ചു  ദിവസങ്ങൾ  സന്തോഷിപ്പിക്കും . പക്ഷെ  ദയയോടും . സ്നേഹത്തോടും  സംസാരിക്കുന്ന  ചില  വാക്കുകൾ  വർഷങ്ങൾ  വരെ സന്തോഷിപ്പിക്കും .കഷ്ട്ടപ്പെടുന്നവർക്കു  ഉത്സാഹവും , പ്രതീക്ഷയും  നൽകും .ദുര്ലഭർക്കു  ശക്തിയും , ധൈര്യവും  നൽകും .അനാഥർക്കു സ്നേഹവും , ദയയും നൽകും .ഒരു നല്ല  നാവിനെ  എല്ലാവരെയും  എല്ലാ സമയത്തും സന്തോഷമുള്ളവരാക്കാൻ  കഴിയുള്ളു “.

        ഇത്  കേട്ട്   വളരെ  സന്തോഷിച്ച  രാജാവ്  ആ  ശില്പിക്ക്   ഒരു  ചെപ്പു  നിറയെ  സ്വർണ നാണയങ്ങൾ  കൊടുത്തു .

                കുറച്ചു  ദിവസങ്ങൾക്കു  ശേഷം  എന്ത്  കൊണ്ട്  ഒരു  മനുഷ്യനെ  ദുഃഖിപ്പിക്കാൻ  കഴിയും   എന്നറിയാൻ  വേണ്ടി  രാജാവ്  വീണ്ടും  ഒരു  പൊതു പ്രദർശനം   നടത്താൻ  ആഗ്രഹിച്ചു.  എല്ലാ  വിദ്വാന്മാരോടും  മനുഷ്യനെ  ദുഖിപ്പിക്കുന്ന  എന്തെങ്കിലും  വസ്തുക്കൾ  കൊണ്ട്  വന്നു  പ്രദർശിപ്പിക്കാൻ  പറഞ്ഞു .ഈ  പ്രാവശ്യം  പ്രദർശനശാല  മുഴുവൻ  കത്തികൾ , വാളുകൾ , വടികൾ, ചാട്ടകൾ,  മദ്ധ്യം , വിഷം , കുരയ്ക്കുന്ന  പട്ടികൾ  കൊണ്ട്  നിറഞ്ഞിരുന്നു . പക്ഷെ  ഇവയൊന്നും  രാജാവിന്റെ  ചോദ്യത്തിന്  ഉത്തരം  നൽകുന്നത്  പോലെ  തൃപ്തിയായില്ല .

              ഒടുവിൽ  അതെ  ശില്പി  കളിമൺ  പ്രതിമയുമായി വന്നു.പക്ഷെ അത് ഇപ്പോൾ  ചുമന്ന കണ്ണുകളും  കറുത്ത നാവുമായി  വിശന്നു വലയുന്ന  ഒരു  പാവപ്പെട്ട  മനുഷ്യനെ  ചീത്ത  പറയുന്നതായി  കാണിച്ചിരുന്നു .അതിന്റെ  അടിയിൽ  രണ്ടു  വാക്കുകൾ  എഴുതിയിരുന്നു. “ചീത്ത  നാവു “.  രാജാവ്. ആ ശില്പിയെ  വിളിപ്പിച്ചു .

          ശില്പി  രാജാവൊടു  വിശദീകരിച്ചു —-“ പ്രഭോ … ചീത്ത  നാവു  മറ്റുള്ളവരുടെ  സന്തോഷത്തെ  നശിപ്പിക്കുന്നു  അവരുടെ  വിശ്വാസവും ധൈര്യവും  നശിപ്പിക്കുന്നു .ദുഃഖ  കടലിൽ  ആഴ്ത്തുന്നു.എത്ര  കൊല്ലങ്ങളായാലും  അത്  ശമിക്കുന്നില്ല .ഒരു  ചീത്ത  നാവു  മനുഷ്യന്റെ  ഏറ്റവും  വലിയ ശത്രുവാണ് “.

          രാജാവ്  വളരെ  സന്തോഷിച്ചു . ഒരു. ചെപ്പു  നിറയെ  വൈരം , രത്നം  തുടങ്ങിയ കല്ലുകൾ  കൊടുത്തു  പറഞ്ഞു —-“ നിങ്ങളുടെ ഈ കളിമൺ  പ്രതിമകൾ  ഞാൻ  തന്ന സ്വര്ണം, വൈരം , രത്നം  എല്ലാത്തിനേക്കാളും  വിലപിടിച്ചതാണ് “ .

ഗുണപാഠം ——

      വളരെ പരുപരുത്തു  സംസാരിക്കുന്നതു  ഒരു വിധത്തിൽ  അഹിംസയാണ് .  അവ ഉണ്ടാക്കുന്ന മുറിവുകൾ   അത്ര വേഗം  ഉണങ്ങില്ല .  പക്ഷെ  സ്നേഹവും  മധുരമായുമുള്ള  വാക്കുകൾ   മറ്റുള്ളവരുടെ  മുറിവുകൾ  മാറ്റി. സന്തുഷ്ട്ടരാക്കുന്നു.   മറ്റുള്ളവരെ  സഹായിക്കുവാൻ  പറ്റിയില്ലെങ്കിലും  സ്നേഹത്തോടെയും , ദയവോടെയും  സംസാരിക്കുകയെങ്കിലും  ചെയ്യാമല്ലോ ?

തർജ്ജമ ——

ശാന്ത ഹരിഹരൻ .

അമ്മ  മൂങ്ങ- The mother owl

മൂല്യം ——സ്നേഹം

ഉപമൂല്യം —- എല്ലാരുമായി  ബന്ധം  പുലർത്തുക,നിസ്വാർത്ഥ  സ്നേഹം

ഒരു  ഭക്തൻ  കേരളത്തിലെ  വയനാട്ടിൽ  ഒരു  കാട്ടിന്റെ  മധ്യത്തിലുള്ള   ഒരു  അമ്പലത്തേക്കു  പോയി . തിരിച്ചു  വരുന്ന  വഴി  ഒരു കെട്ടിടത്തിന്റെ  ജനലിന്റെ  മുകളിൽ  അപകടത്തിൽ  പെട്ട്  ഒരു അണ്ണാറക്കണ്ണൻ  ഒച്ചയെടുക്കുന്നതു  കണ്ടു. ‘അമ്മ പുറത്തു  പോയിട്ടുണ്ട്  എന്ന്  മനസ്സിലായി .ഒരു  പാമ്പ്  കൊച്ചു  അണ്ണാറക്കണ്ണനെ ഇരയാക്കാനായി  പോകുകയായിരുന്നു.

     ആ  സമയം  ഒരു  വലിയ  മൂങ്ങ  പറന്നുവന്നു  പാമ്പിനെ  തട്ടിയിട്ടു  ആ  കുഞ്ഞിനെ  രക്ഷിച്ചു .മൂങ്ങ  തിരിച്ചു  അതിന്റെ  മാളത്തിലേക്ക്  പോയി.  പക്ഷെ  അതിന്റെ. ശ്രദ്ധ  മുഴുവൻ ആ  കൊച്ചിന്റെ  ഭാഗത്തായിരുന്നു.

        സമയത്തു  ചെയ്ത  മൂങ്ങയുടെ  സഹായം. കണ്ടു  ഭക്തൻ  ആശ്ചര്യപ്പെട്ടു. കുറച്ചു. കഴിഞ്ഞു  പാമ്പ്  വീണ്ടും അണ്ണാൻകുഞ്ഞിനെ  പിടിക്കാൻ  വന്നു. പിന്നെയും  മൂങ്ങ  പറന്നു   വന്നു  കുഞ്ഞിനെ. രക്ഷിച്ചു .പാമ്പിന്  അങ്ങിനെ  വിട്ടു  കൊടുക്കാൻമനസ്സില്ലായിരുന്നു. മൂങ്ങയും  എങ്ങിനെയെങ്കിലും  പാമ്പിനെ  കൊന്നു  അണ്ണാനെ  രക്ഷിക്കാൻ   വന്നു ശരിക്കും  അണ്ണാറക്കണ്ണൻ  മൂങ്ങയുടെ  ഇരയാണ്.  എന്നിട്ടും  അതിന്റെ  അമ്മസ്‌നേഹം  കൊണ്ട്   അമ്മയില്ലാതെ  നിസ്സഹയായിരിക്കുന്ന  കുഞ്ഞിനെ     രക്ഷിക്കാൻ  ഓടിയെത്തി . ഇത്  കണ്ടു  ഭക്തൻ   അത്ഭുതപ്പെട്ടു.

  ഇപ്പോൾ  കാണുന്ന  മനുഷ്യരുടെ  മനഃസ്ഥിതിയുമായി  താരതമ്യപ്പെടുത്തിയിരിക്കാൻ  അങ്ങേക്ക്  കഴിഞ്ഞില്.

       ഗുണപാഠം —— നാം  ഒന്ന്കണ്ണ്  തുറന്നു  ചുറ്റുപാടും  കാണുന്നവരെ  സ്നേഹിക്കുകയും  നല്ല  ബന്ധം. പുലർത്തുകയും  ചെയ്താൽ   നമുക്കും  ലോകത്തിലുള്ള  എല്ലാ  ജീവരാശികളുടെ  സ്ഥലത്തു  എത്താൻ   കഴിയും. അങ്ങിനെ  ലോകം  മുഴുവനുമുള്ള. അനുഗ്രഹത്തിന്  അര്ഹരാകാം.

 തർജ്ജമ —-

 ശാന്ത  ഹരിഹരൻ.

മനസ്സിന്റെ പ്രതിച്ഛായ-Reflection of the mind        

മൂല്യം — സമാധാനം

ഉപമൂല്യം —ക്ഷമ , സ്നേഹം

         ഒരു  ദിവസം  ഒരു  പ്രശസ്ത  സർക്കാർ  ഉദ്യോഗസ്ഥൻ  ഒരു  പ്രായമായ  ബഹുമാനപ്പെട്ട  മാസ്റ്ററെ  കണ്ടു .ദുരഭിമാനിയായ   അദ്ദേഹം  സ്വന്തം  ഉയർന്ന  മനുഷ്യൻ  എന്ന്  സ്ഥാപിക്കാൻ  നോക്കി . വർത്തമാനം  പറയുന്നതിന്റെ  നടക്കു  മാസ്റ്ററോട്  ചോദിച്ചു —-“ ഞാൻ  അങ്ങയെ കുറിച്ച്  എന്ത്  ചിറ്റിക്കുന്നു എന്ന്  പറയാൻ  പറ്റുമോ?

     മാസ്റ്റർ  മറുപടി  പറഞ്ഞു —-“നിങ്ങൾ  എന്നെ  കുറിച്ച്  എന്ത്  ചിന്തിക്കുന്നു  എന്ന്  എനിക്ക്  അറിയേണ്ട  കാര്യമില്ല. നിങ്ങൾക്ക്  സ്വന്തം ‌ എന്ത്  വേണമെങ്കിലും   ചിന്തിക്കാം .

         ഇത്  കേട്ട ഉടൻ  ദേഷ്യം  വന്നു  ഉദ്യോഗസ്ഥൻ  ഉച്ചത്തിൽ  പറഞ്ഞു .—-“ ഞാൻ. എന്ത്  ചിന്തിച്ചു  എന്ന്  പറയാം. എന്റെ  കണ്ണുകളിൽ  നിങ്ങൾ ഒരു  കുന്നു  ഉണങ്ങിയ മലത്തിനു  സമമാണ് .”  മാസ്റ്റർ  പുഞ്ചിരിച്ചു  കൊണ്ട്  മിണ്ടാതെ  നിന്നു  ഈ  അപമാനിക്കുന്ന  വാക്കുകൾ  ചെവിടന്റെ  ചെവിയിൽ  ശംഖു  ഊതിയ  പോലെ  എന്ന്  കണ്ടു  ഉദ്യോഗസ്ഥൻ  വളരെ  ആകാംക്ഷയോടെ  ചോദിച്ചു .—-“ ആട്ടെ  എന്നെ  കുറിച്ച്  നിങ്ങൾ  എന്താണ്  ചിന്തിക്കുന്നത് ?”

        മാസ്റ്റർ  പറഞ്ഞു —-“ എന്റെ  കണ്ണുകളിൽ  നിങ്ങൾ  ഒരു  ബുദ്ധനെ  പോലെയാണ്  കാണുന്നത് .”

       ഈ  അഭിപ്രായം  കേട്ട  ഓഫീസർ  വളരെ  സന്തോഷത്തോടെ  വീട്ടിലേക്കു  മടങ്ങി , ഭാര്യയോട്  നടന്ന  സംഭവത്തെ  കുറിച്ച്  വളരെ  സന്തോഷത്തോടെ  പറഞ്ഞു .അദ്ദേഹത്തിന്റെ  ഭാര്യ  പറഞ്ഞു —“ദുരഭിമാനിയായ  ഒരു  വിഡ്ഢി  മനുഷ്യന്റെ  മനസ്സിൽ  കുന്നു  പോലെ  ഉണങ്ങിയ  മലമുള്ളപ്പോൾ  അയാൾ  മറ്റുള്ളവരെയും  അതുപോലെ  കാണുന്നു .നേരെ  മറിച്ചു  പ്രായമായ   ആ  മാസ്റ്ററുടെ  മനസ്സ്  ബുദ്ധനെ  പോലെയാണ് . അത്  കൊണ്ട്  അദ്ദേഹത്തിന്റെ  കണ്ണുകളിൽ  എല്ലാവരും  ബുദ്ധനായി  തോന്നുന്നു .

 ഗുണപാഠം ——-

  ഒരാളുടെ  ചിന്താഗതി   അയാളുടെ  പ്രവർത്തിയിൽ  പ്രതിഫലിക്കുന്നു .

    തർജ്ജമ —-

    ശാന്ത  ഹരിഹരൻ .